bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 11
Judges 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 12 →
1
ഗിലെയാദുകാരനായ യിഫ്താഹ് ഗിലെയാദിന്റെ പുത്രനും വീരപരാക്രമിയായ യോദ്ധാവും ആയിരുന്നു. എങ്കിലും അയാള്‍ ഒരു വേശ്യയുടെ പുത്രനായിരുന്നു.
2
ഗിലെയാദിന് സ്വന്തം ഭാര്യയില്‍ ജനിച്ച മറ്റു പുത്രന്മാരും ഉണ്ടായിരുന്നു. അവര്‍ വളര്‍ന്നപ്പോള്‍ യിഫ്താഹിനെ വീട്ടില്‍നിന്നു പുറത്താക്കി. “പരസ്ത്രീയുടെ പുത്രനായി ജനിച്ചതുകൊണ്ട് ഞങ്ങളുടെ പിതൃഭവനത്തില്‍ നിനക്ക് അവകാശമില്ല” എന്നവര്‍ പറഞ്ഞു.
3
യിഫ്താഹ് തന്റെ സഹോദരന്മാരുടെ ഇടയില്‍നിന്ന് ഓടിപ്പോയി തോബ്‍ദേശത്തു ചെന്നു പാര്‍ത്തു. നീചന്മാരായ ഒരു കൂട്ടം ആളുകള്‍ യിഫ്താഹിനോട് ചേര്‍ന്നു ചുറ്റിനടന്നു.
4
കുറെക്കാലം കഴിഞ്ഞപ്പോള്‍ അമ്മോന്യര്‍ ഇസ്രായേലിനോടു യുദ്ധം ആരംഭിച്ചു.
5
അപ്പോള്‍ ഗിലെയാദിലെ ജനപ്രമാണികള്‍ യിഫ്താഹിനെ കൂട്ടിക്കൊണ്ടു വരുന്നതിനു തോബിലേക്കു പോയി.
6
“ഞങ്ങളുടെ നായകനായി അമ്മോന്യരോടു യുദ്ധം ചെയ്യണമേ” എന്ന് അവര്‍ യിഫ്താഹിനോട് അപേക്ഷിച്ചു.
7
യിഫ്താഹ് അവരോടു പറഞ്ഞു: “നിങ്ങള്‍ എന്നെ വെറുത്ത് എന്റെ പിതാവിന്റെ ഭവനത്തില്‍നിന്ന് എന്നെ പുറത്താക്കിയില്ലേ? നിങ്ങള്‍ വിഷമത്തിലായപ്പോള്‍ എന്തിന് എന്നെ അന്വേഷിച്ചുവരുന്നു?”
8
ഗിലെയാദിലെ ജനപ്രമാണികള്‍ യിഫ്താഹിനോടു പറഞ്ഞു: “അങ്ങ് ഞങ്ങളുടെകൂടെ വന്ന് അമ്മോന്യരോടു യുദ്ധം ചെയ്താലും. അങ്ങ് ഞങ്ങള്‍ക്കും ഗിലെയാദ്നിവാസികള്‍ക്കും നേതാവാകുക. ഇതു പറയാനാണ് ഞങ്ങള്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുന്നത്.”
9
യിഫ്താഹ് അവരോടു പറഞ്ഞു: “അമ്മോന്യരോടു യുദ്ധം ചെയ്യാന്‍ നിങ്ങള്‍ എന്നെ കൊണ്ടുപോകുകയും അവരുടെമേല്‍ സര്വേശ്വരന് എനിക്കു വിജയം നല്‍കുകയും ചെയ്താല്‍ ഞാന്‍ നിങ്ങളുടെ നേതാവായിത്തീരും.”
10
“അങ്ങ് പറഞ്ഞതുപോലെ ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. സര്വേശ്വരന് നമുക്കു സാക്ഷിയായിരിക്കട്ടെ” എന്നവര്‍ പ്രതിവചിച്ചു.
11
അങ്ങനെ യിഫ്താഹ് ഗിലെയാദിലെ ജനപ്രമാണികളുടെ കൂടെ പോകുകയും ജനം അദ്ദേഹത്തെ തങ്ങളുടെ നേതാവായി സ്വീകരിക്കുകയും ചെയ്തു. മിസ്പായില്‍ സര്‍വേശ്വരന്റെ സന്നിധിയില്‍ വച്ചു യിഫ്താഹ് തന്റെ വ്യവസ്ഥയെല്ലാം ജനത്തോടു പറഞ്ഞു.
12
പിന്നീട് യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കല്‍ സന്ദേശവാഹകരെ അയച്ചു ചോദിച്ചു: “അങ്ങേക്ക് എന്നോട് എന്താണു വിരോധം? എന്റെ ദേശം ആക്രമിക്കാന്‍ അങ്ങ് എന്തിനു വരുന്നു?”
13
അമ്മോന്യരുടെ രാജാവ് യിഫ്താഹിന്റെ ദൂതന്മാരോടു പറഞ്ഞു: “ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു വരുമ്പോള്‍ അര്‍ന്നോന്‍നദിമുതല്‍ യബ്ബോക്കു നദിവരെയും യോര്‍ദ്ദാന്‍നദിവരെയുമുള്ള എന്റെ ഭൂമി കൈവശപ്പെടുത്തിയതുകൊണ്ടാണ് ഞാന്‍ ഇപ്രകാരം ചെയ്യുന്നത്. ആ ഭൂമിയെല്ലാം സമാധാനപൂര്‍വം മടക്കിത്തരിക.”
14
യിഫ്താഹ് സന്ദേശവാഹകരെ അമ്മോന്യരുടെ രാജാവിന്റെ അടുക്കലേക്കു വീണ്ടും അയച്ചു പറയിച്ചു:
15
“ഇസ്രായേല്‍ജനം അമ്മോന്യരുടെയോ മോവാബ്യരുടെയോ ദേശം കൈവശപ്പെടുത്തിയിട്ടില്ല.
16
ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ട് മരുഭൂമിയില്‍കൂടി ചെങ്കടല്‍വരെ സഞ്ചരിച്ചു കാദേശില്‍ എത്തി.
17
എദോംരാജാവിന്റെ ദേശത്തുകൂടി കടന്നുപോകുന്നതിന് അനുവാദം അപേക്ഷിച്ചുകൊണ്ട് അവര്‍ ദൂതന്മാരെ അയച്ചു; എന്നാല്‍ എദോംരാജാവ് അവരുടെ അപേക്ഷ സ്വീകരിച്ചില്ല. പിന്നീട് മോവാബ്രാജാവിന്റെ അടുക്കലും ദൂതന്മാരെ അയച്ചു; അദ്ദേഹവും അതിനു സമ്മതിച്ചില്ല. അതിനാല്‍ ഇസ്രായേല്‍ജനം കാദേശില്‍തന്നെ പാര്‍ത്തു.
18
തുടര്‍ന്ന് അവര്‍ മരുഭൂമിയില്‍ കൂടി സഞ്ചരിച്ചു; എദോമും മോവാബും ചുറ്റി കിഴക്കുള്ള അര്‍ന്നോന്‍നദിയുടെ അക്കരെ പാളയമടിച്ചു. അര്‍ന്നോന്‍ മോവാബിന്റെ അതിരായിരുന്നതുകൊണ്ട് അവര്‍ അര്‍ന്നോന്‍നദി കടന്നില്ല.
19
പിന്നീട് ഹെശ്ബോനിലെ അമോര്യരാജാവായ സീഹോന്റെ അടുക്കല്‍ ദൂതന്മാരെ അയച്ച് രാജാവിന്റെ സ്ഥലത്തുകൂടി അവരുടെ സ്വന്തം നാട്ടിലേക്കു പോകാന്‍ അനുവാദം ചോദിച്ചു.
20
സീഹോന് അതിന് ഇസ്രായേല്‍ജനത്തെ അനുവദിച്ചില്ലെന്നു മാത്രമല്ല തന്റെ സൈന്യങ്ങളെയെല്ലാം വിളിച്ചുകൂട്ടി യഹസില്‍ പാളയമടിച്ച് ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്തു.
21
ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് സീഹോനെയും അയാളുടെ ജനത്തെയും ഇസ്രായേല്യരുടെ കൈയില്‍ ഏല്പിച്ചു. ഇസ്രായേല്‍ജനം അവരെ തോല്പിച്ചു; ദേശവാസികളായ അമോര്യരുടെ ദേശം കൈവശമാക്കുകയും ചെയ്തു.
22
അര്‍ന്നോന്‍മുതല്‍ യബ്ബോക്ക്വരെയും മരുഭൂമിമുതല്‍ യോര്ദ്ദാന് നദിവരെയുള്ള ദേശമെല്ലാം ഇസ്രായേല്‍ പിടിച്ചെടുത്തു.
23
അങ്ങനെ ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് തന്റെ ജനമായ ഇസ്രായേല്യര്‍ക്കുവേണ്ടി അമോര്യരെ പുറത്താക്കി. അമോര്യരാജാവായ അങ്ങ് ആ ദേശം വീണ്ടും കൈവശപ്പെടുത്താന്‍ പോകുകയാണോ?
24
നിങ്ങളുടെ ദൈവമായ കെമോശ് നിങ്ങള്‍ക്ക് അവകാശമായി നല്കിയതെല്ലാം നിങ്ങള്‍ സൂക്ഷിക്കുകയില്ലേ? ഞങ്ങളുടെ ദൈവമായ സര്വേശ്വരന് ഞങ്ങള്‍ക്കു നല്കിയതെല്ലാം ഞങ്ങളും കൈവശമാക്കും.
25
മോവാബിലെ രാജാവായ സിപ്പോരിന്റെ പുത്രനായ ബാലാക്കിനെക്കാള്‍ അങ്ങ് ശ്രേഷ്ഠനാണോ? അദ്ദേഹം ഒരിക്കലും ഇസ്രായേലിനെ വെല്ലുവിളിച്ചില്ല. ഞങ്ങള്‍ക്കെതിരായി യുദ്ധം ചെയ്യാന്‍ ആരെയും പ്രേരിപ്പിച്ചുമില്ല.
26
ഇസ്രായേല്‍ ഹെശ്ബോനിലും അരോവേരിലും അവയോടു ചേര്‍ന്നുള്ള പട്ടണങ്ങളിലും അര്‍ന്നോന്‍തീരത്തുള്ള പട്ടണങ്ങളിലും മുന്നൂറു സംവത്സരക്കാലം പാര്‍ത്തു. ആ കാലത്തിനിടയില്‍ നിങ്ങള്‍ എന്തുകൊണ്ട് അവ തിരിച്ചു പിടിച്ചില്ല?
27
ഞാന്‍ അങ്ങയോട് ഒരു അന്യായവും ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുക നിമിത്തം അങ്ങ് എന്നോടാണ് അന്യായം ചെയ്യുന്നത്. ന്യായാധിപനായ സര്വേശ്വരന് ഇസ്രായേല്‍ജനത്തിനും അമ്മോന്യര്‍ക്കും മധ്യേ ഇന്ന് ന്യായം വിധിക്കട്ടെ.”
28
എന്നാല്‍ യിഫ്താഹിന്റെ സന്ദേശം അമ്മോന്യരാജാവു ശ്രദ്ധിച്ചില്ല.
29
അപ്പോള്‍ സര്‍വേശ്വരന്റെ ആത്മാവ് യിഫ്താഹിന്റെമേല്‍ ആവസിച്ചു; അദ്ദേഹം ഗിലെയാദിലും മനശ്ശെയിലും കൂടി സഞ്ചരിച്ചു ഗിലെയാദിലെ മിസ്പായില്‍ എത്തി; അവിടെനിന്ന് അമ്മോന്യരുടെ നേരെ തിരിച്ചു.
30
യിഫ്താഹ് ഒരു നേര്‍ച്ച നേര്ന്നുകൊണ്ടു പറഞ്ഞു: “സര്‍വേശ്വരാ, അവിടുന്ന് അമ്മോന്യരുടെമേല്‍ എനിക്കു വിജയം നല്‍കുകയും
31
ഞാന്‍ ജയിച്ചു സമാധാനത്തോടു മടങ്ങി വരികയും ചെയ്യുമ്പോള്‍ എന്റെ വീട്ടില്‍നിന്നു ആദ്യമായി ഇറങ്ങി വരുന്നതാരായാലും ഞാന്‍ അയാളെ അവിടുത്തേക്ക് ഹോമയാഗമായി അര്‍പ്പിക്കും.”
32
യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്യുന്നതിന് അതിര്‍ത്തി കടന്നു; സര്വേശ്വരന് അവരുടെമേല്‍ അദ്ദേഹത്തിനു വിജയം നല്കി.
33
അരോവേര്‍മുതല്‍ മിന്നീത്തു വരെയും അവിടെനിന്ന് ആബേല്‍, കെരാമീം- വരെയും ചെന്ന് അദ്ദേഹം അവരെ സംഹരിച്ചു. ഇരുപതു പട്ടണങ്ങള്‍ പിടിച്ചടക്കി. അങ്ങനെ ഇസ്രായേല്‍ജനത്തിന്റെ മുമ്പില്‍ അമ്മോന്യര്‍ ലജ്ജിതരായി.
34
യിഫ്താഹ് മിസ്പായിലുള്ള സ്വന്തം ഭവനത്തില്‍ എത്തിയപ്പോള്‍ തന്റെ പുത്രി തപ്പുകൊട്ടി നൃത്തം ചെയ്തുകൊണ്ട് തന്നെ എതിരേല്ക്കാന് വന്നു. അവള് അദ്ദേഹത്തിന്റെ ഏകപുത്രിയായിരുന്നു. അവളല്ലാതെ മറ്റൊരു പുത്രനോ, പുത്രിയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല.
35
അവളെ കണ്ട മാത്രയില്‍ അദ്ദേഹം വസ്ത്രം പിച്ചിച്ചീന്തി, “എന്റെ മകളേ, നീ എന്റെ ഹൃദയം തകര്‍ത്തു; ഞാന്‍ ദുഃഖിക്കാന്‍ നീ ഇടവരുത്തിയല്ലോ. സര്‍വേശ്വരനോടു ഞാന്‍ പ്രതിജ്ഞ ചെയ്തുപോയി; അതില്‍നിന്നു പിന്മാറുക സാധ്യമല്ല.”
36
അവള് പിതാവിനോടു പറഞ്ഞു: “എന്റെ പിതാവേ, അങ്ങ് സര്‍വേശ്വരനോടു ചെയ്ത പ്രതിജ്ഞ നിറവേറ്റുക; അങ്ങയുടെ ശത്രുക്കളായ അമ്മോന്യരോട് അവിടുന്നു പ്രതികാരം ചെയ്തല്ലോ.”
37
അവള് തുടര്‍ന്നു: “ഒരു കാര്യം എനിക്കു ചെയ്തു തരണം; എന്റെ സഖിമാരോടൊത്ത് രണ്ടുമാസം പര്‍വതങ്ങളില്‍ അലഞ്ഞു നടന്ന് എന്റെ കന്യകാത്വത്തെക്കുറിച്ച് വിലപിക്കാന്‍ അനുവാദം നല്കിയാലും.”
38
“പൊയ്ക്കൊള്ളുക” എന്നു പറഞ്ഞ് രണ്ടു മാസത്തേക്ക് അദ്ദേഹം അവളെ പറഞ്ഞയച്ചു. അവള് സഖിമാരോടൊത്ത് പര്‍വതത്തില്‍ പോയി തന്റെ കന്യകാത്വത്തെക്കുറിച്ച് വിലപിച്ചു;
39
അതിനുശേഷം അവള് പിതാവിന്റെ അടുക്കല്‍ മടങ്ങിവന്നു. പ്രതിജ്ഞ ചെയ്തിരുന്നതുപോലെ അദ്ദേഹം അവളോടു പ്രവര്‍ത്തിച്ചു. അങ്ങനെ ഒരു കന്യകയായിത്തന്നെ അവള് മരിച്ചു.
40
ഇസ്രായേലിലെ കന്യകമാര്‍ ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ ഓര്‍ത്തു വര്‍ഷംതോറും നാലു ദിവസത്തേക്കു വിലപിക്കുക ഒരു ആചാരമായിത്തീര്‍ന്നു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21