bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 10
Judges 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 11 →
1
അബീമേലെക്കിന്റെ മരണശേഷം ദോദോയുടെ പൗത്രനും പൂവാവിന്റെ പുത്രനുമായ തോല ഇസ്രായേലിനെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടു. അയാള്‍ ഇസ്സാഖാര്‍ ഗോത്രക്കാരന്‍ ആയിരുന്നു; എഫ്രയീം മലനാട്ടിലെ ശാമീരില്‍ ആയിരുന്നു അയാള്‍ പാര്‍ത്തിരുന്നത്.
2
ഇരുപത്തിമൂന്നു വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തിയശേഷം അയാള്‍ അന്തരിച്ചു; ശാമീരില്‍ അയാളെ അടക്കം ചെയ്തു.
3
പിന്നീട് ഗിലെയാദ്യനായ യായീര്‍ ഇരുപത്തിരണ്ടു വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തി.
4
കഴുതപ്പുറത്തു സവാരി ചെയ്തിരുന്ന മുപ്പതു പുത്രന്മാര് അയാള്‍ക്കുണ്ടായിരുന്നു. അവരുടെ അധീനതയില്‍ ഗിലെയാദിലെ മുപ്പതു പട്ടണങ്ങള്‍ ഉണ്ടായിരുന്നു. ഹവ്വോത്ത്-യായീര്‍ എന്ന പേരില്‍ ഇന്നും ആ പട്ടണങ്ങള്‍ അറിയപ്പെടുന്നു.
5
യായീര്‍ മരിച്ചു; അയാളെ കാമോനില്‍ സംസ്കരിച്ചു.
6
ഇസ്രായേല്‍ജനം സര്‍വേശ്വരനു ഹിതകരമല്ലാത്തതു വീണ്ടും പ്രവര്‍ത്തിച്ചു; അവര്‍ അവിടുത്തെ ആരാധിക്കാതെ ബാല്ദേവന്മാരെയും അസ്താരോത്ത്പ്രതിഷ്ഠകളെയും സിറിയ, സീദോന്, മോവാബ്, അമ്മോന്, ഫെലിസ്ത്യ എന്നീ ദേശങ്ങളിലെ ദേവന്മാരെയും ആരാധിച്ചു. അവര്‍ സര്‍വേശ്വരനെ ഉപേക്ഷിച്ചു.
7
അപ്പോള്‍ അവിടുത്തെ കോപം ഇസ്രായേലിന്റെമേല്‍ ജ്വലിച്ചു; ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കൈയില്‍ അവിടുന്ന് അവരെ ഏല്പിച്ചു.
8
അവര്‍ ഇസ്രായേല്‍ജനത്തെ പീഡിപ്പിച്ചു. യോര്‍ദ്ദാനക്കരെ അമോര്യരുടെ ദേശമായ ഗിലെയാദില്‍ പാര്‍ത്തിരുന്ന ഇസ്രായേല്‍ജനത്തെ അവര്‍ പതിനെട്ടു വര്‍ഷം ക്രൂരമായി ഞെരുക്കി.
9
യെഹൂദാ, ബെന്യാമീന്, എഫ്രയീം ഗോത്രക്കാരോടു യുദ്ധം ചെയ്യാന്‍ അമ്മോന്യര്‍ യോര്‍ദ്ദാന്‍നദി കടന്നു. ഇസ്രായേല്‍ കൊടിയ ദുരിതത്തിലായി.
10
അവര്‍ സര്‍വേശ്വരനോടു നിലവിളിച്ചു: “ഞങ്ങളുടെ ദൈവമേ, ഞങ്ങള്‍ അങ്ങയെ ഉപേക്ഷിച്ച് ബാല്‍വിഗ്രഹങ്ങളെ ആരാധിച്ചതിനാല്‍ ഞങ്ങള്‍ അങ്ങേക്ക് എതിരായി പാപം ചെയ്തു.”
11
സര്വേശ്വരന് ഇസ്രായേല്‍ജനത്തോട് അരുളിച്ചെയ്തു: “ഈജിപ്തുകാര്‍, അമോര്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍ എന്നിവരില്‍നിന്ന് ഞാന്‍ നിങ്ങളെ വിടുവിച്ചില്ലേ?
12
സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ പീഡിപ്പിച്ചപ്പോഴും നിങ്ങള്‍ എന്നോടു നിലവിളിച്ചു. ഞാന്‍ അവരില്‍നിന്നെല്ലാം നിങ്ങളെ മോചിപ്പിച്ചു.
13
എന്നിട്ടും, നിങ്ങള്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ ആരാധിച്ചു; അതുകൊണ്ട് ഇനി മേലില്‍ ഞാന്‍ നിങ്ങളെ രക്ഷിക്കുകയില്ല.
14
നിങ്ങള്‍ പോയി നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന ദേവന്മാരോടു നിലവിളിക്കൂ! കഷ്ടകാലത്ത് അവര്‍ നിങ്ങളെ രക്ഷിക്കട്ടെ.”
15
ഇസ്രായേല്‍ജനം സര്‍വേശ്വരനോട് അപേക്ഷിച്ചു: “ഞങ്ങള്‍ പാപം ചെയ്തുപോയി; അവിടുത്തേക്ക് ഉചിതമായി തോന്നുന്നതു ഞങ്ങളോട് പ്രവര്‍ത്തിച്ചാലും. എങ്കിലും ഇന്നു ഞങ്ങളെ രക്ഷിക്കുക.”
16
ഇസ്രായേല്‍ജനം തങ്ങളുടെ ഇടയില്‍നിന്ന് അന്യദേവന്മാരെ നീക്കം ചെയ്തു; അവര്‍ സര്‍വേശ്വരനെത്തന്നെ ആരാധിക്കുകയും ചെയ്തു. അപ്പോള്‍ ഇസ്രായേല്‍ജനത്തിന്റെ സങ്കടത്തില്‍ അവിടുത്തേക്ക് അനുകമ്പ തോന്നി.
17
ആ സമയത്ത് അമ്മോന്യര്‍ യുദ്ധസന്നദ്ധരായി ഗിലെയാദില്‍ പാളയമടിച്ചു. ഇസ്രായേല്‍ജനം ഒന്നിച്ചുകൂടി മിസ്പായിലും പാളയമടിച്ചു.
18
ഗിലെയാദിലെ നേതാക്കന്മാര് അന്യോന്യം പറഞ്ഞു: “അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നതാരോ അയാള്‍ ഗിലെയാദ്നിവാസികളുടെ നേതാവാകും.”
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21