bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 6
Judges 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 7 →
1
ഇസ്രായേല്‍ജനം സര്‍വേശ്വരന്റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. അതുകൊണ്ട് ഏഴു വര്‍ഷത്തേക്ക് അവിടുന്ന് അവരെ മിദ്യാന്യരുടെ കൈയില്‍ ഏല്പിച്ചു.
2
മിദ്യാന്യര്‍ അവരെ പീഡിപ്പിച്ചു. തന്നിമിത്തം അവര്‍ പര്‍വതങ്ങളിലെ ഗുഹകളിലും മറ്റു സുരക്ഷിതസ്ഥാനങ്ങളിലും ഒളിച്ചുപാര്‍ക്കേണ്ടിവന്നു.
3
ഇസ്രായേല്‍ജനം കൃഷിയിറക്കി കഴിയുമ്പോഴെല്ലാം മിദ്യാന്യരും അമാലേക്യരും കിഴക്കുള്ള മരുഭൂവാസികളും കൂടിവന്ന് അവരെ ആക്രമിച്ചിരുന്നു.
4
അവര്‍ ഇസ്രായേല്യര്‍ക്കെതിരെ താവളമടിച്ചുകൊണ്ട് ഗസ്സവരെയുള്ള സ്ഥലത്തെ വിളവു നശിപ്പിച്ചിരുന്നു; ഭക്ഷണപദാര്‍ഥങ്ങളെയോ ആടുമാടുകളെയോ കഴുതകളെയോ ശേഷിപ്പിച്ചില്ല.
5
അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരസാമഗ്രികളുമായി വെട്ടുക്കിളികളെപ്പോലെ അസംഖ്യമായി വന്നിരുന്നു. അവരും അവരുടെ ഒട്ടകങ്ങളും എണ്ണമറ്റവയായിരുന്നു.
6
അവര്‍ ദേശം ശൂന്യമാക്കി. അങ്ങനെ മിദ്യാന്യര്‍ നിമിത്തം ഇസ്രായേല്‍ജനം വളരെ ക്ഷയിച്ചു. അവര്‍ സര്‍വേശ്വരനോടു നിലവിളിച്ചു.
7
മിദ്യാന്യരില്‍നിന്നു രക്ഷിക്കാന്‍ ഇസ്രായേല്‍ജനം സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചപ്പോള്‍
8
അവിടുന്ന് ഒരു പ്രവാചകനെ അവരുടെ അടുക്കല്‍ അയച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് ഇപ്രകാരം അരുളിച്ചെയ്യുന്നു: അടിമവീടായ ഈജിപ്തില്‍നിന്നു ഞാന്‍ നിങ്ങളെ മോചിപ്പിച്ചുകൊണ്ടുവന്നു.
9
ഈജിപ്തുകാരുടെയും നിങ്ങളെ പീഡിപ്പിച്ച സകലരുടെയും കൈയില്‍നിന്നു ഞാന്‍ നിങ്ങളെ വിടുവിച്ചു. നിങ്ങളുടെ മുമ്പില്‍നിന്ന് ഞാന്‍ അവരെ തുരത്തി; അവരുടെ ദേശം നിങ്ങള്‍ക്കു നല്‍കുകയും ചെയ്തു.
10
“ഞാനാണ് നിങ്ങളുടെ ദൈവമായ സര്വേശ്വരന്. നിങ്ങള്‍ നിവസിക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ ആരാധിക്കരുതെന്നു ഞാന്‍ നിങ്ങളോടു കല്പിച്ചു; എന്നാല്‍ നിങ്ങള്‍ അതു ഗണ്യമാക്കിയില്ല.”
11
അബിയേസ്ര്യവംശജനായ യോവാശിന്റെ ഒഫ്രയിലുള്ള കരുവേലകത്തിന്റെ കീഴില്‍ സര്‍വേശ്വരന്റെ ദൂതന് വന്നു. യോവാശിന്റെ പുത്രനായ ഗിദെയോന്, മിദ്യാന്യര്‍ കാണാതിരിക്കാന്‍വേണ്ടി മുന്തിരിച്ചക്കില്‍ കോതമ്പു മെതിക്കുകയായിരുന്നു.
12
സര്‍വേശ്വരന്റെ ദൂതന് പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “ധീരനും ശക്തനുമായ മനുഷ്യാ, സര്വേശ്വരന് നിന്റെ കൂടെയുണ്ട്.”
13
ഗിദെയോന് ദൂതനോടു പറഞ്ഞു: “പ്രഭോ, സര്വേശ്വരന് ഞങ്ങളോടൊപ്പം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഇതെല്ലാം സംഭവിക്കുന്നതെന്ത്? അവിടുന്നു ഞങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു കൊണ്ടുവന്നപ്പോള്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു എന്നു ഞങ്ങളുടെ പിതാക്കന്മാര് ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുണ്ട്. അവിടുത്തെ ആ അദ്ഭുതപ്രവൃത്തികള്‍ എവിടെ? ഇപ്പോള്‍ സര്വേശ്വരന് ഞങ്ങളെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയില്‍ ഞങ്ങളെ ഏല്പിച്ചിരിക്കുകയാണല്ലോ.”
14
സര്വേശ്വരന് അയാളുടെ നേരെ തിരിഞ്ഞ് അരുളിച്ചെയ്തു: “നിന്റെ സര്‍വശക്തിയോടുംകൂടെ പോയി ഇസ്രായേല്‍ജനത്തെ മിദ്യാന്യരില്‍നിന്നു രക്ഷിക്കുക. ഞാന്‍ തന്നെയാണു നിന്നെ അയയ്ക്കുന്നത്.”
15
ഗിദെയോന് പറഞ്ഞു: “സര്‍വേശ്വരാ, ഇസ്രായേലിനെ ഞാന്‍ എങ്ങനെ മോചിപ്പിക്കും? മനശ്ശെഗോത്രത്തില്‍ വച്ച് എന്റെ കുലം ദുര്‍ബലവും; ഞാനാകട്ടെ എന്റെ കുടുംബത്തില്‍ ഏറ്റവും നിസ്സാരനും ആകുന്നു.”
16
അവിടുന്നു പറഞ്ഞു: “ഞാന്‍ നിന്റെകൂടെ ഉണ്ട്; ഒറ്റയാളെ എന്നപോലെ മിദ്യാന്യരെയെല്ലാം നീ സംഹരിക്കും.”
17
ഗിദെയോന് പറഞ്ഞു: “അവിടുന്ന് എന്നില്‍ പ്രസാദിച്ചിരിക്കുന്നെങ്കില്‍ അവിടുന്നു തന്നെയാണ് എന്നോടു സംസാരിക്കുന്നത് എന്നതിന് ഒരു അടയാളം കാണിച്ചുതന്നാലും.
18
ഞാന്‍ അടുത്തുവന്ന് തിരുമുമ്പില്‍ കാഴ്ച സമര്‍പ്പിക്കുന്നതുവരെ അങ്ങ് ഇവിടെനിന്നു പോകരുതേ!” “നീ മടങ്ങി വരുന്നതുവരെ ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരിക്കും.” സര്വേശ്വരന് പറഞ്ഞു.
19
ഗിദെയോന് വീട്ടില്‍ ചെന്ന് ഒരാട്ടിന്‍കുട്ടിയെ പാകം ചെയ്തു; ഒരു ഏഫാ മാവുകൊണ്ട് പുളിപ്പു ചേര്‍ക്കാത്ത അപ്പവും ഉണ്ടാക്കി; മാംസം ഒരു കുട്ടയിലും ചാറ് ഒരു കലത്തിലും എടുത്തു കരുവേലകത്തിന്റെ ചുവട്ടില്‍ അവിടുത്തെ മുമ്പാകെ കാഴ്ചവച്ചു.
20
അപ്പോള്‍ സര്‍വേശ്വരന്റെ ദൂതന് കല്പിച്ചു: “മാംസവും അപ്പവും പാറമേല്‍ വച്ച് മീതേ ചാറ് ഒഴിക്കുക.” ഗിദെയോന് അങ്ങനെ ചെയ്തു.
21
സര്‍വേശ്വരന്റെ ദൂതന് തന്റെ വടിയുടെ അറ്റംകൊണ്ട് മാംസവും പുളിപ്പു ചേരാത്ത അപ്പവും സ്പര്‍ശിച്ചു. ഉടന്‍തന്നെ പാറയില്‍നിന്നു തീ പുറപ്പെട്ടു മാംസവും അപ്പവും ദഹിപ്പിച്ചു. പിന്നീടു ദൂതന് അപ്രത്യക്ഷനായി.
22
താന്‍ കണ്ടത് സര്‍വേശ്വരന്റെ ദൂതനെത്തന്നെ ആയിരുന്നു എന്നു ഗിദെയോന് മനസ്സിലാക്കി; “ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ദൂതനെ ഞാന്‍ അഭിമുഖം കണ്ടുപോയല്ലോ” എന്നു പറഞ്ഞു.
23
സര്വേശ്വരന് അവനോടു പറഞ്ഞു: “നിനക്ക് സമാധാനം; ഭയപ്പെടേണ്ടാ; നീ മരിക്കുകയില്ല.”
24
ഗിദെയോന് അവിടെ സര്വേശ്വരന് ഒരു യാഗപീഠം നിര്‍മ്മിച്ചു; ‘ യാഹ്ശാലോം’ എന്ന് അതിനു പേരിട്ടു. അബിയേസ്ര്യകുലക്കാരുടെ വകയായ ഒഫ്രയില്‍ അത് ഇന്നും നിലനില്ക്കുന്നു.
25
ആ രാത്രിയില്‍ സര്വേശ്വരന് ഗിദെയോനോടു കല്പിച്ചു: “നിന്റെ പിതാവ് ആരാധിക്കുന്ന ബാലിന്റെ ബലിപീഠം ഇടിച്ചു നിരത്തുകയും അതിന്റെ അടുത്തുള്ള അശേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തുകയും ചെയ്യുക.
26
ഈ കോട്ടയുടെ മുകളില്‍ കല്ലുകള്‍ യഥാക്രമം അടുക്കി നിന്റെ ദൈവമായ സര്വേശ്വരന് ഒരു യാഗപീഠം നിര്‍മ്മിക്കുക; നിന്റെ പിതാവിന്റെ ഏഴു വയസ്സായ രണ്ടാമത്തെ കാളയെ അവിടെ ഹോമയാഗമായി അര്‍പ്പിക്കണം. വെട്ടിവീഴ്ത്തിയ അശേരാപ്രതിഷ്ഠയുടെ വിറക് അതിന് ഉപയോഗിക്കാം.
27
ഗിദെയോന് തന്റെ ഭൃത്യന്മാരില് പത്തു പേരെ കൂട്ടിക്കൊണ്ടുപോയി അവിടുന്നു തന്നോടു കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു. സ്വന്തം കുടുംബക്കാരെയും പട്ടണവാസികളെയും ഭയപ്പെട്ടിരുന്നതുകൊണ്ട് പകല്‍ സമയത്തല്ല, രാത്രിയിലായിരുന്നു അതു ചെയ്തത്.
28
അടുത്ത ദിവസം പട്ടണവാസികള്‍ ഉണര്‍ന്നപ്പോള്‍ ബാലിന്റെ ബലിപീഠം തകര്‍ന്നു കിടക്കുന്നതും അശേരാപ്രതിഷ്ഠ വെട്ടി വീഴ്ത്തപ്പെട്ടിരിക്കുന്നതും പുതുതായി നിര്‍മ്മിച്ച യാഗപീഠത്തില്‍ രണ്ടാമത്തെ കാളയെ യാഗമായി അര്‍പ്പിച്ചിരിക്കുന്നതും കണ്ടു.
29
ആരാണ് ഇതു ചെയ്തത് എന്ന് അവര്‍ പരസ്പരം ചോദിച്ചു; യോവാശിന്റെ പുത്രനായ ഗിദെയോനാണ് ഇതു ചെയ്തതെന്ന് അവര്‍ക്കു മനസ്സിലായി.
30
അപ്പോള്‍ പട്ടണവാസികള്‍ യോവാശിനോടു പറഞ്ഞു: “നിന്റെ മകനെ ഇവിടെ കൊണ്ടുവരിക; അവന് മരിക്കണം; അവന് ബാലിന്റെ ബലിപീഠം തകര്‍ക്കുകയും അശേരാപ്രതിഷ്ഠ വെട്ടിക്കളയുകയും ചെയ്തിരിക്കുന്നുവല്ലോ.”
31
തനിക്കെതിരെ അണിനിരന്നവരോടു യോവാശ് പറഞ്ഞു: “ബാലിനുവേണ്ടി നിങ്ങളാണോ വാദിക്കുന്നത്? നിങ്ങളാണോ അവനെ രക്ഷിക്കുന്നത്? ബാലിനുവേണ്ടി വാദിക്കുന്നവന് നേരം വെളുക്കുന്നതിനു മുമ്പുതന്നെ കൊല്ലപ്പെടണം. ബാല്‍ ദൈവമാണെങ്കില്‍, അവന് സ്വയം പോരാടട്ടെ; ബാലിന്റെ ബലിപീഠം അല്ലേ തകര്‍ക്കപ്പെട്ടത്.”
32
ബാലിന്റെ ബലിപീഠം തകര്‍ത്തതിനാല്‍ ബാല്‍തന്നെ അവനെതിരായി പോരാടട്ടെ എന്നര്‍ഥമുള്ള ‘യെരുബ്ബാല്‍’ എന്നു ഗിദെയോനു പേരുണ്ടായി.
33
പിന്നീട് മിദ്യാന്യരും അമാലേക്യരും യോര്‍ദ്ദാന്‍നദിക്കു കിഴക്കുള്ള ഗോത്രക്കാരും നദികടന്നു ജെസ്രീല്‍ താഴ്വരയില് പാളയമടിച്ചു.
34
അപ്പോള്‍ സര്‍വേശ്വരന്റെ ആത്മാവ് ഗിദെയോന്റെമേല്‍ ആവസിച്ചു; അയാള്‍ കാഹളമൂതി അബീയേസ്ര്യരെ തന്നെ അനുഗമിക്കാനായി ആഹ്വാനം ചെയ്തു.
35
പിന്നീട് മനശ്ശെഗോത്രക്കാരുടെ ഇടയിലെല്ലാം ദൂതന്മാരെ അയച്ച് തന്നെ അനുഗമിക്കാനായി അവരെയും വിളിച്ചുകൂട്ടി. ആശേര്‍, സെബൂലൂന്, നഫ്താലി എന്നീ ഗോത്രക്കാരുടെ ഇടയിലും ദൂതന്മാരെ അയച്ചു. അവരും ഗിദെയോന്റെ അടുക്കല്‍ വന്നു.
36
ഗിദെയോന് ദൈവത്തോടു പറഞ്ഞു: “ഇസ്രായേലിനെ എന്റെ കൈയാല്‍ രക്ഷിക്കുമെന്നാണല്ലോ അങ്ങു പറഞ്ഞിട്ടുള്ളത്.
37
ഞാന്‍ ആട്ടിന്‍രോമംകൊണ്ടുള്ള വസ്ത്രം കോതമ്പുകളത്തില്‍ വിരിക്കുന്നു; അതുമാത്രം മഞ്ഞുവെള്ളംകൊണ്ടു നനയുകയും നിലമെല്ലാം ഉണങ്ങിയിരിക്കുകയും ചെയ്താല്‍ അവിടുന്ന് ഇസ്രായേലിനെ രക്ഷിക്കാന്‍ എന്നെ നിയോഗിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയും.”
38
അത് അങ്ങനെ സംഭവിച്ചു. ഗിദെയോന് പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റ് ആ വസ്ത്രം പിഴിഞ്ഞപ്പോള്‍ ഒരു പാത്രം നിറയെ മഞ്ഞുവെള്ളം ലഭിച്ചു.
39
ഗിദെയോന് വീണ്ടും ദൈവത്തോടു പറഞ്ഞു: “അങ്ങയുടെ കോപം എന്റെ നേരെ ജ്വലിക്കരുതേ; ഒരിക്കല്‍കൂടി ഞാന്‍ സംസാരിച്ചുകൊള്ളട്ടെ; രോമവസ്ത്രംകൊണ്ട് ഒരു പരീക്ഷണം കൂടി നടത്താന്‍ അനുവദിച്ചാലും. ഇത്തവണ വസ്ത്രം ഉണങ്ങിയിരിക്കുകയും നിലമെല്ലാം നനഞ്ഞിരിക്കുകയും ചെയ്യാന്‍ ഇടവരുത്തിയാലും.”
40
ആ രാത്രിയില്‍ ദൈവം അപ്രകാരം പ്രവര്‍ത്തിച്ചു. രോമവസ്ത്രം മാത്രം ഉണങ്ങിയും മഞ്ഞുകൊണ്ടു നിലമെല്ലാം നനഞ്ഞും കാണപ്പെട്ടു.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21