bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 14
Proverbs 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 15 →
1
ജ്ഞാനം തന്റെ ഭവനം പണിയുന്നു, ഭോഷത്തം സ്വന്തകൈകൊണ്ട് അതു പൊളിച്ചുകളയുന്നു.
2
നേര്‍വഴിയില്‍ നടക്കുന്നവന് ദൈവഭക്തനാകുന്നു; വക്രമാര്‍ഗത്തില്‍ ചരിക്കുന്നവന് അവിടുത്തെ നിന്ദിക്കുന്നു.
3
മൂഢന്റെ ഭാഷണം അവന്റെ മുതുകിന് അടി ഏല്പിക്കുന്നു. എന്നാല്‍ ജ്ഞാനിയുടെ വാക്കുകള്‍ അവനെ സംരക്ഷിക്കുന്നു.
4
ഉഴവുകാളകള്‍ ഇല്ലാത്തിടത്ത് കളപ്പുര ശൂന്യമായിരിക്കുന്നു, എന്നാല്‍ കാളകളുടെ ശക്തിയാല്‍ ധാന്യസമൃദ്ധി ഉണ്ടാകുന്നു.
5
വിശ്വസ്തനായ സാക്ഷി വ്യാജം പറയുകയില്ല; കള്ളസ്സാക്ഷി വ്യാജം ഉതിര്‍ക്കുന്നു.
6
നിന്ദകന് ജ്ഞാനം തേടിയാലും കണ്ടെത്തുകയില്ല; വിവേകി അറിവ് എളുപ്പം നേടും.
7
മൂഢന്റെ സമീപത്തുനിന്നു മാറിപ്പോകുക; അറിവിന്റെ വചനങ്ങള്‍ അവനില്‍നിന്നു ലഭിക്കുകയില്ലല്ലോ.
8
വിവേകിയുടെ ജ്ഞാനം അവനു നേര്‍വഴി കാട്ടുന്നു, ഭോഷത്തം ഭോഷന്മാരെ കബളിപ്പിക്കുന്നു.
9
ഭോഷന്മാര് പാപത്തെ നിസ്സാരമായി എണ്ണുന്നു. നീതിനിഷ്ഠര്‍ ദൈവകൃപ അനുഭവിക്കുന്നു.
10
നിന്റെ ദുഃഖം നീ മാത്രം അറിയുന്നു നിന്റെ സന്തോഷത്തിലും അന്യര്‍ക്കു പങ്കില്ല.
11
ദുഷ്ടന്മാരുടെ ഭവനം നശിപ്പിക്കപ്പെടും, നീതിമാന്റെ കൂടാരം ഐശ്വര്യപൂര്‍ണമാകും.
12
ശരിയെന്നു തോന്നുന്ന മാര്‍ഗം മരണത്തിലേക്കു നയിച്ചെന്നു വരാം.
13
ഒരുവന് ചിരിക്കുമ്പോഴും അവന്റെ ഹൃദയം ദുഃഖപൂര്‍ണമായിരിക്കും. സന്തോഷത്തിന്റെ അന്ത്യമോ ദുഃഖം ആകുന്നു.
14
വഴിപിഴച്ചവന്‍ സ്വന്തം ദുഷ്പ്രവൃത്തിയുടെ ഫലം കൊയ്തെടുക്കും, നല്ല മനുഷ്യനു തന്റെ സല്‍പ്രവൃത്തിയുടെ ഫലം ലഭിക്കും.
15
ബുദ്ധിശൂന്യന് കേള്‍ക്കുന്നതെല്ലാം വിശ്വസിക്കുന്നു, ബുദ്ധിമാനാകട്ടെ തന്റെ മാര്‍ഗം സൂക്ഷിക്കുന്നു.
16
ജ്ഞാനി ജാഗരൂകനായി തിന്മയില്നിന്ന് അകന്നുമാറുന്നു; ഭോഷനാകട്ടെ അശ്രദ്ധനായി എടുത്തു ചാടുന്നു.
17
ക്ഷിപ്രകോപി അവിവേകം പ്രവര്‍ത്തിക്കുന്നു; എന്നാല്‍ ബുദ്ധിമാന് ക്ഷമയോടെ വര്‍ത്തിക്കും.
18
ബുദ്ധിഹീനന് ഭോഷത്തം വരുത്തിവയ്ക്കുന്നു; വിവേകി പരിജ്ഞാനത്തിന്റെ കിരീടം അണിയുന്നു.
19
ദുര്‍ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാര് ശിഷ്ടന്മാരുടെ വാതില്ക്കലും വണങ്ങുന്നു.
20
ദരിദ്രനെ അവന്റെ അയല്‍ക്കാര്‍പോലും വെറുക്കുന്നു, എന്നാല്‍ ധനവാനെ അനേകര്‍ സ്നേഹിക്കുന്നു.
21
അയല്‍ക്കാരനെ നിന്ദിക്കുന്നവന് പാപിയാകുന്നു, ദരിദ്രനോടു ദയ കാട്ടുന്നവനോ ധന്യന്‍.
22
ദുരാലോചന നടത്തുന്നവന് വഴി തെറ്റിപ്പോകുന്നില്ലേ? നന്മ ചിന്തിക്കുന്നവനു കൂറും വിശ്വസ്തതയും ലഭിക്കുന്നു.
23
അധ്വാനമെല്ലാം ലാഭകരമാണ്, എന്നാല്‍ വായാടിത്തംകൊണ്ട് ദാരിദ്ര്യമേ ഉണ്ടാകൂ.
24
ജ്ഞാനികള്‍ക്ക് ജ്ഞാനം കിരീടം; ഭോഷന്മാര്ക്ക് ഭോഷത്തം പൂമാല.
25
സത്യസന്ധനായ സാക്ഷി പലരെയും രക്ഷിക്കുന്നു; കള്ളസ്സാക്ഷി വഞ്ചകനാകുന്നു.
26
ദൈവഭക്തനു ദൃഢമായ ആത്മവിശ്വാസമുണ്ട്. അത് അയാളുടെ മക്കള്‍ക്ക് അഭയസ്ഥാനമായിരിക്കും.
27
ദൈവഭക്തി ജീവന്റെ ഉറവയാകുന്നു, അതു മരണത്തിന്റെ കെണികളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സഹായിക്കുന്നു.
28
പ്രജാബാഹുല്യം രാജാവിനു പ്രതാപകരം, പ്രജകളുടെ അഭാവം രാജാവിനു വിനാശം.
29
ക്ഷമാശീലന്‍ മഹാബുദ്ധിമാന്‍; ക്ഷിപ്രകോപി ഭോഷത്തം തുറന്നുകാട്ടുന്നു.
30
പ്രശാന്തമനസ്സ് ദേഹത്തിനു ചൈതന്യം നല്കുന്നു, അസൂയ അസ്ഥികളെ ജീര്‍ണിപ്പിക്കുന്നു.
31
എളിയവനെ പീഡിപ്പിക്കുന്നവന് സ്രഷ്ടാവിനെ നിന്ദിക്കുന്നു; എന്നാല്‍ ദരിദ്രനോടു ദയ കാട്ടുന്നവന് അവിടുത്തെ ആദരിക്കുന്നു.
32
ദുഷ്പ്രവൃത്തിയാല്‍ ദുഷ്ടന് വീഴുന്നു; നീതിമാനാകട്ടെ തന്റെ സ്വഭാവശുദ്ധിയില്‍ അഭയം കണ്ടെത്തുന്നു.
33
വിവേകിയുടെ ഹൃദയത്തില്‍ ജ്ഞാനം കുടികൊള്ളുന്നു, ഭോഷന്മാരുടെ ഹൃദയം അതിനെ അറിയുന്നതേയില്ല.
34
നീതി ജനതയെ ഉയര്‍ത്തുന്നു; എന്നാല്‍ പാപം ഏതു ജനതയ്ക്കും അപമാനകരമത്രേ;
35
ബുദ്ധിമാനായ ദാസനു രാജാവിന്റെ പ്രീതി ലഭിക്കുന്നു; എന്നാല്‍ ലജ്ജാകരമായി പ്രവര്‍ത്തിക്കുന്നവന്റെമേല്‍ രാജകോപം നിപതിക്കും.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31