bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 8
Judges 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 9 →
1
എഫ്രയീമ്യര്‍ ഗിദെയോനോടു ചോദിച്ചു: “മിദ്യാന്യരോടു യുദ്ധം ചെയ്യാന്‍ പോയപ്പോള്‍ എന്തുകൊണ്ടാണ് ഞങ്ങളെ വിളിക്കാഞ്ഞത്? ഞങ്ങളോട് ഇങ്ങനെ പെരുമാറിയത് എന്ത്?” അവര്‍ അദ്ദേഹത്തെ കഠിനമായി കുറ്റപ്പെടുത്തി.
2
“അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ പ്രവൃത്തിയോട് തുലനം ചെയ്താല്‍ എന്റെ പ്രവൃത്തി എത്ര നിസ്സാരം. അബീയേസെരിന്റെ മുന്തിരിവിളവെടുപ്പിനെക്കാള്‍ എഫ്രയീമിന്റെ കാലാ പെറുക്കലല്ലേ കൂടുതല്‍ മെച്ചം.”
3
“മിദ്യാന്യപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും ദൈവം നിങ്ങളുടെ കൈയില്‍ ഏല്പിച്ചു. അതുമായി താരതമ്യപ്പെടുത്താന്‍വിധം ഞാന്‍ എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ?” ഇതു കേട്ടപ്പോള്‍ അവരുടെ കോപം ശമിച്ചു.
4
പിന്നീട് ഗിദെയോനും കൂടെയുള്ള മുന്നൂറു പേരും പരിക്ഷീണരെങ്കിലും ശത്രുക്കളെ പിന്തുടര്ന്ന് യോര്‍ദ്ദാന്‍നദി കടന്ന് സുക്കോത്തിലെത്തി.
5
അദ്ദേഹം അവിടത്തെ നിവാസികളോടു പറഞ്ഞു: “എന്റെ കൂടെയുള്ള ജനത്തിന് ആഹാരം കൊടുത്താലും; അവര്‍ നന്നേ ക്ഷീണിച്ചിരിക്കുന്നു. മിദ്യാന്യരാജാക്കന്മാരായ സേബായെയും സല്‍മുന്നയെയും ഞങ്ങള്‍ പിന്തുടരുകയാണ്.”
6
അപ്പോള്‍ സുക്കോത്തിലെ പ്രഭുക്കന്മാര് ചോദിച്ചു: “താങ്കളുടെ കൂടെയുള്ള ജനത്തിനു ഞങ്ങള്‍ എന്തിനു ഭക്ഷണം നല്‍കണം? സേബായെയും സല്‍മുന്നയെയും നിങ്ങള്‍ ഇതുവരെ തടവുകാരാക്കിയില്ലല്ലോ?”
7
ഗിദെയോന് പറഞ്ഞു: “ശരി, സേബായെയും സല്‍മുന്നയെയും സര്വേശ്വരന് ഞങ്ങളുടെ കൈയില്‍ ഏല്പിച്ചശേഷം മുള്ളുകൊണ്ടും മണലാരണ്യത്തിലെ മുള്‍ച്ചെടികള്‍കൊണ്ടും ഞങ്ങള്‍ നിങ്ങളുടെ ശരീരം തല്ലിക്കീറും.”
8
അവിടെനിന്ന് അവര്‍ പെനൂവേലിലേക്കു പോയി; അവരോടും ആഹാരം ചോദിച്ചു. സുക്കോത്ത്നിവാസികള്‍ പറഞ്ഞതുപോലെ പെനൂവേല്‍നിവാസികളും മറുപടി പറഞ്ഞു.
9
അപ്പോള്‍ ഗിദെയോന് അവരോടു പറഞ്ഞു: “അമോര്യരാജാക്കന്മാരെ കീഴടക്കിയശേഷം മടങ്ങിവരുമ്പോള്‍ നിങ്ങളുടെ ഈ ഗോപുരം ഞാന്‍ ഇടിച്ചുകളയും.”
10
ഈ സമയത്ത് സേബായും സല്‍മുന്നയും അവരുടെ സൈന്യത്തോടുകൂടി കാര്‍ക്കോരില്‍ ആയിരുന്നു; കിഴക്കുള്ള മരുഭൂവാസികളുടെ സൈന്യത്തില്‍ ശേഷിച്ചിരുന്ന പതിനായിരം പേരാണ് അവരുടെകൂടെ ഉണ്ടായിരുന്നത്. അവരോടൊപ്പം ഉണ്ടായിരുന്ന ഒരു ലക്ഷത്തി ഇരുപതിനായിരം പടയാളികള്‍ കൊല്ലപ്പെട്ടിരുന്നു.
11
നോബഹിനും യൊഗ്ബെഹായ്‍ക്കും കിഴക്ക് മരുഭൂമിക്ക് സമീപമുള്ള വഴിയിലൂടെ ചെന്ന് നിനച്ചിരിക്കാത്ത വേളയില്‍ ഗിദെയോന് അവരെ ആക്രമിച്ചു.
12
മിദ്യാന്യരാജാക്കന്മാരായ സേബായും സല്‍മുന്നയും പലായനം ചെയ്തു. അവരുടെ സൈനികര്‍ പരിഭ്രാന്തരായി. ഗിദെയോന് രാജാക്കന്മാരെ പിന്തുടര്ന്നു പിടിച്ചു.
13
യുദ്ധാനന്തരം ഗിദെയോന് ഹേരെസ് കയറ്റം വഴി മടങ്ങിവരുമ്പോള്‍
14
വഴിയില്‍വച്ചു സുക്കോത്തുകാരനായ ഒരു യുവാവിനെ പിടികൂടി ചോദ്യം ചെയ്തു. അവന് സുക്കോത്തിലെ ജനപ്രമാണികളും നേതാക്കന്മാരുമായ എഴുപത്തേഴ് ആളുകളുടെ പേരുകള്‍ ഗിദെയോന് എഴുതിക്കൊടുത്തു.
15
പിന്നീട് അദ്ദേഹം സുക്കോത്ത്നിവാസികളുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “ക്ഷീണിച്ചു തളര്‍ന്നിരിക്കുന്ന നിന്റെ ആളുകള്‍ക്ക് ആഹാരം കൊടുക്കാന്‍ തക്കവിധം സേബായെയും സല്‍മുന്നയെയും നീ കീഴടക്കി കഴിഞ്ഞുവോ; നിങ്ങള്‍ എന്നെ പരിഹസിച്ചില്ലേ? ഇതാ, സേബായും സല്‍മുന്നയും.”
16
അദ്ദേഹം മണലാരണ്യത്തിലുള്ള മുള്ളും മുള്‍ച്ചെടികളുംകൊണ്ട് സുക്കോത്തിലെ നേതാക്കന്മാരെ ഒരു പാഠം പഠിപ്പിച്ചു.
17
പിന്നീട് പെനൂവേല്‍ ഗോപുരം ഇടിച്ചു നിരത്തി പട്ടണവാസികളെ സംഹരിച്ചു.
18
സേബായോടും സല്‍മുന്നയോടും ഗിദെയോന് ചോദിച്ചു: “താബോരില്‍ വച്ചു നിങ്ങള്‍ കൊന്നത് എങ്ങനെയുള്ളവരെ ആയിരുന്നു?” അവര്‍ പറഞ്ഞു: “അവര്‍ അങ്ങയെപ്പോലെ രാജകുമാരന്മാര്‍ക്കു സദൃശരായിരുന്നു.”
19
ഗിദെയോന് പറഞ്ഞു: “അവര്‍ എന്റെ സഹോദരന്മാരായിരുന്നു; എന്റെ സ്വന്തം അമ്മയുടെ പുത്രന്മാര്. സര്‍വേശ്വരനാമത്തില്‍ ഞാന്‍ പറയുന്നു: നിങ്ങള്‍ അവരെ കൊന്നില്ലായിരുന്നു എങ്കില്‍ ഞാന്‍ നിങ്ങളെയും കൊല്ലുകയില്ലായിരുന്നു.”
20
പിന്നീട് തന്റെ ആദ്യജാതനായ യേഥെരിനോടു പറഞ്ഞു: “എഴുന്നേറ്റ് അവരെ കൊല്ലുക.” എന്നാല്‍ അവന് നന്നെ ചെറുപ്പമായിരുന്നതുകൊണ്ട് വാള് എടുക്കാന്‍ മടിച്ചു.
21
അപ്പോള്‍ സേബായും സല്‍മുന്നയും ഗിദെയോനോടു പറഞ്ഞു: “അങ്ങുതന്നെ ഞങ്ങളെ കൊല്ലുക.” ഗിദെയോന് അവരെ കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കണ്ഠാഭരണങ്ങള് എടുത്തു.
22
അപ്പോള്‍ ഇസ്രായേല്‍ജനം ഗിദെയോനോടു പറഞ്ഞു: “അവിടുന്നു ഞങ്ങളെ ഭരിക്കണം; ഞങ്ങളെ മിദ്യാന്യരില്‍നിന്നു രക്ഷിച്ചത് അവിടുന്നാണല്ലോ. അങ്ങേക്കു ശേഷം അങ്ങയുടെ പുത്രനും പൗത്രനും ഞങ്ങളെ ഭരിക്കട്ടെ.”
23
ഗിദെയോന് മറുപടി നല്കി: “ഞാനോ എന്റെ പുത്രനോ നിങ്ങളെ ഭരിക്കുകയില്ല; സര്വേശ്വരന് തന്നെയായിരിക്കും നിങ്ങളെ ഭരിക്കുക.”
24
ഗിദെയോന് തുടര്‍ന്നു: “എനിക്കു നിങ്ങളോട് ഒരു അപേക്ഷയുണ്ട്. നിങ്ങളുടെ കൊള്ളമുതലില്‍നിന്ന് കര്‍ണാഭരണങ്ങള്‍ മാത്രം എനിക്കു തരിക;” ഇശ്മായേല്യരായിരുന്നതുകൊണ്ട് മിദ്യാന്യര്‍ സ്വര്‍ണാഭരണങ്ങള്‍ കാതില്‍ അണിഞ്ഞിരുന്നു.
25
“അവ ഞങ്ങള്‍ തീര്‍ച്ചയായും നല്‍കാം” എന്ന് അവര്‍ മറുപടി പറഞ്ഞു. അവര്‍ ഒരു വസ്ത്രം നിലത്ത് വിരിച്ചു; കൊള്ളമുതലായി കിട്ടിയ കര്‍ണാഭരണങ്ങളെല്ലാം അതില്‍ ഇട്ടു.
26
ആ സ്വര്‍ണാഭരണങ്ങളെല്ലാം കൂടി ആയിരത്തി എഴുനൂറ് ശേക്കെല്‍ ഉണ്ടായിരുന്നു. ഇവ മിദ്യാന്യരാജാക്കന്മാര്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഒട്ടകങ്ങളുടെ കഴുത്തില്‍ അണിഞ്ഞിരുന്ന മാലകള്‍ എന്നിവയ്ക്കു പുറമേ ആയിരുന്നു.
27
ഇവയെല്ലാംകൊണ്ട് ഗിദെയോന് ഒരു ഏഫോദ് ഉണ്ടാക്കി സ്വന്തം പട്ടണമായ ഒഫ്രയില്‍ പ്രതിഷ്ഠിച്ചു. ഇസ്രായേല്‍ജനം ദൈവത്തെ ഉപേക്ഷിച്ച് അതിനെ ആരാധിച്ചു. ഇത് ഗിദെയോനും കുടുംബത്തിനും ഒരു കെണിയായിത്തീര്‍ന്നു.
28
ഇസ്രായേല്യര്‍ അങ്ങനെ മിദ്യാന്യരെ പൂര്‍ണമായി തോല്പിച്ചു; അവര്‍ പിന്നീടൊരിക്കലും ഇസ്രായേല്യര്‍ക്കെതിരെ തല ഉയര്‍ത്തിയില്ല. ഗിദെയോന് മരിക്കുന്നതുവരെ നാല്പതു വര്‍ഷം നാട്ടില്‍ സമാധാനം നിലനിന്നു.
29
യോവാശിന്റെ പുത്രനായ ഗിദെയോന് (യെരുബ്ബാല്‍) സ്വഭവനത്തില്‍ ചെന്നു പാര്‍ത്തു.
30
ഗിദെയോന് അനേകം ഭാര്യമാരുണ്ടായിരുന്നു. അവരില്‍ അദ്ദേഹത്തിന് എഴുപതു പുത്രന്മാര് ജനിച്ചു.
31
ശെഖേമിലെ അദ്ദേഹത്തിന്റെ ഉപഭാര്യയും ഒരു പുത്രനെ പ്രസവിച്ചു; അവന് അബീമേലെക്ക് എന്ന് അദ്ദേഹം പേരിട്ടു.
32
യോവാശിന്റെ പുത്രനായ ഗിദെയോന് വയോവൃദ്ധനായി മരിച്ചു; അബീയേസ്ര്യര്‍ക്ക് അവകാശപ്പെട്ട ഒഫ്രയില്‍ തന്റെ പിതാവായ യോവാശിന്റെ കല്ലറയില്‍ അദ്ദേഹത്തെ സംസ്കരിച്ചു.
33
ഗിദെയോന്റെ മരണശേഷം ഇസ്രായേല്‍ജനം ദൈവത്തോട് അവിശ്വസ്തരായി ബാല്‍വിഗ്രഹങ്ങളെ ആരാധിക്കുകയും ബാല്‍-ബെരീത്തിനെ അവരുടെ ദേവനായി അംഗീകരിക്കുകയും ചെയ്തു.
34
ചുറ്റുപാടുമുണ്ടായിരുന്ന ശത്രുക്കളില്‍ നിന്നെല്ലാം തങ്ങളെ രക്ഷിച്ച ദൈവമായ സര്‍വേശ്വരനെ അവര്‍ വിസ്മരിച്ചു.
35
ഗിദെയോന് എന്ന യെരുബ്ബാല്‍ ഇസ്രായേലിനുവേണ്ടി ചെയ്ത നന്മകളെ അവര്‍ ഓര്‍ക്കുകയോ അതിനു തക്കവിധം അദ്ദേഹത്തിന്റെ കുടുംബത്തോടു കാരുണ്യം കാണിക്കുകയോ ചെയ്തില്ല.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21