bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Joshua 7
Joshua 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 8 →
1
സര്‍വേശ്വരനുവേണ്ടി മാറ്റിവച്ച വസ്തുക്കളില്‍ ചിലത് യെഹൂദാഗോത്രത്തിലെ കര്‍മ്മിയുടെ മകനായ ആഖാന്‍ എടുത്തു. അങ്ങനെ ഇസ്രായേല്‍ജനം സര്‍വേശ്വരന്റെ കല്പന ലംഘിച്ചു. കര്‍മ്മി സബ്ദിയുടെ പുത്രനും സേരഹിന്റെ പൗത്രനും ആയിരുന്നു; തന്മൂലം ഇസ്രായേല്‍ജനത്തിന്റെമേല്‍ സര്‍വേശ്വരന്റെ കോപം ജ്വലിച്ചു.
2
ബേഥേലിനു കിഴക്ക് ബേഥാവെന്റെ സമീപമുള്ള ഹായിപട്ടണത്തിലേക്ക് യെരീഹോവില്‍നിന്ന് ആളുകളെ അയച്ചുകൊണ്ട് യോശുവ പറഞ്ഞു: “നിങ്ങള്‍ പോയി ഹായിപട്ടണം രഹസ്യമായി നിരീക്ഷിച്ചു വരിക.” അവര്‍ അപ്രകാരം ചെയ്തു;
3
അവര്‍ തിരികെവന്നു യോശുവയോടു പറഞ്ഞു: “ഹായി ആക്രമിക്കാന്‍ രണ്ടായിരമോ മൂവായിരമോ ആളുകള്‍ മതിയാകും. എല്ലാവരും പോയി ബുദ്ധിമുട്ടേണ്ടതില്ല. അവിടെ കുറച്ചുപേര്‍ മാത്രമേയുള്ളൂ.”
4
അങ്ങനെ ഇസ്രായേല്‍ജനത്തില്‍ ഏകദേശം മൂവായിരം പേര് അവിടേക്കു പോയി; അവരാകട്ടെ ഹായിനിവാസികളുടെ മുമ്പില്‍ തോറ്റോടി.
5
പട്ടണവാതില്‍മുതല്‍ ശെബാരീംവരെ അവര്‍ അവരെ പിന്തുടര്ന്നു. മലഞ്ചരുവില്‍ വച്ച് അവരില്‍ മുപ്പത്താറു പേരെ ഹായിനിവാസികള്‍ വധിച്ചു; ഇസ്രായേല്യരുടെ ധൈര്യം ക്ഷയിച്ചു.
6
അവര്‍ ഭയചകിതരായി. യോശുവയും ജനനേതാക്കളും വസ്ത്രം കീറി, തലയില്‍ പൂഴി വാരിയിട്ടുംകൊണ്ട് സര്‍വേശ്വരന്റെ പെട്ടകത്തിനു മുമ്പില്‍ സന്ധ്യവരെ സാഷ്ടാംഗം വീണുകിടന്നു.
7
യോശുവ പറഞ്ഞു: “ദൈവമായ സര്‍വേശ്വരാ, അമോര്യരുടെ കൈയാല്‍ നശിക്കുന്നതിന് എന്തിനു ഞങ്ങളെ യോര്‍ദ്ദാനിക്കരെ കൂട്ടിക്കൊണ്ടുവന്നു? ഞങ്ങള്‍ യോര്‍ദ്ദാനക്കരെ പാര്‍ത്താല്‍ മതിയായിരുന്നല്ലോ!
8
സര്‍വേശ്വരാ, ഇസ്രായേല്യര്‍ ശത്രുക്കളോടു പരാജയപ്പെട്ടു പിന്തിരിഞ്ഞ ശേഷം ഞാന്‍ എന്തു പറയേണ്ടൂ!
9
കനാന്യരും തദ്ദേശവാസികളായ ജനതകളും ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞങ്ങളെ വളയും. ഞങ്ങളുടെ നാമം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെടും. അപ്പോള്‍ അവിടുത്തെ നാമം നിലനിര്‍ത്താന്‍ അവിടുന്ന് എന്തു ചെയ്യും?
10
സര്വേശ്വരന് യോശുവയോടു പറഞ്ഞു: “എഴുന്നേല്ക്കുക! നീ എന്തിനു വീണുകിടക്കുന്നു?
11
ഇസ്രായേല്‍ പാപം ചെയ്തു. അര്‍പ്പിതവസ്തുക്കളില്‍ ചിലത് എടുക്കയാല്‍ അവര്‍ എന്റെ കല്പന ലംഘിച്ചു. അവര്‍ മോഷ്ടിച്ച വകകള്‍ തങ്ങള്‍ക്കുള്ള വകകളോടു ചേര്‍ത്തുവച്ച ശേഷം വ്യാജം പറഞ്ഞു.
12
അതുകൊണ്ട് ഇസ്രായേല്‍ജനത്തിനു ശത്രുക്കളെ ചെറുത്തുനില്ക്കാന് കഴികയില്ല. അവര്‍ നാശത്തിനു വിധിക്കപ്പെട്ടിരിക്കകൊണ്ട് ശത്രുക്കളുടെ മുമ്പില്‍നിന്നു പിന്തിരിഞ്ഞ് ഓടേണ്ടിവന്നു. അവര്‍ മോഷ്ടിച്ച അര്‍പ്പിതവസ്തുക്കള്‍ നിങ്ങളുടെ ഇടയില്‍നിന്നു നീക്കാതെയിരുന്നാല്‍ ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല;
13
നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കാന്‍ നീ അവരോടു പറയണം. ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: ‘സര്വേശ്വരന് അര്‍പ്പിതമായ വസ്തുക്കള്‍ നിങ്ങളുടെ ഇടയില്‍നിന്നു നീക്കുന്നതുവരെ ശത്രുക്കളെ ചെറുത്തുനില്ക്കാന് നിങ്ങള്‍ക്കു കഴികയില്ല;’
14
അതുകൊണ്ടു നിങ്ങള്‍ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരണം. അവിടുന്നു നിര്‍ദ്ദേശിക്കുന്ന ഗോത്രം കുലം കുലമായി അടുത്തു വരണം; സര്വേശ്വരന് നിര്‍ദ്ദേശിക്കുന്ന കുലം കുടുംബം കുടുംബമായി അടുത്തുവരണം. അവിടുന്നു നിര്‍ദ്ദേശിക്കുന്ന കുടുംബത്തിലുള്ളവര്‍ ഓരോരുത്തരായി അടുത്തുവരണം.
15
അര്‍പ്പിതവസ്തുക്കളോടുകൂടെ പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും ദഹിപ്പിച്ചുകളയണം; ഇസ്രായേലില്‍ മ്ലേച്ഛമായ പ്രവൃത്തിയാണ് അവന് ചെയ്തത്. സര്‍വേശ്വരന്റെ ഉടമ്പടി അവന് ലംഘിച്ചുവല്ലോ.”
16
യോശുവ അടുത്ത പ്രഭാതത്തില്‍ ഇസ്രായേല്‍ജനത്തെ ഗോത്രക്രമം അനുസരിച്ചു വരുത്തി. അവയില്‍ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി. അവയില്‍ സര്‍ഹ്യകുലത്തെ മാറ്റിനിര്‍ത്തി;
17
സര്‍ഹ്യകുലത്തെ കുടുംബം കുടുംബമായി വരുത്തി. അവയില്‍ സബ്ദി കുടുംബത്തെ നീക്കിനിര്‍ത്തി.
18
സബ്ദികുടുംബത്തെ ആളാംപ്രതി വരുത്തി; സബ്ദിയുടെ പൗത്രനും കര്‍മ്മിയുടെ പുത്രനുമായ ആഖാന്‍ പിടിക്കപ്പെട്ടു.
19
യോശുവ ആഖാനോടു പറഞ്ഞു: “എന്റെ മകനേ! ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരനെ മഹത്ത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുക. നീ എന്തു ചെയ്തു എന്ന് എന്നോടു പറയുക; ഒന്നും മറച്ചുവയ്ക്കരുത്.”
20
ആഖാന്‍ യോശുവയോട് പറഞ്ഞു: “ഇതു സത്യമാണ്; ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരനോടു ഞാന്‍ പാപം ചെയ്തു; ഞാന്‍ ചെയ്തതു ഇതാണ്.
21
നാം പിടിച്ചെടുത്ത വസ്തുക്കളുടെ കൂട്ടത്തില്‍ ശിനാറില്‍നിന്നുള്ള മനോഹരമായ ഒരു മേലങ്കിയും ഇരുനൂറ് ശേക്കെല്‍ വെള്ളിയും അമ്പത് ശേക്കെല്‍ തൂക്കമുള്ള ഒരു സ്വര്‍ണക്കട്ടിയും കണ്ടു; അവയെ ഞാന്‍ മോഹിച്ചു; ഞാന്‍ അവ എടുത്ത് എന്റെ കൂടാരത്തിനുള്ളില്‍ വെള്ളി അടിയിലാക്കി കുഴിച്ചിടുകയും ചെയ്തു.”
22
യോശുവ അയച്ച ദൂതന്മാര് കൂടാരത്തിലേക്ക് ഓടി; അവര്‍ ഒളിച്ചുവച്ചിരിക്കുന്ന വസ്തുക്കള്‍ കണ്ടു; ഏറ്റവും അടിയില്‍ വെള്ളി ആയിരുന്നു.
23
അവര്‍ കൂടാരത്തില്‍നിന്ന് അതെടുത്ത് യോശുവയുടെയും ഇസ്രായേല്‍ജനത്തിന്റെയും അടുക്കല്‍ കൊണ്ടുവന്നു. സര്‍വേശ്വരന്റെ സന്നിധിയില്‍ അവ നിരത്തിവച്ചു;
24
അപ്പോള്‍ യോശുവയും സകല ഇസ്രായേല്‍ജനവും ചേര്‍ന്ന് ആഖാനെയും അവന്റെ പുത്രീപുത്രന്മാരെയും വെള്ളി, മേലങ്കി, സ്വര്‍ണക്കട്ടി എന്നീ അര്‍പ്പിതവസ്തുക്കളോടും കാള, കഴുത, ആട്, കൂടാരം എന്നിവയോടും കൂടി ആഖോര്‍ താഴ്വരയിലേക്കു കൊണ്ടുപോയി.
25
യോശുവ അവനോട് പറഞ്ഞു: “നീ എന്തിനാണു ഞങ്ങളുടെമേല്‍ കഷ്ടതകള്‍ വരുത്തിവച്ചത്? സര്വേശ്വരന് ഇന്ന് നിന്റെമേലും കഷ്ടതകള്‍ വരുത്തും. പിന്നീട് ഇസ്രായേല്‍ജനം അവനെ കല്ലെറിഞ്ഞു. അവനെയും കുടുംബാംഗങ്ങളെയും അവര്‍ കല്ലെറിയുകയും പിന്നീട് അവരെ ദഹിപ്പിക്കുകയും ചെയ്തു;
26
അവര്‍ അവന്റെമേല്‍ ഒരു വലിയ കല്ക്കൂമ്പാരം ഉണ്ടാക്കി; അത് ഇന്നും അവിടെയുണ്ട്. സര്‍വേശ്വരന്റെ ഉഗ്രരോഷം ശമിച്ചു. ഇന്നും അവിടം ആഖോര്‍ താഴ്വര എന്ന പേരില്‍ അറിയപ്പെടുന്നു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24