bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 30
Proverbs 30
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 29
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 31 →
1
മസ്സായിലെ യാക്കേയുടെ പുത്രനായ ആഗൂറിന്റെ വചനങ്ങള്‍: അദ്ദേഹം ഇഥിയേലിനോടും യുകാളിനോടും പറയുന്നു:
2
മനുഷ്യനായിരിക്കാന്‍ യോഗ്യത എനിക്കില്ല; ഞാന്‍ അത്രയ്ക്കു മൂഢനാണ്.
3
ഞാന്‍ ജ്ഞാനം നേടിയിട്ടില്ല; പരിശുദ്ധനായ ദൈവത്തെക്കുറിച്ചുള്ള അറിവും എനിക്കില്ല.
4
സ്വര്‍ഗത്തിലേക്കു കയറുകയും ഇറങ്ങി വരികയും ചെയ്തിട്ടുള്ളതാരാണ്? കാറ്റിനെ തന്റെ മുഷ്ടിയില് ഒതുക്കിയതാരാണ്? സമുദ്രത്തെ വസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞതാരാണ്? ഭൂമിയുടെ അതിരുകള്‍ ഉറപ്പിച്ചതാരാണ്? അയാളുടെ പേരെന്ത്? അയാളുടെ പുത്രന്റെ പേരെന്ത്? നിശ്ചയമായും അത് അങ്ങേക്കറിയാം.
5
ദൈവത്തിന്റെ ഓരോ വചനവും സത്യമെന്നു തെളിഞ്ഞിരിക്കുന്നു. തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്നു പരിചയാണ്.
6
അവിടുന്നു നിന്നെ ശാസിക്കാതെയും നീ അസത്യവാദിയെന്ന് അറിയപ്പെടാതെയും ഇരിക്കണമെങ്കില്‍, അവിടുത്തെ വചനത്തോട് ഒന്നും കൂട്ടിച്ചേര്‍ക്കരുത്.
7
രണ്ടു കാര്യങ്ങള്‍ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു; മരണംവരെ അവ എനിക്കു നിഷേധിക്കരുതേ.
8
അസത്യവും കാപട്യവും എന്നില്‍നിന്ന് അകറ്റണമേ; ദാരിദ്ര്യമോ സമ്പത്തോ എനിക്കു തരരുതേ; എനിക്ക് ആവശ്യമുള്ള ആഹാരം നല്കി എന്നെ പോറ്റണമേ.
9
അല്ലെങ്കില്‍ സമൃദ്ധിയില്‍ ഞാന്‍ ദൈവത്തെ അവഗണിക്കാനും സര്വേശ്വരന് ആര് എന്നു ചോദിക്കാനും ഇടയാകാം. എന്റെ ദാരിദ്ര്യം നിമിത്തം മോഷണം നടത്തി ദൈവനാമത്തെ അശുദ്ധമാക്കുകയും ചെയ്തെന്നു വരാം.
10
ദാസനെപ്പറ്റി യജമാനനോട് ഏഷണി പറയരുത്; അവന് നിന്നെ ശപിക്കാനും നീ അപരാധിയായിത്തീരാനും ഇടവരരുത്.
11
പിതാക്കന്മാരെ ശപിക്കുകയും മാതാക്കള്‍ക്കു നന്മ നേരാതിരിക്കുകയും ചെയ്യുന്നവരുണ്ട്.
12
തങ്ങളുടെ മാലിന്യം നീക്കി ശുദ്ധരാകാതെ നിര്‍മ്മലരെന്നു ഭാവിക്കുന്നവരുണ്ട്.
13
മറ്റു ചിലര്‍ ഗര്‍വുള്ളവരാണ്; അവരുടെ നോട്ടംപോലും അഹങ്കാരം നിറഞ്ഞതാണ്.
14
വേറൊരു കൂട്ടര് എളിയവരെയും മനുഷ്യരുടെ ഇടയില്‍നിന്നു ദരിദ്രരെയും വാളും കത്തിയും പോലുള്ള തങ്ങളുടെ പല്ലുകള്‍കൊണ്ടു കടിച്ചു തിന്നുന്നു.
15
കന്നട്ടയ്ക്കു രണ്ടു പുത്രിമാരുണ്ട്; തരിക, തരിക എന്നവര്‍ മുറവിളി കൂട്ടുന്നു.
16
ഒരിക്കലും തൃപ്തിവരാത്ത മൂന്നു കാര്യങ്ങളുണ്ട്; ഒരിക്കലും മതിവരാത്ത നാലാമതൊന്നു കൂടിയുണ്ട്. പാതാളവും വന്ധ്യയുടെ ഗര്‍ഭാശയവും ജലത്തിനായി ദാഹിക്കുന്ന ഭൂമിയും ഒരിക്കലും മതിവരാത്ത അഗ്നിയും ആണ് അവ.
17
പിതാവിനെ അപഹസിക്കുകയും മാതാവിനെ അനുസരിക്കാതെ നിന്ദിക്കുകയും ചെയ്യുന്നവന്റെ കണ്ണ് കാക്കകള്‍ കൊത്തിപ്പറിക്കുകയോ കഴുകന്മാര് കൊത്തിത്തിന്നുകയോ ചെയ്യും.
18
മൂന്നു കാര്യങ്ങള്‍ എനിക്ക് വളരെ അദ്ഭുതകരമായി തോന്നുന്നു, എനിക്ക് അറിഞ്ഞുകൂടാത്ത നാലാമതൊന്നു കൂടിയുണ്ട്,
19
ആകാശത്തു കഴുകന്റെ പാത, പാറയിലൂടെയുള്ള പാമ്പിന്റെ വഴി, സമുദ്രത്തില്‍ കപ്പലിന്റെ ചാല്, കന്യകയോടുള്ള പുരുഷന്റെ പെരുമാറ്റം.
20
വ്യഭിചാരിണിയുടെ രീതിയും അങ്ങനെതന്നെ. അവള് വിശപ്പടക്കി മുഖം തുടച്ചുകൊണ്ടു പറയുന്നു. ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ല.
21
മൂന്നു കാര്യങ്ങള്‍കൊണ്ടു ഭൂമി വിറയ്ക്കുന്നു; നാലാമതൊന്നു കൂടി അതിനു ദുസ്സഹമാണ്.
22
രാജാവായി തീരുന്ന അടിമ; വയറു നിറയെ ഭക്ഷിച്ച ഭോഷന്;
23
യജമാനത്തിയുടെ സ്ഥാനം നേടിയ ദാസി; വിദ്വേഷമുള്ളവള്‍ക്ക് ഭര്‍ത്താവിനെ ലഭിക്കുക.
24
നാലു ജീവികള്‍ ഏറ്റവും ചെറുതെങ്കിലും അസാധാരണ ബുദ്ധി പ്രകടിപ്പിക്കുന്നു.
25
ഉറുമ്പ് ദുര്‍ബല ജീവിയാണെങ്കിലും വേനല്‍ക്കാലത്ത് ആഹാരം കരുതി വയ്ക്കുന്നു.
26
കുഴിമുയലുകള്‍ കെല്പില്ലാത്ത ജീവികളെങ്കിലും പാറയില്‍ പാര്‍പ്പിടം ഉണ്ടാക്കുന്നു.
27
വെട്ടുക്കിളിക്കു രാജാവില്ലെങ്കിലും അവ അണിയണിയായി നീങ്ങുന്നു.
28
പല്ലിയെ നിങ്ങള്‍ക്കു കൈയിലൊതുക്കാം എങ്കിലും രാജകൊട്ടാരങ്ങളിലും അവയെ കാണാന്‍ കഴിയുന്നു.
29
പ്രൗഢിയോടെ നീങ്ങുന്ന മൂന്നെണ്ണം ഉണ്ട്; നടത്തത്തില്‍ പ്രൗഢിയുള്ള നാലാമതൊന്നു കൂടിയുണ്ട്;
30
മൃഗങ്ങളില്‍ വച്ച് അതിശക്തനും യാതൊന്നിനെയും കൂസാത്തവനുമായ സിംഹം,
31
നിവര്‍ന്നു തല ഉയര്‍ത്തി നടക്കുന്ന പൂവന്‍കോഴി, ആണ്‍കോലാട്, പ്രജകളോടൊത്ത് എഴുന്നള്ളുന്ന രാജാവ്.
32
നീ ആത്മപ്രശംസ ചെയ്തുകൊണ്ടു ഭോഷനായി വര്‍ത്തിക്കുകയോ, ദുരാലോചനയില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നെങ്കില്‍ നിശബ്ദനായിരിക്കുക.
33
പാല് കടഞ്ഞാല്‍ വെണ്ണ കിട്ടും; മൂക്കിനിടിച്ചാല്‍ ചോര വരും; കോപം ഇളക്കിവിട്ടാല്‍ കലഹം ഉണ്ടാകും.
← Chapter 29
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 31 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31