bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 20
Proverbs 20
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 21 →
1
വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതുമൂലം വഴി പിഴയ്ക്കുന്നവന് ഭോഷന്.
2
രാജാവിന്റെ ഉഗ്രരോഷം സിംഹഗര്‍ജനം പോലെയാണ്; അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നവന്‍ ജീവഹാനി വരുത്തുന്നു.
3
കലഹത്തില്‍നിന്ന് അകന്നിരിക്കുന്നതാണു മാനം; എന്നാല്‍ ഭോഷന്മാര് ശണ്ഠകൂടിക്കൊണ്ടിരിക്കും.
4
മടിയന്‍ വേണ്ടസമയത്ത് നിലം ഉഴുന്നില്ല; കൊയ്ത്തുകാലത്ത് അവന് ഇരക്കും; എങ്കിലും ഒന്നും കിട്ടുകയില്ല.
5
മനുഷ്യന്റെ മനസ്സിലെ ആലോചന ആഴമേറിയ ജലാശയം പോലെയത്രേ. വിവേകമുള്ളവന് അതു കോരിയെടുക്കും.
6
പലരും തങ്ങള്‍ വിശ്വസ്തരെന്നു പ്രഖ്യാപിക്കാറുണ്ട്, എന്നാല്‍ വിശ്വസ്തനായ ഒരുവനെ ആര്‍ക്ക് കണ്ടെത്താന്‍ കഴിയും?
7
സത്യസന്ധതയോടെ ജീവിക്കുന്നവന് നീതിമാന്; അയാളുടെ പിന്‍തലമുറകളും അനുഗ്രഹിക്കപ്പെട്ടവര്‍.
8
ന്യായാസനത്തില്‍ ഇരിക്കുന്ന രാജാവ് സകല ദോഷങ്ങളും കണ്ണുകൊണ്ടു പാറ്റിക്കളയുന്നു.
9
“എന്റെ ഹൃദയം ഞാന്‍ വെടിപ്പാക്കിയിരിക്കുന്നു; പാപം വിട്ട് ഞാന്‍ നിര്‍മ്മലനായിരിക്കുന്നു.” എന്ന് ആര്‍ക്കു പറയാന്‍ കഴിയും?
10
രണ്ടുതരം അളവും തൂക്കവും സര്വേശ്വരന് വെറുക്കുന്നു.
11
നിഷ്കളങ്കനും നീതിയുക്തനും ആണോ താന്‍ എന്ന് ഒരു ശിശുപോലും തന്റെ പ്രവര്‍ത്തനങ്ങളാല്‍ വെളിപ്പെടുത്തുന്നു.
12
കേള്‍ക്കാന്‍ ചെവിയും കാണാന്‍ കണ്ണും; ഇവ സൃഷ്ടിച്ചതു സര്‍വേശ്വരനാണ്.
13
ദരിദ്രനാകാതിരിക്കാന്‍ ഉറക്കപ്രിയനാകരുത്, നീ ജാഗരൂകനായിരിക്കുക; നിനക്കു വേണ്ടുവോളം ആഹാരം ലഭിക്കും.
14
“ഇതു മോശം ഇതു മോശം” എന്നു വാങ്ങുമ്പോള്‍ പറയും; വാങ്ങിക്കൊണ്ടു പോകുമ്പോള്‍ അവന് സ്വയം പ്രശംസിക്കും.
15
സ്വര്‍ണവും വിലയേറിയ നിരവധി രത്നങ്ങളുമുണ്ട്; എന്നാല്‍ ജ്ഞാനവചസ്സ് അമൂല്യമായ രത്നം.
16
അപരിചിതനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം കൈവശപ്പെടുത്തുക. പരദേശിക്കു ജാമ്യം നില്ക്കുന്നവനോടു പണയം വാങ്ങിക്കൊള്ളുക.
17
വഞ്ചനകൊണ്ടു നേടിയ ആഹാരം മനുഷ്യനു രുചികരം, പിന്നീടാകട്ടെ, അയാളുടെ വായ്ക്ക് അതു ചരല്‍പോലെയാകുന്നു.
18
നല്ല ആലോചനയോടെ പദ്ധതികള്‍ തയ്യാറാക്കുന്നു; ബുദ്ധിപൂര്‍വമായ മാര്‍ഗദര്‍ശനത്തോടെ യുദ്ധം ചെയ്യുക.
19
ഏഷണിക്കാരന് രഹസ്യം വെളിപ്പെടുത്തുന്നു. വിടുവായനോടു കൂട്ടുകൂടരുത്.
20
മാതാപിതാക്കന്മാരെ ശപിക്കുന്നവന്റെ വിളക്ക് കൂരിരുട്ടില്‍ കെട്ടുപോകും.
21
തിടുക്കത്തില്‍ കൈക്കലാക്കുന്ന സ്വത്ത് അവസാനം അനുഗ്രഹമായിരിക്കുകയില്ല.
22
“തിന്മയ്ക്കു പ്രതികാരം ചെയ്യും” എന്നു നീ പറയരുത്. സര്‍വേശ്വരനായി കാത്തിരിക്കുക അവിടുന്നു നിന്നെ രക്ഷിക്കും.
23
രണ്ടുതരം തൂക്കം സര്വേശ്വരന് വെറുക്കുന്നു, കള്ളത്തുലാസു നല്ലതല്ല.
24
മനുഷ്യന്റെ ചുവടുകള്‍ സര്വേശ്വരന് നിയന്ത്രിക്കുന്നു; തന്റെ വഴി ഗ്രഹിക്കാന്‍ മനുഷ്യന് എങ്ങനെ കഴിയും?
25
“ഇതു വിശുദ്ധം” എന്നു പറഞ്ഞു തിടുക്കത്തില്‍ നേരുന്നതും നേര്‍ന്നശേഷം അതിനെക്കുറിച്ചു പുനരാലോചിക്കുന്നതും കെണിയാണ്.
26
ജ്ഞാനിയായ രാജാവു ദുഷ്ടന്മാരെ പാറ്റിക്കളയുന്നു; അവരുടെമേല്‍ മെതിവണ്ടി ഉരുട്ടുകയും ചെയ്യുന്നു.
27
മനുഷ്യചേതനയാണു സര്വേശ്വരന് കൊളുത്തിയ വിളക്ക്; അത് അവന്റെ മനസ്സിന്റെ ഉള്ളറകള്‍ പരിശോധിക്കുന്നു.
28
കൂറും വിശ്വസ്തതയും രാജാവിനെ സംരക്ഷിക്കുന്നു, നീതിയാല്‍ അദ്ദേഹത്തിന്റെ സിംഹാസനം നിലനില്ക്കുന്നു.
29
ശക്തിയാണു യുവജനങ്ങളുടെ മഹത്ത്വം; നരച്ച മുടിയാണു വൃദ്ധജനങ്ങളുടെ അലങ്കാരം.
30
മുറിപ്പെടുത്തുന്ന അടികള്‍ തിന്മ നീക്കിക്കളയുന്നു, അതു മനസ്സിന്റെ ഉള്ളറകള്‍ വെടിപ്പാക്കുന്നു.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31