bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 14
Judges 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 15 →
1
ഒരിക്കല്‍ ശിംശോന് തിമ്നായിലേക്ക് പോയി; അവിടെവച്ച് ഒരു ഫെലിസ്ത്യ യുവതിയെ കാണാനിടയായി.
2
അയാള്‍ ഭവനത്തില്‍ മടങ്ങിവന്നു മാതാപിതാക്കളോടു പറഞ്ഞു: “ഞാന്‍ തിമ്നായില്‍ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു; അവളെ എനിക്കു വിവാഹം ചെയ്തുതരണം.”
3
അയാളുടെ മാതാപിതാക്കള്‍ ചോദിച്ചു: “നമ്മുടെ ചാര്‍ച്ചക്കാരുടെ ഇടയിലോ ഇസ്രായേല്‍സമൂഹത്തിലോ പെണ്‍കുട്ടികള്‍ ഇല്ലാഞ്ഞിട്ടാണോ പരിച്ഛേദനം സ്വീകരിക്കാത്ത ഫെലിസ്ത്യരുടെ അടുത്തുനിന്ന് ഭാര്യയെ എടുക്കുന്നത്?” അപ്പോള്‍ ശിംശോന് പിതാവിനോടു പറഞ്ഞു: “ഞാന്‍ അവളെ അതിയായി ഇഷ്ടപ്പെടുന്നു; എനിക്ക് അവളെ ഭാര്യയായി തരിക.”
4
ഇതിനുള്ള പ്രേരണ നല്കിയതു സര്‍വേശ്വരനാണെന്ന് അവന്റെ മാതാപിതാക്കള്‍ അറിഞ്ഞില്ല. ഫെലിസ്ത്യരെ എതിരിടുന്നതിന് അവിടുന്ന് ഒരു അവസരം തേടുകയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു ഇസ്രായേലിനെ ഭരിച്ചിരുന്നത്.
5
ശിംശോന് മാതാപിതാക്കളുടെ കൂടെ തിമ്നായിലേക്കു പുറപ്പെട്ടു. അവിടെ മുന്തിരിത്തോട്ടങ്ങളുടെ അടുത്തെത്തിയപ്പോള്‍ ഒരു സിംഹക്കുട്ടി ശിംശോന്റെ നേരേ ഗര്‍ജിച്ചുകൊണ്ടു വന്നു.
6
അപ്പോള്‍ സര്‍വേശ്വരന്റെ ആത്മാവ് അയാളുടെമേല്‍ ശക്തമായി വന്നു. ആയുധങ്ങളൊന്നും കൈയില്‍ ഇല്ലാതെതന്നെ അയാള്‍ അതിനെ ആട്ടിന്‍കുട്ടിയെ എന്നപോലെ പിച്ചിച്ചീന്തിക്കളഞ്ഞു. ഇക്കാര്യം മാതാപിതാക്കളോട് അയാള്‍ പറഞ്ഞില്ല.
7
അതിനുശേഷം ശിംശോന് ചെന്ന് ആ യുവതിയോടു സംസാരിച്ചു; അയാള്‍ക്ക് അവളെ വളരെ ഇഷ്ടമായി.
8
ഏതാനും ദിവസങ്ങള്‍ക്കു ശേഷം അയാള്‍ അവളെ കൂട്ടിക്കൊണ്ടു പോകാന്‍ വീണ്ടും ചെന്നു. പോകുന്ന വഴിക്കു താന്‍ മുമ്പു കൊന്ന സിംഹത്തിന്റെ ഉടല് കാണാന്‍ അയാള്‍ പോയി; സിംഹത്തിന്റെ ഉടലിനുള്ളില് ഒരു തേനീച്ചക്കൂടും തേനും കണ്ടു.
9
അയാള്‍ തേന്‍ അടര്‍ത്തിയെടുത്തു തിന്നുംകൊണ്ടു നടന്നു. തന്റെ മാതാപിതാക്കളുടെ അടുക്കല്‍ പോയി അവര്‍ക്കും കൊടുത്തു. അവരും അതു തിന്നു; എന്നാല്‍ തേന്‍ സിംഹത്തിന്റെ ഉടലില്‍നിന്നെടുത്തതാണെന്ന് അവരോടു പറഞ്ഞില്ല.
10
ശിംശോന്റെ പിതാവ് യുവതിയുടെ വീട്ടില്‍ ചെന്നു; ശിംശോന് അവിടെ ഒരു വിരുന്നുകഴിച്ചു. യുവാക്കന്മാര് അങ്ങനെ ചെയ്യുക പതിവായിരുന്നു.
11
ഫെലിസ്ത്യര്‍ അയാളെ കണ്ടപ്പോള്‍ അയാളോടൊത്ത് ഇരിക്കുന്നതിനു യുവാക്കന്മാരായ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു.
12
ശിംശോന് അവരോടു പറഞ്ഞു: “ഞാന്‍ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ അതിനു മറുപടി പറഞ്ഞാല്‍ ഞാന്‍ നിങ്ങള്‍ക്കു മുപ്പതു ലിനന്‍ ഉടുപ്പുകളും മുപ്പതു വിശേഷവസ്ത്രങ്ങളും തരും.
13
ഉത്തരം പറയാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ മുപ്പതു ലിനന്‍ ഉടുപ്പുകളും മുപ്പതു വിശേഷവസ്ത്രങ്ങളും നിങ്ങള്‍ എനിക്കു തരണം.” അവര്‍ അവനോടു പറഞ്ഞു: “നിന്റെ കടം പറയുക; ഞങ്ങള്‍ കേള്‍ക്കട്ടെ.”
14
അയാള്‍ പറഞ്ഞു: “ഭോക്താവില്നിന്നു ഭോജ്യവും ശക്തനില്‍നിന്നു മധുരവും പുറപ്പെട്ടു.” മൂന്നു ദിവസം കഴിഞ്ഞിട്ടും അവര്‍ക്ക് ഉത്തരം പറയാന്‍ കഴിഞ്ഞില്ല.
15
നാലാം ദിവസം അവര്‍ ശിംശോന്റെ ഭാര്യയോടു പറഞ്ഞു: “കടത്തിന്റെ ഉത്തരം പറഞ്ഞുതരുന്നതിനുവേണ്ടി നീ ഭര്‍ത്താവിനെ വശീകരിക്കുക; അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെയും നിന്റെ പിതൃഭവനക്കാരെയും ചുട്ടുകളയും. ഞങ്ങള്‍ ദരിദ്രരായിത്തീരുന്നതിനുവേണ്ടിയാണോ നീ ഞങ്ങളെ വിളിച്ചുവരുത്തിയത്.”
16
ശിംശോന്റെ ഭാര്യ അയാളുടെ മുമ്പില്‍ കരഞ്ഞുകൊണ്ടു പറഞ്ഞു: “നിങ്ങള്‍ എന്നെ സ്നേഹിക്കുന്നില്ല. നിങ്ങള്‍ക്ക് എന്നോടു വെറുപ്പാണ്. എന്റെ കൂട്ടത്തില്‍പ്പെട്ടവരോട് നിങ്ങള്‍ ഒരു കടങ്കഥ പറഞ്ഞു; അതിന്റെ ഉത്തരം എന്നോട് പറഞ്ഞില്ലല്ലോ.” അയാള്‍ അവളോട്: “അത് എന്റെ മാതാപിതാക്കളോടുപോലും ഞാന്‍ പറഞ്ഞിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ?
17
വിരുന്നിന്റെ ഏഴു ദിവസവും അവള് കരഞ്ഞുകൊണ്ടിരുന്നു. അവള് വല്ലാതെ അസഹ്യപ്പെടുത്തിയതുകൊണ്ട് ഏഴാം ദിവസം ശിംശോന് ഉത്തരം പറഞ്ഞുകൊടുത്തു. അവള് അത് സ്വജനത്തില്‍പ്പെട്ടവരോട് പറഞ്ഞു.
18
ഏഴാം ദിവസം സൂര്യന് അസ്തമിക്കുന്നതിനു മുമ്പ് പട്ടണവാസികള്‍ ശിംശോനോടു പറഞ്ഞു: “തേനിനെക്കാള്‍ മധുരമേറിയതെന്ത്? സിംഹത്തെക്കാള്‍ ബലമേറിയതെന്ത്?” ശിംശോന് അവരോടു പറഞ്ഞു: “നിങ്ങള്‍ എന്റെ പശുക്കുട്ടിയെ പൂട്ടി ഉഴുതില്ലായിരുന്നു എങ്കില്‍ എന്റെ കടത്തിന് ഉത്തരം പറയുകയില്ലായിരുന്നു.”
19
അപ്പോള്‍ സര്‍വേശ്വരന്റെ ആത്മാവ് അയാളുടെമേല്‍ ശക്തിയോടെ വന്നു; അയാള്‍ അസ്കലോനില്‍ പോയി അവിടെയുള്ള മുപ്പതു പേരെ സംഹരിച്ചു; അവരുടെ വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് കടങ്കഥയ്ക്ക് ഉത്തരം നല്‍കിയവര്‍ക്കു കൊടുത്തു. ശിംശോന്റെ കോപം ജ്വലിച്ചു; പിതൃഭവനത്തിലേക്ക് അയാള്‍ മടങ്ങിപ്പോയി.
20
ശിംശോന്റെ ഭാര്യ അയാളുടെ മണവറത്തോഴന്റെ ഭാര്യയായി.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21