bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 1
Judges 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 2 →
1
“ഞങ്ങളില്‍ ഏതു ഗോത്രക്കാരാണ് കനാന്യരോടു യുദ്ധം ചെയ്യാന്‍ ആദ്യം പുറപ്പെടേണ്ടത്” എന്ന് ഇസ്രായേല്‍ജനം യോശുവയുടെ മരണശേഷം സര്‍വേശ്വരനോട് ആരാഞ്ഞു.
2
അവിടുന്ന് അരുളിച്ചെയ്തു: “യെഹൂദാ ഗോത്രക്കാര്‍ ആദ്യം പുറപ്പെടട്ടെ; ഞാന്‍ ദേശം അവരെ ഏല്പിച്ചിരിക്കുന്നു.”
3
യെഹൂദാഗോത്രക്കാര്‍ തങ്ങളുടെ സഹോദരരായ ശിമെയോന്യരോടു പറഞ്ഞു: “കനാന്യരോടു യുദ്ധം ചെയ്ത് ഞങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ച ദേശം കൈവശപ്പെടുത്താന്‍ ഞങ്ങളോടൊത്തു വരിക; നിങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദേശത്ത് യുദ്ധം ചെയ്യാന്‍ നിങ്ങളോടൊപ്പം ഞങ്ങളും വരാം.” ശിമെയോന്‍ഗോത്രക്കാര്‍ അവരുടെ കൂടെ പോയി;
4
യെഹൂദാഗോത്രക്കാര്‍ കനാന്യരോടും പെരിസ്യരോടും യുദ്ധം ചെയ്തു; അവരില്‍ പതിനായിരം പേരെ ബേസെക്കില്‍ വച്ചു സംഹരിച്ചു. അങ്ങനെ സര്വേശ്വരന് യെഹൂദാഗോത്രക്കാര്‍ക്കു വിജയം നല്കി.
5
ബേസെക്കില്‍വച്ച് അവര്‍ അദോനീ-ബേസെക്കുമായി ഏറ്റുമുട്ടി; അയാളോടൊപ്പം യുദ്ധം ചെയ്തിരുന്ന കനാന്യരെയും പെരിസ്യരെയും അവര്‍ തോല്പിച്ചു.
6
അദോനീ-ബേസെക്ക് അവിടെനിന്നു പലായനം ചെയ്തു; എന്നാല്‍ അവര്‍ അയാളെ പിന്തുടര്ന്നു പിടിച്ച് അയാളുടെ കൈകാലുകളിലെ പെരുവിരലുകള്‍ മുറിച്ചുകളഞ്ഞു.
7
അപ്പോള്‍ അദോനീ-ബേസെക് പറഞ്ഞു: “കൈകാലുകളിലെ പെരുവിരലുകള്‍ ഛേദിക്കപ്പെട്ട എഴുപതു രാജാക്കന്മാര് എന്റെ മേശയില്‍നിന്നു പൊഴിഞ്ഞുവീണ ഉച്ഛിഷ്ടം പെറുക്കി തിന്നിരുന്നു. ഞാന്‍ അവരോടു ചെയ്തതുപോലെ സര്വേശ്വരന് എന്നോടും ചെയ്തിരിക്കുന്നു.” അവര്‍ അയാളെ യെരൂശലേമിലേക്കു കൊണ്ടുപോയി; അവിടെവച്ച് അയാള്‍ മരിച്ചു.
8
യെഹൂദാഗോത്രക്കാര്‍ യെരൂശലേം ആക്രമിച്ചു കീഴടക്കി, അതിലെ നിവാസികളെ വാളാല്‍ നശിപ്പിക്കുകയും പട്ടണം അഗ്നിക്ക് ഇരയാക്കുകയും ചെയ്തു.
9
അതിനുശേഷം യെഹൂദാഗോത്രക്കാര്‍ മലനാട്ടിലും നെഗെബുദേശത്തും താഴ്വരകളിലും പാര്‍ത്തിരുന്ന കനാന്യരോടു യുദ്ധത്തിനു പുറപ്പെട്ടു.
10
അവര്‍ ഹെബ്രോനില്‍ പാര്‍ത്തിരുന്ന കനാന്യരെ നേരിടാന്‍ അവിടേക്കു നീങ്ങി. കിര്യത്ത്-അര്‍ബ എന്ന പേരിലാണ് ഹെബ്രോന്‍ മുമ്പ് അറിയപ്പെട്ടിരുന്നത്. അവര്‍ ശേശായി, അഹീമാന്‍, തല്‍മായി എന്നീ ഗോത്രങ്ങളെ പരാജയപ്പെടുത്തി.
11
അവിടെനിന്നു യെഹൂദാഗോത്രക്കാര്‍ കിര്യത്ത്-സേഫെര്‍ എന്ന പേരില്‍ പണ്ട് അറിയപ്പെട്ടിരുന്ന ദെബീര്‍ പട്ടണവാസികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ പോയി.
12
കിര്യത്ത്- സേഫെര്‍ പിടിച്ചടക്കുന്നവനു തന്റെ മകള്‍ അക്സായെ ഭാര്യയായി നല്‍കും എന്ന് കാലേബ് വാഗ്ദാനം ചെയ്തു.
13
കാലേബിന്റെ അനുജനായ കെനസിന്റെ പുത്രന് ഒത്നീയേല്‍ അതു പിടിച്ചടക്കി; കാലേബ് തന്റെ മകളെ അവനു ഭാര്യയായി നല്കി.
14
പിതാവായ കാലേബിനോട് ഒരു നിലം ആവശ്യപ്പെടാന്‍ ഒത്നീയേല്‍ അക്സായെ നിര്‍ബന്ധിച്ചു. അവള് കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോള്‍ “നിനക്ക് എന്തുവേണം” എന്നു കാലേബ് ചോദിച്ചു.
15
അവള് പറഞ്ഞു: “എന്നെ നെഗെബുദേശത്താണല്ലോ പാര്‍പ്പിച്ചിരിക്കുന്നത്. ഏതാനും നീരുറവുകള്‍ എനിക്കു തരിക.” അവള് ആവശ്യപ്പെട്ടതനുസരിച്ച് കാലേബ് ഉയര്‍ന്ന സ്ഥലത്തും താഴ്വരയിലുമുള്ള നീരുറവുകള്‍ അവള്‍ക്കു കൊടുത്തു.
16
മോശയുടെ ഭാര്യാപിതാവായ കേന്യന്റെ പിന്‍ഗാമികള്‍ യെഹൂദാഗോത്രക്കാരോടൊപ്പം ഈന്തപ്പനകളുടെ നഗരത്തില്‍നിന്ന് അരാദിനു തെക്കുവശമുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവര്‍ അവിടെയുള്ള ജനത്തോടുകൂടെ പാര്‍ത്തു.
17
പിന്നീട് യെഹൂദാഗോത്രക്കാരും ശിമെയോന്‍ഗോത്രക്കാരും കൂടി സെഫാത്തില്‍ പാര്‍ത്തിരുന്ന കനാന്യരെ ആക്രമിച്ച് നിശ്ശേഷം നശിപ്പിച്ചു. അതുകൊണ്ട് ആ പട്ടണത്തിനു ഹോര്‍മ്മാ എന്നു പേരുവന്നു.
18
[18,19] സര്വേശ്വരന് യെഹൂദാഗോത്രക്കാരുടെ കൂടെ ഉണ്ടായിരുന്നു; അവര്‍ മലനാടു പിടിച്ചടക്കി. ഗസ്സ, അസ്കലോന്, എക്രോന് എന്നീ പട്ടണങ്ങളും അവയ്ക്കു ചുറ്റുമുള്ള സ്ഥലങ്ങളും അവര്‍ കൈവശമാക്കി. എന്നാല്‍ താഴ്വരയില് പാര്ത്തിരുന്നവര്ക്ക് ഇരുമ്പു രഥങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അവരെ കീഴടക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
20
മോശ കല്പിച്ചിരുന്നതുപോലെ അവര്‍ ഹെബ്രോന്‍ പട്ടണം കാലേബിനു കൊടുത്തു. അയാള്‍ അനാക്കിന്റെ വംശജരായ മൂന്നു ഗോത്രങ്ങളെ അവിടെനിന്നു പുറത്താക്കി.
21
യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെ ബെന്യാമീന്‍ഗോത്രക്കാര്‍ അവിടെനിന്ന് ഓടിച്ചുകളഞ്ഞില്ല; യെബൂസ്യര്‍, ബെന്യാമീന്‍ഗോത്രക്കാരുടെ കൂടെ യെരൂശലേമില്‍ ഇപ്പോഴും പാര്‍ത്തുവരുന്നു.
22
യോസേഫ്ഗോത്രക്കാര്‍ ബേഥേല്‍ ആക്രമിച്ചു; സര്വേശ്വരന് അവരോടൊപ്പം ഉണ്ടായിരുന്നു.
23
പണ്ടു ലൂസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബേഥേലിലേക്ക് ഒറ്റുനോക്കുന്നതിന് അവര്‍ ചാരന്മാരെ അയച്ചു.
24
അവര്‍ അവിടെ ചെന്നപ്പോള്‍ പട്ടണത്തില്‍നിന്നു പുറത്തുവരുന്ന ഒരാളിനെ കണ്ടു; അവര്‍ അവനോടു പറഞ്ഞു: “പട്ടണത്തില്‍ പ്രവേശിക്കുന്നതിനുള്ള വഴി കാണിച്ചുതന്നാല്‍ ഞങ്ങള്‍ നിന്നോടു ദയാപൂര്‍വം വര്‍ത്തിക്കാം.”
25
അങ്ങനെ പട്ടണത്തിലേക്കുള്ള വഴി അയാള്‍ അവര്‍ക്കു കാണിച്ചുകൊടുത്തു; അയാളെയും അയാളുടെ കുടുംബക്കാരെയും ഒഴിച്ചു സകല പട്ടണവാസികളെയും അവര്‍ വാളിനിരയാക്കി.
26
പിന്നീട് അയാള്‍ ഹിത്യരുടെ ദേശത്തു ചെന്ന് അവിടെ ഒരു പട്ടണം നിര്‍മ്മിച്ചു; അതിനു ലൂസ് എന്നു പേരിട്ടു. ആ പട്ടണം ഇന്നും ആ പേരില്‍ അറിയപ്പെടുന്നു.
27
ബേത്ത്-ശെയാന്‍, താനാക്ക്, ദോര്‍, യിബ്ലെയാം, മെഗിദ്ദോ എന്നീ പട്ടണങ്ങളിലെയും അവയ്ക്കു ചുറ്റുമുള്ള ഗ്രാമങ്ങളിലെയും നിവാസികളെ മനശ്ശെഗോത്രക്കാര്‍ ഓടിച്ചുകളഞ്ഞില്ല. കനാന്യര്‍ അവിടെത്തന്നെ പാര്‍ത്തു.
28
ഇസ്രായേല്യര്‍ ശക്തിപ്രാപിച്ചപ്പോള്‍ കനാന്യരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
29
എഫ്രയീംഗോത്രക്കാര്‍, ഗേസെരില്‍ പാര്‍ത്തിരുന്ന കനാന്യരെ ഓടിച്ചുകളഞ്ഞില്ല. കനാന്യര്‍ ഗേസെരില്‍ അവരുടെ കൂടെ പാര്‍ത്തു.
30
സെബൂലൂന്‍ഗോത്രക്കാര്‍, കിത്രോനിലും നഹലോലിലും പാര്‍ത്തിരുന്ന കനാന്യരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
31
ആശേര്‍ഗോത്രക്കാര്‍, അക്കോവ്, സീദോന്, അഹ്ലാബ്, അക്സീബ്, ഹെല്‍ബാ, അഫീക്, രെഹോബ് എന്നീ പട്ടണങ്ങളില്‍ പാര്‍ത്തിരുന്നവരെ പുറത്താക്കിയില്ല.
32
അതുകൊണ്ട് ആശേര്‍ഗോത്രക്കാര്‍ തദ്ദേശവാസികളായ കനാന്യരുടെ ഇടയില്‍ത്തന്നെ പാര്‍ത്തു.
33
നഫ്താലിഗോത്രക്കാര്‍ ബേത്ത്-ശേമെശ്, ബേത്ത്-അനാത്ത് എന്നീ പട്ടണങ്ങളില്‍ പാര്‍ത്തിരുന്ന കനാന്യരെ ഓടിച്ചുകളയാതെ അവരുടെ ഇടയില്‍ത്തന്നെ പാര്‍ത്തു. ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും ജനങ്ങളെക്കൊണ്ട് അവര്‍ അടിമവേല ചെയ്യിച്ചു.
34
അമോര്യര്‍ ദാന്‍ഗോത്രക്കാരെ മലനാട്ടിലേക്കു തള്ളിനീക്കി; താഴ്വരയിലേക്ക് ഇറങ്ങി വരാന്‍ അമോര്യര്‍ അവരെ അനുവദിച്ചില്ല.
35
ഹര്-ഹേരെസ്, അയ്യാലോന്‍, ശാല്‍ബീം എന്നീ സ്ഥലങ്ങളില്‍ അമോര്യര്‍ തുടര്‍ന്നു പാര്‍ത്തു. എന്നാല്‍ യോസേഫ്ഗോത്രക്കാര്‍ക്കു ശക്തി ലഭിച്ചപ്പോള്‍ അവര്‍ അമോര്യരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
36
അമോര്യരുടെ അതിര്, സേലമുതല്‍ അക്രബ്ബീം കയറ്റംവരെ വ്യാപിച്ചിരുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21