bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 18
Proverbs 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 19 →
1
വേറിട്ടു നില്ക്കുന്നവന് ശരിയായ തീരുമാനങ്ങളെയെല്ലാം എതിര്‍ക്കാന്‍ പഴുതുനോക്കുന്നു.
2
മൂഢനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതില്‍ താല്പര്യം ഇല്ല.
3
ദുഷ്ടതയോടൊപ്പം അപമാനവും ദുഷ്കീര്‍ത്തിയോടൊപ്പം മാനഹാനിയും വന്നുചേരുന്നു.
4
മനുഷ്യന്റെ വാക്കുകള്‍ ആഴമുള്ള ജലാശയമാകുന്നു, ജ്ഞാനത്തിന്റെ ഉറവ പാഞ്ഞൊഴുകുന്ന അരുവി.
5
ദുഷ്ടന്റെ പക്ഷം പിടിക്കുന്നതോ നീതിമാനു നീതി നിഷേധിക്കുന്നതോ ശരിയല്ല.
6
മൂഢന്റെ വാക്കുകള്‍ കലഹകാരണമാകുന്നു. അവന്റെ വാക്കുകള്‍ ചുട്ടയടി ക്ഷണിച്ചു വരുത്തുന്നു.
7
മൂഢന്റെ വാക്കുകള്‍ അവനെ നശിപ്പിക്കുന്നു; അവന്റെതന്നെ വാക്കുകള്‍ അവനു കെണിയായിത്തീരുന്നു.
8
ഏഷണിക്കാരന്റെ വാക്കുകള്‍ സ്വാദുള്ള അപ്പംപോലെയാണ്. അത് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
9
മടിയന്‍ മുടിയന്റെ സഹോദരന്.
10
സര്വേശ്വരന് ഉറപ്പുള്ള ഗോപുരം; നീതിമാന് ഓടിച്ചെന്ന് അതില്‍ അഭയം പ്രാപിക്കുന്നു.
11
ധനമാണു സമ്പന്നന്റെ ബലിഷ്ഠമായ നഗരം; ഉയര്‍ന്ന കോട്ടപോലെ അത് അയാളെ സംരക്ഷിക്കുന്നു.
12
ഗര്‍വം വിനാശത്തിന്റെ മുന്നോടിയാണ്, വിനയം ബഹുമാനത്തിന്റെയും.
13
കേള്‍ക്കുന്നതിനു മുമ്പ് ഉത്തരം പറഞ്ഞാല്‍ അതു ഭോഷത്തവും ലജ്ജാകരവുമാണ്.
14
ആത്മധൈര്യം രോഗത്തെ സഹിക്കുമാറാക്കുന്നു; തകര്‍ന്ന മനസ്സിനെ ആര്‍ക്കു താങ്ങാന്‍ കഴിയും?
15
ബുദ്ധിമാന് അറിവു നേടുന്നു; വിവേകി ജ്ഞാനത്തിനു ചെവി കൊടുക്കുന്നു.
16
സമ്മാനം കൊടുക്കുന്നവന് ഉന്നതരുടെ മുമ്പില്‍ പ്രവേശനവും സ്ഥാനവും ലഭിക്കുന്നു.
17
പ്രതിയോഗി ചോദ്യം ചെയ്യുന്നതുവരെ പരിശോധിക്കും. വാദം ഉന്നയിച്ചവന്റെ പക്കലാണ് ന്യായമെന്നു തോന്നും.
18
നറുക്കെടുക്കുന്നത് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നു, അത് പ്രബലരായ കക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കു തീരുമാനമുണ്ടാക്കുന്നു.
19
സഹോദരനെ സഹായിച്ചാല്‍ അവന് നിനക്ക് സുശക്തമായ പട്ടണം ആയിരിക്കും. ശണ്ഠകൂടിയാല്‍ അവന് ദുര്‍ഗമന്ദിരത്തിന്റെ അടയ്ക്കപ്പെട്ട വാതില്‍പോലെയാണ്.
20
വാക്കുകളുടെ ഫലത്താല്‍ ഒരുവന് സംതൃപ്തനാകും; അധരങ്ങളുടെ ഫലത്താല്‍ അവനു തൃപ്തിവരും.
21
വാക്കുകള്‍ക്ക് മരണവും ജീവനും വരുത്താന്‍ കഴിയും. അതിനെ സ്നേഹിക്കുന്നവന് അതിന്റെ ഫലങ്ങള്‍ ഭുജിക്കും.
22
ഉത്തമഭാര്യയെ കണ്ടെത്തുന്നവന് നന്മ കണ്ടെത്തുന്നു, അതു സര്‍വേശ്വരന്റെ അനുഗ്രഹമാണ്.
23
ദരിദ്രന് യാചനാസ്വരത്തില്‍ സംസാരിക്കുന്നു; എന്നാല്‍ ധനവാന് പരുഷമായി ഉത്തരം പറയുന്നു.
24
മിത്രങ്ങളെന്നു നടിക്കുന്ന ചിലരുണ്ട്; എന്നാല്‍ സഹോദരനെക്കാള്‍ ഉറ്റബന്ധം പുലര്‍ത്തുന്ന സ്നേഹിതന്മാരുമുണ്ട്.
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31