bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 31
Proverbs 31
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 30
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
1
മസ്സായിലെ ലെമൂവേല്‍ രാജാവിന്റെ വചനങ്ങള്‍: ഇവ മാതാവ് അദ്ദേഹത്തിനുപദേശിച്ചു കൊടുത്തതാണ്.
2
എന്റെ പ്രാര്‍ഥനയ്ക്കു മറുപടിയായി എനിക്ക് ആറ്റുനോറ്റു ലഭിച്ച മകനേ, എന്താണു ഞാന്‍ നിന്നോടു പറയേണ്ടത്?
3
സ്ത്രീകള്‍ക്ക് നിന്റെ പൗരുഷവും രാജാക്കന്മാരെ പാട്ടിലാക്കി നശിപ്പിക്കുന്ന സ്ത്രീകള്‍ക്കു നിന്റെ കഴിവുകളും നല്‍കരുത്.
4
വീഞ്ഞ് കുടിക്കുന്നതു രാജാക്കന്മാര്ക്കു ചേര്‍ന്നതല്ല. ലെമൂവേലേ, രാജാക്കന്മാര്ക്ക് അതു ചേര്‍ന്നതല്ല; മദ്യാസക്തി ഭരണാധിപന്മാര്ക്ക് ഉചിതമല്ല.
5
അവര്‍ മദ്യപിച്ചു കല്പനകള് വിസ്മരിക്കുകയും പീഡിതന്റെ ന്യായമായ അവകാശങ്ങള്‍ അവഗണിക്കുകയും ചെയ്യും.
6
നശിക്കാന്‍ പോകുന്നവനു മദ്യവും കഠിനദുഃഖത്തിലിരിക്കുന്നവനു വീഞ്ഞും കൊടുക്കുക.
7
അവര്‍ കുടിച്ചു തങ്ങളുടെ ദാരിദ്ര്യവും കഷ്ടതയും മറക്കട്ടെ.
8
മൂകനുവേണ്ടിയും അഗതിയുടെ അവകാശങ്ങള്‍ക്കുവേണ്ടിയും നീ സംസാരിക്കുക.
9
നീ നീതിപൂര്‍വം വിധി കല്പിക്കുക; എളിയവന്റെയും ദരിദ്രന്റെയും അവകാശം സംരക്ഷിക്കുക.
10
ഉത്തമയായ ഭാര്യയെ ആര്‍ക്കു ലഭിക്കും? അവള് രത്നങ്ങളിലും വിലപ്പെട്ടവള്‍.
11
ഭര്‍ത്താവ് അവളെ പൂര്‍ണമായി വിശ്വസിക്കുന്നു. അയാളുടെ നേട്ടങ്ങള്‍ വര്‍ധിക്കും.
12
അവള് ആജീവനാന്തം തന്റെ ഭര്‍ത്താവിനു നന്മയല്ലാതെ ഒരു തിന്മയും ചെയ്യുന്നില്ല.
13
അവള് ആട്ടിന്‍രോമവും ചണവും ശേഖരിച്ച് ഉത്സാഹത്തോടെ പണിയെടുക്കുന്നു.
14
അവള് വ്യാപാരിയുടെ കപ്പല്‍പോലെ വിദൂരത്തുനിന്ന് ആഹാരസാധനങ്ങള്‍ കൊണ്ടുവരുന്നു.
15
പുലരും മുമ്പേ ഉണര്‍ന്നു കുടുംബാംഗങ്ങള്‍ക്ക് അവള് ആഹാരം ഒരുക്കുന്നു. പരിചാരികകള്‍ക്കു ജോലി നിര്‍ദ്ദേശിക്കുന്നു.
16
അവള് നല്ല നിലം നോക്കി വാങ്ങുന്നു, താന്‍ നേടിയ വകകൊണ്ട് അവള് മുന്തിരിത്തോട്ടം നട്ടു പിടിപ്പിക്കുന്നു.
17
അവള് അര മുറുക്കി ഉത്സാഹപൂര്‍വം കഠിനാധ്വാനം ചെയ്യുന്നു.
18
തന്റെ വ്യാപാരം ആദായകരമാണോ എന്ന് അവള് പരിശോധിക്കുന്നു. രാത്രിയിലും അധ്വാനിക്കുന്നതുകൊണ്ട് അവളുടെ വിളക്ക് അണയുന്നില്ല.
19
അവള് തക്ലിയും ചര്‍ക്കയും ഉപയോഗിച്ചു നൂല് നൂല്ക്കുന്നു.
20
ദരിദ്രരെയും അഗതികളെയും ഉദാരമായി സഹായിക്കുന്നു.
21
മഞ്ഞു പെയ്യുന്ന കാലത്ത് അവള് സ്വഭവനത്തിലുള്ളവരെ ഓര്‍ത്ത് ആകുലപ്പെടുന്നില്ല. വീട്ടിലുള്ള എല്ലാവര്ക്കും കമ്പിളി വസ്ത്രമുണ്ടല്ലോ.
22
അവള് സ്വന്ത കൈകൊണ്ടു വിരിപ്പുകള്‍ നിര്‍മ്മിക്കുന്നു; സ്വയം നെയ്തുണ്ടാക്കിയ നേര്‍ത്ത ലിനന്‍ കൊണ്ടുള്ള കടുംചുവപ്പു വസ്ത്രങ്ങള്‍ അവള് ധരിക്കുന്നു.
23
അവളുടെ ഭര്‍ത്താവു ജനപ്രമാണികളോടൊത്തു പട്ടണവാതില്ക്കല് ഇരിക്കുമ്പോള്‍ ശ്രദ്ധേയനായിത്തീരുന്നു.
24
അവള് ലിനന്‍വസ്ത്രം ഉണ്ടാക്കി വില്‍ക്കുന്നു; അരക്കച്ച നിര്‍മ്മിച്ച് കച്ചവടക്കാരെ ഏല്പിക്കുന്നു.
25
ബലവും അന്തസ്സും അവള് അണിയുന്നു; ഭാവിയെ ഓര്‍ത്ത് അവള് പുഞ്ചിരി തൂകുന്നു.
26
അവള് ജ്ഞാനവചസ്സുകള്‍ മൊഴിയുന്നു; ദയാപൂര്‍ണമായ ഉപദേശങ്ങള്‍ നല്കുന്നു.
27
കുടുംബാംഗങ്ങളുടെ പെരുമാറ്റം അവള് നല്ലവിധം നിരീക്ഷിക്കുന്നു. അലസമായി ഇരുന്ന് അവള് അഹോവൃത്തി കഴിക്കുന്നില്ല.
28
അവളുടെ മക്കള്‍ അവളെ ആദരിക്കുന്നു; ഭര്‍ത്താവും അവളെ പുകഴ്ത്തുന്നു.
29
അനേകം ഉത്തമകുടുംബിനികള്‍ ഉണ്ട്; നീയാകട്ടെ അവരെയെല്ലാം അതിശയിക്കുന്നു.
30
വശ്യത വഞ്ചനാത്മകം, സൗന്ദര്യം വ്യര്‍ഥവും ദൈവഭക്തിയുള്ള വനിതയാകട്ടെ പ്രശംസ അര്‍ഹിക്കുന്നു.
31
അവളുടെ പ്രയത്നഫലം അവള്‍ക്കു നല്കുവിന്, അവളുടെ പ്രവൃത്തികള്‍ പട്ടണവാതില്ക്കല് പ്രകീര്‍ത്തിക്കപ്പെടട്ടെ.
← Chapter 30
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31