bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 28
Proverbs 28
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 29 →
1
ആരും പിന്‍തുടരാതിരിക്കുമ്പോഴും ദുഷ്ടന് പേടിച്ചോടുന്നു; നീതിനിഷ്ഠന് സിംഹത്തെപ്പോലെ ധീരനായിരിക്കും.
2
ഒരു രാജ്യത്ത് അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭരണകര്‍ത്താക്കളുടെ എണ്ണം വര്‍ധിക്കുന്നു. വിവേകവും പരിജ്ഞാനവും ഉള്ള ആളുകള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ സുസ്ഥിരത നീണ്ടുനില്‍ക്കും.
3
ദരിദ്രരെ പീഡിപ്പിക്കുന്ന അധികാരി വിളവു നിശ്ശേഷം നശിപ്പിക്കുന്ന പേമാരിയാകുന്നു.
4
ധര്‍മശാസ്ത്രം പരിത്യജിക്കുന്നവന് ദുഷ്ടന്മാരെ പ്രശംസിക്കുന്നു; എന്നാല്‍ അവ അനുസരിക്കുന്നവന് അവരെ എതിര്‍ക്കുന്നു.
5
ദുര്‍ജനം നീതി തിരിച്ചറിയുന്നില്ല; സര്‍വേശ്വരനെ ആരാധിക്കുന്നവര്‍ അതു പൂര്‍ണമായും തിരിച്ചറിയുന്നു.
6
വക്രമാര്‍ഗത്തില്‍ ചരിക്കുന്നവനിലും മെച്ചം നേര്‍വഴിയില്‍ നടക്കുന്ന ദരിദ്രനാണ്.
7
ധര്‍മശാസ്ത്രം പാലിക്കുന്നവന് ബുദ്ധിയുള്ള മകനാണ്; തീറ്റപ്രിയന്മാരുടെ സ്നേഹിതനോ പിതാവിന് അപമാനം വരുത്തുന്നു.
8
പലിശയും കൊള്ളലാഭവുംകൊണ്ടു നേടിയ സമ്പത്ത് അഗതികളോടു ദയ കാട്ടുന്നവനില്‍ ചെന്നു ചേരുന്നു.
9
ധര്‍മശാസ്ത്രം കേള്‍ക്കാതെ ചെവി തിരിച്ചുകളയുന്നവന്റെ പ്രാര്‍ഥനപോലും അറപ്പുളവാക്കുന്നു.
10
സത്യസന്ധരെ ദുര്‍മാര്‍ഗത്തിലേക്കു നയിക്കുന്നവന് താന്‍ കുഴിച്ച കുഴിയില്‍തന്നെ വീഴും; പരമാര്‍ഥഹൃദയരോ നന്മ അനുഭവിക്കും.
11
ധനവാന് ജ്ഞാനിയെന്നു സ്വയം കരുതുന്നു; എന്നാല്‍ വിവേകമുള്ള ദരിദ്രന് അവനെ വിവേചിച്ചറിയുന്നു.
12
നീതിനിഷ്ഠന് വിജയിക്കുമ്പോള്‍ എങ്ങും ആഹ്ലാദം ഉണ്ടാകും; എന്നാല്‍ ദുഷ്ടന്റെ ഉയര്‍ച്ചയില്‍ മനുഷ്യന് ഓടി ഒളിക്കുന്നു.
13
തന്റെ തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന് ഐശ്വര്യം ഉണ്ടാവുകയില്ല; ഏറ്റുപറഞ്ഞ് അവയെ ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.
14
എപ്പോഴും ദൈവഭക്തിയോടെ ജീവിക്കുന്നവന് അനുഗൃഹീതന്‍, എന്നാല്‍ ഹൃദയം കഠിനമാക്കുന്നവന്‍ അനര്‍ഥത്തില്‍ അകപ്പെടും.
15
ഗര്‍ജിക്കുന്ന സിംഹത്തെയും ഇരയെ ആക്രമിക്കുന്ന കരടിയെയും പോലെയാണ് ദുഷ്ടന് പാവപ്പെട്ടവരുടെമേല്‍ ഭരണം നടത്തുന്നത്.
16
വിവേകശൂന്യനായ ഭരണാധിപന് നിഷ്ഠുരനായ ജനമര്‍ദകനാകുന്നു; അന്യായലാഭം വെറുക്കുന്നവനു ദീര്‍ഘായുസ്സുണ്ടാകും.
17
കൊലപാതകി മരണംവരെ അലയട്ടെ, ആരും അവനെ സഹായിക്കരുത്.
18
നേര്‍വഴിയില്‍ ചരിക്കുന്നവന് രക്ഷിക്കപ്പെടും, വക്രമാര്‍ഗം സ്വീകരിക്കുന്നവന് കുഴിയില്‍ വീഴും.
19
അധ്വാനിച്ചു കൃഷി ചെയ്യുന്നവനു സമൃദ്ധമായി ആഹാരം ലഭിക്കും; എന്നാല്‍ സമയം പാഴാക്കുന്നവന് ദാരിദ്ര്യം അനുഭവിക്കും.
20
വിശ്വസ്തനായ മനുഷ്യന് അനുഗ്രഹസമ്പന്നനാകും; എന്നാല്‍ ധനവാനാകാന്‍ തിടുക്കം കൂട്ടുന്നവന് ശിക്ഷിക്കപ്പെടാതിരിക്കയില്ല.
21
പക്ഷപാതം കാട്ടുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിനുവേണ്ടിപോലും മനുഷ്യന് തെറ്റു ചെയ്യുന്നു.
22
ലുബ്ധന് സമ്പത്തിന്റെ പിന്നാലെ ഓടുന്നു; എന്നാല്‍ തനിക്കു ദാരിദ്ര്യം വരുമെന്ന് അവന് അറിയുന്നില്ല.
23
മുഖസ്തുതി പറയുന്നവനിലും അധികം പ്രീതി ശാസിക്കുന്നവനോടു പിന്നീടുണ്ടാകും.
24
മാതാവിനെയോ പിതാവിനെയോ കൊള്ളയടിച്ച് അത് അതിക്രമമല്ലെന്നു പറയുന്നവന് വിനാശകന്റെ കൂട്ടുകാരന് ആകുന്നു.
25
അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു; സര്‍വേശ്വരനില്‍ ആശ്രയിക്കുന്നവനാകട്ടെ ഐശ്വര്യസമൃദ്ധിയുണ്ടാകും.
26
സ്വന്തം ബുദ്ധിയില്‍ വിശ്വാസം അര്പ്പിക്കുന്നവന് ഭോഷന്; വിജ്ഞാനത്തില്‍ വ്യാപരിക്കുന്നവനോ വിമോചിതനാകും.
27
ദരിദ്രനു ദാനം ചെയ്യുന്നവന് ദാരിദ്ര്യം അനുഭവിക്കുകയില്ല; ദരിദ്രന്റെ നേരെ കണ്ണടയ്‍ക്കുന്നവനാകട്ടെ ശാപവര്‍ഷം ഏല്ക്കേണ്ടിവരും.
28
ദുഷ്ടര്‍ക്ക് ഉയര്‍ച്ച വരുമ്പോള്‍ ആളുകള്‍ ഓടി ഒളിക്കുന്നു. അവര്‍ നശിക്കുമ്പോള്‍ നീതിമാന്മാര് പ്രബലരാകുന്നു.
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 29 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31