bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 7
Judges 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 8 →
1
അതിരാവിലെ ഗിദെയോനും (യെരുബ്ബാല്‍) കൂടെയുള്ള ജനവും ഹരോദിലെ നീരുറവിനടുത്തു പാളയമടിച്ചു; വടക്ക് മോരേ മലയ്ക്കടുത്തുള്ള താഴ്വരയിലായിരുന്നു മിദ്യാന്യര്‍ പാളയമടിച്ചത്.
2
സര്വേശ്വരന് ഗിദെയോനോട് അരുളിച്ചെയ്തു: “മിദ്യാന്യരുടെമേല്‍ ഞാന്‍ നിങ്ങള്‍ക്കു വിജയം നല്കുന്നതിനു വേണ്ടതിലധികം ആളുകള്‍ നിന്റെ കൂടെയുണ്ട്. തങ്ങളുടെ കരബലംകൊണ്ടു തന്നെയാണ് വിജയം നേടിയത് എന്ന് എനിക്ക് എതിരായി അവര്‍ വമ്പുപറയും.
3
അതുകൊണ്ടു ഭയചകിതരെല്ലാം ഗിലെയാദില്‍നിന്നു വീടുകളിലേക്കു മടങ്ങിപ്പോകാന്‍ പറയുക.” ഗിദെയോന്റെ പ്രസ്താവന കേട്ടപ്പോള്‍ ഇരുപത്തീരായിരം പേര് മടങ്ങിപ്പോയി; പതിനായിരം പേര് ശേഷിച്ചു.
4
സര്വേശ്വരന് ഗിദെയോനോടു വീണ്ടും പറഞ്ഞു: “നിന്റെ കൂടെയുള്ളവര്‍ ഇപ്പോഴും അധികമാണ്; അവരെ അടുത്തുള്ള ജലാശയത്തിലേക്കു നയിക്കുക. നിന്നോടൊത്ത് വരേണ്ടവരെ ഞാന്‍ വേര്‍തിരിച്ചുതരാം; അവര്‍ മാത്രം നിന്നെ അനുഗമിക്കട്ടെ. കൂടെ പോകേണ്ട എന്നു ഞാന്‍ കല്പിക്കുന്നവര് നിന്നോടൊപ്പം വരരുത്.”
5
അതനുസരിച്ച് ഗിദെയോന് ജനത്തെ ജലാശയത്തിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി; “നായെപ്പോലെ വെള്ളം നക്കിക്കുടിക്കുന്നവരെയും മുട്ടുകുത്തിനിന്നു വെള്ളം കുടിക്കുന്നവരെയും തമ്മില്‍ വേര്‍തിരിക്കുക” എന്ന് അവിടുന്നു ഗിദെയോനോടു കല്പിച്ചു.
6
കൈ വായ്ക്കല് ചേര്‍ത്തുപിടിച്ച് മുന്നൂറു പേര് വെള്ളം നക്കിക്കുടിച്ചു; മറ്റുള്ളവരെല്ലാം മുട്ടുകുത്തിനിന്നു വെള്ളം കുടിച്ചു.
7
“വെള്ളം നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഇസ്രായേല്‍ജനത്തെ മിദ്യാന്യരില്‍നിന്നു ഞാന്‍ രക്ഷിക്കും. അവരുടെ കൈകളില്‍ മിദ്യാന്യരെ ഞാന്‍ ഏല്പിക്കും; മറ്റുള്ളവര്‍ തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകട്ടെ” എന്നു സര്വേശ്വരന് കല്പിച്ചു.
8
മുന്നൂറു പേരൊഴിച്ചു ബാക്കിയുള്ളവരെയെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു മടക്കി അയച്ചു; ആ മുന്നൂറു പേര് മറ്റുള്ളവരില്‍നിന്നു കുടങ്ങളും കാഹളങ്ങളും വാങ്ങി. അവരുടെ പാളയത്തിനു താഴെ സമഭൂമിയിലായിരുന്നു മിദ്യാന്യരുടെ പാളയം.
9
“ശത്രുപാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാന്‍ അവരുടെമേല്‍ നിങ്ങള്‍ക്കു വിജയം നല്കിയിരിക്കുന്നു” എന്നു സര്വേശ്വരന് ഗിദെയോനോട് അന്നു രാത്രിയില്‍ കല്പിച്ചു:
10
“അവിടെ പോകാന്‍ നിനക്കു ഭയമാണെങ്കില്‍ നിന്റെ ഭൃത്യന് പൂരയെക്കൂടി അവരുടെ പാളയത്തിലേക്കു കൊണ്ടുപോകുക;
11
അവരുടെ സംഭാഷണം കേള്‍ക്കുമ്പോള്‍ അവരെ ആക്രമിക്കാനുള്ള ധൈര്യം നിനക്കു ലഭിക്കും.” ഗിദെയോനും ഭൃത്യനായ പൂരയുംകൂടി ശത്രുപാളയത്തിന്റെ കാവല്‍മാടംവരെ പോയി.
12
മിദ്യാന്യരും അമാലേക്യരും കിഴക്കുള്ള മരുഭൂവാസികളും വെട്ടുക്കിളികളെപ്പോലെ അസംഖ്യമായി താഴ്വര മുഴുവന്‍ നിറഞ്ഞിരുന്നു; അവരുടെ ഒട്ടകങ്ങളും കടല്ക്കരയിലെ മണല്‍പോലെ അസംഖ്യമായിരുന്നു.
13
ഗിദെയോന് അവരുടെ പാളയത്തില്‍ ചെന്നപ്പോള്‍ ഒരാള്‍ താന്‍ കണ്ട സ്വപ്നം അയാളുടെ സുഹൃത്തിനോട് വിവരിക്കുന്നതു കേട്ടു; അയാള്‍ പറഞ്ഞു: “ഞാന്‍ ഒരു സ്വപ്നം കണ്ടു; ഒരു ബാര്‍ലി അപ്പം പാളയത്തിലേക്ക് ഉരുണ്ടുവന്നു. അതു കൂടാരത്തെ ഇടിച്ചു മറിച്ചിട്ടു; കൂടാരം വീണുകിടക്കുന്നു.”
14
അപ്പോള്‍ കൂട്ടുകാരന് പറഞ്ഞു: “ഇത് ഇസ്രായേല്യനായ യോവാശിന്റെ പുത്രന് ഗിദെയോന്റെ വാള് തന്നെയാണ്; മറ്റൊന്നുമായിരിക്കാന്‍ ഇടയില്ല. ദൈവം മിദ്യാന്യരെയും നമ്മുടെ സര്‍വസൈന്യത്തെയും ഗിദെയോന്റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു.”
15
ഗിദെയോന് സ്വപ്നവും അതിന്റെ വ്യാഖ്യാനവും കേട്ടപ്പോള്‍ ദൈവത്തെ നമസ്കരിച്ചു. അയാള്‍ ഇസ്രായേല്‍പാളയത്തില്‍ മടങ്ങിച്ചെന്നു പറഞ്ഞു: “എഴുന്നേല്ക്കുക, മിദ്യാന്‍ സൈന്യത്തിന്റെമേല്‍ സര്വേശ്വരന് നിങ്ങള്‍ക്കു വിജയം നല്കാന് പോകുകയാണ്.”
16
പിന്നീട് ഗിദെയോന് കൂടെയുണ്ടായിരുന്ന മുന്നൂറു പേരെ മൂന്നു ഗണമായി തിരിച്ചു; ഓരോ കാഹളവും അകത്തു പന്തമുള്ള ഓരോ കുടവും അവര്‍ക്കോരോരുത്തര്‍ക്കും കൊടുത്തു അവരോടു പറഞ്ഞു:
17
“ഞാന്‍ ചെയ്യുന്നതു നിങ്ങള്‍ ശ്രദ്ധിച്ച് അതുപോലെ നിങ്ങളും ചെയ്യണം. പാളയത്തിന്റെ സമീപത്തു ചെല്ലുമ്പോള്‍ ഞാന്‍ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്യുക.
18
ഞാനും എന്റെ കൂടെയുള്ളവരും കാഹളമൂതുമ്പോള്‍ നിങ്ങളും പാളയത്തിന്റെ ചുറ്റുംനിന്നു കാഹളമൂതുകയും ‘സര്‍വേശ്വരനും ഗിദെയോനും വേണ്ടി’ എന്നു ഉച്ചത്തില്‍ വിളിച്ചുപറയുകയും വേണം.”
19
പാതിരാത്രി ആകുന്നതിനു തൊട്ടുമുമ്പ്, കാവല്ക്കാരെ മാറ്റിയ ഉടന്‍, ഗിദെയോനും കൂടെയുള്ള നൂറു പേരും പാളയത്തിനു സമീപത്തെത്തി കാഹളം ഊതുകയും കുടങ്ങള്‍ ഉടയ്ക്കുകയും ചെയ്തു.
20
അതുപോലെ മറ്റു രണ്ടു സംഘവും കാഹളം ഊതുകയും കുടങ്ങള്‍ ഉടയ്ക്കുകയും ചെയ്തു. അവരെല്ലാം ഇടതു കൈയില്‍ പന്തവും വലതു കൈയില്‍ കാഹളവും പിടിച്ചുകൊണ്ട് ‘സര്‍വേശ്വരനും ഗിദെയോനും വേണ്ടി ഒരു വാള്’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.
21
അവരില്‍ ഓരോരുത്തനും പാളയത്തിനു ചുറ്റുമുള്ള അവരവരുടെ സ്ഥാനത്തു നിന്നപ്പോള്‍തന്നെ മിദ്യാന്യര്‍ നിലവിളിച്ചുകൊണ്ടു പാളയത്തില്‍നിന്ന് ഓടിപ്പോയി.
22
മുന്നൂറു പേര് കാഹളം ഊതിയപ്പോള്‍ പാളയത്തിലുള്ളവര്‍ അന്യോന്യം ആക്രമിക്കുന്നതിനു സര്വേശ്വരന് ഇടയാക്കി. അവര്‍ സെരേരായ്‍ക്കുള്ള വഴിയില്‍ കൂടി ബേത്ത്-ശിത്താവരെയും തബ്ബത്തിനടുത്തുള്ള ആബേല്‍-മെഹോലായുടെ അതിര്‍ത്തിവരെയും ഓടി.
23
നഫ്താലി, ആശേര്‍, മനശ്ശെ എന്നീ ഗോത്രങ്ങളിലുള്ളവരെ വിളിച്ചുകൂട്ടി; ഇസ്രായേല്യര്‍ മിദ്യാന്യരെ പിന്തുടര്ന്നു.
24
എഫ്രയീംമലനാട്ടിലെല്ലാം ഗിദെയോന് ദൂതന്മാരെ അയച്ചു; “ഇറങ്ങി വന്നു മിദ്യാന്യരോടു യുദ്ധം ചെയ്യുക; അവര്‍ കടന്നുപോകുന്നതിനു മുമ്പ് ബേത്ത്- ബാരാ വരെയുള്ള നീരുറവുകളും യോര്‍ദ്ദാന്‍നദിയും കൈവശമാക്കുക” എന്ന് ആ ദൂതന്മാര് പറഞ്ഞു. എഫ്രയീമ്യര്‍ ഒരുമിച്ചുകൂടി ബേത്ത്-ബാരാവരെയുള്ള നീരുറവുകളും യോര്‍ദ്ദാന്‍നദിയും കൈവശപ്പെടുത്തി.
25
ഓരേബ്, സേബ് എന്നീ മിദ്യാന്യപ്രഭുക്കന്മാരെ അവര്‍ പിടിച്ചു; ഓരേബിനെ ഓരേബ്പാറയില്‍വച്ചും സേബിനെ സേബ്മുന്തിരിച്ചക്കിനടുത്തുവച്ചും കൊന്നു; പിന്നീട് അവര്‍ മിദ്യാന്യരെ പിന്തുടര്ന്നു; ഓരേബിന്റെയും സേബിന്റെയും തല യോര്‍ദ്ദാനക്കരെ ഗിദെയോന്റെ അടുക്കല്‍ കൊണ്ടുവന്നു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
Recommended Reading
Commentary
Judges Commentaries
→
Devotional
Judges Devotional Guide
→
Get This Bible
BSI Study Bible
→