bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 16
Judges 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 17 →
1
ഒരു ദിവസം ശിംശോന് ഫെലിസ്ത്യനഗരമായ ഗസ്സയിലേക്കു പോയി; അവിടെ ഒരു വേശ്യയെ കണ്ട് അവളുടെ അടുക്കല്‍ ചെന്നു.
2
ശിംശോന് അവിടെയുണ്ടെന്ന് അറിവുകിട്ടി; ഗസ്സനിവാസികള്‍ നഗരം വളഞ്ഞു; അയാളെ പിടികൂടാന്‍ നഗരവാതില്ക്കല് കാത്തിരുന്നു. “നേരം വെളുക്കുന്നതുവരെ കാത്തിരിക്കാം; പ്രഭാതത്തില്‍ അവനെ കൊല്ലാം” എന്നു പറഞ്ഞ് അവര്‍ രാത്രി മുഴുവന്‍ പതിയിരുന്നു.
3
അര്‍ധരാത്രിവരെ ശിംശോന് അവിടെ കിടന്നു. പിന്നീട് എഴുന്നേറ്റു നഗരവാതില്‍ കതകും കട്ടിളക്കാലും ഓടാമ്പലോടുകൂടി ഇളക്കിയെടുത്ത് തോളില്‍ വഹിച്ചുകൊണ്ട് ഹെബ്രോനു മുമ്പിലുള്ള മലമുകളിലേക്കു പോയി.
4
അതിനുശേഷം ശിംശോന് സോരെക് താഴ്വരയില് വസിച്ചിരുന്ന ദെലീലാ എന്ന സ്ത്രീയെ സ്നേഹിച്ചു.
5
ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവളെ സമീപിച്ചു പറഞ്ഞു: “നീ അവനെ വശീകരിച്ച് അവന്റെ വന്‍ശക്തിക്കു കാരണം എന്തെന്നും എങ്ങനെ അവനെ ബന്ധിച്ചു കീഴ്പെടുത്താമെന്നും മനസ്സിലാക്കുക. പ്രതിഫലമായി ഞങ്ങള്‍ ഓരോരുത്തരും ആയിരത്തി ഒരുനൂറു വെള്ളിനാണയം നിനക്കു തരാം.”
6
ദെലീലാ ശിംശോനോടു പറഞ്ഞു: “അങ്ങയുടെ ശക്തികേന്ദ്രം എവിടം എന്നും അങ്ങയെ എങ്ങനെ ബന്ധിച്ചു കീഴ്പെടുത്താമെന്നും എന്നോടു പറയുക.”
7
ശിംശോന് അവളോടു പറഞ്ഞു: “ഉണങ്ങാത്ത ഏഴു പുതിയ ഞാണ്കൊണ്ട് എന്നെ ബന്ധിച്ചാല്‍ എന്റെ ശക്തി ക്ഷയിക്കും; ഞാന്‍ മറ്റു മനുഷ്യരെപ്പോലെ ആയിത്തീരും.”
8
ഫെലിസ്ത്യ പ്രഭുക്കന്മാര് ഉണങ്ങാത്ത ഏഴു പുതിയ ഞാണ് അവളെ ഏല്പിച്ചു; അവകൊണ്ട് അവള് അയാളെ ബന്ധിച്ചു.
9
അവള് ഏതാനും പേരെ ഉള്ളറയില്‍ പതിയിരുത്തിയിരുന്നു. അവള് പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യര്‍ അങ്ങയെ വളഞ്ഞിരിക്കുന്നു.” ഉടന്‍ അഗ്നി ചണനാരിനെ എന്നപോലെ ആ ഞാണുകളെല്ലാം അയാള്‍ പൊട്ടിച്ചുകളഞ്ഞു. അയാളുടെ ശക്തിയുടെ രഹസ്യം അവര്‍ക്കു വെളിവായില്ല.
10
ദെലീലാ ശിംശോനോടു പറഞ്ഞു: “അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു കളവായിരുന്നല്ലോ പറഞ്ഞത്; അങ്ങയെ എങ്ങനെ ബന്ധിക്കാം എന്ന് ഇനിയെങ്കിലും പറഞ്ഞുതരിക.”
11
“ഒന്നിനും ഉപയോഗിച്ചിട്ടില്ലാത്ത പുത്തന്‍ കയറുകൊണ്ട് എന്നെ ബന്ധിച്ചാല്‍ എന്റെ ശക്തി ക്ഷയിക്കും; ഞാന്‍ മറ്റു മനുഷ്യരെപ്പോലെ ആയിത്തീരുകയും ചെയ്യും.”
12
പുതിയ കയറുകൊണ്ട് അയാളെ ബന്ധിച്ച ശേഷം ദെലീലാ പറഞ്ഞു: “ശിംശോനേ, ഫെലിസ്ത്യര്‍ അങ്ങയെ വളഞ്ഞിരിക്കുന്നു.” ഏതാനും പേര് ഉള്ളറയില്‍ പതിയിരിക്കുന്നുണ്ടായിരുന്നു; തന്നെ ബന്ധിച്ചിരുന്ന കയര്‍ ഒരു നൂലുപോലെ ശിംശോന് പൊട്ടിച്ചുകളഞ്ഞു.
13
ദെലീലാ ശിംശോനോട്: “ഇതാ, ഇപ്പോഴും അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു നുണ പറഞ്ഞു; അങ്ങയെ എങ്ങനെ ബന്ധിക്കാമെന്നു പറഞ്ഞുതരിക. “അയാള്‍ അവളോടു പറഞ്ഞു: “എന്റെ തലയിലെ ഏഴു ജട ആണിയില്‍ ഉറപ്പിച്ച് പാവില്‍ ചേര്‍ത്തു നെയ്താല്‍ എന്റെ ശക്തി ക്ഷയിക്കുകയും ഞാന്‍ മറ്റു മനുഷ്യരെപ്പോലെ ആയിത്തീരുകയും ചെയ്യും.”
14
ശിംശോന് ഉറങ്ങിയപ്പോള്‍ ദെലീലാ അപ്രകാരം ചെയ്തു; പിന്നീട് ശിംശോനോടു പറഞ്ഞു: “ഫെലിസ്ത്യര്‍ ഇതാ, അങ്ങയെ വളഞ്ഞിരിക്കുന്നു.” അയാള്‍ ഉണര്‍ന്ന് ആണിയും തറിയും പാവുമെല്ലാം വലിച്ചുപറിച്ചുകളഞ്ഞു.
15
അപ്പോള്‍ അവള് പറഞ്ഞു: “അങ്ങയുടെ ഹൃദയം എന്റെ കൂടെ ഇല്ലാതിരിക്കെ എന്നെ സ്നേഹിക്കുന്നു എന്ന് അങ്ങേക്ക് എങ്ങനെ പറയാന്‍ കഴിയും? ഈ മൂന്നു പ്രാവശ്യവും അങ്ങ് എന്നെ കബളിപ്പിച്ചു; അങ്ങയുടെ അസാധാരണ ശക്തിയുടെ കേന്ദ്രം എവിടെയാണെന്ന് എന്നോടു പറഞ്ഞില്ല.”
16
ഇങ്ങനെ പറഞ്ഞ് അവള് ദിവസംതോറും ശിംശോനെ അസഹ്യപ്പെടുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്തു. മരിച്ചാല്‍ കൊള്ളാമെന്നുപോലും അയാള്‍ ആഗ്രഹിച്ചു.
17
ഒടുവില്‍ അയാള്‍ സത്യം അവളോടു തുറന്നുപറഞ്ഞു: “എന്റെ തലയില്‍ ഇതുവരെ ക്ഷൗരക്കത്തി തൊട്ടിട്ടില്ല; ജനനംമുതല്‍തന്നെ ഞാന്‍ ദൈവത്തിനു നാസീര്‍വ്രതസ്ഥന്‍ ആയിരുന്നു; എന്റെ തല മുണ്ഡനം ചെയ്താല്‍ എന്റെ ശക്തി ക്ഷയിക്കും; ഞാന്‍ മറ്റു മനുഷ്യരെപ്പോലെ ആകും.”
18
ശിംശോന് പറഞ്ഞത് സത്യം ആണെന്നു ദെലീലായ്‍ക്ക് ബോധ്യമായി. ഫെലിസ്ത്യ പ്രഭുക്കന്മാരെ വിളിച്ചുകൊണ്ടുവരാന്‍ അവള് ആളയച്ചു. “ഒരു തവണകൂടി വന്നാലും; അവന് സത്യമെല്ലാം എന്നോടു പറഞ്ഞിരിക്കുന്നു” എന്ന് അവരെ അറിയിച്ചു. അപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ പണവുമായി അവളുടെ അടുക്കല്‍ വന്നു.
19
അവള് ശിംശോനെ മടിയില്‍ കിടത്തി ഉറക്കിയ ശേഷം ഒരാളെ വിളിപ്പിച്ചു തലയിലെ ഏഴു ജടയും മുറിച്ചുകളഞ്ഞു. അങ്ങനെ അവള് അയാളെ കീഴ്പെടുത്തി; അതോടെ അയാളുടെ ശക്തി നഷ്ടപ്പെട്ടു.
20
പിന്നീട് അവള് വിളിച്ചുപറഞ്ഞു: “ശിംശോനേ, ഫെലിസ്ത്യര്‍ ഇതാ നിന്നെ വളഞ്ഞിരിക്കുന്നു.” അയാള്‍ ഉണര്‍ന്നു. സര്‍വേശ്വരന്റെ ശക്തി തന്നെ വിട്ടുപോയതറിയാതെ “മുന്‍ അവസരങ്ങളില്‍ ചെയ്തതുപോലെതന്നെ ഞാന്‍ സ്വതന്ത്രനാകും” എന്ന് അയാള്‍ പറഞ്ഞു;
21
ഫെലിസ്ത്യര്‍ അയാളെ പിടിച്ചു കണ്ണു ചൂഴ്ന്നെടുത്തു ഗസ്സയിലേക്കു കൊണ്ടുപോയി. അവര്‍ അയാളെ ഓട്ടുചങ്ങലകൊണ്ടു ബന്ധിച്ചു തടവറയില്‍ മാവു പൊടിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുത്തി.
22
എന്നാല്‍ അയാളുടെ തലമുടി വീണ്ടും വളരാന്‍ തുടങ്ങി.
23
പിന്നീട് ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവരുടെ ദേവനായ ദാഗോനു ബലിയര്‍പ്പിക്കാനും ആഹ്ലാദിച്ചുല്ലസിക്കാനുമായി ഒരുമിച്ചു കൂടി. “നമ്മുടെ ദൈവം ശത്രുവായ ശിംശോനെ നമ്മുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു” എന്നവര്‍ പറഞ്ഞു.
24
ജനം അവനെ കണ്ടപ്പോള്‍ “നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മില്‍ പലരെയും കൊല്ലുകയും ചെയ്ത ശത്രുവിനെ നമ്മുടെ ദൈവം നമ്മുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അവര്‍ തങ്ങളുടെ ദേവനെ പുകഴ്ത്തി.
25
അവര്‍ ആഹ്ലാദഭരിതരായി പറഞ്ഞു: “നമ്മുടെ മുമ്പില്‍ കുരങ്ങു കളിപ്പിക്കാന്‍ ശിംശോനെ കൊണ്ടുവരിക.” അയാളെ തടവറയില്‍നിന്നു പുറത്തു കൊണ്ടുവന്നു; അയാള്‍ അവരുടെ മുമ്പില്‍ അഭ്യാസങ്ങള്‍ കാട്ടി. തൂണുകളുടെ ഇടയിലായിരുന്നു അവര്‍ അയാളെ നിര്‍ത്തിയത്.
26
തന്നെ കൈക്കു പിടിച്ചു നടത്തിക്കൊണ്ടുവന്ന യുവാവിനോട് ശിംശോന് പറഞ്ഞു: “ക്ഷേത്രം താങ്ങിനിര്‍ത്തുന്ന തൂണുകള്‍ ഞാനൊന്നു തപ്പിനോക്കട്ടെ; എനിക്ക് അവയില്‍ ചാരി നില്‍ക്കാമല്ലോ.
27
ക്ഷേത്രത്തില്‍ പുരുഷന്മാരും സ്ത്രീകളും തിങ്ങിനിറഞ്ഞിരുന്നു; ഫെലിസ്ത്യപ്രഭുക്കന്മാരെല്ലാവരും അവിടെ കൂടിയിരുന്നു. ശിംശോന്റെ കളി കണ്ടു രസിക്കാന്‍ മൂവായിരത്തിലധികം സ്ത്രീപുരുഷന്മാര് ക്ഷേത്രത്തിന്റെ മേല്‍ത്തട്ടില്‍ ഉണ്ടായിരുന്നു.
28
അപ്പോള്‍ ശിംശോന് സര്‍വേശ്വരനോട് ഇപ്രകാരം പ്രാര്‍ഥിച്ചു: “ദൈവമായ സര്‍വേശ്വരാ, എന്നെ ഓര്‍ക്കണമേ; ഈ ഒരു പ്രാവശ്യംകൂടി ഞാന്‍ യാചിക്കുന്നു; എന്റെ കണ്ണുകളില്‍ ഒന്നിനുവേണ്ടി എങ്കിലും പകരംവീട്ടാന്‍ എനിക്കു ശക്തി നല്കിയാലും.”
29
ക്ഷേത്രം താങ്ങിയിരുന്ന രണ്ടു നടുത്തൂണുകളില്‍ ഒന്നില്‍ വലംകൈയും മറ്റതില്‍ ഇടംകൈയും ചേര്‍ത്തുപിടിച്ചുകൊണ്ടു ശിംശോന് നിന്നു.
30
“ഫെലിസ്ത്യരോടുകൂടി ഞാനും മരിക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ശിംശോന് കുനിഞ്ഞ് തൂണുകളില്‍ ആഞ്ഞുതള്ളി. അപ്പോള്‍ അവിടെ കൂടിയിരുന്ന ഫെലിസ്ത്യപ്രഭുക്കന്മാരുടെയും ജനങ്ങളുടെയുംമേല്‍ ക്ഷേത്രം ഇടിഞ്ഞുവീണു. ജീവിച്ചിരുന്ന സമയത്തു കൊന്നതിനെക്കാള്‍ കൂടുതല്‍ ആളുകളെ ശിംശോന് തന്റെ മരണസമയത്തു കൊന്നു.
31
ശിംശോന്റെ സഹോദരന്മാരും കുടുംബക്കാരും വന്ന് അയാളുടെ മൃതശരീരം എടുത്തുകൊണ്ടു പോയി; സോരായ്ക്കും എസ്തായോലിനും മധ്യേ അയാളുടെ പിതാവായ മനോഹായുടെ ശ്മശാനസ്ഥലത്ത് അയാളെ സംസ്കരിച്ചു. അയാള്‍ ഇരുപതു വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തി.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21