bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 10
Proverbs 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 11 →
1
ഇവ ശലോമോന്റെ സുഭാഷിതങ്ങളാകുന്നു: ജ്ഞാനിയായ പുത്രന് പിതാവിനെ സന്തോഷിപ്പിക്കുന്നു; എന്നാല്‍ ഭോഷനായ മകന് അമ്മയ്ക്കു ദുഃഖം വരുത്തുന്നു.
2
ദുഷ്ടതകൊണ്ടു നേടിയ ധനം പ്രയോജനപ്പെടുകയില്ല; നീതിയാകട്ടെ മരണത്തില്‍നിന്നു രക്ഷിക്കുന്നു.
3
നീതിമാന് വിശന്നു വലയാന്‍ സര്വേശ്വരന് അനുവദിക്കുകയില്ല; എന്നാല്‍ ദുഷ്ടന്റെ മോഹം അവിടുന്നു നിഷ്ഫലമാക്കും.
4
അലസന് ദാരിദ്ര്യം വരുത്തും, സ്ഥിരോത്സാഹിയോ സമ്പത്തുണ്ടാക്കുന്നു.
5
കൊയ്ത്തുകാലത്തു ശേഖരിക്കുന്നവന് വിവേകം ഉള്ളവനാകുന്നു; അപ്പോള്‍ ഉറങ്ങുന്നവനോ അപമാനം വരും.
6
നീതിമാന്റെമേല്‍ അനുഗ്രഹം വര്‍ഷിക്കപ്പെടും; ദുഷ്ടന്റെ വാക്കുകള്‍ അക്രമം മൂടിവയ്ക്കുന്നു.
7
നീതിമാനെ സ്മരിക്കുക അനുഗ്രഹമാണ്; ദുഷ്ടനെക്കുറിച്ചുള്ള സ്മരണ കെട്ടുപോകും.
8
വിവേകികള്‍ കല്പനകള് കൈക്കൊള്ളുന്നു; വിടുവായനായ ഭോഷന് നാശം അടയും.
9
സത്യത്തില്‍ ചരിക്കുന്നവന് സുരക്ഷിതനായിരിക്കും; അപഥസഞ്ചാരി പിടികൂടപ്പെടും.
10
സത്യത്തിനു നേരേ കണ്ണടയ്ക്കുന്നവന് അനര്‍ഥം വരുത്തുന്നു; ധൈര്യത്തോടെ ശാസിക്കുന്നവന് സമാധാനം ഉണ്ടാക്കുന്നു.
11
നീതിമാന്റെ വാക്കുകള്‍ ജീവന്റെ ഉറവയാകുന്നു; ദുഷ്ടന്റെ വാക്കുകളോ അക്രമം മൂടിവയ്ക്കുന്നു.
12
വിദ്വേഷം കലഹം ഇളക്കിവിടുന്നു; സ്നേഹം സകല അപരാധങ്ങളും പൊറുക്കുന്നു.
13
വിവേകി ജ്ഞാനത്തോടെ സംസാരിക്കുന്നു. ഭോഷന്റെ മുതുകിന് അടിയാണ് ലഭിക്കുന്നത്.
14
ജ്ഞാനികള്‍ വിജ്ഞാനം സംഭരിക്കുന്നു. ഭോഷന്റെ ജല്പനം നാശം വരുത്തി വയ്ക്കുന്നു.
15
സമ്പന്നനു ധനം ബലവത്തായ നഗരമാണ്; ദാരിദ്ര്യം എളിയവരെ നശിപ്പിക്കുന്നു.
16
നീതിമാന്റെ പ്രവൃത്തികള്‍ ജീവനിലേക്കും ദുഷ്ടന്റെ ലാഭം അവനെ പാപത്തിലേക്കും നയിക്കുന്നു.
17
പ്രബോധനം ശ്രദ്ധിക്കുന്നവന് ജീവന്റെ പാതയില്‍ ചരിക്കുന്നു. ശാസനം പരിത്യജിക്കുന്നവനു വഴിതെറ്റുന്നു.
18
വിദ്വേഷം മറച്ചുവയ്ക്കുന്നവന് വഞ്ചകന്, അപവാദം പറയുന്നവന് ഭോഷന്.
19
അതിഭാഷണം തെറ്റു വര്‍ധിപ്പിക്കുന്നു; വാക്കുകള്‍ നിയന്ത്രിക്കുന്നവന് വിവേകിയാകുന്നു.
20
നീതിമാന്റെ വാക്കുകള്‍ മേല്ത്തരമായ വെള്ളി; ദുഷ്ടന്മാരുടെ വിചാരങ്ങള്‍ വിലകെട്ടത്.
21
നീതിമാന്റെ വാക്കുകള്‍ പലര്‍ക്ക് ഗുണം ചെയ്യും; ഭോഷന്മാരോ ബുദ്ധിശൂന്യതയാല്‍ മരിക്കും.
22
സര്‍വേശ്വരന്റെ അനുഗ്രഹം സമ്പത്തു വരുത്തുന്നു, കഠിനാധ്വാനം അതിനോട് കൂടുതല്‍ ഒന്നും ചേര്‍ക്കുന്നില്ല.
23
തെറ്റു ചെയ്യുന്നതു ഭോഷന് വിനോദം ആണ്; വിവേകി ജ്ഞാനത്തില്‍ സന്തോഷിക്കുന്നു.
24
ഏതൊന്നിനെ ഭയപ്പെടുന്നുവോ, അതുതന്നെ ദുഷ്ടനു സംഭവിക്കും. നീതിമാന്റെ ആഗ്രഹം സഫലമാകും.
25
കൊടുങ്കാറ്റ് അടിക്കുമ്പോള്‍ ദുഷ്ടന് ഇല്ലാതാകും, എന്നാല്‍ നീതിമാന് എന്നേക്കും നിലനില്ക്കും.
26
അലസന് തന്നെ നിയോഗിക്കുന്നവന് പല്ലിന് വിനാഗിരിയും കണ്ണിനു പുകയും പോലെ അസ്വസ്ഥത ഉണ്ടാക്കും.
27
ദൈവഭക്തി ആയുസ്സ് വര്‍ധിപ്പിക്കുന്നു. ദുഷ്ടന്മാരുടെ ആയുസ്സ് ചുരുങ്ങിപ്പോകും.
28
നീതിമാന്റെ പ്രത്യാശ സന്തോഷത്തില്‍ കലാശിക്കുന്നു; എന്നാല്‍ ദുഷ്ടന്മാരുടെ പ്രതീക്ഷ നിഷ്ഫലമാകും.
29
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്ക് സര്വേശ്വരന് കോട്ട ആകുന്നു. അധര്‍മികള്‍ക്കോ അവിടുന്നു വിനാശം വരുത്തുന്നു.
30
നീതിമാന് എന്നും അചഞ്ചലനായിരിക്കും; ദുഷ്ടനോ ദേശത്തു നിലനില്ക്കുകയില്ല.
31
നീതിമാന് ജ്ഞാനം സംസാരിക്കുന്നു. ദുര്‍ഭാഷിയോ ഛേദിക്കപ്പെടും.
32
നീതിമാന് ഹൃദ്യമായതു സംസാരിക്കുന്നു; എന്നാല്‍ ദുഷ്ടനോ വക്രത പറയുന്നു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31