bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 3
Proverbs 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 4 →
1
മകനേ, എന്റെ പ്രബോധനം മറക്കരുത്; എന്റെ കല്പനകള് പാലിക്കുക.
2
അതു ദീര്‍ഘായുസ്സും ഐശ്വര്യസമൃദ്ധിയും നിനക്കു നല്‍കും.
3
സുസ്ഥിരസ്നേഹവും വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ. അവ നീ കഴുത്തില്‍ അണിഞ്ഞുകൊള്ളുക; നിന്റെ ഹൃദയത്തില്‍ അവ രേഖപ്പെടുത്തുക.
4
അങ്ങനെ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ നീ പ്രീതിയും സല്‍പ്പേരും നേടും.
5
പൂര്‍ണഹൃദയത്തോടെ നീ സര്‍വേശ്വരനില്‍ ശരണപ്പെടുക, സ്വന്തംബുദ്ധിയില്‍ നീ ആശ്രയിക്കരുത്.
6
നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ. അവിടുന്നു ശരിയായ പാത നിനക്കു കാണിച്ചുതരും.
7
നീ ജ്ഞാനിയെന്നു ഭാവിക്കരുത്; സര്‍വേശ്വരനെ ഭയപ്പെട്ട് തിന്മ വിട്ടകലുക.
8
അതു നിന്റെ ശരീരത്തിനു സൗഖ്യവും നിന്റെ അസ്ഥികള്‍ക്ക് ഉന്മേഷവും നല്‍കും.
9
നിന്റെ സമ്പത്തുകൊണ്ടും സകല വിളവിന്റെയും ആദ്യഫലംകൊണ്ടും സര്‍വേശ്വരനെ ബഹുമാനിക്കുക.
10
അപ്പോള്‍ നിന്റെ കളപ്പുരകള്‍ ധാന്യംകൊണ്ടു നിറയും; നിന്റെ ചക്കുകളില്‍ വീഞ്ഞു കവിഞ്ഞൊഴുകും.
11
മകനേ, സര്‍വേശ്വരന്റെ ശിക്ഷണം നിരസിക്കരുത്, അവിടുത്തെ ശാസനയില്‍ മുഷിയുകയുമരുത്.
12
പിതാവു പ്രിയപുത്രനെ എന്നപോലെ സര്വേശ്വരന് താന്‍ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.
13
ജ്ഞാനം നേടുകയും വിവേകം പ്രാപിക്കുകയും ചെയ്യുന്നവന് അനുഗൃഹീതന്‍.
14
അതില്‍നിന്നുള്ള ലാഭം വെള്ളിയെക്കാളും അതില്‍നിന്നുള്ള നേട്ടം സ്വര്‍ണത്തെക്കാളും മികച്ചത്.
15
അതു രത്നത്തെക്കാള്‍ മൂല്യമേറിയത്, നിനക്ക് അഭികാമ്യമായതൊന്നുംതന്നെ അതിനോടു തുല്യമല്ല.
16
ജ്ഞാനത്തിന്റെ വലങ്കൈയില്‍ ദീര്‍ഘായുസ്സും ഇടങ്കൈയില്‍ ധനവും മാനവും ഇരിക്കുന്നു.
17
അതിന്റെ വഴികള്‍ സന്തോഷവും സമാധാനവും നിറഞ്ഞതാകുന്നു.
18
ജ്ഞാനത്തെ കൈവശമാക്കുന്നവര്‍ക്ക് അതു ജീവവൃക്ഷം; അതു മുറുകെ പിടിക്കുന്നവര്‍ അനുഗൃഹീതര്‍.
19
ജ്ഞാനത്താല്‍ സര്വേശ്വരന് ഭൂമിയെ സ്ഥാപിച്ചു; വിവേകത്താല്‍ ആകാശത്തെ ഉറപ്പിച്ചു.
20
അവിടുത്തെ പരിജ്ഞാനത്താല് ആഴങ്ങള്‍ പൊട്ടിത്തുറന്നു; മേഘങ്ങള്‍ മഞ്ഞുപൊഴിച്ചു.
21
മകനേ, അവികലമായ ജ്ഞാനവും, വകതിരിവും പുലര്‍ത്തുക; നീ അവയില്‍നിന്ന് വ്യതിചലിക്കരുത്.
22
അവ നിനക്കു ജീവനും നിന്റെ കഴുത്തിന് ആഭരണവും ആയിരിക്കും.
23
അങ്ങനെ നിന്റെ വഴിയില്‍ നീ സുരക്ഷിതനായി നടക്കും; നിന്റെ കാല് ഇടറുകയുമില്ല.
24
നീ നിര്‍ഭയനായിരിക്കും; നിനക്കു സുഖനിദ്ര ലഭിക്കുകയും ചെയ്യും.
25
പെട്ടെന്നുണ്ടാകുന്ന കൊടുംഭീതിയാലോ, ദുഷ്ടന്മാര്‍ക്കുണ്ടാകുന്ന വിനാശത്താലോ, നീ ഭയപ്പെടേണ്ടാ.
26
കാരണം, സര്വേശ്വരന് നിന്നെ സുരക്ഷിതനായി സൂക്ഷിക്കും. അവിടുന്നു നിന്നെ കെണിയില്‍പ്പെടാതെ സംരക്ഷിക്കും.
27
നന്മ ചെയ്യാന്‍ നിനക്കു കഴിവുള്ളപ്പോള്‍ അര്ഹിക്കുന്നവന് അതു നിഷേധിക്കരുത്.
28
അയല്ക്കാരന് ചോദിക്കുന്നത് നിന്റെ പക്കല്‍ ഉണ്ടായിരിക്കേ, ‘പോയി വരിക, നാളെത്തരാം’ എന്നു പറയരുത്.
29
നിന്നെ വിശ്വസിച്ചു കഴിയുന്ന അയല്‍ക്കാരനെതിരെ ദോഷം നിരൂപിക്കരുത്.
30
നിനക്കൊരു ദ്രോഹവും ചെയ്യാത്ത മനുഷ്യനോട് അകാരണമായി ശണ്ഠകൂടരുത്.
31
അക്രമികളുടെ വളര്‍ച്ചയില്‍ അസൂയപൂണ്ട് അവരുടെ വഴികള്‍ നീ തിരഞ്ഞെടുക്കരുത്.
32
ദുര്‍മാര്‍ഗിയെ സര്വേശ്വരന് വെറുക്കുന്നു; നേര്‍വഴിയില്‍ ചരിക്കുന്നവനോട് അവിടുന്നു സൗഹൃദം പുലര്‍ത്തുന്നു.
33
ദുഷ്ടന്റെ ഭവനത്തില്‍ സര്‍വേശ്വരന്റെ ശാപം പതിക്കുന്നു. എന്നാല്‍ നീതിനിഷ്ഠരുടെ വാസസ്ഥലത്തെ അവിടുന്ന് അനുഗ്രഹിക്കുന്നു.
34
പരിഹാസികളെ അവിടുന്നു പരിഹസിക്കുന്നു; എന്നാല്‍ വിനയമുള്ളവരോട് അവിടുന്നു കരുണകാട്ടുന്നു.
35
ജ്ഞാനികള്‍ ബഹുമതിയും ഭോഷന്മാര് അവമതിയും നേടും.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31