bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 29
Proverbs 29
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 30 →
1
നിരന്തരം ശാസന ലഭിച്ചിട്ടും ദുശ്ശാഠ്യം കാട്ടുന്നവന് രക്ഷപെടാതെ പെട്ടെന്നു തകര്‍ന്നുപോകും.
2
നീതിമാന് അധികാരത്തിലിരിക്കുമ്പോള്‍ ജനം ആനന്ദിക്കുന്നു; ദുഷ്ടന്മാര് ഭരിക്കുമ്പോഴാകട്ടെ ജനം നെടുവീര്‍പ്പിടുന്നു.
3
ജ്ഞാനത്തെ സ്നേഹിക്കുന്നവന് തന്റെ പിതാവിനെ സന്തോഷിപ്പിക്കുന്നു; അഭിസാരികകളോടു ഒത്തു വസിക്കുന്നവന് തന്റെ സമ്പത്ത് ധൂര്‍ത്തടിക്കുന്നു.
4
നീതിപാലനത്താല്‍ രാജാവ് രാജ്യത്തിനു സുസ്ഥിരത വരുത്തുന്നു, എന്നാല്‍ ജനങ്ങളെ ഞെക്കി പിഴിയുന്നവന്‍ അതു നശിപ്പിക്കുന്നു.
5
കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവന് അവനു കെണി ഒരുക്കുന്നു.
6
ദുഷ്ടമനുഷ്യന്‍ തന്റെ അതിക്രമങ്ങളില്‍ കുടുങ്ങുന്നു; നീതിമാനാകട്ടെ പാടി ആനന്ദിക്കുന്നു.
7
നീതിമാന് അഗതികളുടെ അവകാശങ്ങള്‍ അറിയുന്നു; ദുഷ്ടനോ അതു തിരിച്ചറിയുന്നില്ല.
8
പരിഹാസി നഗരത്തില്‍ അഗ്നി വര്‍ഷിക്കുന്നു; ജ്ഞാനിയാകട്ടെ ക്രോധം അകറ്റുന്നു.
9
ജ്ഞാനി ഭോഷനുമായി വാഗ്വാദം നടത്തിയാല്‍ ഭോഷന് കുപിതനാകുകയും അട്ടഹസിക്കുകയും ചെയ്യും, പക്ഷേ സമാധാനം ഉണ്ടാവുകയില്ല.
10
രക്തദാഹികള്‍ നിഷ്കളങ്കനെ വെറുക്കുന്നു. നിര്‍ദ്ദോഷി അവരുടെ ജീവന് രക്ഷിക്കുന്നു.
11
മൂഢന് തന്റെ കോപം മുഴുവന്‍ വെളിപ്പെടുത്തുന്നു; ജ്ഞാനിയോ ക്ഷമയോടെ അതിനെ അടക്കിവയ്ക്കുന്നു.
12
ഭരണാധികാരി വ്യാജത്തിനു ചെവി കൊടുത്താല്‍ അയാളുടെ സേവകന്മാരെല്ലാം ദുഷ്ടന്മാരായിത്തീരും.
13
ദരിദ്രനും മര്‍ദകനും ഒരു കാര്യത്തില്‍ യോജിപ്പുണ്ട്;
14
ഇരുവര്‍ക്കും കണ്ണിന് കാഴ്ച നല്കുന്നതു സര്‍വേശ്വരനാണ്. ദരിദ്രര്‍ക്കു സത്യസന്ധതയോടെ നീതി നടത്തിക്കൊടുക്കുന്ന രാജാവിന്റെ സിംഹാസനം സുസ്ഥിരമായിരിക്കും.
15
അടിയും ശാസനയും ജ്ഞാനം പകര്‍ത്തുന്നു; തന്നിഷ്ടത്തിന് വിട്ടിരിക്കുന്ന ബാലന് മാതാവിനു അപമാനം വരുത്തും.
16
ദുഷ്ടന്മാര് അധികാരത്തില്‍ വരുമ്പോള്‍ അതിക്രമം വര്‍ധിക്കും; അവരുടെ പതനം നീതിമാന്മാര് കാണും.
17
നിന്റെ മകനു ശിക്ഷണം നല്‍കുക; അവന് നിനക്ക് ആശ്വാസവും സന്തോഷവും നല്‍കും.
18
ദര്‍ശനമില്ലാത്ത ജനം നിയന്ത്രണം വെടിയുന്നു; ധര്‍മശാസനം അനുസരിക്കുന്നവര്‍ അനുഗൃഹീതരാകും.
19
വാക്കുകള്‍കൊണ്ടു മാത്രം ഭൃത്യന് നിയന്ത്രിതനാകുകയില്ല; അവന് അതു ഗ്രഹിച്ചാലും നിന്നെ കൂട്ടാക്കുകയില്ല.
20
ആലോചനയില്ലാതെ സംസാരിക്കുന്നവനിലും അധികം മൂഢനില്‍നിന്നു പ്രതീക്ഷിക്കാം.
21
ബാല്യംമുതല്‍ അമിതമായി ലാളിക്കപ്പെടുന്ന ഭൃത്യന് അവസാനം നിന്റേതെല്ലാം കൈവശമാക്കും.
22
കോപിഷ്ഠന് കലഹം ഇളക്കിവിടുന്നു; ക്രോധമുള്ളവന്‍ നിരവധി അതിക്രമങ്ങള്‍ കാട്ടുന്നു.
23
അഹങ്കാരം ഒരുവനെ അധഃപതിപ്പിക്കുന്നു; എന്നാല്‍ വിനീതഹൃദയനു ബഹുമതി ലഭിക്കും.
24
കള്ളന്റെ കൂട്ടാളി തന്റെ ജീവനെ വെറുക്കുന്നു; അവന് ശാപവാക്കു കേള്‍ക്കുന്നു; ഒന്നും വെളിപ്പെടുത്തുന്നില്ലതാനും.
25
മനുഷ്യനെ ഭയപ്പെടുന്നതു കെണി ആകുന്നു; സര്‍വേശ്വരനില്‍ ആശ്രയിക്കുന്നവന് സുരക്ഷിതനായിരിക്കും.
26
പലരും ഭരണാധിപന്റെ പ്രീതി തേടുന്നു; എന്നാല്‍ സര്‍വേശ്വരനില്‍ നിന്നത്രേ മനുഷ്യനു നീതി ലഭിക്കുക.
27
നീതിനിഷ്ഠന് ദുര്‍മാര്‍ഗിയെ വെറുക്കുന്നു; ദുര്‍ജനം സന്മാര്ഗിയെയും.
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 30 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31