bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 2
Judges 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 3 →
1
സര്‍വേശ്വരന്റെ ദൂതന് ഗില്ഗാലില്നിന്നു ബോഖീമില്‍ ചെന്ന് ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “ഞാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ച് നിങ്ങളുടെ പിതാക്കന്മാരോട് വാഗ്ദാനം ചെയ്തിരുന്ന ദേശത്തേക്കു കൊണ്ടുവന്നു. നിങ്ങളോടു ചെയ്ത ഉടമ്പടി ഞാന്‍ ഒരിക്കലും ലംഘിക്കുകയില്ല.
2
നിങ്ങള്‍ ഈ ദേശവാസികളോട് ഉടമ്പടി ചെയ്യരുതെന്നും അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചു കളയണമെന്നും ഞാന്‍ നിങ്ങളോടു കല്പിച്ചിരുന്നു. എന്നാല്‍ എന്റെ വാക്ക് നിങ്ങള്‍ കേട്ടില്ല. നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചത് എന്തുകൊണ്ട്?
3
അതിനാല്‍ ഞാന്‍ പറയുന്നു: അവരെ നിങ്ങളുടെ ഇടയില്‍നിന്നു ഞാന്‍ നീക്കിക്കളയുകയില്ല; അവര്‍ നിങ്ങളുടെ ശത്രുക്കളായിത്തീരും; അവരുടെ ദേവന്മാര് നിങ്ങള്‍ക്കു കെണിയായിത്തീരുകയും ചെയ്യും.”
4
സര്‍വേശ്വരന്റെ ദൂതന് ഈ വാക്കുകള്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞപ്പോള്‍ അവര്‍ ഉച്ചത്തില്‍ കരഞ്ഞു.
5
അവര്‍ ആ സ്ഥലത്തിനു ബോഖീം എന്നു പേരിട്ടു. അവര്‍ അവിടെ സര്വേശ്വരന് യാഗം അര്‍പ്പിക്കുകയും ചെയ്തു.
6
പിന്നീട് യോശുവ ഇസ്രായേല്‍ജനത്തെ പറഞ്ഞയച്ചു; തങ്ങള്‍ക്ക് അവകാശമായി ലഭിച്ച ഭൂമി കൈവശപ്പെടുത്താന്‍ അവര്‍ ഓരോരുത്തരും പോയി.
7
യോശുവയുടെ കാലത്തും അതിനുശേഷവും ജീവിച്ചിരുന്നവരും സര്വേശ്വരന് ഇസ്രായേലിന് ചെയ്ത വന്‍കാര്യങ്ങള്‍ കണ്ടിട്ടുള്ളവരുമായ ജനനേതാക്കന്മാരുടെ കാലത്തും ജനം സര്‍വേശ്വരനെ സേവിച്ചു.
8
നൂറ്റിപ്പത്താമത്തെ വയസ്സില്‍ അവിടുത്തെ ദാസനും നൂനിന്റെ മകനുമായ യോശുവ മരിച്ചു.
9
അദ്ദേഹത്തെ എഫ്രയീം മലനാട്ടില്‍ ഗായശ്മലയുടെ വടക്കു വശത്തുള്ള തിമ്നാത്ത്-ഹേരെസില് തന്റെ അവകാശഭൂമിയില്‍തന്നെ സംസ്കരിച്ചു.
10
ആ തലമുറയിലുള്ള എല്ലാവരും മരിച്ച് അവരുടെ പിതാക്കന്മാരോടു ചേര്‍ന്നു. സര്‍വേശ്വരനെയും ഇസ്രായേലിനുവേണ്ടി അവിടുന്നു ചെയ്തിട്ടുള്ള പ്രവൃത്തികളെയും മറന്നുകളഞ്ഞ മറ്റൊരു തലമുറ വളര്‍ന്നുവന്നു.
11
പിന്നീട് ഇസ്രായേല്‍ജനം ബാല്ദേവന്മാരെ ആരാധിച്ച് സര്‍വേശ്വരന്റെ സന്നിധിയില്‍ തിന്മ ചെയ്തു.
12
അവരുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു കൊണ്ടുവന്ന അവരുടെ ദൈവമായ സര്‍വേശ്വരനെ അവര്‍ ഉപേക്ഷിച്ചു; തദ്ദേശവാസികളുടെ ദേവന്മാരായ അന്യദേവന്മാരെ അവര്‍ പിന്‍ചെന്ന് ആരാധിക്കുകയും ചെയ്തു. അങ്ങനെ അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചു.
13
അവര്‍ സര്‍വേശ്വരനെ ഉപേക്ഷിച്ച് ബാല്‍ദേവനെയും അസ്തോരെത്ത്ദേവതയെയും ആരാധിച്ചു.
14
അതുകൊണ്ട് അവിടുത്തെ കോപം ഇസ്രായേല്‍ജനത്തിന്റെ നേരെ ജ്വലിച്ചു. അവിടുന്ന് അവരെ കൊള്ളക്കാരുടെ കൈയില്‍ ഏല്പിച്ചു. അവര്‍ അവരെ കവര്‍ച്ച ചെയ്തു. ചുറ്റുമുള്ള ശത്രുക്കള്‍ക്ക് അവിടുന്ന് അവരെ വിട്ടുകൊടുത്തു. ശത്രുക്കളെ ചെറുത്തുനില്ക്കാന് അവര്‍ക്കു കഴിഞ്ഞില്ല.
15
സര്‍വേശ്വരന്റെ പ്രതിജ്ഞപോലെയും അവര്‍ക്കു മുന്നറിയിപ്പ് നല്കിയിരുന്നതുപോലെയും യുദ്ധത്തിനു പോയിടങ്ങളിലെല്ലാം അവര്‍ പരാജിതരായി. അവിടുത്തെ കരം അവര്‍ക്ക് എതിരായിരുന്നുവല്ലോ; അങ്ങനെ അവര്‍ വലിയ കഷ്ടതയിലായി.
16
കവര്‍ച്ചക്കാരുടെ കൈയില്‍നിന്ന് അവരെ രക്ഷിക്കാന്‍ സര്വേശ്വരന് ന്യായാധിപന്മാരെ നിയോഗിച്ചു.
17
എങ്കിലും അവര്‍ അവരെ അനുസരിച്ചില്ല; സര്‍വേശ്വരനോട് അവര്‍ അവിശ്വസ്തരായി അന്യദേവന്മാരെ ആരാധിച്ചു. അവിടുത്തെ കല്പനകള് അനുസരിച്ചുനടന്ന പിതാക്കന്മാരുടെ വഴിയില്‍നിന്ന് അവര്‍ വ്യതിചലിച്ചു.
18
അവര്‍ക്കു ന്യായാധിപന്മാരെ നല്കിയപ്പോഴെല്ലാം സര്വേശ്വരന് ആ ന്യായാധിപന്മാരോടൊപ്പം ഇരുന്ന് അവരെ ശത്രുക്കളില്‍നിന്നു രക്ഷിച്ചു. കാരണം പീഡനങ്ങളിലും മര്‍ദനങ്ങളിലും അവര്‍ നിലവിളിക്കുമ്പോള്‍ സര്വേശ്വരന് അവരോടു കനിവു തോന്നുമായിരുന്നു.
19
എന്നാല്‍ ആ ന്യായാധിപന്മാരുടെ കാലശേഷം ഇസ്രായേല്‍ജനം തിരിഞ്ഞ് തങ്ങളുടെ പിതാക്കന്മാരെക്കാള് അധികമായി മ്ലേച്ഛത പ്രവര്‍ത്തിക്കുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്തുവന്നു. അവര്‍ തങ്ങളുടെ ദുരാചാരങ്ങളോ ദുശ്ശാഠ്യങ്ങളോ ഉപേക്ഷിച്ചില്ല;
20
അപ്പോഴെല്ലാം സര്‍വേശ്വരന്റെ കോപം ഇസ്രായേല്‍ജനത്തിനെതിരെ ജ്വലിക്കും; അവിടുന്ന് അവരോട് അരുളിച്ചെയ്യും; “ഞാന്‍ അവരുടെ പിതാക്കന്മാരോട് ചെയ്ത ഉടമ്പടി അവര്‍ ലംഘിക്കുകയും എന്റെ വാക്ക് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട്
21
യോശുവ മരിക്കുമ്പോള്‍ അവരുടെ ദേശത്ത് അവശേഷിച്ചിരുന്ന ജനതകളില്‍ ഒന്നിനെപ്പോലും അവരുടെ മുമ്പില്‍നിന്നു ഞാന്‍ നീക്കിക്കളയുകയില്ല.
22
അവരുടെ പിതാക്കന്മാര് അനുസരിച്ചു നടന്ന എന്റെ വഴിയില്‍ അവര്‍ നടക്കുമോ ഇല്ലയോ എന്നറിയുന്നതിന് ഇസ്രായേലിനെ ഞാന്‍ പരീക്ഷിച്ചുനോക്കും.”
23
അതുകൊണ്ട് സര്വേശ്വരന് ആ ജനതകളെ യോശുവയുടെ കൈയില്‍ ഏല്പിക്കുകയോ, ഒറ്റയടിക്ക് പുറത്താക്കുകയോ ചെയ്യാതെ അവരെ അവശേഷിപ്പിച്ചു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
Recommended Reading
Commentary
Judges Commentaries
→
Devotional
Judges Devotional Guide
→
Get This Bible
BSI Study Bible
→