bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 18
Judges 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 19 →
1
അക്കാലത്ത് ഇസ്രായേലില്‍ രാജവാഴ്ച തുടങ്ങിയിരുന്നില്ല. കുടിപാര്‍ക്കാന്‍ ദാന്‍ഗോത്രക്കാര്‍ അവകാശഭൂമി അന്വേഷിക്കുകയായിരുന്നു. അന്നുവരെ ഇസ്രായേല്‍ഗോത്രക്കാരുടെ ഇടയില്‍ അവര്‍ക്ക് അവകാശം ലഭിച്ചിരുന്നില്ല.
2
അതുകൊണ്ട് ദാന്‍ഗോത്രക്കാര്‍ തങ്ങളുടെ ഗോത്രത്തില്‍നിന്ന് സമര്‍ഥരായ അഞ്ചു പേരെ തിരഞ്ഞെടുത്ത് സോരായില്‍നിന്നും എസ്തായോലില്‍നിന്നുമായി അയച്ചു. സ്ഥലം ഒറ്റുനോക്കി വിവരങ്ങള്‍ ശേഖരിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് അവരെ പറഞ്ഞയച്ചത്. അവര്‍ എഫ്രയീം മലനാട്ടില്‍ മീഖായുടെ വീട്ടിലെത്തി രാത്രി അവിടെ പാര്‍ത്തു.
3
അവര്‍ ആ ഭവനത്തിന് അടുത്തെത്തിയപ്പോള്‍തന്നെ ആ ലേവ്യയുവാവിന്റെ ശബ്ദം തിരിച്ചറിഞ്ഞു; അവിടെ കയറിച്ചെന്ന് അയാളോടു ചോദിച്ചു: “ആരാണ് നിന്നെ ഇവിടെ കൊണ്ടുവന്നത്? ഈ സ്ഥലത്തു നീ എന്തു ചെയ്യുന്നു? ഇവിടെ നിന്റെ ജോലി എന്താണ്?”
4
മീഖാ തനിക്കുവേണ്ടി ചെയ്തതെല്ലാം അയാള്‍ അവരോടു പറഞ്ഞു: “ഞാനയാള്‍ക്ക് പുരോഹിതനാണ്, അയാള്‍ എനിക്കു വേതനം നല്കുന്നു.”
5
“ഞങ്ങളുടെ യാത്ര ശുഭമായി പരിണമിക്കുമോ എന്നു ദൈവത്തോടു ചോദിച്ചാലും” എന്ന് അവര്‍ അയാളോട് അപേക്ഷിച്ചു.
6
“സമാധാനത്തോടുകൂടി പോകുക; നിങ്ങളുടെ യാത്രയില്‍ സര്വേശ്വരന് നിങ്ങളോടൊപ്പമുണ്ട്” എന്നു പുരോഹിതന് പറഞ്ഞു.
7
ആ അഞ്ചു പേര് അവിടെനിന്നു ലയീശിലേക്കു പോയി; സീദോന്യരെപ്പോലെ അവിടത്തെ ജനം സുരക്ഷിതരായി പാര്‍ക്കുന്നു എന്ന് അവര്‍ മനസ്സിലാക്കി. അവര്‍ പ്രശാന്തരും സുരക്ഷിതരുമായിരുന്നു; അവരുടെ ഇടയില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല; അവര്‍ക്കാവശ്യമുള്ളതെല്ലാം അവിടെ ഉണ്ടായിരുന്നു. സീദോന്യരില്‍നിന്ന് വളരെ അകലെയാണ് അവര്‍ പാര്‍ത്തിരുന്നത്; അവര്‍ക്കു മറ്റു ജനതകളുമായി യാതൊരു സംസര്‍ഗവും ഉണ്ടായിരുന്നില്ല.
8
പിന്നീട് അവര്‍ സോരായിലും എസ്തായോലിലുമുള്ള സ്വജനങ്ങളുടെ അടുക്കല്‍ മടങ്ങിവന്നു. ജനം അവരോടു ചോദിച്ചു:
9
“നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്.” അവര്‍ പറഞ്ഞു: “പുറപ്പെടുക; ഞങ്ങള്‍ അവരുടെ ദേശം കണ്ടു; അതു വളരെ ഫലഭൂയിഷ്ഠമാണ്; നിഷ്ക്രിയനായിരിക്കാതെ ആ ദേശം വേഗം കൈവശപ്പെടുത്തുവിന്‍.
10
നിര്‍ഭയരായി കഴിയുന്ന ഒരു ജനതയെ ആയിരിക്കും നിങ്ങള്‍ അവിടെ നേരിടുക; അതു വളരെ വിശാലമായ ദേശമാണ്; ഒന്നിനും അവിടെ ഒരു കുറവുമില്ല; ആ ദേശം ദൈവം നിങ്ങള്‍ക്കു നല്കിയിരിക്കുന്നു.”
11
അപ്പോള്‍ സോരായിലും എസ്തായോലിലും പാര്‍ത്തിരുന്ന ദാന്‍ഗോത്രക്കാരില്‍ അറുനൂറു പേര് യുദ്ധസന്നദ്ധരായി അവിടെനിന്നു പുറപ്പെട്ടു.
12
അവര്‍ ചെന്നു യെഹൂദായിലെ കിര്യത്ത്-യെയാരീമില്‍ പാളയമടിച്ചു; അതുകൊണ്ട് ആ സ്ഥലം ഇന്നും മഹനേ-ദാന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അത് കിര്യത്ത്-യെയാരീമിന്റെ പടിഞ്ഞാറു വശത്താണ്.
13
അവര്‍ അവിടെനിന്ന് എഫ്രയീം മലനാട്ടിലുള്ള മീഖായുടെ വീടിനു സമീപം എത്തി.
14
ലയീശ്ദേശം നിരീക്ഷിക്കാന്‍ പോയിരുന്ന ആ അഞ്ചുപേര്‍ സഹോദരന്മാരോടു പറഞ്ഞു: “ഇവിടെയുള്ള ഒരു വീട്ടില്‍ ഒരു ഏഫോദും കുലദേവവിഗ്രഹങ്ങളും ഒരു കൊത്തുവിഗ്രഹവും വാര്‍പ്പുവിഗ്രഹവും ഉണ്ട്. അതുകൊണ്ടു നാം എന്തു ചെയ്യണമെന്ന് നിങ്ങള്‍ ചിന്തിക്കുക;”
15
അവര്‍ മീഖായുടെ വീട്ടില്‍ പാര്‍ത്തിരുന്ന ലേവ്യയുവാവിന്റെ അടുക്കല്‍ ചെന്നു കുശലാന്വേഷണം നടത്തി.
16
ദാന്‍ഗോത്രത്തില്‍പ്പെട്ട യുദ്ധസന്നദ്ധരായ അറുനൂറു പേര് പടിവാതില്ക്കല് നിന്നിരുന്നു.
17
ദേശം ഒറ്റുനോക്കാന്‍ പോയിരുന്ന അഞ്ചു പേര് അകത്തു പ്രവേശിച്ച് ഏഫോദും, കൊത്തുവിഗ്രഹവും, വാര്‍പ്പുവിഗ്രഹവും, കുലദേവവിഗ്രഹങ്ങളും എടുത്തു. അപ്പോള്‍ പുരോഹിതന് യുദ്ധസന്നദ്ധരായ അറുനൂറു പേരോടൊപ്പം പടിവാതില്ക്കല് നില്‍ക്കുകയായിരുന്നു;
18
അവര്‍ മീഖായുടെ വീട്ടില്‍ ചെന്ന് കുലദേവവിഗ്രഹങ്ങളും വാര്‍പ്പുവിഗ്രഹവും കൊത്തുവിഗ്രഹവും ഏഫോദും എടുത്തപ്പോള്‍ “നിങ്ങള്‍ എന്താണീ ചെയ്യുന്നത്” എന്നു പുരോഹിതന് ചോദിച്ചു.
19
അവര്‍ അവനോടു പറഞ്ഞു: “മിണ്ടരുത്; വായ്പൊത്തി ഞങ്ങളുടെകൂടെ വന്നു ഞങ്ങള്‍ക്കു പിതാവും പുരോഹിതനുമായിരിക്കുക. ഒരു വീട്ടിലെ പുരോഹിതനായിരിക്കുന്നതിനെക്കാള്‍ ഇസ്രായേലിലെ ഒരു ഗോത്രത്തിന്റെ മുഴുവന്‍ പുരോഹിതന് ആയിരിക്കുന്നതല്ലേ അങ്ങേക്കു കൂടുതല്‍ നല്ലത്.”
20
അതു കേട്ടപ്പോള്‍ പുരോഹിതന് സന്തുഷ്ടനായി; അയാള്‍ ഏഫോദും കുലദേവവിഗ്രഹങ്ങളും കൊത്തുവിഗ്രഹവും എടുത്തുകൊണ്ട് അവരോടൊത്തു പോയി. അവര്‍ അവിടെനിന്നു യാത്രപുറപ്പെട്ടു.
21
കുഞ്ഞുകുട്ടികളും ആടുമാടുകളും അവരുടെ വസ്തുവകകളുമായിരുന്നു മുമ്പില്‍.
22
അവര്‍ മീഖായുടെ വീട്ടില്‍നിന്നു കുറെ ദൂരത്തായപ്പോള്‍ മീഖാ സമീപവാസികളെ വിളിച്ചുകൂട്ടി ദാന്‍ഗോത്രക്കാരെ പിന്തുടര്ന്ന് അവരുടെ ഒപ്പം എത്തി.
23
അവര്‍ കൂകി വിളിച്ചപ്പോള്‍ ദാന്‍ഗോത്രക്കാര്‍ തിരിഞ്ഞുനോക്കി; മീഖായെ കണ്ട് “ഈ ആള്‍ക്കൂട്ടത്തോടുകൂടി വരുന്നതിന് എന്തുണ്ടായി എന്നു ചോദിച്ചു.
24
മീഖാ അവരോടു പറഞ്ഞു: “ഞാന്‍ നിര്‍മ്മിച്ച ദേവവിഗ്രഹങ്ങള്‍ നിങ്ങള്‍ അപഹരിച്ചു; എന്റെ പുരോഹിതനെയും നിങ്ങള്‍ കൊണ്ടുപോകുന്നു; ഇനിയും എനിക്ക് എന്താണ് ശേഷിച്ചിട്ടുള്ളത്? എന്നിട്ടും എനിക്കെന്തുണ്ടായി എന്നു നിങ്ങള്‍ ചോദിക്കുന്നു.”
25
ദാന്‍ഗോത്രക്കാര്‍ മറുപടി പറഞ്ഞു: “ശബ്ദിച്ചുപോകരുത്; അല്ലെങ്കില്‍ ഈ ജനം കോപിച്ചു നിന്നെ ആക്രമിക്കാനിടയാകും. അങ്ങനെ നീയും നിന്റെ കുടുംബാംഗങ്ങളും നശിച്ചുപോകാന്‍ ഇടവരുത്തരുത്.”
26
ദാന്‍ഗോത്രക്കാര്‍ തങ്ങളുടെ വഴിക്കു പോയി; അവര്‍ തന്നെക്കാള്‍ ശക്തരായതുകൊണ്ട് മീഖായും സ്വഭവനത്തിലേക്കു മടങ്ങി.
27
അവര്‍ മീഖാ നിര്‍മ്മിച്ച വിഗ്രഹങ്ങളോടൊപ്പം പുരോഹിതനെയും ലയീശിലേക്കു കൊണ്ടുപോയി. അവിടെ സുരക്ഷിതരായി സമാധാനപൂര്‍വം ജീവിച്ചിരുന്ന ജനങ്ങളുടെ അടുക്കല്‍ ചെന്ന് അവരെ വാളിനിരയാക്കി.
28
അവരുടെ പട്ടണം ചുട്ടെരിച്ചു; അത് സീദോനില്‍നിന്നു വളരെ അകലെയായിരുന്നതിനാലും മറ്റാളുകളുമായി അവര്‍ക്കു സമ്പര്‍ക്കം ഇല്ലാതിരുന്നതിനാലും അവരെ സഹായിക്കാന്‍ ആരുമുണ്ടായില്ല. ആ പട്ടണം ബേത്ത്-രെഹോബ് താഴ്വരയില്‍തന്നെ ആയിരുന്നു. ദാന്‍ഗോത്രക്കാര്‍ പട്ടണം വീണ്ടും പണിത് അവിടെ നിവസിച്ചു.
29
തങ്ങളുടെ ഗോത്രപിതാവായ ദാനിന്റെ പേര് അവര്‍ ആ പട്ടണത്തിനു നല്കി; അതിനു മുമ്പ് ലയീശ് എന്നായിരുന്നു അതിന്റെ പേര്.
30
ദാന്‍ഗോത്രക്കാര്‍ കൊത്തുവിഗ്രഹം തങ്ങള്‍ക്കുവേണ്ടി പ്രതിഷ്ഠിച്ചു; മോശയുടെ പൗത്രനും ഗേര്‍ശോമിന്റെ പുത്രനുമായ യോനാഥാനും അവന്റെ പുത്രന്മാരും ദാന്‍ഗോത്രക്കാര്‍ക്കുവേണ്ടി പുരോഹിതശുശ്രൂഷ നിര്‍വഹിച്ചു. പ്രവാസകാലംവരെ അവര്‍ അതു തുടര്‍ന്നുപോന്നു.
31
ദൈവത്തിന്റെ ആലയം ശീലോവിലായിരുന്ന കാലമത്രയും മീഖാ ഉണ്ടാക്കിയ വിഗ്രഹം അവര്‍ അവിടെ പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്നു.
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21