bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 20
Judges 20
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 21 →
1
ഗിലെയാദ്ദേശം ഉള്‍പ്പെടെ, ദാന്‍മുതല്‍ ബേര്‍-ശേബവരെയുള്ള ഇസ്രായേല്‍ജനമെല്ലാം ഏകമനസ്സോടെ മിസ്പായില്‍ സര്‍വേശ്വരസന്നിധിയില്‍ ഒന്നിച്ചുകൂടി.
2
ഇസ്രായേല്‍ഗോത്രങ്ങളിലെ എല്ലാ ജനനേതാക്കന്മാരും വാള് ഏന്തിയ നാലു ലക്ഷം പേരുള്ള കാലാള്‍പ്പടയും ദൈവജനത്തിന്റെ ഈ സമ്മേളനത്തില്‍ വന്നുകൂടി;
3
ഇസ്രായേല്‍ജനം മിസ്പായിലേക്കു പോയിരിക്കുന്ന വിവരം ബെന്യാമീന്‍ഗോത്രക്കാര്‍ അറിഞ്ഞു. ആ നീചപ്രവൃത്തി എങ്ങനെ സംഭവിച്ചു എന്നു ജനത്തോടു പറയാന്‍ ഇസ്രായേല്‍ജനം ആവശ്യപ്പെട്ടു.
4
കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ ലേവ്യന് പറഞ്ഞു: “ഞാനും എന്റെ ഉപഭാര്യയും കൂടി ബെന്യാമീന്യരുടെ വകയായ ഗിബെയായില്‍ രാപാര്‍ക്കാന്‍ ചെന്നു.
5
ഗിബെയാനിവാസികള്‍ എനിക്കെതിരെ സംഘടിച്ചു. രാത്രിയില്‍ വീടു വളഞ്ഞ് എന്നെ കൊല്ലാന്‍ ഭാവിച്ചു; അവര്‍ എന്റെ ഉപഭാര്യയെ ബലാല്ക്കാരം ചെയ്തു; അങ്ങനെ അവള് മരിച്ചു.
6
ഞാന്‍ അവളെ കഷണങ്ങളായി നുറുക്കി ഇസ്രായേല്‍ജനത്തിന്റെ ദേശത്തെല്ലാം കൊടുത്തയച്ചു. തികച്ചും മ്ലേച്ഛമായ പ്രവൃത്തിയാണല്ലോ അവര്‍ ചെയ്തത്.
7
നിങ്ങളെല്ലാം ഇസ്രായേല്യരാണല്ലോ; ഇക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടത്? നിങ്ങളുടെ അഭിപ്രായവും ഉപദേശവും അറിയിക്കുക.”
8
അവിടെ കൂടിയിരുന്നവരെല്ലാം എഴുന്നേറ്റ് ഏകസ്വരത്തില്‍ പറഞ്ഞു: “ഞങ്ങളില്‍ ഒരാള്‍പോലും സ്വന്തം കൂടാരത്തിലേക്കോ വീട്ടിലേക്കോ തിരിച്ചുപോകുന്നില്ല.
9
ഗിബെയായോട് നമുക്ക് ഇങ്ങനെ ചെയ്യാം; നറുക്കിട്ട് ഏതാനും പേരെ തിരഞ്ഞെടുക്കാം; അവര്‍ അവരെ ആക്രമിക്കട്ടെ.
10
ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ട ഗിബെയാക്കാര് പ്രവര്‍ത്തിച്ച നീചപ്രവൃത്തിക്കു പകരംവീട്ടാന്‍ അവര്‍ പോകുമ്പോള്‍ അവര്‍ക്കുവേണ്ട ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുക്കേണ്ടത് ഇസ്രായേലിലെ ഒരോ ഗോത്രത്തില്‍നിന്നും നൂറിനു പത്ത്, ആയിരത്തിനു നൂറ്, പതിനായിരത്തിനു ആയിരം എന്ന ക്രമത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം.
11
ഇസ്രായേല്‍ജനമെല്ലാം ആ പട്ടണത്തിനെതിരെ ഒറ്റക്കെട്ടായി നിന്നു.
12
പിന്നീട് ഇസ്രായേല്‍ഗോത്രക്കാര്‍ ബെന്യാമീന്‍ഗോത്രക്കാരുടെ ഇടയില്‍ ദൂതന്മാരെ അയച്ചു; അവരെ അറിയിച്ചു. “എത്ര ഹീനമായ പ്രവൃത്തിയാണു നിങ്ങളുടെ ഇടയില്‍ നടന്നത്.
13
ഗിബെയായിലെ ആ നീചന്മാരെ വിട്ടുതരിക; ഞങ്ങള്‍ അവരെ കൊന്ന് ഇസ്രായേലില്‍നിന്ന് ഈ തിന്മ നീക്കിക്കളയട്ടെ.” എന്നാല്‍ ബെന്യാമീന്‍ഗോത്രക്കാര്‍ തങ്ങളുടെ സഹോദരരായ ഇസ്രായേല്‍ജനത്തിന്റെ വാക്ക് അനുസരിച്ചില്ല.
14
ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്യാന്‍ അവര്‍ തങ്ങളുടെ സ്വന്തം പട്ടണങ്ങളില്‍നിന്നു വന്നു ഗിബെയായില്‍ ഒന്നിച്ചുകൂടി.
15
ഗിബെയായില്‍നിന്നുതന്നെ തിരഞ്ഞെടുത്ത സമര്ഥന്മാരായ എഴുനൂറു പേരെ കൂടാതെ ആയുധധാരികളായ ഇരുപത്തിയാറായിരം പേര് അവിടെ ഉണ്ടായിരുന്നു.
16
അവരുടെ ഇടയില്‍ ഉണ്ടായിരുന്ന ഇടതുകൈയന്മാരായ എഴുനൂറു സമര്‍ഥന്മാരില്‍ ഓരോരുത്തനും തലനാരിഴക്കുപോലും ഉന്നം തെറ്റാത്ത കവണക്കാര്‍ ആയിരുന്നു.
17
ബെന്യാമീന്‍ഗോത്രക്കാര്‍ ഒഴികെയുള്ള ആയുധധാരികളായ ഇസ്രായേല്യര്‍ നാലു ലക്ഷം പേര് ഉണ്ടായിരുന്നു.
18
ബെന്യാമീന്യരോടു യുദ്ധം ചെയ്യാന്‍ തങ്ങളില്‍ ആരാണ് ആദ്യം പുറപ്പെടേണ്ടത് എന്നതിനെപ്പറ്റി ദൈവത്തോട് അരുളപ്പാടു ചോദിക്കാന്‍ ഇസ്രായേല്‍ജനം ബേഥേലിലേക്കുപോയി. ‘യെഹൂദാ ആദ്യം പുറപ്പെടട്ടെ’ എന്നു സര്വേശ്വരന് അരുളിച്ചെയ്തു.
19
ഇസ്രായേല്‍ജനം രാവിലെ എഴുന്നേറ്റു ഗിബെയായ്ക്ക് അഭിമുഖമായി പാളയമടിച്ചു.
20
അവര്‍ യുദ്ധസന്നദ്ധരായി ബെന്യാമീന്ഗോത്രക്കാര്ക്കെതിരെ ഗിബെയായില്‍ അണിനിരന്നു.
21
ബെന്യാമീന് ഗോത്രക്കാര്‍ ഗിബെയായില്‍നിന്നു പുറത്തു വന്നു; ഇസ്രായേല്‍ജനത്തില്‍ ഇരുപത്തീരായിരം പേരെ സംഹരിച്ചു.
22
[22,23] ഇസ്രായേല്‍ജനം ധൈര്യം വീണ്ടെടുത്ത് ആദ്യം അണിനിരന്നിടത്ത് ചെന്നുനിന്നു. അവര്‍ സര്‍വേശ്വരന്റെ സന്നിധിയില്‍ സന്ധ്യവരെ കരഞ്ഞു. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു യുദ്ധം ചെയ്യാന്‍ ഇനിയും പുറപ്പെടണമോ” എന്ന് അവര്‍ സര്‍വേശ്വരനോട് ചോദിച്ചു. “അവര്‍ക്കെതിരായി പോകുക” എന്ന് അവിടുന്ന് അരുളിച്ചെയ്തു;
24
അങ്ങനെ അവര്‍ ബെന്യാമീന്യരുടെ സൈന്യത്തിന് അഭിമുഖമായി രണ്ടാം ദിവസം അണിനിരന്നു. ബെന്യാമീന്യര്‍ രണ്ടാം ദിവസവും ഗിബെയായില്നിന്ന് പുറത്തുവന്നു.
25
ഖഡ്ഗധാരികളായ പതിനെണ്ണായിരം ഇസ്രായേല്യരെ സംഹരിച്ചു.
26
അപ്പോള്‍ ഇസ്രായേല്‍ജനവും അവരുടെ എല്ലാ സൈനികരും ബേഥേലിലേക്കു ചെന്നു സര്‍വേശ്വരസന്നിധിയില്‍ കരഞ്ഞുകൊണ്ടു സന്ധ്യവരെ ഉപവസിച്ചു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിക്കുകയും ചെയ്തു.
27
അവര്‍ സര്‍വേശ്വരന്റെ അരുളപ്പാട് എന്തെന്ന് അന്വേഷിച്ചു; അവിടുത്തെ ഉടമ്പടിപ്പെട്ടകം അവരുടെ മധ്യേ ഉണ്ടായിരുന്നു.
28
അഹരോന്റെ പൗത്രനും എലെയാസാരിന്റെ പുത്രനുമായ ഫീനെഹാസ് ആയിരുന്നു അന്ന് പുരോഹിതശുശ്രൂഷ നിര്‍വഹിച്ചിരുന്നത്. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഇനിയും യുദ്ധം ചെയ്യണമോ” എന്ന് അവര്‍ ചോദിച്ചു. സര്വേശ്വരന് അരുളിച്ചെയ്തു: “പോകുക, നാളെ അവരെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്പിക്കും.”
29
ഇസ്രായേല്യര്‍ ഗിബെയായ്ക്കു ചുറ്റും ആളുകളെ പതിയിരുത്തി.
30
പിന്നീട് മൂന്നാം ദിവസവും ഇസ്രായേല്യര്‍ ബെന്യാമീന്‍ഗോത്രക്കാര്‍ക്കെതിരായി യുദ്ധത്തിന് അണിനിരന്നു.
31
ഇസ്രായേല്യരോടു യുദ്ധം ചെയ്യുന്നതിനു ബെന്യാമീന്‍ഗോത്രക്കാര്‍ പട്ടണത്തിനു പുറത്തു വന്നു; ബേഥേലിലേക്കും ഗിബെയായിലേക്കും പോകുന്ന പെരുവഴികളില്‍ വച്ചും വിജനപ്രദേശത്തു വച്ചും മുമ്പിലത്തെപ്പോലെ അവര്‍ ഇസ്രായേല്യരെ സംഹരിക്കാന്‍ തുടങ്ങി. അവര്‍ ഏകദേശം മുപ്പത് ഇസ്രായേല്യരെ വധിച്ചു.
32
പഴയതുപോലെ ഇസ്രായേല്യര്‍ തോറ്റോടി എന്നു ബെന്യാമീന്യര്‍ പറഞ്ഞു. എന്നാല്‍, “പിന്തിരിഞ്ഞോടി അവരെ പട്ടണത്തില്‍നിന്നു പെരുവഴിയിലേക്കു നമുക്ക് ആകര്‍ഷിക്കാമെന്ന്” ഇസ്രായേല്‍ജനം പറഞ്ഞു.
33
ഇസ്രായേല്യരെല്ലാം പുറപ്പെട്ട് ബാല്‍-താമാരില്‍ അണിനിരന്നു. ഗിബെയായുടെ പടിഞ്ഞാറു വശത്തു പതിയിരുന്ന ഇസ്രായേല്യരും പുറത്തുവന്നു.
34
സകല ഇസ്രായേല്യരില്‍നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം പേര് ഗിബെയായ്ക്ക് എതിരെ ചെന്നു; തുടര്‍ന്നുണ്ടായ യുദ്ധം കഠിനമായിരുന്നു. തങ്ങളുടെ നാശം അടുത്തിരിക്കുന്നു എന്ന് ബെന്യാമീന്യര്‍ അറിഞ്ഞില്ല.
35
സര്വേശ്വരന് ഇസ്രായേല്യര്‍ക്കു ബെന്യാമീന്യരുടെമേല് വിജയം നല്കി. അന്ന് ഇസ്രായേല്യര്‍ ബെന്യാമീന്യരില്‍ ആയുധധാരികളായ ഇരുപത്തയ്യായിരത്തി ഒരുനൂറു പേരെ സംഹരിച്ചു.
36
തങ്ങള്‍ പരാജിതരായി എന്ന് ബെന്യാമീന്‍ഗോത്രക്കാര്‍ മനസ്സിലാക്കി. ഗിബെയായ്ക്കു ചുറ്റും നിര്‍ത്തിയിരുന്ന പതിയിരുപ്പുകാരെ വിശ്വസിച്ചുകൊണ്ട് ഇസ്രായേല്യര്‍ അവിടെനിന്നു പിന്‍വാങ്ങി.
37
പതിയിരുപ്പുകാര്‍ ഗിബെയായിലേക്കു തള്ളിക്കയറി; അവിടെയുള്ള സകലരെയും വാളിനിരയാക്കി.
38
ഒരു അടയാളമായി പട്ടണത്തില്‍നിന്ന് ഒരു വലിയ പുകപടലം ഉയര്‍ത്തണമെന്നും അതുകണ്ട് പിന്തിരിഞ്ഞോടിയ ഇസ്രായേല്യര്‍ മടങ്ങിച്ചെല്ലുമെന്നും പതിയിരിപ്പുകാരും ഇസ്രായേല്യരും തമ്മില്‍ പറഞ്ഞൊത്തിരുന്നു.
39
ഇസ്രായേല്യര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കെ ബെന്യാമീന്യര്‍ അവരെ സംഹരിക്കാന്‍ തുടങ്ങിയിരുന്നു; ഏകദേശം മുപ്പതു പേരെ സംഹരിച്ചുകഴിഞ്ഞപ്പോള്‍ മുന്നവസരങ്ങളിലെപ്പോലെ അവര്‍ ഇത്തവണയും തീര്‍ച്ചയായും പരാജയപ്പെടും എന്നു ബെന്യാമീന്യര്‍ കരുതി.
40
എന്നാല്‍ പട്ടണത്തില്‍നിന്ന് കനത്ത പുക ഉയരാന്‍ തുടങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ തിരിഞ്ഞുനോക്കി; അപ്പോള്‍ പട്ടണം കത്തി പുക ആകാശത്തിലേക്ക് ഉയരുന്നതു കണ്ടു.
41
പിന്തിരിഞ്ഞോടിയ ഇസ്രായേല്യര്‍ തിരിഞ്ഞ് ബെന്യാമീന്യരുടെ നേരെ ചെന്നു. ബെന്യാമീന്യര്‍ സംഭ്രാന്തരായി; തങ്ങളുടെ നാശം അടുത്തിരിക്കുന്നു എന്നവര്‍ ഗ്രഹിച്ചു.
42
ഇസ്രായേല്യരുടെ മുമ്പില്‍നിന്ന് അവര്‍ മരുഭൂമിയിലേക്ക് ഓടി; എങ്കിലും രക്ഷപെടാന്‍ കഴിഞ്ഞില്ല. അവര്‍ ഇസ്രായേല്‍സൈന്യത്തിനും പട്ടണത്തില്‍നിന്ന് വന്നവര്‍ക്കുമിടയില്‍പ്പെട്ടതു നിമിത്തം വധിക്കപ്പെട്ടു.
43
ഇസ്രായേല്യര്‍ ബെന്യാമീന് ഗോത്രക്കാരെ വളഞ്ഞു; നോഹാഹ് മുതല്‍ ഗിബെയാവരെ അവരെ പിന്തുടര്ന്ന് സംഹരിച്ചു.
44
ബെന്യാമീന്‍ഗോത്രക്കാരില്‍ യുദ്ധവീരന്മാരായ പതിനെണ്ണായിരം പേര് കൊല്ലപ്പെട്ടു.
45
ബെന്യാമീന്യര്‍ തിരിഞ്ഞു വിജനപ്രദേശത്തുള്ള രിമ്മോന്‍ പാറ ലക്ഷ്യമാക്കി ഓടി; അവരില്‍ അയ്യായിരം പേര്‍കൂടി പെരുവഴിയില്‍ വച്ചു സംഹരിക്കപ്പെട്ടു; ശേഷിച്ചവരെ ഇസ്രായേല്യര്‍ ഗിദോംവരെ പിന്തുടര്ന്നു; അവരില്‍ രണ്ടായിരം പേര് വധിക്കപ്പെട്ടു.
46
അങ്ങനെ അന്നു ബെന്യാമീന്‍ഗോത്രത്തിലെ ആയുധധാരികളായ ഇരുപത്തയ്യായിരം വീരയോദ്ധാക്കളാണു കൊല്ലപ്പെട്ടത്.
47
എന്നാല്‍ അറുനൂറു പേര് വിജനപ്രദേശത്തുള്ള രിമ്മോന്‍ പാറയിലേക്ക് ഓടി രക്ഷപെട്ട് നാലു മാസം അവിടെ പാര്‍ത്തു.
48
ഇസ്രായേല്യര്‍ തിരിച്ചുവന്ന് ബെന്യാമീന്യരെ വീണ്ടും ആക്രമിച്ചു. മനുഷ്യരെയും മൃഗങ്ങളെയും കണ്ണില്‍ കണ്ട സകലത്തെയും വാളിനിരയാക്കി; അവര്‍ കണ്ട എല്ലാ പട്ടണങ്ങളും തീവച്ചു നശിപ്പിച്ചു.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21