bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 9
Judges 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 10 →
1
ഗിദെയോന്റെ പുത്രനായ അബീമേലെക്ക് ശെഖേമില്‍ ചെന്ന് സ്വമാതാവിന്റെ സഹോദരന്മാരോടും ചാര്ച്ചക്കാരോടും പറഞ്ഞു:
2
“ഗിദെയോന്റെ എഴുപതു പുത്രന്മാരും കൂടി നിങ്ങളെ ഭരിക്കുന്നതോ അതോ ഒരാള്‍ മാത്രം ഭരിക്കുന്നതോ ഏതാണു നല്ലത് എന്നു ശെഖേംനിവാസികളോടു ചോദിക്കുക; അബീമേലെക്ക് നിങ്ങളുടെ അസ്ഥിയും മാംസവുമാണെന്ന് അവരോടു പറയണം.”
3
അവന്റെ അമ്മയുടെ സഹോദരന്മാര് ശെഖേംനിവാസികളോട് ഈ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ അബീമേലെക്കിനെ തങ്ങളുടെ നേതാവാക്കുന്നതിനു താല്പര്യം പ്രകടിപ്പിച്ചു. അവര്‍ പറഞ്ഞു: “അവന് ഞങ്ങളുടെ ചാര്‍ച്ചക്കാരനാണല്ലോ.”
4
പിന്നീട് അവര്‍ ബാല്‍-ബരീത്ത്ദേവന്റെ ആലയത്തില്‍നിന്ന് എഴുപതു വെള്ളിക്കാശെടുത്ത് അവനു കൊടുത്തു. ആ പണംകൊണ്ട് അവന് വിവരംകെട്ടവരും സാഹസികരുമായ കുറെ ആളുകളെ കൂലിക്കെടുത്ത് അവരുടെ നേതാവായിത്തീര്‍ന്നു.
5
അവന് ഒഫ്രയില്‍ പിതാവിന്റെ വീട്ടില്‍ ചെന്നു ഗിദെയോന്റെ പുത്രന്മാരും തന്റെ സഹോദരന്മാരുമായ എഴുപതുപേരെയും ഒരു പാറയുടെ മുകളില്‍വച്ചു കൊന്നു. ഗിദെയോന്റെ ഇളയപുത്രനായ യോഥാം ഒളിച്ചിരുന്നതുകൊണ്ട് രക്ഷപെട്ടു.
6
ശെഖേമിലെയും ബേത്ത്-മില്ലോയിലെയും ജനമെല്ലാം ഒന്നിച്ചുകൂടി ശെഖേമിലെ ഓര്‍മസ്തംഭത്തിനടുത്തുള്ള കരുവേലകവൃക്ഷത്തിന്‍ കീഴില്‍ അബീമേലെക്കിനെ അവരുടെ രാജാവായി വാഴിച്ചു.
7
ഇതറിഞ്ഞപ്പോള്‍ യോഥാം ഗെരിസീം മലമുകളില്‍ ചെന്ന് ഉറക്കെ അവരോടു വിളിച്ചുപറഞ്ഞു: “ശെഖേംനിവാസികളേ, നിങ്ങളുടെ പ്രാര്‍ഥന ദൈവം കേള്‍ക്കണമെങ്കില്‍ ഞാന്‍ പറയുന്നതു കേള്‍ക്കൂ!
8
പണ്ടൊരിക്കല്‍ തങ്ങള്‍ക്കുവേണ്ടി ഒരു രാജാവിനെ വാഴിക്കാന്‍ വൃക്ഷങ്ങള്‍ ഒരുമിച്ചുകൂടി. ‘നീ ഞങ്ങളുടെ രാജാവായിരുന്നാലും’ അവര്‍ ഒലിവുമരത്തോടു പറഞ്ഞു.
9
ഒലിവുമരം പറഞ്ഞു: ‘ദേവന്മാരെയും മനുഷ്യരെയും പൂജിക്കാന്‍ ഉപയോഗിക്കുന്ന എന്റെ എണ്ണയെ വേണ്ടെന്നുവച്ച് ഞാന്‍ നിങ്ങളുടെ രാജാവായി വാഴണമോ”?
10
പിന്നീട് മരങ്ങള്‍ അത്തിമരത്തോട് ആവശ്യപ്പെട്ടു: ‘നീ ഞങ്ങളുടെ രാജാവായി വാണാലും.’
11
അത്തിവൃക്ഷം പറഞ്ഞു: ‘നിങ്ങളുടെ രാജാവായിരിക്കുന്നതിനുവേണ്ടി എന്റെ ഏറ്റവും മധുരമുള്ള പഴങ്ങളുടെ കാര്യം വിസ്മരിക്കണമോ?’
12
പിന്നീട് വൃക്ഷങ്ങള്‍ മുന്തിരിവള്ളിയെ സമീപിച്ചു പറഞ്ഞു: ‘നീ ഞങ്ങളുടെ രാജാവായി വാണാലും.’
13
മുന്തിരിവള്ളി പറഞ്ഞു: ‘ദേവന്മാരെയും മനുഷ്യരെയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്ന എന്റെ വീഞ്ഞു വേണ്ടെന്നുവച്ച് ഞാന്‍ നിങ്ങളുടെ രാജാവായി വാഴണമോ?
14
പിന്നീട് മരങ്ങള്‍ ഒന്നുചേര്‍ന്ന് മുള്‍പ്പടര്‍പ്പിനോട് പറഞ്ഞു: ‘നീ ഞങ്ങളുടെ രാജാവായി വാണാലും.’
15
മുള്‍പ്പടര്‍പ്പ് പറഞ്ഞു: ‘ഉത്തമ വിശ്വാസത്തോടെയാണ് എന്നെ രാജാവായി വാഴിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്റെ തണലില്‍ അഭയം തേടുവിന്‍. അങ്ങനെ ചെയ്തില്ലെങ്കില്‍ എന്നില്‍നിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിച്ചു കളയും.’
16
“നിങ്ങള്‍ ഉത്തമവിശ്വാസത്തോടും സത്യസന്ധതയോടും കൂടിയാണോ അബീമേലെക്കിനെ രാജാവാക്കിയത്? നിങ്ങള്‍ ഗിദെയോനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രവര്‍ത്തിച്ചത് ശരിയാണോ? അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ക്കു യോജിച്ച വിധമാണോ നിങ്ങള്‍ പെരുമാറിയത്?
17
എന്റെ പിതാവ് സ്വന്തം ജീവന് തൃണവല്‍ഗണിച്ചുകൊണ്ടായിരുന്നു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്ത് മിദ്യാന്യരുടെ കൈയില്‍നിന്നു നിങ്ങളെ രക്ഷിച്ചത്.
18
നിങ്ങളാകട്ടെ ഇന്ന് എന്റെ പിതാവിന്റെ കുടുംബത്തിന് എതിരായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പുത്രന്മാരായ എഴുപതു പേരെയും ഒരു പാറമേല്‍ വച്ചു കൊന്നു; അദ്ദേഹത്തിന്റെ ദാസീപുത്രനായ അബീമേലെക്ക് നിങ്ങളുടെ ചാര്‍ച്ചക്കാരനായതുകൊണ്ട് ശെഖേംനിവാസികളുടെ രാജാവാക്കുകയും ചെയ്തു.
19
നിങ്ങള്‍ ഗിദെയോനോടും കുടുംബത്തോടും വിശ്വസ്തമായും സത്യസന്ധമായുമാണു പ്രവര്‍ത്തിച്ചതെങ്കില്‍ അബീമേലെക്കിനെ രാജാവാക്കിയതില്‍ സന്തോഷിക്കുക! നിങ്ങള്‍ നിമിത്തം അവനും സന്തോഷിക്കട്ടെ.
20
അല്ലെങ്കില്‍ അബീമേലെക്കില്‍നിന്ന് അഗ്നി പുറപ്പെട്ട് ശെഖേം, ബേത്ത്-മില്ലോനിവാസികളെ ദഹിപ്പിക്കട്ടെ! ശെഖേം, ബേത്ത്-മില്ലോനിവാസികളില്‍നിന്ന് അഗ്നി പുറപ്പെട്ട് അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ!”
21
പിന്നീട് സഹോദരനായ അബീമേലെക്കിനെ ഭയപ്പെട്ട് യോഥാം ബേരിലേക്ക് പലായനം ചെയ്ത് അവിടെ പാര്‍ത്തു.
22
അബീമേലെക്ക് ഇസ്രായേലിനെ മൂന്നു വര്‍ഷം ഭരിച്ചു.
23
അതിനുശേഷം അബീമേലെക്കും ശെഖേംനിവാസികളും തമ്മില്‍ ശത്രുത ഉളവാക്കാന്‍വേണ്ടി ദൈവം ഒരു ദുഷ്ടാത്മാവിനെ അയച്ചു. ശെഖേംനിവാസികള്‍ അബീമേലെക്കിനെ വഞ്ചിക്കാന്‍ തുടങ്ങി.
24
അങ്ങനെ ഗിദെയോന്റെ പുത്രന്മാരായ എഴുപതു പേരെ വധിച്ച അബീമേലെക്കും അവനു സഹായികളായി വര്‍ത്തിച്ച ശെഖേംനിവാസികളും ചെയ്ത നീചമായ പ്രവൃത്തിക്ക് അവര്‍ ശിക്ഷിക്കപ്പെട്ടു.
25
ശെഖേംനിവാസികള്‍ അബീമേലെക്കിനെതിരായി മലമുകളില്‍ പതിയിരിപ്പുകാരെ നിയോഗിച്ചു; അവര്‍ ആ വഴിക്കു കടന്നുപോകുന്നവരെ കവര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഈ വിവരം അബീമേലെക്ക് അറിഞ്ഞു.
26
ഏബെദിന്റെ പുത്രനായ ഗാല്‍ തന്റെ ചാര്‍ച്ചക്കാരോടൊരുമിച്ചു ശെഖേമിലേക്കു പോയി. ശെഖേംനിവാസികള്‍ അയാളെ വിശ്വസിച്ചു.
27
അവര്‍ തങ്ങളുടെ മുന്തിരിത്തോട്ടങ്ങളില്‍ ചെന്ന് മുന്തിരിക്കുലകള്‍ അറുത്ത് വീഞ്ഞുണ്ടാക്കി ഉത്സവം ആഘോഷിച്ചു. തങ്ങളുടെ ദേവന്റെ ക്ഷേത്രത്തില്‍ ചെന്ന് അവിടെവച്ചു തിന്നുകയും കുടിക്കുകയും അബീമേലെക്കിനെ ശപിക്കുകയും ചെയ്തു.
28
ഏബെദിന്റെ പുത്രനായ ഗാല്‍ പറഞ്ഞു: “അബീമേലെക്ക് ആര്? അവനു കീഴ്പെട്ടിരിക്കാന്‍ ശെഖേംനിവാസികളായ നാം ആര്? അവന് ഗിദെയോന്റെ പുത്രനല്ലേ? സെബൂല്‍ അല്ലേ അവന്റെ കാര്യസ്ഥന്? ശെഖേമിന്റെ പിതാവായ ഹാമോരിനോട് അവര്‍ വിശ്വസ്തരായിരിക്കട്ടെ. എന്തിന് നാം അബീമേലെക്കിനെ സേവിക്കണം?
29
ഈ ജനം എന്റെ കൂടെ ആയിരുന്നെങ്കില്‍ അബീമേലെക്കിനെ ഞാന്‍ തുരത്തിക്കളയുമായിരുന്നു. സൈന്യബലം വര്‍ധിപ്പിച്ചുകൊണ്ടു യുദ്ധത്തിനു വരാന്‍ ഞാന്‍ അവനെ വെല്ലുവിളിക്കുമായിരുന്നു.”
30
ഏബെദിന്റെ പുത്രനായ ഗാലിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ നഗരാധിപനായ സെബൂലിനു കോപം ജ്വലിച്ചു;
31
അയാള്‍ അരുമായില്‍ അബീമേലെക്കിന്റെ അടുക്കലേക്ക് ദൂതന്മാരെ അയച്ച് അറിയിച്ചു: “ഏബെദിന്റെ പുത്രനായ ഗാലും അവന്റെ ചാര്‍ച്ചക്കാരും കൂടി ശെഖേമില്‍ വന്നു പട്ടണവാസികളെ നിനക്കെതിരായി ഇളക്കിവിടുന്നു.
32
അതുകൊണ്ട് നീയും നിന്റെ കൂടെയുള്ളവരും രാത്രിയില്‍ വയലില്‍ പോയി പതിയിരിക്കുക;
33
അതിരാവിലെ എഴുന്നേറ്റു പട്ടണം ആക്രമിക്കണം. ഗാലും കൂടെയുള്ള പടയാളികളും നിന്റെ നേരെ വരുമ്പോള്‍ അവസരത്തിനൊത്തു പ്രവര്‍ത്തിക്കുക.”
34
അബീമേലെക്കും കൂടെയുള്ള പടയാളികളും രാത്രിയില്‍ നാലു ഗണങ്ങളായി പിരിഞ്ഞ് ശെഖേമിനടുത്ത് ഒളിച്ചിരുന്നു.
35
ഏബെദിന്റെ പുത്രനായ ഗാല്‍ പുറത്തുവന്നു പട്ടണവാതില്ക്കല് നിന്നു. അതുകണ്ട അബീമേലെക്കും കൂടെയുള്ള പടയാളികളും ഒളിവിടങ്ങളില്‍നിന്നു പുറത്തുവന്നു.
36
ഗാല്‍ അവരെ കണ്ട്: “അതാ, മലമുകളില്‍നിന്നു പടയാളികള്‍ ഇറങ്ങി വരുന്നു” എന്നു സെബൂലിനോടു പറഞ്ഞു. “പര്‍വതങ്ങളുടെ നിഴല്‍ കണ്ടിട്ടു മനുഷ്യരെന്നു നിനക്കു തോന്നിയതാകാം” എന്ന് സെബൂല്‍ മറുപടി പറഞ്ഞു.
37
ഗാല്‍ വീണ്ടും പറഞ്ഞു: “അതാ, പടയാളികള്‍ മലയിടുക്കിലൂടെ വരുന്നു; മറ്റൊരു ഗണം പ്രശ്നം വയ്ക്കുന്നവരുടെ കരുവേലകത്തിനടുത്തുകൂടിയും.”
38
അപ്പോള്‍ സെബൂല്‍ അവനോടു പറഞ്ഞു: “നാം സേവിക്കാന്‍തക്കവിധം അബീമേലെക്ക് ആര് എന്നു പറഞ്ഞ നിന്റെ നാവ് എവിടെ? നീ പുച്ഛിച്ച ഭടജനങ്ങള്‍ അല്ലേ ഇവര്‍? നീ ഇപ്പോള്‍ ഇവരോടു പൊരുതുക.”
39
ശെഖേംനിവാസികളോടുകൂടെ ഗാല്‍ പുറപ്പെട്ടു അബീമേലെക്കിനോട് യുദ്ധം ചെയ്തു.
40
എന്നാല്‍ ഗാല്‍ തോറ്റോടി; അബീമേലെക്ക് അവനെ പിന്തുടര്ന്നു. പരുക്കു പറ്റിയ അനേകം പേര് പട്ടണവാതില്‍വരെ വീണു.
41
അബീമേലെക്ക് അരുമായില്‍തന്നെ പാര്‍ത്തു. ഗാലിനെയും ചാര്‍ച്ചക്കാരെയും ശെഖേമില്‍നിന്നു സെബൂല്‍ പുറത്താക്കി.
42
അടുത്ത ദിവസം ജനം വയലുകളിലേക്കു പോയ വിവരം അബീമേലെക്ക് അറിഞ്ഞു.
43
അയാള്‍ തന്റെ പടയാളികളെ മൂന്നു ഗണമായി തിരിച്ചു; അവര്‍ വയലില്‍ ഒളിച്ചിരുന്നു. ജനം പട്ടണത്തില്‍നിന്നു പുറത്തുവരുന്നതു കണ്ടപ്പോള്‍ അവര്‍ ഒളിവിടങ്ങളില്‍നിന്നു പുറത്തുവന്ന് അവരെ സംഹരിച്ചു;
44
അബീമേലെക്കും കൂടെയുള്ളവരും ഓടി പട്ടണവാതില്ക്കല് ചെന്നുനിന്നു. അപ്പോള്‍ മറ്റു രണ്ടു ഗണങ്ങള്‍ വയലിലുണ്ടായിരുന്ന ജനങ്ങളുടെ നേരെ ചെന്ന് അവരെ സംഹരിച്ചു.
45
അബീമേലെക്ക് അന്നു മുഴുവന്‍ യുദ്ധം ചെയ്തു പട്ടണം പിടിച്ചടക്കി; അതിലെ നിവാസികളെ കൊന്നൊടുക്കി; അത് ഇടിച്ചു നിരത്തി ഉപ്പു വിതറി.
46
ഇതു കേട്ടപ്പോള്‍ ശെഖേംഗോപുരത്തില്‍ വസിച്ചിരുന്നവര്‍ എല്‍-ബെരീത്തിന്റെ ക്ഷേത്രത്തിലെ സുരക്ഷാസങ്കേതത്തില്‍ പ്രവേശിച്ചു.
47
അവര്‍ അവിടെ കൂടിയിരിക്കുന്ന വിവരം അബീമേലെക്ക് അറിഞ്ഞു.
48
അപ്പോള്‍ പടയാളികളോടുകൂടി അബീമേലെക്ക് സല്മോന് മലയിലേക്കു പോയി. അയാള്‍ കോടാലി എടുത്ത് ഒരു മരക്കൊമ്പു വെട്ടി ചുമലില്‍ വച്ചു. അതിനുശേഷം കൂടെയുള്ള പടയാളികളോടു “ഞാന്‍ ചെയ്തതുപോലെതന്നെ നിങ്ങളും വേഗം ചെയ്യുക” എന്നു പറഞ്ഞു.
49
പടയാളികള്‍ അതുപോലെ ഓരോ മരക്കൊമ്പു വെട്ടി അബീമേലെക്കിനെ അനുഗമിച്ചു; സുരക്ഷാസങ്കേതത്തിനു സമീപം മരക്കൊമ്പുകള്‍ അവര്‍ ചേര്‍ത്തു വച്ച് അതിനു തീകൊളുത്തി. അവിടെയുണ്ടായിരുന്നവരെ സുരക്ഷാസങ്കേതത്തോടൊപ്പം അഗ്നിക്കിരയാക്കി; അങ്ങനെ ശെഖേംഗോപുരനിവാസികളെല്ലാം പുരുഷന്മാരും സ്ത്രീകളുമടക്കം ആയിരത്തോളം പേര് അഗ്നിക്കിരയായി.
50
അതിനുശേഷം അബീമേലെക്ക് തേബെസിലേക്കു പോയി. അതിനെതിരെ പാളയമടിച്ചു;
51
തേബെസ് പിടിച്ചടക്കി; പട്ടണത്തിനുള്ളില്‍ ബലവത്തായ ഒരു ഗോപുരമുണ്ടായിരുന്നു. പുരുഷന്മാരും സ്ത്രീകളുമടക്കം പട്ടണത്തിലുള്ള സകലരും അവിടേക്ക് ഓടി; അതില്‍ കടന്നു വാതില്‍ അടച്ചശേഷം ഗോപുരത്തിന്റെ മുകളില്‍ കയറി.
52
അബീമേലെക്ക് ഗോപുരത്തിന്റെ അടുക്കല്‍ വന്ന് അതിനെ ആക്രമിച്ചു; ഗോപുരത്തിനു തീകൊളുത്താന്‍ വാതില്ക്കല് വന്നപ്പോള്‍
53
ഒരു സ്ത്രീ തിരികല്ലിന്‍പിള്ള അബീമേലെക്കിന്റെ തലയില്‍ ഇട്ടു; അവന്റെ തലയോടു തകര്‍ന്നുപോയി.
54
ഉടന്‍തന്നെ തന്റെ ആയുധവാഹകനായ യുവാവിനെ തത്രപ്പെട്ടു വിളിച്ച് “ഒരു സ്ത്രീ എന്നെ വധിച്ചു എന്നു പറയാനിടയാകാതിരിക്കാന്‍ നിന്റെ വാള് ഊരി എന്നെ കൊല്ലുക” എന്നു പറഞ്ഞു.
55
യുവാവ് അങ്ങനെ ചെയ്തു. അബീമേലെക്ക് മരിച്ചു എന്നു കണ്ട് ഇസ്രായേല്‍ജനം ഭവനങ്ങളിലേക്ക് മടങ്ങിപ്പോയി.
56
എഴുപതു സഹോദരന്മാരെ കൊന്ന് തന്റെ പിതാവിനോടു ചെയ്ത പാതകത്തിന് അബീമേലെക്കിനെ ദൈവം ഇങ്ങനെ ശിക്ഷിച്ചു.
57
ഗിദെയോന്റെ പുത്രനായ യോഥാമിന്റെ ശാപം ശെഖേംനിവാസികളുടെമേല്‍ പതിച്ചു. അങ്ങനെ ശെഖേംനിവാസികളെ ദൈവം ശിക്ഷിച്ചു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21