bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 21
Proverbs 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 22 →
1
സര്വേശ്വരന് നിയന്ത്രിക്കുന്ന നീര്‍ച്ചാലാണ് രാജാവിന്റെ ഹൃദയം; അവിടുന്ന് അതു തനിക്ക് ഇഷ്ടമുള്ള ഇടത്തേക്കു തിരിച്ചുവിടുന്നു.
2
തന്റെ എല്ലാ വഴികളും ശരിയാണെന്നു മനുഷ്യനു തോന്നുന്നു. എന്നാല്‍ സര്വേശ്വരന് ഹൃദയം തൂക്കി നോക്കുന്നു.
3
നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നതാണു സര്‍വേശ്വരനു യാഗത്തെക്കാള്‍ സ്വീകാര്യം.
4
ഗര്‍വിഷ്ഠ നയനങ്ങളും അഹങ്കാരഹൃദയവുമാണ് ദുഷ്ടരെ നയിക്കുന്നത്. അവ പാപകരമത്രേ.
5
ഉത്സാഹശീലന്റെ പദ്ധതികള്‍ നിശ്ചയമായും സമൃദ്ധിയിലേക്കു നയിക്കും, എന്നാല്‍ തിടുക്കക്കാരന് ദാരിദ്ര്യത്തില്‍ അകപ്പെടും.
6
വ്യാജംകൊണ്ടു നേടുന്ന ധനം നീരാവിയും മരണക്കെണിയുംതന്നെ.
7
ദുഷ്ടരുടെ അക്രമം അവരെ പിഴുതെറിയും ന്യായം പ്രവര്‍ത്തിക്കാന്‍ അവര്‍ വിസമ്മതിക്കുന്നുവല്ലോ.
8
അപരാധം ചെയ്യുന്നവന്റെ വഴി വക്രമാണ്; എന്നാല്‍ നിര്‍മ്മലന്റെ പെരുമാറ്റം നേരുള്ളതത്രേ.
9
കലഹപ്രിയയായ സ്ത്രീയുമൊത്ത് വീട്ടില്‍ ഒരുമിച്ചു കഴിയുന്നതിലും ഭേദം, മട്ടുപ്പാവിന്റെ കോണില്‍ കഴിഞ്ഞുകൂടുകയാണ്.
10
ദുഷ്ടന് തിന്മ അഭിലഷിക്കുന്നു; അവന് അയല്ക്കാരോടു കാരുണ്യം കാണിക്കുന്നില്ല.
11
പരിഹാസി ശിക്ഷിക്കപ്പെടുന്നതു കണ്ട്, അറിവില്ലാത്തവന് ജ്ഞാനിയായിത്തീരുന്നു. പ്രബോധനംകൊണ്ടു ജ്ഞാനി അറിവു നേടുന്നു.
12
നീതിമാന് ദുഷ്ടന്റെ ഭവനത്തെ നിരീക്ഷിക്കുന്നു, ദുഷ്ടന് നാശത്തിലേക്കു തള്ളപ്പെടുന്നു.
13
എളിയവന് നിലവിളിക്കുമ്പോള്‍ ശ്രദ്ധിക്കാത്തവന്റെ കരച്ചില് ആരും കേള്‍ക്കുകയില്ല.
14
രഹസ്യസമ്മാനം കോപം ശമിപ്പിക്കുന്നു, മടിയില്‍ തിരുകി കൊടുക്കുന്ന കൈക്കൂലി കടുത്ത രോഷം ഒഴിവാക്കുന്നു.
15
നീതി പ്രവര്‍ത്തിക്കുന്നതു നീതിമാന്മാര്ക്ക് സന്തോഷവും ദുര്‍ജനത്തിനു പരിഭ്രാന്തിയും ഉളവാക്കുന്നു.
16
വിവേകമാര്‍ഗം വെടിഞ്ഞ് അലയുന്നവന് മൃതരുടെ ഇടയില്‍ കഴിയും.
17
സുഖലോലുപന് ദരിദ്രനായിത്തീരും; വീഞ്ഞിലും സുഗന്ധതൈലത്തിലും ആസക്തിയുള്ളവന് സമ്പന്നനാകുകയില്ല.
18
ദുഷ്ടന് നീതിമാന്റെയും അവിശ്വസ്തന്‍ സത്യസന്ധന്റെയും മോചനദ്രവ്യം.
19
കലഹപ്രിയയും ശുണ്ഠിക്കാരിയുമായ സ്ത്രീയുമൊത്തു കഴിയുന്നതില്‍ ഭേദം വിജനപ്രദേശത്തു പാര്‍ക്കുകയാണ്.
20
ജ്ഞാനിയുടെ പാര്‍പ്പിടത്തില്‍ അമൂല്യ നിക്ഷേപമുണ്ട്; മൂഢനാകട്ടെ അതു ധൂര്‍ത്തടിച്ചുകളയുന്നു.
21
നീതിയുടെയും വിശ്വസ്തതയുടെയും മാര്‍ഗം സ്വീകരിക്കുന്നവന് ജീവനും ബഹുമതിയും നേടും.
22
ജ്ഞാനി കരുത്തന്മാരുടെ നഗരം ഭേദിച്ച് അവര്‍ സുരക്ഷിതമെന്നു കരുതിയിരുന്ന കോട്ട ഇടിച്ചു നിരത്തും.
23
തന്റെ വാക്കുകള്‍ നിയന്ത്രിക്കുന്നവന് അനര്‍ഥങ്ങളില്‍നിന്നു സ്വയം രക്ഷിക്കുന്നു.
24
അഹങ്കാരവും ധിക്കാരവും ഉള്ളവന്റെ പേര് പരിഹാസി എന്നാണ്. അവന് ആരെയും കൂസാതെ അഹങ്കാരത്തോടെ വര്‍ത്തിക്കുന്നു.
25
മടിയന്റെ ആഗ്രഹങ്ങള്‍ അവനെ കൊല്ലുന്നു. അവന് അധ്വാനിക്കാന്‍ വിസമ്മതിക്കുന്നുവല്ലോ.
26
ദുഷ്ടന് എന്നും ദുരാഗ്രഹത്തോടെ കഴിയുന്നു, നീതിനിഷ്ഠനാകട്ടെ, നിര്‍ലോഭം കൊടുക്കുന്നു.
27
ദുഷ്ടന്മാരുടെ യാഗം സര്‍വേശ്വരനു വെറുപ്പാണ്; അതു ദുരുദ്ദേശ്യത്തോടെ അര്‍പ്പിക്കുമ്പോള്‍ വെറുപ്പ് എത്ര അധികമായിരിക്കും.
28
കള്ളസ്സാക്ഷി നശിച്ചുപോകും; എന്നാല്‍ പ്രബോധനം ശ്രദ്ധയോടെ അനുസരിക്കുന്നവന്റെ വാക്കുകള്‍ നിലനില്ക്കും.
29
ദുഷ്ടന് ധീരഭാവം കാട്ടുന്നു; നേരുള്ളവന് തന്റെ വഴി ഭദ്രമാക്കുന്നു.
30
ജ്ഞാനമോ, ബുദ്ധിയോ, ആലോചനയോ സര്‍വേശ്വരനെതിരെ വിലപ്പോവുകയില്ല.
31
യുദ്ധത്തിനു കുതിരയെ സജ്ജമാക്കുന്നു; എന്നാല്‍ വിജയം സര്‍വേശ്വരന്റേതത്രേ.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31