bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 6
Proverbs 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 7 →
1
മകനേ, നീ അയല്‍ക്കാരനുവേണ്ടി ജാമ്യം നില്‍ക്കുകയോ അന്യനുവേണ്ടി ഉറപ്പു കൊടുക്കുകയോ
2
നിന്റെ വാക്കുകളാല്‍ത്തന്നെ കെണിയില്‍പ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍,
3
നീ ഇപ്രകാരം പ്രവര്‍ത്തിച്ച് രക്ഷപെടുക. നീ അയല്ക്കാരന്റെ പിടിയില്‍ പെട്ടിരിക്കുന്നുവല്ലോ; നീ വേഗം പോയി അയല്‍ക്കാരനോടു നിര്‍ബന്ധപൂര്‍വം അപേക്ഷിക്കുക.
4
അതുവരെ നിന്റെ കണ്ണിനു നിദ്രയും നിന്റെ കണ്പോളകള്ക്ക് മയക്കവും അനുവദിക്കരുത്.
5
നായാട്ടുകാരന്റെ കെണിയില്‍നിന്ന് കലമാനെപ്പോലെയോ വേട്ടക്കാരന്റെ കുടുക്കില്‍നിന്ന് പക്ഷിയെപ്പോലെയോ നീ രക്ഷപെടുക.
6
മടിയാ, നീ ഉറുമ്പിന്റെ പ്രവൃത്തികള്‍ നിരീക്ഷിച്ച് ബുദ്ധിമാനായിത്തീരുക.
7
നായകനോ, മേലധികാരിയോ, ഭരണാധിപനോ ഇല്ലാതിരുന്നിട്ടും
8
അതു വേനല്‍ക്കാലത്ത് ആഹാരം തേടുന്നു; കൊയ്ത്തുകാലത്ത് ജീവസന്ധാരണത്തിനുള്ള വക സംഭരിക്കുന്നു.
9
മടിയാ, നീ എത്രനേരം ഇങ്ങനെ കിടക്കും? മയക്കത്തില്‍നിന്ന് നീ എപ്പോഴാണ് എഴുന്നേല്ക്കുക?
10
അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം; കൈ കെട്ടിക്കിടന്ന് അല്പനേരം കൂടി വിശ്രമിക്കാം.
11
അപ്പോള്‍ ദാരിദ്ര്യം യാചകനെപ്പോലെ വന്നുകയറും; ഇല്ലായ്മ ആയുധപാണിയെപ്പോലെ നിന്നെ പിടികൂടും.
12
വിലകെട്ടവനും ദുഷ്കര്‍മിയുമായവന്‍ വക്രത സംസാരിച്ചുകൊണ്ടു നടക്കും.
13
അവന് കണ്ണുകൊണ്ടു സൂചന നല്‍കും, പാദംകൊണ്ടു നിലത്തു തോണ്ടും; വിരല്‍കൊണ്ട് ആംഗ്യം കാട്ടും.
14
നിരന്തരം കലഹം വിതച്ചുകൊണ്ട് അവന്റെ കുടിലഹൃദയം ദുഷ്ടത ആസൂത്രണം ചെയ്യുന്നു.
15
ഉടനേ അവന് ആപത്തുണ്ടാകും. വീണ്ടെടുക്കാന്‍ കഴിയാത്തവിധം നിമിഷങ്ങള്‍ക്കകം അവന് തകര്‍ന്നുപോകും.
16
ആറു കാര്യങ്ങള്‍ സര്വേശ്വരന് വെറുക്കുന്നു. ഏഴാമതൊന്നുകൂടി അവിടുന്നു മ്ലേച്ഛമായി കരുതുന്നു.
17
ഗര്‍വുപൂണ്ട കണ്ണുകളും വ്യാജം പറയുന്ന നാവും നിര്‍ദോഷിയെ വധിക്കുന്ന കരവും
18
ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിലേക്കു പായുന്ന കാലുകളും
19
വ്യാജം ഇടവിടാതെ പറയുന്ന കള്ളസ്സാക്ഷിയെയും സഹോദരന്മാരെ തമ്മില്‍ ഭിന്നിപ്പിക്കുന്നവനെയുംതന്നെ.
20
മകനേ, നിന്റെ പിതാവിന്റെ കല്പന അനുസരിക്കുക; നിന്റെ മാതാവിന്റെ ഉപദേശങ്ങള്‍ നിരസിക്കരുത്.
21
അവ എപ്പോഴും നിന്റെ ഹൃദയത്തില്‍ ഉറപ്പിച്ചുകൊള്ളുക; അവ നിന്റെ കഴുത്തില്‍ അണിയുക.
22
നടക്കുമ്പോള്‍ അവ നിന്നെ നയിക്കും; ഉറങ്ങുമ്പോള്‍ നിന്നെ കാക്കും; ഉണരുമ്പോള്‍ നിന്നെ പ്രബോധിപ്പിക്കും.
23
കല്പന വിളക്കും പ്രബോധനം വെളിച്ചവും ശിക്ഷണത്തിന്റെ ശാസനകള്‍ ജീവന്റെ മാര്‍ഗവുമാകുന്നു.
24
അവ ദുര്‍വൃത്തരില്‍നിന്നും വ്യഭിചാരിണിയുടെ ചക്കരവാക്കുകളില്‍ നിന്നും നിന്നെ രക്ഷിക്കും.
25
അവളുടെ സൗന്ദര്യത്തില്‍ നീ മതിമറക്കരുത്; കടക്കണ്ണുകൊണ്ടു നിന്നെ വശീകരിക്കാന്‍ അവളെ അനുവദിക്കയുമരുത്.
26
വേശ്യക്ക് ഒരു അപ്പക്കഷണം മതിയായിരിക്കാം പ്രതിഫലം. എന്നാല്‍ അവള് ഒരു മനുഷ്യന്റെ ജീവനെത്തന്നെ അപകടപ്പെടുത്തുന്നു.
27
തന്റെ വസ്ത്രം കരിയാതെ ഒരുവനു മടിയില്‍ തീ കൊണ്ടുനടക്കാമോ?
28
കാലു പൊള്ളാതെ തീക്കനലിന്മേല് നടക്കാമോ?
29
അതുപോലെയാണ് അയല്ക്കാരന്റെ ഭാര്യയെ പ്രാപിക്കുന്നവനും. പരസ്ത്രീയെ സ്പര്‍ശിക്കുന്ന ഒരുവനും ശിക്ഷ കിട്ടാതിരിക്കുകയില്ല.
30
വിശന്നുവലഞ്ഞവന് വിശപ്പ് അടക്കാനായി മോഷ്ടിച്ചാലും ആളുകള്‍ അവനെ നിന്ദിക്കുകയില്ലേ?
31
പിടികൂടപ്പെട്ടാല്‍, ഏഴിരട്ടി മടക്കിക്കൊടുക്കണം വീട്ടിലുള്ള സമസ്തവസ്തുക്കളും അതിലേക്കായി അവന് നല്കേണ്ടിവരുമല്ലോ.
32
വ്യഭിചരിക്കുന്നവനു സുബോധമില്ല; അവന് സ്വയം നശിക്കുന്നു.
33
അവനു പ്രഹരവും അപമാനവും ലഭിക്കും; അവന്റെ അവമതി മാഞ്ഞുപോകുന്നുമില്ല.
34
ജാരശങ്ക ഭര്‍ത്താവിനെ കോപാന്ധനാക്കുന്നു; അവന് പ്രതികാരം ചെയ്യുന്നതില്‍ ഇളവുകാട്ടുകയില്ല.
35
ഒരു നഷ്ടപരിഹാരവും അവന് സ്വീകരിക്കുകയില്ല; എത്ര സമ്മാനം നല്കിയാലും അവന് പ്രീണിതനാവുകയില്ല.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31