bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 13
Judges 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 14 →
1
ഇസ്രായേല്‍ജനം സര്വേശ്വരന് ഹിതകരമല്ലാത്തതു വീണ്ടും പ്രവര്‍ത്തിച്ചു. അവിടുന്ന് അവരെ നാല്പതു വര്‍ഷം ഫെലിസ്ത്യരുടെ കൈയില്‍ ഏല്പിച്ചു.
2
ആ കാലത്ത് ദാന്‍ഗോത്രക്കാരനായ മനോഹാ എന്നൊരാള്‍ സോരഹ്പട്ടണത്തില്‍ ജീവിച്ചിരുന്നു. ഭാര്യ വന്ധ്യ ആയിരുന്നതുകൊണ്ട് അയാള്‍ക്കു മക്കളുണ്ടായിരുന്നില്ല.
3
ഒരു ദിവസം സര്‍വേശ്വരന്റെ ദൂതന് മനോഹായുടെ ഭാര്യയ്ക്ക് പ്രത്യക്ഷനായി പറഞ്ഞു: “നീ വന്ധ്യയാണല്ലോ; എങ്കിലും നീ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും.
4
അതുകൊണ്ടു നീ ശ്രദ്ധിക്കുക; വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്.
5
നീ ഒരു മകനെ പ്രസവിക്കും; ക്ഷൗരക്കത്തി അവന്റെ ശിരസ്സില്‍ സ്പര്‍ശിക്കരുത്; അവന് ജനനംമുതല്‍ ദൈവത്തിനു നാസീര്‍വ്രതക്കാരനായി, ഇസ്രായേല്‍ജനത്തെ ഫെലിസ്ത്യരുടെ കൈയില്‍നിന്നു വിമോചിപ്പിക്കാനുള്ള യത്നം ആരംഭിക്കും.”
6
ആ സ്ത്രീ ഭര്‍ത്താവിനോടു പറഞ്ഞു: “ദൈവദൂതനെപ്പോലെ ഭയഭക്തി ജനിപ്പിക്കുന്ന ഒരു ദിവ്യപുരുഷന് എന്റെ അടുക്കല്‍ വന്നു. അദ്ദേഹം എവിടെനിന്നു വന്നു എന്നു ഞാന്‍ ചോദിച്ചില്ല; തന്റെ പേര് പറഞ്ഞതുമില്ല.
7
അദ്ദേഹം പറഞ്ഞു: നീ ഗര്‍ഭിണിയായി ഒരു പുത്രനെ പ്രസവിക്കും; അതിനാല്‍ വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. ആ കുട്ടി ജനനംമുതല്‍ മരണംവരെ ദൈവത്തിന് നാസീര്‍ വ്രതക്കാരനായിരിക്കും.”
8
മനോഹാ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, അങ്ങയച്ച ദിവ്യപുരുഷന് വീണ്ടും ഞങ്ങള്‍ക്കു പ്രത്യക്ഷനായി ജനിക്കാന്‍ പോകുന്ന കുഞ്ഞിനുവേണ്ടി ഞങ്ങള്‍ എന്തു ചെയ്യണം എന്ന് ഉപദേശിച്ചുതന്നാലും.’’
9
മനോഹായുടെ പ്രാര്‍ഥന ദൈവം കേട്ടു. ദൈവദൂതന് അവള്‍ക്കു വീണ്ടും പ്രത്യക്ഷനായി; അവള് അപ്പോള്‍ വയലില്‍ ഇരിക്കുകയായിരുന്നു; മനോഹാ കൂടെ ഉണ്ടായിരുന്നില്ല.
10
ഉടനെ അവള് ഭര്‍ത്താവിന്റെ അടുക്കല്‍ ഓടിച്ചെന്നു പറഞ്ഞു:” മുമ്പ് എനിക്കു പ്രത്യക്ഷനായ പുരുഷന് വീണ്ടും എന്റെ അടുത്തു വന്നിരിക്കുന്നു.”
11
മനോഹാ ഉടനെ എഴുന്നേറ്റു തന്റെ ഭാര്യയെ അനുഗമിച്ച് ആ പുരുഷന്റെ അടുക്കല്‍ ചെന്നു ചോദിച്ചു: “അങ്ങു തന്നെയാണോ ഇവളോട് സംസാരിച്ചത്?” “അതേ, ഞാന്‍തന്നെ” എന്ന് അദ്ദേഹം പറഞ്ഞു.
12
മനോഹാ വീണ്ടും ചോദിച്ചു: “അങ്ങു പറഞ്ഞതു സംഭവിച്ചുകഴിയുമ്പോള്‍ ജനിക്കുന്ന കുട്ടിയുടെ ജീവിതരീതി എന്തായിരിക്കണം? അവന് എന്തൊക്കെയാണു ചെയ്യേണ്ടത്?”
13
സര്‍വേശ്വരന്റെ ദൂതന് പറഞ്ഞു: “ഞാന്‍ പറഞ്ഞതെല്ലാം അവള് ശ്രദ്ധയോടെ പാലിക്കട്ടെ.
14
മുന്തിരിവള്ളിയില്‍നിന്നു ലഭിക്കുന്നതൊന്നും അവള് ഭക്ഷിക്കരുത്. വീഞ്ഞോ മറ്റു പാനീയമോ കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ഞാന്‍ കല്പിച്ചതെല്ലാം അവള് പാലിക്കണം.”
15
മനോഹാ ദൂതനോടു പറഞ്ഞു: “ഞാന്‍ ഒരു ആട്ടിന്‍കുട്ടിയെ പാകം ചെയ്തു കൊണ്ടുവരുന്നതുവരെ ഇവിടെ നിന്നാലും.”
16
സര്‍വേശ്വരന്റെ ദൂതന് മനോഹായോടു പറഞ്ഞു: “നീ എന്നെ ഇവിടെ നിര്‍ബന്ധിച്ച് നിര്‍ത്തിയാലും ഞാന്‍ നിന്റെ ആഹാരം കഴിക്കുകയില്ല; നീ ഒരു ഹോമയാഗം ഒരുക്കുമെങ്കില്‍ അതു സര്വേശ്വരന് അര്‍പ്പിക്കുക.” അദ്ദേഹം സര്‍വേശ്വരന്റെ ദൂതനാണെന്ന് മനോഹാ അറിഞ്ഞിരുന്നില്ല.
17
മനോഹാ സര്‍വേശ്വരന്റെ ദൂതനോട് ചോദിച്ചു: “അങ്ങയുടെ പേരെന്താണ്? അങ്ങ് പറഞ്ഞത് നിറവേറുമ്പോള്‍ ഞങ്ങള്‍ അങ്ങയെ ബഹുമാനിക്കണമല്ലോ.”
18
സര്‍വേശ്വരന്റെ ദൂതന് പറഞ്ഞു: “എന്റെ പേര് എന്തിനറിയണം? അത് അദ്ഭുതകരമാണ്.”
19
മനോഹാ ധാന്യവഴിപാടിനോടൊപ്പം ഒരാട്ടിന്‍കുട്ടിയെ കൊണ്ടുവന്ന് ഒരു പാറയുടെ മുകളില്‍ യാഗമായി അര്‍പ്പിച്ചു. മനോഹായും ഭാര്യയും നോക്കിനില്‍ക്കേ ദൂതന് ഒരു അദ്ഭുതം പ്രവര്‍ത്തിച്ചു.
20
അഗ്നിജ്വാല ആകാശത്തേക്ക് ഉയര്‍ന്നപ്പോള്‍ ദൂതന് യാഗപീഠത്തില്‍നിന്നുള്ള അഗ്നിജ്വാലയോടൊപ്പം മുകളിലേക്ക് ഉയര്‍ന്നു. മനോഹായും ഭാര്യയും അതു കണ്ട് സാഷ്ടാംഗം വീണു നമസ്കരിച്ചു.
21
സര്‍വേശ്വരന്റെ ദൂതന് അവര്‍ക്കു പിന്നീട് പ്രത്യക്ഷനായില്ല. അതു സര്‍വേശ്വരന്റെ ദൂതന് തന്നെയെന്നു മനോഹാ ഗ്രഹിച്ചു.
22
മനോഹാ ഭാര്യയോടു പറഞ്ഞു: “ദൈവത്തെ കണ്ടതുകൊണ്ട് നാം നിശ്ചയമായും മരിക്കും.”
23
എന്നാല്‍ ഭാര്യ മനോഹായോടു പറഞ്ഞു: “നമ്മെ കൊല്ലാന്‍ അവിടുന്ന് ഉദ്ദേശിച്ചിരുന്നെങ്കില്‍ നമ്മുടെ ഹോമയാഗവും ധാന്യവഴിപാടും സ്വീകരിക്കുമായിരുന്നില്ല. നമ്മെ ഇവയെല്ലാം കാണിച്ചുതരികയോ നമ്മോട് ഇക്കാര്യങ്ങള്‍ പറയുകയോ ചെയ്യുമായിരുന്നില്ല.”
24
യഥാകാലം ആ സ്ത്രീ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു; അവനു ശിംശോന് എന്നു പേരിട്ടു. അവന് വളര്‍ന്നു; സര്വേശ്വരന് അവനെ അനുഗ്രഹിച്ചു.
25
സോരെയ്ക്കും എസ്തായോലിനും മധ്യേയുള്ള മഹനേ-ദാനില്‍വച്ചു സര്‍വേശ്വരന്റെ ആത്മാവ് അവനെ പ്രചോദിപ്പിച്ചുതുടങ്ങി.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21