bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 11
Proverbs 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 12 →
1
കള്ളത്തുലാസ് സര്വേശ്വരന് വെറുക്കുന്നു; ശരിയായ തൂക്കം അവിടുത്തേക്കു പ്രസാദകരം.
2
അഹങ്കാരത്തോടൊപ്പം അപകീര്‍ത്തിയും വിനീതരോടൊപ്പം ജ്ഞാനവുമുണ്ട്.
3
സത്യസന്ധരുടെ പരമാര്‍ഥത അവരെ നേര്‍വഴി നടത്തുന്നു; എന്നാല്‍ വക്രത വഞ്ചകരെ നശിപ്പിക്കുന്നു.
4
ക്രോധദിവസം സമ്പത്ത് ഉപകരിക്കുന്നില്ല; എന്നാല്‍ നീതി നിന്നെ മരണത്തില്‍നിന്നു മോചിപ്പിക്കും.
5
നീതി നിരപരാധിയുടെ വഴി നേരേയാക്കും; ദുഷ്ടതയാല്‍ ദുഷ്ടന് വീണുപോകും.
6
നീതി സത്യസന്ധരെ മോചിപ്പിക്കുന്നു; തങ്ങളുടെ ദുരാശയാല്‍ വഞ്ചകര്‍ പിടിക്കപ്പെടും.
7
ദുഷ്ടന്റെ പ്രത്യാശ മരണത്തോടെ ഇല്ലാതാകുന്നു; അധര്‍മിയുടെ പ്രതീക്ഷയ്ക്ക് ഭംഗം നേരിടുന്നു.
8
നീതിമാന് കഷ്ടതയില്‍നിന്നു വിടുവിക്കപ്പെടുന്നു; ദുഷ്ടന് അതില്‍ അകപ്പെടുന്നു.
9
അധര്‍മി തന്റെ വാക്കുകള്‍കൊണ്ട് അയല്‍ക്കാരനെ നശിപ്പിക്കുന്നു, നീതിമാനാകട്ടെ ജ്ഞാനത്താല്‍ വിടുവിക്കപ്പെടുന്നു.
10
നീതിമാന് ഐശ്വര്യത്തോടെ കഴിയുമ്പോള്‍ നഗരം ആനന്ദിക്കുന്നു; ദുഷ്ടന് നശിക്കുമ്പോള്‍ സന്തോഷത്തിന്റെ ആര്‍പ്പുവിളി മുഴങ്ങുന്നു.
11
സത്യസന്ധരുടെ അനുഗ്രഹത്താല്‍ നഗരം ഉന്നതി പ്രാപിക്കുന്നു, എന്നാല്‍ ദുര്‍ജനത്തിന്റെ വാക്കുകളാല്‍ അതു നശിപ്പിക്കപ്പെടുന്നു.
12
അയല്‍ക്കാരനെ നിന്ദിക്കുന്നവന് ബുദ്ധിഹീനന്; വിവേകമുള്ളവന് മൗനം അവലംബിക്കുന്നു.
13
ഏഷണിക്കാരന് രഹസ്യം വെളിപ്പെടുത്തുന്നു വിശ്വസ്തനാകട്ടെ രഹസ്യം സൂക്ഷിക്കുന്നു.
14
മാര്‍ഗദര്‍ശനം ഇല്ലാത്തിടത്ത് ജനത അധഃപതിക്കുന്നു; ഉപദേഷ്ടാക്കള്‍ ധാരാളമുള്ളിടത്ത് സുരക്ഷിതത്വമുണ്ട്.
15
അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന് ദുഃഖിക്കേണ്ടിവരും, ജാമ്യത്തിനു വിസമ്മതിക്കുന്നവന്‍ സുരക്ഷിതനായിരിക്കും.
16
ശാലീനയായ വനിത ബഹുമതി നേടുന്നു, ബലവാനായ മനുഷ്യന് സമ്പത്തുണ്ടാക്കുന്നു.
17
ദയാലു തനിക്കുതന്നെ ഗുണം വരുത്തുന്നു, ക്രൂരനാകട്ടെ സ്വയം ഉപദ്രവം വരുത്തുന്നു.
18
ദുഷ്ടനു ലഭിക്കുന്ന പ്രതിഫലം അവന് ഒന്നിനും ഉപകരിക്കുന്നില്ല, എന്നാല്‍ നീതി വിതയ്ക്കുന്നവന് നല്ല പ്രതിഫലം ലഭിക്കും.
19
നീതിയില്‍ ഉറച്ചുനില്ക്കുന്നവന് ജീവിക്കും, തിന്മയെ പിന്തുടരുന്നവന് മരിക്കും.
20
വക്രബുദ്ധികളെ സര്വേശ്വരന് വെറുക്കുന്നു; നിഷ്കളങ്കരില്‍ അവിടുന്നു പ്രസാദിക്കുന്നു.
21
ദുഷ്ടനു തീര്‍ച്ചയായും ശിക്ഷ ലഭിക്കും, നീതിമാനു മോചനവും ലഭിക്കും.
22
വിവേകരഹിതയായ സുന്ദരി പന്നിയുടെ മൂക്കില്‍ പൊന്‍മൂക്കുത്തിപോലെയാണ്.
23
നീതിമാന്റെ ആഗ്രഹം നന്മയിലും ദുര്‍ജനങ്ങളുടെ പ്രതീക്ഷകളാകട്ടെ ക്രോധത്തിലും കലാശിക്കുന്നു.
24
ഒരുവന് ഉദാരമായി നല്‍കിയിട്ടും കൂടുതല്‍ സമ്പന്നന് ആയിക്കൊണ്ടിരിക്കുന്നു; മറ്റൊരുവന് കൊടുക്കുന്നതുകൂടി പിടിച്ചുവച്ചിട്ടും അവനു ദാരിദ്ര്യം ഭവിക്കുന്നു.
25
ഉദാരമായി ദാനം ചെയ്യുന്നവന് സമ്പന്നനായിത്തീരുന്നു. അന്യരെ ആശ്വസിപ്പിക്കുന്നവന് ആശ്വാസം ലഭിക്കും.
26
ധാന്യം പൂഴ്ത്തിവയ്ക്കുന്നവനെ ജനം ശപിക്കും; അതു വില്ക്കുന്നവനെ അവര്‍ അനുഗ്രഹിക്കും.
27
ഉത്സാഹത്തോടെ നന്മ നേടുന്നവന് സംപ്രീതി നേടുന്നു. തിന്മ തേടുന്നവന് അതുതന്നെ ഭവിക്കുന്നു.
28
സമ്പത്തില്‍ ആശ്രയിക്കുന്നവന് കുഴഞ്ഞുവീഴുന്നു; നീതിമാനാകട്ടെ പച്ചിലപോലെ തഴയ്ക്കും.
29
സ്വന്തം ഭവനത്തെ ദ്രോഹിക്കുന്നവന് ഒന്നും അവശേഷിക്കുകയില്ല; ഭോഷന് ജ്ഞാനിയുടെ ദാസനായിത്തീരും.
30
നീതിമാന്റെ പ്രതിഫലം ജീവവൃക്ഷമാകുന്നു; എന്നാല്‍ അക്രമം ജീവനൊടുക്കുന്നു.
31
നീതിമാന് ഭൂമിയില്‍ പ്രതിഫലം കിട്ടുന്നുവെങ്കില്‍ പാപിക്കും ദുഷ്ടനും ലഭിക്കുന്ന ശിക്ഷ എത്രയധികമായിരിക്കും.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31