bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 3
Judges 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 4 →
1
[1,2] കനാനില്‍ നടന്ന യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടില്ലാത്ത ഇസ്രായേല്യരെ യുദ്ധം അഭ്യസിപ്പിക്കാന്‍വേണ്ടി സര്വേശ്വരന് ഏതാനും ജനതകളെ ദേശത്ത് അവശേഷിപ്പിച്ചു.
3
ആ ജനതകള്‍ ഇവരാണ്: ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും, സകല കനാന്യരും, സീദോന്യരും, ബാല്‍-ഹെര്മ്മോന് പര്‍വതം മുതല്‍ ഹാമാത്തിലേക്കുള്ള പ്രവേശനകവാടം വരെ ലെബാനോന്‍ പര്‍വതപ്രദേശത്തു പാര്‍ത്തിരുന്ന ഹിവ്യരുമായിരുന്നു.
4
മോശയിലൂടെ അവരുടെ പൂര്വപിതാക്കന്മാര്ക്കു നല്‍കിയിരുന്ന കല്പനകള് അവര്‍ പാലിക്കുമോ എന്നു പരീക്ഷിച്ചറിയാന്‍ ആയിരുന്നു സര്വേശ്വരന് അവരെ അവശേഷിപ്പിച്ചത്.
5
അങ്ങനെ കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ജനതകളുടെ ഇടയില്‍ ഇസ്രായേല്‍ജനം പാര്‍ത്തു.
6
ഇസ്രായേല്യരുടെ പുത്രീപുത്രന്മാര് അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടാനും അവരുടെ ദേവന്മാരെ ആരാധിക്കാനും തുടങ്ങി.
7
ഇസ്രായേല്‍ജനം തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ മറന്ന് ബാല്‍വിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചു. അങ്ങനെ അവിടുത്തെ സന്നിധിയില്‍ തിന്മ പ്രവര്‍ത്തിച്ചു.
8
അതുകൊണ്ട് ഇസ്രായേല്‍ജനത്തിനെതിരെ സര്‍വേശ്വരന്റെ കോപം ജ്വലിച്ചു. അവിടുന്ന് അവരെ മെസൊപൊത്താമ്യയിലെ രാജാവായ കൂശന്‍രിശാഥയീമിന് ഏല്പിച്ചുകൊടുത്തു. അവര്‍ എട്ടു വര്‍ഷം അടിമകളായി അയാളെ സേവിച്ചു.
9
അപ്പോള്‍ ഇസ്രായേല്‍ജനം സര്‍വേശ്വരനോടു നിലവിളിച്ചു. അവരെ വിമോചിപ്പിക്കുന്നതിനു കാലേബിന്റെ അനുജനായ കെനസിന്റെ പുത്രന് ഒത്നീയേലിനെ അവിടുന്നു നിയോഗിച്ചു. അയാള്‍ അവരെ രക്ഷിച്ചു.
10
സര്‍വേശ്വരന്റെ ആത്മാവ് അയാളുടെമേല്‍ ആവസിച്ചു; അയാള്‍ ഇസ്രായേലിന്റെ അധിപനായിത്തീര്‍ന്നു. മെസൊപൊത്താമ്യയിലെ രാജാവായ കൂശന്‍രിശാഥയീമിനോടുള്ള യുദ്ധത്തില്‍ സര്വേശ്വരന് ഒത്നീയേലിനു വിജയം നല്കി.
11
നാല്പതു വര്‍ഷത്തോളം ദേശത്തു സമാധാനം നിലനിന്നു. അതിനുശേഷം ഒത്നീയേല്‍ മരിച്ചു.
12
സര്‍വേശ്വരന്റെ സന്നിധിയില്‍ ഇസ്രായേല്‍ജനം വീണ്ടും തിന്മ പ്രവര്‍ത്തിച്ചതുകൊണ്ട് അവിടുന്നു മോവാബ്രാജാവായ എഗ്ലോനെ ഇസ്രായേലിനെതിരായി ശക്തിപ്പെടുത്തി.
13
അയാള്‍ അമ്മോന്യരോടും അമാലേക്യരോടും കൂട്ടുചേര്‍ന്ന് ഇസ്രായേലിനെ തോല്പിച്ചു. അവര്‍ ഈന്തപ്പനകളുടെ പട്ടണമായ യെരീഹോ കൈവശമാക്കി.
14
ഇസ്രായേല്‍ജനം മോവാബ്രാജാവായ എഗ്ലോനെ പതിനെട്ടു വര്‍ഷം സേവിച്ചു.
15
ഇസ്രായേല്‍ജനം സര്‍വേശ്വരനോടു നിലവിളിച്ചപ്പോള്‍ അവിടുന്ന് അവര്‍ക്കുവേണ്ടി ബെന്യാമീന്‍ഗോത്രത്തിലെ ഗേരയുടെ പുത്രനും ഇടംകൈയനുമായ ഏഹൂദിനെ വിമോചകനായി നിയോഗിച്ചു. അയാളുടെ കൈയില്‍ ഇസ്രായേല്‍ജനം മോവാബ്രാജാവായ എഗ്ലോനു കാഴ്ച കൊടുത്തയച്ചു.
16
ഏഹൂദ് ഒരു മുഴം നീളമുള്ള ഇരുവായ്ത്തലയുള്ള ഒരു വാള് ഉണ്ടാക്കി തന്റെ വസ്ത്രത്തിനുള്ളില്‍ വലത്തെ തുടയില്‍ കെട്ടിവച്ചിരുന്നു.
17
അയാള്‍ മോവാബ്രാജാവായ എഗ്ലോനു കാഴ്ച സമര്‍പ്പിച്ചു. തടിച്ചു കൊഴുത്ത ആള് ആയിരുന്നു എഗ്ലോന്.
18
കാഴ്ച സമര്‍പ്പിച്ചതിനുശേഷം അതു ചുമന്നുകൊണ്ടു വന്നവരെ ഏഹൂദ് പറഞ്ഞയച്ചു.
19
എന്നാല്‍ ഗില്ഗാലിനടുത്തുള്ള ശിലാവിഗ്രഹങ്ങളുടെ സമീപം എത്തിയപ്പോള്‍ ഏഹൂദ്രജാവിന്റെ അടുക്കല്‍ തിരിച്ചുചെന്ന്: “രാജാവേ, ഒരു രഹസ്യസന്ദേശം അങ്ങയെ അറിയിക്കാനുണ്ട്” എന്നു പറഞ്ഞു. രാജാവിന്റെ നിര്‍ദ്ദേശാനുസരണം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റെല്ലാവരും പുറത്തുപോയി.
20
തന്റെ വേനല്‍ക്കാല മാളികമുറിയില്‍ ഇരുന്നിരുന്ന രാജാവിന്റെ അടുക്കല്‍ ഏഹൂദ് ചെന്ന്: “അങ്ങയോട് ദൈവത്തിന്റെ സന്ദേശം അറിയിക്കാനുണ്ട്” എന്നു പറഞ്ഞു. രാജാവ് തന്റെ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു.
21
അപ്പോള്‍ ഏഹൂദ് ഇടത്തെ കൈകൊണ്ട് വലത്തേ തുടയില്‍നിന്ന് വാള് ഊരിയെടുത്ത് അയാളുടെ വയറ്റില്‍ കുത്തിയിറക്കി.
22
വാള് പിടിയോടൊപ്പം വയറ്റില്‍ ഇറങ്ങി, വാള് ഊരി എടുക്കാഞ്ഞതിനാല്‍ കൊഴുപ്പ് വാളിന്മേല് പൊതിഞ്ഞു;
23
പിന്നീട് ഏഹൂദ് പൂമുഖം വഴി ഇറങ്ങി; മാളികയുടെ വാതില്‍ അടച്ചുപൂട്ടുകയും ചെയ്തു.
24
ഏഹൂദ് പുറത്തുപോയശേഷം രാജഭൃത്യന്മാര് ചെന്നു മാളികമുറിയുടെ വാതില്‍ പൂട്ടിയിരിക്കുന്നതു കണ്ടപ്പോള്‍ രാജാവു വിസര്‍ജനത്തിന് ഇരിക്കുകയായിരിക്കും എന്നു കരുതി.
25
വളരെനേരം കാത്തിരുന്നിട്ടും വാതില്‍ തുറക്കാഞ്ഞതിനാല്‍ അവര്‍ താക്കോലെടുത്തു വാതില്‍ തുറന്നു; അപ്പോള്‍ രാജാവു മരിച്ചുകിടക്കുന്നത് അവര്‍ കണ്ടു.
26
അവര്‍ കാത്തിരുന്ന സമയംകൊണ്ട് ഏഹൂദ് രക്ഷപെട്ടു. ശിലാവിഗ്രഹങ്ങള്‍ കടന്നു സെയീരില്‍ എത്തി.
27
എഫ്രയീം മലമ്പ്രദേശത്ത് എത്തിയപ്പോള്‍ അയാള്‍ കാഹളം ഊതി. അപ്പോള്‍ ഇസ്രായേല്‍ജനം ഏഹൂദിന്റെ നേതൃത്വത്തില്‍ മലയില്‍ നിന്നിറങ്ങി;
28
അയാള്‍ പറഞ്ഞു: “എന്റെ കൂടെ വരൂ! ശത്രുക്കളായ മോവാബ്യരെ സര്വേശ്വരന് ഇതാ നിങ്ങളുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു.” അവര്‍ അയാളെ അനുഗമിച്ചു; മോവാബിനെതിരെയുള്ള യോര്‍ദ്ദാനിലെ കടവുകള്‍ അവര്‍ പിടിച്ചടക്കി; അതുവഴി കടന്നുപോകാന്‍ ആരെയും അനുവദിച്ചില്ല.
29
അവര്‍ മോവാബ്യരില്‍ പതിനായിരത്തോളം പേരെ സംഹരിച്ചു; അവരെല്ലാം ശക്തന്മാരും യുദ്ധവീരരും ആയിരുന്നു. അവരില്‍ ആരുംതന്നെ രക്ഷപെട്ടില്ല.
30
അന്ന് ഇസ്രായേല്‍ജനം മോവാബ്യരെ കീഴടക്കി; എണ്പതു വര്‍ഷം ആ ദേശത്തു സമാധാനം നിലനിന്നു.
31
ഏഹൂദിനു ശേഷം അനാത്തിന്റെ പുത്രനായ ശംഗര്‍ കാളയെ തെളിക്കുന്ന വടികൊണ്ട് അറുനൂറു ഫെലിസ്ത്യരെ അടിച്ചുകൊന്നു. അങ്ങനെ അയാളും ഇസ്രായേല്യരെ രക്ഷിച്ചു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
Recommended Reading
Commentary
Judges Commentaries
→
Devotional
Judges Devotional Guide
→
Get This Bible
BSI Study Bible
→