bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 17
Judges 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 18 →
1
ഒരിക്കല്‍ എഫ്രയീം മലനാട്ടില്‍ മീഖാ എന്നൊരാള്‍ ജീവിച്ചിരുന്നു;
2
അവന് തന്റെ അമ്മയോടു പറഞ്ഞു: “ഒരിക്കല്‍ ആയിരത്തി ഒരുനൂറ് വെള്ളിപ്പണം മോഷണം പോയതിന് അമ്മ ശാപം ചൊരിഞ്ഞത് ഞാന്‍ കേട്ടതാണ്. അമ്മേ! ഞാനാണ് അതെടുത്തത്. ആ പണം എന്റെ കൈവശമുണ്ട്!” “എന്റെ മകനേ, സര്വേശ്വരന് നിന്നെ അനുഗ്രഹിക്കട്ടെ” എന്ന് അവന്റെ അമ്മ പറഞ്ഞു.
3
അവന് ആ പണം അമ്മയ്ക്കു മടക്കിക്കൊടുത്തു. അപ്പോള്‍ അമ്മ പറഞ്ഞു: “ഈ വെള്ളികൊണ്ട് ഒരു കൊത്തുവിഗ്രഹവും വാര്‍പ്പുവിഗ്രഹവും ഉണ്ടാക്കി മകനെ ശാപവിമുക്തനാക്കാന്‍വേണ്ടി സര്വേശ്വരന് സമര്‍പ്പിക്കാന്‍ ഞാന്‍ നേരുന്നു. അതുകൊണ്ട് ഈ വെള്ളി നാണയങ്ങള്‍ ഞാന്‍ തിരിച്ചുതരുന്നു.”
4
അവന് ആ പണം അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോള് അമ്മ ഇരുനൂറു വെള്ളിപ്പണം ഒരു വെള്ളിപ്പണിക്കാരനെ ഏല്പിച്ചു. അവന് അതുകൊണ്ട് ഒരു വാര്‍പ്പുരൂപവും കൊത്തുരൂപവും ഉണ്ടാക്കി; അതു മീഖായുടെ വീട്ടില്‍ വച്ചു.
5
മീഖായ്ക്ക് ഒരു പൂജാഗൃഹം ഉണ്ടായിരുന്നു; അയാള്‍ ഒരു ഏഫോദും കുലദേവവിഗ്രഹങ്ങളും നിര്‍മ്മിച്ചു; പുത്രന്മാരില് ഒരാളെ പുരോഹിതനായി അവരോധിച്ചു.
6
ആ കാലത്ത് ഇസ്രായേലില്‍ രാജവാഴ്ച ആരംഭിച്ചിരുന്നില്ല; ഓരോരുത്തനും യഥേഷ്ടം ജീവിച്ചു.
7
ആ സമയത്ത് യെഹൂദ്യയിലെ ബേത്ലഹേമില് ഒരു ലേവ്യയുവാവു വന്നു പാര്‍ത്തിരുന്നു.
8
ജീവിക്കാന്‍ പറ്റിയ മറ്റൊരു സ്ഥലം കണ്ടെത്താന്‍ അവന് ബേത്ലഹേം വിട്ടു. യാത്രാമധ്യേ അവന് എഫ്രയീം മലനാട്ടില്‍ മീഖായുടെ വീട്ടിലെത്തി.
9
“താങ്കള്‍ എവിടെനിന്നു വരുന്നു” എന്നു മീഖാ അയാളോടു ചോദിച്ചു. “ഞാന്‍ യെഹൂദ്യയിലെ ബേത്ലഹേമില്നിന്നു വന്ന ഒരു ലേവ്യനാണ്; പാര്‍ക്കാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചുനടക്കുന്നു” എന്ന് അവന് പറഞ്ഞു.
10
“അങ്ങ് എന്റെ കൂടെ പാര്‍ക്കുക; അങ്ങ് എനിക്കൊരു പിതാവും പുരോഹിതനുമായി ഇരുന്നാലും; ആണ്ടുതോറും പത്തു വെള്ളിപ്പണവും വസ്ത്രവും ഭക്ഷണവും ഞാന്‍ തരാം” എന്നു മീഖാ പറഞ്ഞു.
11
അവന്റെ കൂടെ പാര്‍ക്കാന്‍ ലേവ്യന് സമ്മതിച്ചു; ആ യുവാവിനെ മീഖാ സ്വപുത്രന്മാരില് ഒരാളെപ്പോലെ കരുതി.
12
മീഖാ ലേവ്യനെ തന്റെ പുരോഹിതനായി അവരോധിച്ചു. അങ്ങനെ ആ യുവാവ് മീഖായുടെ വീട്ടില്‍ പാര്‍ത്തു.
13
“ഒരു ലേവ്യനെ പുരോഹിതനായി ലഭിച്ചതിനാല്‍ സര്വേശ്വരന് തന്നെ അനുഗ്രഹിക്കുമെന്നു തനിക്കുറപ്പായി” എന്നു മീഖാ പറഞ്ഞു.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21