bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 24
Proverbs 24
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 25 →
1
ദുര്‍ജനത്തോട് അസൂയപ്പെടരുത്; അവരുടെകൂടെ കഴിയാന്‍ ആഗ്രഹിക്കുകയും അരുത്.
2
അവര്‍ അക്രമം ആലോചിക്കുന്നു; അരുതാത്തതു സംസാരിക്കുന്നു.
3
ജ്ഞാനംകൊണ്ടു ഭവനം നിര്‍മ്മിക്കപ്പെടുന്നു; വിവേകത്താല്‍ അത് ഉറപ്പിക്കപ്പെടുന്നു.
4
പരിജ്ഞാനത്താല്, അമൂല്യവും ഹൃദ്യവുമായ വസ്തുക്കള്‍കൊണ്ട്, അതിന്റെ മുറികള്‍ നിറയ്ക്കപ്പെടുന്നു.
5
ജ്ഞാനി ബലവാനെക്കാള്‍ കരുത്തനാകുന്നു. പരിജ്ഞാനമുള്ളവന് ബലശാലിയെക്കാളും.
6
ജ്ഞാനപൂര്‍വകമായ മാര്‍ഗദര്‍ശനം ഉണ്ടെങ്കില്‍ യുദ്ധം നടത്താം, ഉപദേഷ്ടാക്കള്‍ വളരെയുള്ളിടത്തു വിജയമുണ്ട്.
7
ജ്ഞാനം ഭോഷന് അപ്രാപ്യമാണ്; നഗരകവാടങ്ങളില്‍ വച്ച് അവന് വായ് തുറക്കുന്നില്ല.
8
തിന്മ ആലോചിക്കുന്നവന് ദ്രോഹി എന്നു വിളിക്കപ്പെടും.
9
ഭോഷന് ആലോചിക്കുന്നതെന്തും പാപമാകുന്നു. പരിഹാസിയെ മനുഷ്യന് വെറുക്കുന്നു.
10
കഷ്ടകാലത്തു കുഴഞ്ഞു പോകുന്നവന് ദുര്‍ബലനത്രെ.
11
കൊലയ്ക്കു കൊണ്ടുപോകുന്നവരെ രക്ഷിക്കുക; കാലിടറി വീഴുന്നവരെ കൊലയാളിയുടെ കൈയില്‍നിന്നു മോചിപ്പിക്കുക;
12
“ഞാനിത് അറിഞ്ഞില്ല” എന്നു നീ പറഞ്ഞാല്‍ ഹൃദയം തൂക്കി നോക്കുന്നവന് സത്യം അറിയാതിരിക്കുമോ? നിന്നെ നിരീക്ഷിക്കുന്നവന് അതു ഗ്രഹിക്കാതിരിക്കുമോ? അവിടുന്നു പ്രവൃത്തിക്കു തക്ക പ്രതിഫലം അല്ലേ നല്‍കുക?
13
മകനേ, തേന്‍ കഴിക്കുക; അതു നല്ലതാണല്ലോ; തേന്‍കട്ട ആസ്വാദ്യകരമാണല്ലോ.
14
ജ്ഞാനവും നിനക്കതുപോലെയാണെന്ന് അറിഞ്ഞുകൊള്‍ക. അതു നേടിയാല്‍ നിനക്കു നല്ല ഭാവി ഉണ്ടാകും; നിന്റെ പ്രതീക്ഷ തകരുകയില്ല.
15
നീതിനിഷ്ഠന്റെ പാര്‍പ്പിടത്തിന് എതിരെ ദുഷ്ടനെപ്പോലെ നീ പതിയിരിക്കരുത്. അവന്റെ ഭവനം കൈയേറുകയും അരുത്.
16
നീതിമാന് ഏഴു തവണ വീണാലും വീണ്ടും എഴുന്നേല്ക്കും; ദുഷ്ടന്മാരെ അനര്‍ഥം നശിപ്പിക്കുന്നു.
17
ശത്രുവിന്റെ പതനത്തില്‍ സന്തോഷിക്കരുത്; അവന് ഇടറുമ്പോള്‍ നീ ആഹ്ലാദിക്കുകയും അരുത്.
18
അങ്ങനെ ചെയ്താല്‍ സര്‍വേശ്വരനു നിന്നോട് അപ്രീതി തോന്നുകയും അവനില്‍നിന്നു കോപം നീക്കിക്കളയുകയും ചെയ്യും.
19
ദുഷ്കര്‍മികള്‍ നിമിത്തം നീ അസ്വസ്ഥനാകരുത്; ദുര്‍ജനത്തോട് അസൂയപ്പെടുകയുമരുത്.
20
ദുഷ്കര്‍മിക്ക് ഭാവി ഇല്ല. ദുഷ്ടന്റെ ദീപം അണയ്ക്കപ്പെടും.
21
മകനേ, സര്‍വേശ്വരനോടും രാജാവിനോടും ഭയഭക്തിയുള്ളവനായിരിക്കുക; അവരെ ധിക്കരിക്കരുത്.
22
അവരില്‍നിന്നുള്ള ശിക്ഷ പെട്ടെന്നു വന്നുചേരും; അവരില്‍ നിന്നുണ്ടാകുന്ന വിനാശം ആര്‍ക്കറിയാം.
23
ഇവയും ജ്ഞാനിയുടെ സൂക്തങ്ങളാകുന്നു; ന്യായം വിധിക്കുമ്പോള്‍ പക്ഷപാതം നന്നല്ല;
24
ദുഷ്ടനോടു നീ നിര്‍ദോഷിയെന്നു പറയുന്നവനെ ജനം ശപിക്കും, ജനതകള്‍ വെറുക്കും.
25
എന്നാല്‍ ദുഷ്ടനെ ശാസിക്കുന്നവര്‍ക്ക് ഉല്‍ക്കൃഷ്ടമായ അനുഗ്രഹം ഉണ്ടാകും.
26
സത്യസന്ധമായ ഉത്തരം നല്കുന്നതു ചുംബനം നല്കുന്നതിനു തുല്യം.
27
പുറത്തെ ജോലികള്‍ ക്രമപ്പെടുത്തുക; വയലില്‍ ചെയ്തുതീര്‍ക്കേണ്ടതെല്ലാം പൂര്‍ത്തിയാക്കുക; പിന്നീടു വീടു പണിയുക.
28
അയല്‍ക്കാരനെതിരെ അകാരണമായി സാക്ഷി നില്‍ക്കരുത്; നിന്റെ വാക്കുകൊണ്ട് അവനെ ചതിക്കരുത്.
29
എന്നോടു ചെയ്തതുപോലെ ഞാന്‍ അവനോടു ചെയ്യുമെന്നും അവന്റെ പ്രവൃത്തിക്കു ഞാന്‍ പകരം വീട്ടുമെന്നും പറയരുത്.
30
ഞാന്‍ മടിയന്റെ കൃഷിസ്ഥലത്തിനരികിലൂടെ, ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിനു സമീപേ കൂടിത്തന്നെ കടന്നുപോയി.
31
അവിടം മുഴുവന്‍ മുള്‍പ്പടര്‍പ്പു നിറഞ്ഞിരുന്നു; നിലം കൊടിത്തൂവകൊണ്ടു മൂടിയിരുന്നു. അതിന്റെ കന്മതില് ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്നു.
32
അതുകൊണ്ട് ഞാന്‍ ആലോചിച്ചു; അതില്‍നിന്നു ലഭിച്ച പാഠം ഉള്‍ക്കൊണ്ടു.
33
അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം; കൈ കെട്ടിക്കിടന്ന് അല്പനേരം വിശ്രമിക്കാം.
34
അപ്പോള്‍ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെയും ഇല്ലായ്മ ആയുധപാണിയെപ്പോലെയും നിന്നെ പിടികൂടും.
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 25 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31