bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 21
Judges 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
1
“ഞങ്ങളില്‍ ആരും പെണ്മക്കളെ ബെന്യാമീന്‍ഗോത്രക്കാര്‍ക്കു വിവാഹംചെയ്തു കൊടുക്കുകയില്ല” എന്ന് ഇസ്രായേല്യര്‍ മിസ്പായില്‍ ഒന്നിച്ചുകൂടി പ്രതിജ്ഞ എടുത്തിരുന്നു.
2
അവര്‍ ബേഥേലില്‍ ദൈവസന്നിധിയില്‍ ചെന്നു സന്ധ്യവരെ ഉറക്കെ കരഞ്ഞു.
3
അവര്‍ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരാ, ഇസ്രായേലില്‍ ഒരു ഗോത്രം ഇല്ലാതാകാന്‍ തക്കവിധം ഇങ്ങനെ സംഭവിച്ചതു എന്ത്?”
4
ജനം അടുത്ത പ്രഭാതത്തില്‍ ഒരു യാഗപീഠം പണിത് അതില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
5
“മിസ്പായില്‍ സര്‍വേശ്വരന്റെ സന്നിധിയില്‍ വരാത്ത ഏതെങ്കിലും ഗോത്രക്കാരുണ്ടോ” എന്നു ഇസ്രായേല്‍ജനം ചോദിച്ചു. അവിടുത്തെ സന്നിധിയില്‍ വരാത്തവനെ കൊന്നുകളയണമെന്നു മിസ്പായില്‍ വച്ച് അവര്‍ ശപഥം ചെയ്തിരുന്നു.
6
തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്‍ഗോത്രക്കാരെക്കുറിച്ച് ഇസ്രായേല്യര്‍ക്ക് അനുകമ്പ തോന്നി. “ഇസ്രായേലില്‍ ഒരു ഗോത്രം അറ്റുപോയിരിക്കുന്നു എന്ന്” അവര്‍ പറഞ്ഞു.
7
“ശേഷിച്ചിരിക്കുന്ന ബെന്യാമീന്യര്‍ക്കു ഭാര്യമാരെ ലഭിക്കാന്‍ നാം എന്തു ചെയ്യണം? നമ്മുടെ പുത്രിമാരെ അവര്‍ക്കു ഭാര്യമാരായി കൊടുക്കുകയില്ല എന്നു നാം ശപഥം ചെയ്തിട്ടുണ്ടല്ലോ.”
8
“ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്നു മിസ്പായില്‍ സര്‍വേശ്വരന്റെ സന്നിധിയില്‍ വരാത്ത ഏതെങ്കിലും വിഭാഗമുണ്ടോ എന്നവര്‍ അന്വേഷിച്ചു. ‘ഗിലെയാദിലെ യാബേശില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആരും വന്നിട്ടില്ല എന്നു മനസ്സിലായി.
9
ജനത്തെ എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ ഗിലെയാദിലെ യാബേശ്നിവാസികളില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല.
10
അതുകൊണ്ട് ആ സമ്മേളനത്തില്‍ വച്ച് യുദ്ധവീരന്മാരായ പന്തീരായിരം ആളുകളെ അവിടേക്കു നിയോഗിച്ചുകൊണ്ടു കല്പിച്ചു: “സ്ത്രീകളും കുട്ടികളുമടക്കം ഗിലെയാദിലെ യാബേശിലുള്ള എല്ലാവരെയും വാളുകൊണ്ടു സംഹരിക്കണം.
11
നിങ്ങള്‍ ഇങ്ങനെയാണു ചെയ്യേണ്ടത്: സകല പുരുഷന്മാരെയും പുരുഷസംഗമം ഉണ്ടായിട്ടുള്ള എല്ലാ സ്ത്രീകളെയും നശിപ്പിക്കണം.”
12
അവര്‍ ഗിലെയാദിലെ യാബേശ്നിവാസികളില്‍ പുരുഷനോടൊത്തു ശയിക്കാത്ത നാനൂറു കന്യകമാരെ കണ്ടെത്തി; അവരെ കനാന്‍ദേശത്തു ശീലോവിലെ പാളയത്തില്‍ കൊണ്ടുവന്നു.
13
പിന്നീട് സമൂഹം മുഴുവന്‍ ചേര്‍ന്നു രിമ്മോന്‍ പാറയില്‍ പാര്‍ത്തിരുന്ന ബെന്യാമീന്യരുടെ അടുക്കല്‍ ആളയച്ചു സമാധാനസന്ദേശം അറിയിച്ചു.
14
ബെന്യാമീന്‍ഗോത്രക്കാര്‍ മടങ്ങിവന്നു; ഗിലെയാദിലെ യാബേശില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന കന്യകമാരെ അവര്‍ക്കു ഭാര്യമാരായി നല്കി. എങ്കിലും എല്ലാവര്ക്കും തികഞ്ഞില്ല;
15
ബെന്യാമീന്യര്‍ക്കും മറ്റ് ഇസ്രായേല്‍ഗോത്രങ്ങള്‍ക്കും ഇടയില്‍ സര്വേശ്വരന് ഒരു വിടവുണ്ടാക്കിയതുകൊണ്ട് ഇസ്രായേല്‍ജനം ബെന്യാമീന്യരെ കുറിച്ച് സഹതപിച്ചു.
16
“ശേഷിച്ചവര്‍ക്കുകൂടി ഭാര്യമാരെ ലഭിക്കുന്നതിനു നാം എന്താണു ചെയ്യേണ്ടത്? ബെന്യാമീന്‍ഗോത്രത്തില്‍ ഇനിയും സ്ത്രീകളില്ലല്ലോ” എന്നു ജനനേതാക്കന്മാര് പറഞ്ഞു.
17
അവര്‍ തുടര്‍ന്നു: “ഇസ്രായേലില്‍നിന്ന് ഒരു ഗോത്രം തുടച്ചുനീക്കപ്പെടാതിരിക്കാന്‍ ബെന്യാമീന്‍ഗോത്രത്തിന്റെ നിലനില്പിന് നാം എന്തെങ്കിലും മാര്‍ഗം കണ്ടുപിടിക്കണം.
18
‘ബെന്യാമീന്‍ഗോത്രക്കാര്‍ക്കു ഭാര്യമാരെ കൊടുക്കുന്നവന് ശപിക്കപ്പെട്ടവന്‍’ എന്ന് ഇസ്രായേല്‍ജനം ശപഥം ചെയ്തിട്ടുള്ളതുകൊണ്ട് നമ്മുടെ പുത്രിമാരെ അവര്‍ക്കു നല്‍കുക സാധ്യമല്ല.”
19
അതുകൊണ്ട് അവര്‍ പറഞ്ഞു: “ശിലോവില്‍വച്ച് വര്‍ഷംതോറും നടത്താറുള്ള സര്‍വേശ്വരന്റെ ഉത്സവം അടുത്തുവരുന്നല്ലോ.” ബേഥേലിനു വടക്കും ബേഥേലില്‍നിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിയുടെ കിഴക്കും ലെബോനയ്ക്കു തെക്കും ആയിക്കിടന്നിരുന്ന സ്ഥലമായിരുന്നു ശീലോവ്.
20
അവര്‍ ബെന്യാമീന്യരോടു നിര്‍ദ്ദേശിച്ചു: “നിങ്ങള്‍ മുന്തിരിത്തോട്ടങ്ങളില്‍ പതിയിരിക്കണം;
21
ശീലോവിലെ യുവതികള്‍ ഉത്സവസമയത്തു നൃത്തം ചെയ്യാന്‍ വരുമ്പോള്‍ നിങ്ങള്‍ പുറത്തുവന്ന് ഓരോരുത്തനും ഓരോ സ്ത്രീയെ ബലമായി പിടിച്ചു സ്വദേശത്തേക്കു കൊണ്ടുപൊയ്ക്കൊള്ളുക.
22
അവരുടെ പിതാക്കന്മാരോ സഹോദരന്മാരോ ഞങ്ങളുടെ അടുക്കല്‍ വന്നു പരാതിപ്പെട്ടാല്‍ ഞങ്ങള്‍ പറയും: അവരോടു ക്ഷമിക്കുക; യുദ്ധത്തില്‍ നാം അവര്‍ക്കോരോരുത്തനും വേണ്ടി സ്ത്രീകളെ കൈവശപ്പെടുത്തിയില്ലല്ലോ; നിങ്ങള്‍ അവര്‍ക്ക് ഭാര്യമാരെ കൊടുത്തതുമില്ല; കൊടുത്തിരുന്നെങ്കില്‍ നിങ്ങള്‍ കുറ്റക്കാരാകുമായിരുന്നു.”
23
ബെന്യാമീന്യര്‍ അപ്രകാരംതന്നെ പ്രവര്‍ത്തിച്ചു; തങ്ങളുടെ എണ്ണത്തിനനുസരിച്ചു നൃത്തം ചെയ്യാന്‍ വന്ന യുവതികളില്‍നിന്നു ഭാര്യമാരെ പിടിച്ചുകൊണ്ടുപോയി; തങ്ങളുടെ അവകാശദേശത്തു മടങ്ങിച്ചെന്നു പട്ടണങ്ങള്‍ പുതുക്കിപ്പണിത് അവിടെ പാര്‍ത്തു.
24
ഇസ്രായേല്‍ജനം അവിടെനിന്നു മടങ്ങി; ഓരോരുത്തനും അവനവന്റെ ഗോത്രത്തിലേക്കും കുടുംബത്തിലേക്കും മടങ്ങിപ്പോയി അവനവന്റെ അവകാശഭൂമിയില്‍ പാര്‍ത്തു.
25
അക്കാലത്ത് ഇസ്രായേലില്‍ രാജാവില്ലായിരുന്നു; ഓരോരുത്തനും യഥേഷ്ടം ജീവിച്ചു.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21