bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Judges 12
Judges 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 13 →
1
എഫ്രയീമ്യര്‍ യുദ്ധസന്നദ്ധരായി യോര്‍ദ്ദാന്‍നദി കടന്നു സാഫോനില്‍ ചെന്നു യിഫ്താഹിനോടു പറഞ്ഞു: “നീ അമ്മോന്യരോടു യുദ്ധം ചെയ്യാന്‍ അതിര്‍ത്തി കടന്നു പോയപ്പോള്‍ ഞങ്ങളെ എന്തുകൊണ്ട് വിളിച്ചില്ല? ഞങ്ങള്‍ നിന്നെയും നിന്റെ ഭവനത്തെയും ചുട്ടുകളയും.”
2
യിഫ്താഹ് അവരോടു പറഞ്ഞു: “ഞാനും എന്റെ ജനവും അമ്മോന്യരുമായി വലിയ കലഹമുണ്ടായപ്പോള്‍ ഞാന്‍ നിങ്ങളുടെ സഹായം അപേക്ഷിച്ചു; എന്നാല്‍ നിങ്ങള്‍ ഞങ്ങളെ രക്ഷിക്കാന്‍ വന്നില്ല.
3
നിങ്ങള്‍ എന്നെ സഹായിക്കുകയില്ല എന്നു മനസ്സിലായപ്പോള്‍ ഞാന്‍ എന്റെ ജീവന് തൃണവല്‍ഗണിച്ചുകൊണ്ട് അവരോടു യുദ്ധം ചെയ്യാന്‍ അതിര്‍ത്തി കടന്നു. സര്വേശ്വരന് അവരെ എന്റെ കൈയില്‍ ഏല്പിച്ചു. എന്നിട്ടിപ്പോള്‍ നിങ്ങള്‍ എന്നോടു യുദ്ധത്തിനു വരികയാണോ?”
4
യിഫ്താഹ് ഗിലെയാദിലെ ജനങ്ങളെയെല്ലാം വിളിച്ചുകൂട്ടി. അവര്‍ എഫ്രയീമ്യരോടു യുദ്ധം ചെയ്ത് അവരെ തോല്പിച്ചു. കാരണം ഗിലെയാദ്യര്‍ എഫ്രയീമില്‍നിന്നും മനശ്ശെയില്‍നിന്നും വന്ന വെറും അഭയാര്‍ഥികളാണെന്ന് എഫ്രയീമ്യര്‍ പറഞ്ഞിരുന്നു.
5
എഫ്രയീമ്യരില്‍നിന്ന് ഗിലെയാദ്യര്‍ യോര്‍ദ്ദാന്‍നദിയിലെ കടവുകള്‍ അധീനമാക്കി. അഭയാര്‍ഥിയായ ഒരു എഫ്രയീമ്യന്‍ നദി കടക്കാന്‍ അനുവാദം ചോദിക്കുമ്പോള്‍; “നീ എഫ്രയീമ്യനാണോ” എന്ന് അവര്‍ ചോദിക്കും. “അല്ല” എന്ന് അവന് പറഞ്ഞാല്‍
6
“ശിബ്ബോലത്ത്” എന്നു പറയാന്‍ അവര്‍ ആവശ്യപ്പെടും. ആ പദം ശരിയായി ഉച്ചരിക്കാന്‍ കഴിയാതെ “സിബ്ബോലത്ത്” എന്നു പറയും. അപ്പോള്‍ അവര്‍ അവനെപ്പിടിച്ച് ആ കടവില്‍വച്ചുതന്നെ കൊന്നുകളയും. ആ കാലത്ത് അങ്ങനെ എഫ്രയീമ്യരില്‍ നാല്പത്തീരായിരം പേര് സംഹരിക്കപ്പെട്ടു.
7
ഗിലെയാദ്യനായ യിഫ്താഹ് ഇസ്രായേലില്‍ ആറു വര്‍ഷം ന്യായപാലനം ചെയ്തു. പിന്നീട് അദ്ദേഹം മരിച്ചു; ഗിലെയാദില്‍ അദ്ദേഹത്തെ സംസ്കരിച്ചു.
8
യിഫ്താഹിനു ശേഷം ബേത്ലഹേംകാരനായ ഇബ്സാന് ഇസ്രായേലില്‍ ന്യായപാലനം നടത്തി.
9
അയാള്‍ക്കു മുപ്പതു പുത്രന്മാരും മുപ്പതു പുത്രിമാരും ഉണ്ടായിരുന്നു. പുത്രിമാരെ അന്യകുലങ്ങളില്‍പ്പെട്ട പുരുഷന്മാര്ക്കു വിവാഹം ചെയ്തുകൊടുക്കുകയും പുത്രന്മാര്ക്കു ഭാര്യമാരായി അന്യകുലങ്ങളില്‍പ്പെട്ട സ്ത്രീകളെ സ്വീകരിക്കുകയും ചെയ്തു. ഇബ്സാന് ഇസ്രായേലില്‍ ഏഴു വര്‍ഷം ന്യായപാലനം നടത്തി.
10
അതിനുശേഷം അദ്ദേഹം മരിച്ചു; ബേത്ലഹേമില് അദ്ദേഹത്തെ സംസ്കരിച്ചു.
11
ഇബ്സാനുശേഷം സെബൂലൂന്യനായ ഏലോന്‍ ന്യായപാലകനായി. അദ്ദേഹം ഇസ്രായേലില്‍ പത്തു വര്‍ഷം ന്യായപാലനം ചെയ്തു.
12
പിന്നീട് അദ്ദേഹവും മരിച്ചു; അയാളെ സെബൂലൂന്‍നാട്ടിലെ അയ്യാലോനില്‍ സംസ്കരിച്ചു.
13
ഏലോനുശേഷം, പിരാഥോനില്‍നിന്നുള്ള ഹില്ലേലിന്റെ പുത്രന് അബ്ദോന് ഇസ്രായേലില്‍ ന്യായപാലനം നടത്തി.
14
അയാള്‍ക്ക് നാല്പതു പുത്രന്മാരും മുപ്പതു പൗത്രന്മാരുമുണ്ടായിരുന്നു; എഴുപതു കഴുതകളെ അവര്‍ സവാരിക്ക് ഉപയോഗിച്ചിരുന്നു.
15
എട്ടു വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തിയശേഷം അബ്ദോന് അന്തരിച്ചു. അമാലേക്യരുടെ മലനാടായ എഫ്രയീംദേശത്തുള്ള പിരാഥോനില്‍ അദ്ദേഹത്തെ സംസ്കരിച്ചു.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21