bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 23
Proverbs 23
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 24 →
1
ഭരണാധിപനോടുകൂടെ ഭക്ഷണത്തിനിരിക്കുമ്പോള്‍ നിന്റെ മുമ്പില്‍ ഇരിക്കുന്നത് എന്തെന്നു ശ്രദ്ധിക്കണം.
2
ഭോജനപ്രിയനെങ്കില്‍ നിയന്ത്രണം പാലിക്കുക,
3
അവന്റെ സ്വാദിഷ്ട വിഭവങ്ങള്‍ നീ മോഹിക്കരുത്. അതു നിന്നെ വഞ്ചിക്കാന്‍ അവന് ഉപയോഗിക്കുന്നതായിരിക്കുമല്ലോ.
4
ധനം നേടുവാന്‍ കഠിനപ്രയത്നം അരുത്, അതില്‍നിന്ന് ഒഴിഞ്ഞു നില്ക്കാന് വിവേകം കാട്ടുക.
5
ധനത്തിന്മേല്‍ ദൃഷ്ടി പതിക്കുമ്പോഴേക്ക് അത് അപ്രത്യക്ഷമാകും. കഴുകനെപ്പോലെ ചിറകുവച്ച് അത് ഉയരത്തിലേക്കു പറന്നുപോകും.
6
ലുബ്ധന്റെ അപ്പം ഭക്ഷിക്കരുത്. അവന്റെ വിശിഷ്ടഭോജ്യം മോഹിക്കയുമരുത്.
7
കാരണം, അയാള്‍ ഉള്ളില്‍ കണക്കു കൂട്ടിക്കൊണ്ടിരിക്കും; തിന്നാനും കുടിക്കാനും അവന് പറയുമെങ്കിലും അവനില്‍ ആത്മാര്‍ഥത കാണുകയില്ല.
8
നീ ഭക്ഷിച്ചത് നീ ഛര്‍ദിക്കും, നിന്റെ ഹൃദ്യമായ വാക്കുകള്‍ നിഷ്ഫലമായിത്തീരും.
9
ഭോഷനോടു സാരമുള്ള വാക്കുകള്‍ നീ സംസാരിക്കരുത്; നിന്റെ വാക്കുകളിലെ ജ്ഞാനത്തെ അവന് നിന്ദിക്കുമല്ലോ.
10
പണ്ടേയുള്ള അതിരു നീ നീക്കരുത്; അനാഥരുടെ ഭൂമി കൈയേറരുത്,
11
അവരുടെ വീണ്ടെടുപ്പുകാരന് കരുത്തനാണ്; നിനക്കെതിരെ അവിടുന്ന് അവര്‍ക്കുവേണ്ടി വാദിക്കും.
12
നിന്റെ ഹൃദയം പ്രബോധനത്തിനും നിന്റെ ചെവി വിജ്ഞാനവചസ്സുകള്‍ക്കും സമര്‍പ്പിക്കുക.
13
ബാലനെ ശിക്ഷിക്കാന്‍ മടിക്കരുത്; വടികൊണ്ട് അടിച്ചാല്‍ അവന് മരിച്ചു പോകയില്ല.
14
അങ്ങനെ ചെയ്താല്‍ നീ അവനെ പാതാളത്തില്‍നിന്നു രക്ഷിക്കുകയാണു ചെയ്യുന്നത്.
15
മകനേ, നീ ജ്ഞാനിയായിത്തീര്‍ന്നാല്‍ എന്റെ ഹൃദയം സന്തോഷിക്കും.
16
നീ സത്യം സംസാരിക്കുമ്പോള്‍ എന്റെ ഉള്ളം ആനന്ദിക്കും.
17
നിനക്കു പാപികളോട് അസൂയ തോന്നരുത്. നീ എപ്പോഴും ദൈവഭക്തിയുള്ളവന്‍ ആയിരിക്കുക.
18
അങ്ങനെയെങ്കില്‍ നിനക്കു ശോഭനമായ ഭാവിയുണ്ട്; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയില്ല.
19
മകനേ, എന്റെ വാക്കുകള്‍ ശ്രദ്ധിച്ച് ജ്ഞാനിയായിത്തീരുക, മനസ്സിനെ നേര്‍വഴിയെ നയിക്കുക.
20
നീ മദ്യപിക്കുന്നവരുടെയും മാംസഭോജനപ്രിയരുടെയും ഇടയില്‍ കഴിയരുത്.
21
മദ്യപനും ഭോജനപ്രിയനും ദരിദ്രനായിത്തീരും; അലസത മനുഷ്യനെ കീറത്തുണി ധരിപ്പിക്കും.
22
നിന്റെ പിതാവിന്റെ വാക്കു കേള്‍ക്കുക; വൃദ്ധയായ മാതാവിനെ നിന്ദിക്കരുത്.
23
എന്തു വിലകൊടുത്തും സത്യം നേടുക; ജ്ഞാനവും പ്രബോധനവും വിവേകവും ആര്‍ജിക്കുക.
24
നീതിമാന്റെ പിതാവ് അത്യധികം ആനന്ദിക്കും; ജ്ഞാനിയായ പുത്രനുള്ളവന് അവന്മൂലം സന്തോഷിക്കും.
25
നിന്റെ മാതാപിതാക്കള്‍ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവള്‍ ആനന്ദിക്കട്ടെ.
26
മകനേ, ഞാന്‍ പറയുന്നതു സശ്രദ്ധം ശ്രവിക്കുക, എന്റെ വഴികള്‍ നീ അനുവര്‍ത്തിക്കുക.
27
അഭിസാരിക ആഴമേറിയ ഗര്‍ത്തമാണ്; പരസ്ത്രീ ഇടുങ്ങിയ കിണറും.
28
കൊള്ളക്കാരനെപ്പോലെ അവള് പതിയിരിക്കുന്നു; അവിശ്വസ്തരുടെ സംഖ്യ അവള് വര്‍ധിപ്പിക്കുന്നു.
29
ആര്‍ക്കാണു ദുരിതവും സങ്കടവും കലഹവും ആവലാതിയും? അകാരണമായ മുറിവുകള്‍ ആര്‍ക്കാണ്? ആരുടെ കണ്ണുകളാണു ചുവന്നിരിക്കുക?
30
വീര്യമുള്ള വീഞ്ഞു കുടിക്കുന്നവര്‍ക്കും ദീര്‍ഘനേരം മദ്യപിച്ചു കഴിയുന്നവര്‍ക്കും തന്നെ.
31
ചുവന്ന വീഞ്ഞ് പാനപാത്രത്തിലിരുന്നു നുരഞ്ഞുപൊങ്ങുന്നതും തിളങ്ങുന്നതും രുചിയോടെ അത് അകത്താക്കുന്നതും നീ നോക്കി നില്‍ക്കരുത്.
32
അവസാനം അതു സര്‍പ്പത്തെപ്പോലെ കടിക്കും; അണലിയെപ്പോലെ കൊത്തും.
33
അപ്പോള്‍ നീ അസാധാരണ കാഴ്ചകള്‍ കാണും; നീ വേണ്ടാത്ത കാര്യങ്ങള്‍ പറയും.
34
നീ നടുക്കടലില്‍ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്നവനെപ്പോലെയും ആകും.
35
“അവര്‍ എന്നെ അടിച്ചു; എന്നാല്‍ എനിക്കു വേദനിച്ചില്ല; അവര്‍ എന്നെ പ്രഹരിച്ചു; എനിക്ക് ഒന്നും പറ്റിയില്ല; എപ്പോള്‍ ഞാന്‍ ഉണരും? ഞാന്‍ ഇനിയും കുടിക്കും” എന്നു നീ പറയും.
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31