bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 19
Judges 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 20 →
1
ഇസ്രായേലില്‍ രാജാവില്ലാതിരുന്ന ആ കാലത്ത് എഫ്രയീം മലനാട്ടിന്റെ ഉള്‍പ്രദേശത്തു ഒരു ലേവ്യന് വന്നു പാര്‍ത്തിരുന്നു; യെഹൂദ്യയിലെ ബേത്‍ലഹേംകാരിയായ ഒരു സ്ത്രീയെ ഉപഭാര്യയായി അയാള്‍ സ്വീകരിച്ചിരുന്നു.
2
എന്നാല്‍ അവള് അയാളോടു പിണങ്ങി ബേത്ലഹേമിലുള്ള പിതൃഭവനത്തില്‍ പോയി അവിടെ നാലു മാസം പാര്‍ത്തു.
3
അവളെ അനുനയപൂര്‍വം മടക്കിക്കൊണ്ടു വരുവാന്‍ അയാള്‍ അവളുടെ വീട്ടിലേക്കു പുറപ്പെട്ടു. ഒരു ഭൃത്യനും ഒരു ജോഡി കഴുതകളും കൂടെ ഉണ്ടായിരുന്നു; അവര്‍ അവിടെ ചെന്നപ്പോള്‍ അവളുടെ പിതാവ് അവരെ സസന്തോഷം സ്വീകരിച്ചു.
4
അയാളുടെ നിര്‍ബന്ധംകൊണ്ട് ആ ലേവ്യന് മൂന്നു ദിവസം അവിടെ പാര്‍ത്തു. അവര്‍ അങ്ങനെ തിന്നും കുടിച്ചും രാത്രികള്‍ കഴിച്ചു;
5
നാലാം ദിവസം അതിരാവിലെ അയാള്‍ എഴുന്നേറ്റു യാത്രയ്ക്കൊരുങ്ങി. അപ്പോള്‍ അവളുടെ പിതാവ് പറഞ്ഞു: “അല്പം ഭക്ഷണം കഴിച്ച് ഉന്മേഷവാനായി നിനക്കു പോകാം.”
6
അവര്‍ ഒരുമിച്ചിരുന്നു ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു. പിന്നീട് അയാള്‍ ലേവ്യനോടു പറഞ്ഞു: “ഈ രാത്രിയും ഇവിടെ പാര്‍ത്ത് നീ സന്തോഷിക്കുക.”
7
അയാള്‍ പോകാന്‍ എഴുന്നേറ്റെങ്കിലും ആ യുവതിയുടെ പിതാവ് വീണ്ടും നിര്‍ബന്ധിച്ചതുകൊണ്ട് അന്നും അവിടെ താമസിച്ചു.
8
അഞ്ചാം ദിവസവും പ്രഭാതത്തില്‍ അയാള്‍ പോകാന്‍ ഒരുങ്ങി; “ഭക്ഷണം കഴിച്ച് ഉന്മേഷവാനായി വെയിലാറിയിട്ടു പോകാം” എന്നു യുവതിയുടെ പിതാവ് പറഞ്ഞു; അവര്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു.
9
ലേവ്യനും അയാളുടെ ഉപഭാര്യയും ഭൃത്യനും യാത്രയ്ക്കായി എഴുന്നേറ്റു. അപ്പോള്‍ “നേരം സന്ധ്യയായല്ലോ; ഇവിടെത്തന്നെ രാപാര്‍ത്ത് ഉല്ലാസമായി കഴിയൂ; നാളെ അതിരാവിലെ എഴുന്നേറ്റു നിന്റെ വീട്ടിലേക്കു പോകാം” എന്ന് അവളുടെ പിതാവു പറഞ്ഞു.
10
എന്നാല്‍ അയാള്‍ അതിനു വിസമ്മതിച്ചു. അവര്‍ യാത്ര പുറപ്പെട്ട് യെബൂസിന് എതിര്‍വശത്തെത്തി. തന്റെ ഉപഭാര്യയും ഭൃത്യനും ജീനിയിട്ട രണ്ടു കഴുതകളും അയാളുടെ കൂടെ ഉണ്ടായിരുന്നു.
11
അയാള്‍ യെബൂസിനു സമീപത്തെത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു; ഭൃത്യന് ലേവ്യനോടു പറഞ്ഞു: “യെബൂസ്യരുടെ ഈ പട്ടണത്തില്‍ നമുക്കു രാത്രികഴിക്കാം.”
12
അയാള്‍ ഇങ്ങനെ മറുപടി പറഞ്ഞു: “ഇസ്രായേല്യരുടേതല്ലാത്ത ഈ വിജാതീയപട്ടണത്തില്‍ നമുക്കു പാര്‍ത്തുകൂടാ; നമുക്കു ഗിബെയായിലേക്കു പോകാം.”
13
അയാള്‍ തുടര്‍ന്നു “ഈ കാണുന്ന പട്ടണങ്ങളില്‍ ഏതിലേക്കെങ്കിലും നമുക്കു പോകാം; ഗിബെയായിലോ, രാമായിലോ രാത്രികഴിക്കാം.”
14
അവര്‍ യാത്ര തുടര്‍ന്നു; ബെന്യാമീന്യരുടെ പട്ടണമായ ഗിബെയായ്ക്കു സമീപമെത്തി. അപ്പോള്‍ സൂര്യന് അസ്തമിച്ചിരുന്നു.
15
രാപാര്‍ക്കുന്നതിന് അവര്‍ ഗിബെയായില്‍ പ്രവേശിച്ചു; അവിടെ ആരും അവരെ സ്വീകരിക്കാഞ്ഞതിനാല്‍ പട്ടണത്തിലെ തുറസ്സായ ഒരു സ്ഥലത്ത് അവര്‍ ഇരുന്നു.
16
അപ്പോള്‍ ഒരു വൃദ്ധന് വയലില്‍നിന്ന് ജോലി കഴിഞ്ഞു മടങ്ങിവന്നു. അയാള്‍ എഫ്രയീം മലനാട്ടുകാരനും അവിടെ വന്നുപാര്‍ക്കുന്നവനുമായിരുന്നു; ബെന്യാമീന്‍ഗോത്രക്കാരാണ് അവിടെ പാര്‍ത്തിരുന്നത്.
17
പട്ടണത്തിലെ തുറസ്സായ സ്ഥലത്ത് ഒരു വഴിയാത്രക്കാരന് ഇരിക്കുന്നതു കണ്ട് ആ വൃദ്ധന് ചോദിച്ചു: “താങ്കള്‍ എവിടേക്കു പോകുന്നു? എവിടെനിന്നു വരുന്നു?”
18
അയാള്‍ പറഞ്ഞു: “എഫ്രയീം മലനാട്ടിലേക്കു പോകുകയാണ്. അതാണ് എന്റെ നാട്; ഞാന്‍ യെഹൂദ്യയിലെ ബേത്ലഹേമിലേക്കു പോയിരുന്നു; ഇപ്പോള്‍ എന്റെ വീട്ടിലേക്ക് മടങ്ങിപ്പോകുകയാണ്. എന്നാല്‍ ഈ രാത്രി കഴിച്ചുകൂട്ടുന്നതിന് ഇവിടെ ആരും എന്നെ സ്വീകരിക്കുന്നില്ല.
19
ഞങ്ങളുടെ കഴുതകള്‍ക്കാവശ്യമായ വൈക്കോലും തീറ്റയും ഞങ്ങളുടെ കൈവശമുണ്ട്; എനിക്കും എന്റെ ഉപഭാര്യക്കും ഭൃത്യനും ആവശ്യമായ അപ്പവും വീഞ്ഞും ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഞങ്ങളുടെ കൈയിലുണ്ട്.”
20
വൃദ്ധന് പറഞ്ഞു: “വിഷമിക്കേണ്ടാ, നിനക്ക് ആവശ്യമുള്ളതെല്ലാം ഞാന്‍ നല്‍കാം. ഈ തുറസ്സായ സ്ഥലത്ത് രാപാര്‍ക്കരുത്.”
21
വൃദ്ധന് അവരെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി; കഴുതകള്‍ക്കു തീറ്റകൊടുത്തു; അവര്‍ കൈകാലുകള്‍ കഴുകി ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.
22
അവര്‍ ഉല്ലാസഭരിതരായിരിക്കുമ്പോള്‍ പട്ടണത്തിലെ ചില നീചന്മാര് വീടു വളഞ്ഞു. വാതിലില്‍ തട്ടി. അവര്‍ വൃദ്ധനായ വീട്ടുടമയോടു പറഞ്ഞു: “നിന്റെ വീട്ടില്‍ വന്നിരിക്കുന്ന പുരുഷനെ പുറത്തുവിടുക; ഞങ്ങള്‍ അവനോടൊത്തു രമിക്കട്ടെ.”
23
വൃദ്ധന് പുറത്തുവന്ന് അവരോടു പറഞ്ഞു: “എന്റെ സഹോദരന്മാരേ, അങ്ങനെയരുത്; ഈ തിന്മ നിങ്ങള്‍ ചെയ്യരുത്; ഈ മനുഷ്യന് എന്റെ അതിഥിയാണ്. ഇയാളോടു നീചമായി പ്രവര്‍ത്തിക്കരുത്.
24
ഇതാ, എന്റെ കന്യകയായ പുത്രിയും ഈ മനുഷ്യന്റെ ഉപഭാര്യയും. നിങ്ങളുടെ ഇഷ്ടംപോലെ ഇവരോടു പ്രവര്‍ത്തിച്ചുകൊള്ളുക; ഈ മനുഷ്യനോടു ഹീനമായി പെരുമാറരുത്.”
25
എന്നാല്‍ അയാള്‍ പറഞ്ഞത് അവര്‍ ശ്രദ്ധിച്ചില്ല; ലേവ്യന് തന്റെ ഉപഭാര്യയെ അവര്‍ക്കു വിട്ടുകൊടുത്തു; രാത്രി മുഴുവന്‍ അവര്‍ അവളെ ബലാല്ക്കാരം ചെയ്തു.
26
പ്രഭാതമായപ്പോള്‍ അവര്‍ അവളെ വിട്ടയച്ചു; ഉടനെ അവള് തന്റെ ഭര്‍ത്താവു പാര്‍ത്തിരുന്ന വൃദ്ധന്റെ വീട്ടുപടിക്കല്‍ വന്നു തളര്‍ന്നു കിടന്നു.
27
രാവിലെ എഴുന്നേറ്റു യാത്രയ്ക്കുവേണ്ടി ലേവ്യന് വാതില്‍ തുറന്നപ്പോള്‍ അവള് കട്ടിളപ്പടിമേല്‍ കൈ വച്ചു കിടക്കുന്നതു കണ്ടു.
28
അവന് അവളോടു പറഞ്ഞു: “എഴുന്നേല്ക്കൂ, നമുക്കു പോകാം.” എങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. അയാള്‍ അവളെ എടുത്തു കഴുതപ്പുറത്തുവച്ചു സ്വദേശത്തേക്കു പോയി.
29
വീട്ടില്‍ എത്തിയ ഉടന്‍തന്നെ ഒരു കത്തിയെടുത്ത് അവന് തന്റെ ഉപഭാര്യയുടെ അവയവങ്ങള്‍ ഛേദിച്ച് പന്ത്രണ്ടു കഷണങ്ങളാക്കി ഇസ്രായേലില്‍ എല്ലായിടത്തേക്കും കൊടുത്തയച്ചു.
30
അതു കണ്ടവരെല്ലാം പറഞ്ഞു: “ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പോന്നതിനുശേഷം ഇതുപോലൊരു സംഭവം കണ്ടിട്ടില്ല, ഉണ്ടായിട്ടുമില്ല; ആലോചിച്ച് എന്താണ് ചെയ്യേണ്ടതെന്നു പറയൂ.”
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21