bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 5
Judges 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 6 →
1
അന്നു ദെബോരായും അബീനോവാമിന്റെ മകനായ ബാരാക്കും കൂടി ഇങ്ങനെ പാടി.
2
“നായകന്മാര് ഇസ്രായേലിനെ നയിച്ചതില്‍ ജനം സ്വമേധയാ തങ്ങളെ സമര്‍പ്പിച്ചതില്‍ സര്‍വേശ്വരനെ വാഴ്ത്തുവിന്‍.
3
രാജാക്കന്മാരേ, കേള്‍ക്കുവിന്‍; പ്രഭുക്കന്മാരേ, ചെവിക്കൊള്‍വിന്‍; സര്‍വേശ്വരനു ഞാന്‍ കീര്‍ത്തനം പാടും; ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരനെ ഞാന്‍ പാടി പുകഴ്ത്തും.
4
സര്‍വേശ്വരാ! അങ്ങ് സേയീരില്‍നിന്നു പുറപ്പെട്ടപ്പോള്‍, എദോമ്യദേശത്തിലൂടെ മുന്നോട്ടു നീങ്ങിയപ്പോള്‍, ഭൂമി കുലുങ്ങി; ആകാശം മഴ ചൊരിഞ്ഞു, അതേ, കരിമേഘങ്ങള്‍ ജലം വര്‍ഷിച്ചു.
5
അവിടുത്തെ സന്നിധിയില്‍ ഇസ്രായേലിന് ദൈവമായ സര്‍വേശ്വരന്റെ സന്നിധിയില്‍ പര്‍വതങ്ങള്‍ നടുങ്ങി; സീനായ്പര്‍വതം കുലുങ്ങി
6
അനാത്തിന്റെ പുത്രനായ ശംഗറിന്റെ കാലത്ത്; യായേലിന്റെ നാളുകളില്‍, വ്യാപാരസംഘങ്ങളുടെ പോക്ക് നിലച്ചു; യാത്രക്കാര്‍ ഊടുവഴികള്‍ തേടി.
7
കൃഷീവലര്‍ ഇല്ലാതെയായി; ദെബോരാ എഴുന്നേല്ക്കും വരെ, ഇസ്രായേലിന്റെ മാതാവായി എഴുന്നേല്ക്കും വരെ.
8
പുതിയ ദേവന്മാരെ അവര്‍ സ്വീകരിച്ചപ്പോള്‍ യുദ്ധം നഗരവാതില്ക്കല് എത്തി. ഇസ്രായേലിലെ നാല്പതിനായിരത്തിനിടയില് പരിചയോ, കുന്തമോ കണ്ടതേയില്ല.
9
എന്റെ ഹൃദയം ഇസ്രായേല്‍ സേനാനായകന്മാരിലേക്കു തിരിയുന്നു; സ്വമേധയാ തങ്ങളെ സമര്‍പ്പിച്ച ജനങ്ങളിലേക്കും തിരിയുന്നു; സര്‍വേശ്വരനെ വാഴ്ത്തുവിന്‍.
10
വെള്ളക്കഴുതമേല്‍ സവാരി ചെയ്യുന്നവരേ, വിലയേറിയ പരവതാനികളില്‍ ഇരിക്കുന്നവരേ, കാല്‍നടയായി നീങ്ങുന്നവരേ, നിങ്ങള്‍ ഉദ്ഘോഷിക്കുവിന്‍.
11
പാട്ടോടെ വെള്ളം തേകുന്നവര്‍ സര്‍വേശ്വരവിജയങ്ങള്‍ വാഴ്ത്തിപ്പാടുന്നതു ശ്രദ്ധിക്കുവിന്‍. ഇസ്രായേലിലെ കൃഷീവലരുടെ വിജയഗാനങ്ങള്‍ കേള്‍ക്കുവിന്‍, സര്‍വേശ്വരന്റെ ജനം അപ്പോള്‍ നഗരവാതില്ക്കലേക്കു നീങ്ങി”
12
“ഉണരുക, ഉണരുക ദെബോരേ! ഉണരുക, ഉണര്‍ന്നു പാടുക. അബീനോവാമിന്‍ മകനേ, ബാരാക്കേ, എഴുന്നേല്ക്കൂ, നിന്റെ ബന്ദികളെ നയിക്കൂ.
13
ശ്രേഷ്ഠന്മാരില് ശേഷിച്ചവരും ഇറങ്ങിവന്നു; സര്‍വേശ്വരന്റെ ജനം ശക്തന്മാര്ക്കെതിരെ യുദ്ധസന്നദ്ധരായി വന്നു.
14
ബെന്യാമീന്‍ഗോത്രക്കാരുടെയും ജനങ്ങളുടെയും പിന്നാലെ അവര്‍ എഫ്രയീമില്‍നിന്നു താഴ്വരയിലേക്കു പുറപ്പെട്ടു. മാഖീരില്‍നിന്നു സൈന്യാധിപന്മാരും സെബൂലൂനില്‍നിന്ന് അധികാരദണ്ഡു ധരിച്ചവരും വന്നു
15
ഇസ്സാഖാര്‍പ്രഭുക്കന്മാര്‍ ദെബോരായോടൊത്തു വന്നു; ബാരാക്കിനോടു കൂറു പുലര്‍ത്തിയ ഇസ്സാഖാര്‍ അവനോടൊത്ത് താഴ്വരയിലേക്ക് കുതിച്ചിറങ്ങി. രൂബേന്‍ഗോത്രജരില്‍ വലിയ ചിന്താകുഴപ്പമുണ്ടായി.
16
ആട്ടിന്പറ്റങ്ങള്ക്കിടയില് നീ തങ്ങിയതെന്ത്? കുഴല്‍വിളികള്‍ കേള്‍ക്കുന്നതിനോ? രൂബേന്‍ഗോത്രജരില്‍ വലിയ ചിന്താകുഴപ്പമുണ്ടായി.
17
ഗിലെയാദ് യോര്ദ്ദാന് അക്കരെ പാര്‍ത്തു; ദാന്‍ കപ്പലുകള്‍ക്കരികില്‍ പാര്‍ത്തതെന്ത്? ആശേര്‍ കടല്‍ത്തീരത്ത് അനങ്ങാതിരുന്നു തുറമുഖതീരങ്ങളില്‍ വസിച്ചു.
18
സെബൂലൂന് പ്രാണത്യാഗത്തിനു തയ്യാറായ ജനം നഫ്താലി പടക്കളത്തില്‍ത്തന്നെ പാര്‍ത്തു;
19
രാജാക്കന്മാര് വന്നു യുദ്ധം ചെയ്തു താനാക്കില്‍ മെഗിദ്ദോ തടാകത്തിനരികെ കനാന്യരാജാക്കന്മാര്‍ പൊരുതി കൊള്ളമുതലായി അവര്‍ക്കു വെള്ളി ലഭിച്ചില്ല.
20
ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ അവയുടെ സഞ്ചാരപഥത്തില്‍ നിന്നുകൊണ്ട് സീസെരയോട് അവ യുദ്ധം ചെയ്തു.
21
കീശോന്‍നദി കരകവിഞ്ഞ് ഒഴുകി, അതിലെ പ്രളയം അവരെ ഒഴുക്കിക്കളഞ്ഞു. എന്റെ ആത്മാവേ, ശക്തിയോടെ മുന്നേറൂ.
22
കുതിരകള്‍ കുതിച്ചോടി വരുന്നു; അവയുടെ കുളമ്പടികള്‍ ഉച്ചത്തില്‍ കേള്‍ക്കുന്നു.
23
‘മേരോസ് പട്ടണത്തെ ശപിക്കുക; സര്‍വേശ്വരന്റെ ദൂതന് അരുളിച്ചെയ്യുന്നു, അതിലെ നിവാസികളെ കഠിനമായി ശപിക്കുക. സര്‍വേശ്വരന്റെ സഹായത്തിന്, അവിടുത്തേക്കുവേണ്ടി പൊരുതുവാന്‍ അവര്‍ സൈന്യസഹിതം വന്നില്ലല്ലോ.
24
കേന്യനായ ഹേബെരിന്റെ ഭാര്യ യായേല്‍ സ്ത്രീകളില്‍ വച്ചേറ്റവും അനുഗൃഹീത. കൂടാരവാസികളായ സ്ത്രീകളില്‍ അവള് ഏറ്റവും അനുഗൃഹീത.
25
സീസെര ദാഹജലം ചോദിച്ചു; കുടിക്കാന്‍ അവള് പാല് കൊടുത്തു. പ്രഭുവിനു യോഗ്യമായ പാത്രത്തില്‍ തൈരും കൊണ്ടുവന്നു.
26
കൂടാരത്തിന്റെ കുറ്റി അവള് ഒരു കൈയിലും പണിക്കാരുടെ ചുറ്റിക മറുകൈയിലും എടുത്തു. സീസെരയെ അവള് ചുറ്റികയ്ക്കടിച്ചു; അയാളുടെ തലയോടു തല്ലിത്തകര്‍ത്ത്, ചെന്നി കുത്തിത്തുളച്ചു.
27
അവളുടെ കാല്ക്കല് അവന്റെ തല കുനിഞ്ഞു; അവളുടെ പാദത്തില്‍ അവന് വീണു; അവിടെത്തന്നെ അവന് മരിച്ചുവീണു.
28
സീസെരയുടെ അമ്മ കിളിവാതിലിലൂടെ നോക്കി, ജാലകത്തിലൂടെ അവള് വിളിച്ചുപറഞ്ഞു: ‘അവന്റെ രഥം വരാന്‍ വൈകുന്നതെന്ത്? രഥചക്രങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ താമസിക്കുന്നതെന്ത്?
29
അവളുടെ ജ്ഞാനവതികളായ സഖികള്‍ മറുപടി പറഞ്ഞു; അവളും ആത്മഗതം ചെയ്തു;
30
‘അവര്‍ കൊള്ളമുതല്‍ തിട്ടപ്പെടുത്തി പങ്കിടുകയില്ലയോ?’ ഓരോ യോദ്ധാവിനും ഒന്നും രണ്ടും കന്യകകളെ വീതം ലഭിച്ചു, സീസെരയ്ക്ക് ലഭിച്ചത് ചിത്രപ്പണി ചെയ്ത മനോഹരവസ്ത്രം. എനിക്കു തോളിലണിയാന്‍ ചിത്രപ്പണി ചെയ്ത നിറപ്പകിട്ടാര്‍ന്ന രണ്ടു വസ്ത്രങ്ങള്‍.
31
സര്‍വേശ്വരാ, അവിടുത്തെ ശത്രുക്കള്‍ ഇങ്ങനെ നശിക്കട്ടെ; അങ്ങയെ സ്നേഹിക്കുന്നവര്‍ ശക്തിയില്‍ ഉദയസൂര്യനെപ്പോലെയായിരിക്കട്ടെ. നാല്പതു വര്‍ഷം ദേശത്തു സമാധാനം നിലനിന്നു.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21