bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 17
Proverbs 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 18 →
1
കലഹമുള്ള ഭവനത്തിലെ വലിയ വിരുന്നിലും മെച്ചം സ്വസ്ഥതയുള്ളിടത്തെ ഉണങ്ങിയ അപ്പക്കഷണമാണ്.
2
നിന്ദ്യമായി വര്‍ത്തിക്കുന്ന യജമാനപുത്രനെ ബുദ്ധിമാനായ ദാസന് ഭരിക്കും. പുത്രന്മാരില് ഒരാളെപ്പോലെ കുടുംബസ്വത്തിന്റെ ഓഹരി അയാള്‍ നേടും.
3
വെള്ളി മൂശയിലും സ്വര്‍ണം ഉലയിലും പുടം ചെയ്യുംപോലെ സര്വേശ്വരന് ഹൃദയങ്ങളെ ശോധന ചെയ്യുന്നു.
4
ദുഷ്കര്‍മി ദുര്‍ജനത്തിന്റെ വാക്കു കേള്‍ക്കുന്നു, നുണയന് അപവാദത്തിനു ചെവി കൊടുക്കുന്നു.
5
ദരിദ്രനെ പരിഹസിക്കുന്നവന് അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു. അന്യന്റെ വിപത്തില്‍ സന്തോഷിക്കുന്നവന് ശിക്ഷിക്കപ്പെടാതിരിക്കയില്ല.
6
പേരക്കിടാങ്ങള്‍ വൃദ്ധന്മാര്ക്കു കിരീടം; മക്കളുടെ അഭിമാനം പിതാക്കന്മാര്തന്നെ.
7
സുഭാഷിതം ഭോഷനു ചേര്‍ന്നതല്ല; വ്യാജഭാഷണം പ്രഭുവിന് ഉചിതമല്ല.
8
കൈക്കൂലി കൊടുക്കുന്നവന് അതൊരു മാന്ത്രികക്കല്ലെന്നു കരുതുന്നു; അതുകൊണ്ട് എങ്ങോട്ടു തിരിഞ്ഞാലും അഭിവൃദ്ധിപ്പെടാമെന്നാണ് അവന്റെ വിചാരം.
9
അപരാധം ക്ഷമിക്കുന്നവന് സ്നേഹം നേടുന്നു; എന്നാല്‍ അതു പറഞ്ഞു പരത്തുന്നവന്‍ മിത്രങ്ങളെ അകറ്റുന്നു.
10
ഭോഷനു നൂറ് അടി കൊടുക്കുന്നതിലും ഫലപ്രദം വിവേകമുള്ളവനെ ഒന്നു ശാസിക്കുന്നതാണ്.
11
നിഷേധി കലഹം അന്വേഷിക്കുന്നു; അവനെതിരെ നിഷ്ഠുരനായ ദൂതന് അയയ്ക്കപ്പെടും.
12
ഭോഷനെ അവന്റെ ഭോഷത്തത്തില് എതിരിടുന്നതിലും ഭേദം കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ട പെണ്‍കരടിയെ നേരിടുകയാണ്.
13
നന്മയ്ക്കു പകരം തിന്മ പ്രവര്‍ത്തിക്കുന്നവന്റെ ഭവനത്തില്‍നിന്ന് അനര്‍ഥം വിട്ടകലുകയില്ല.
14
അണപൊട്ടി ഒഴുകുന്നതുപോലെയാണ് കലഹത്തിന്റെ ആരംഭം; അതുകൊണ്ടു തുടക്കത്തില്‍ത്തന്നെ കലഹം ഒഴിവാക്കുക.
15
ദുഷ്ടനെ ന്യായീകരിക്കുന്നവനെയും നീതിമാനെ കുറ്റപ്പെടുത്തുന്നവനെയും സര്വേശ്വരന് ഒരുപോലെ വെറുക്കുന്നു.
16
വിജ്ഞാനം നേടാന്‍ മനസ്സില്ലാതിരിക്കെ, ജ്ഞാനസമ്പാദനത്തിനു മൂഢനു ദ്രവ്യം എന്തിന്?
17
സ്നേഹിതന് എല്ലായ്പോഴും സ്നേഹിക്കുന്നു, അനര്‍ഥകാലത്ത് അവന് നിനക്കു സഹോദരനായിരിക്കും.
18
ബുദ്ധിഹീനന് അയല്‍ക്കാരനുവേണ്ടി ജാമ്യം നില്ക്കുന്നു.
19
അതിക്രമം ഇഷ്ടപ്പെടുന്നവന് കലഹപ്രിയനാകുന്നു. സമ്പത്തിന്റെ പ്രൗഢി കാട്ടുന്നവന് വിനാശം വിളിച്ചുവരുത്തുന്നു.
20
വക്രമനസ്കന് ഐശ്വര്യം ഉണ്ടാവുകയില്ല; വികടം പറയുന്നവന് അനര്‍ഥത്തില്‍ നിപതിക്കും.
21
മൂഢനായ പുത്രന് പിതാവിനു ദുഃഖകാരണം; ഭോഷന്റെ പിതാവിനു സന്തോഷം ഉണ്ടാവുകയില്ല.
22
സന്തുഷ്ടഹൃദയം ആരോഗ്യദായകം; എന്നാല്‍ തളര്‍ന്ന മനസ്സ് ആരോഗ്യം കെടുത്തുന്നു.
23
ന്യായത്തിന്റെ പാത മറിച്ചുകളയാന്‍ ദുഷ്ടന് രഹസ്യമായി കൈക്കൂലി വാങ്ങുന്നു.
24
വിവേകി ജ്ഞാനമുള്ളവനായിരിക്കുന്നു; മൂഢന്റെ ദൃഷ്ടി ഭൂമിയിലെങ്ങും അലഞ്ഞുതിരിയുന്നു.
25
മൂഢനായ മകന് പിതാവിനു ദുഃഖം; അവനെ പ്രസവിച്ചവള്‍ക്ക് കയ്പ്.
26
നീതിമാനു പിഴയിടുന്നതു ശരിയല്ല; ശ്രേഷ്ഠന്മാരെ നീതിനിമിത്തം പ്രഹരിക്കുന്നതും ഉചിതമല്ല.
27
വാക്കുകള്‍ നിയന്ത്രിക്കുന്നവന് ജ്ഞാനി, പ്രശാന്ത മനസ്സുള്ളവന് വിവേകി.
28
മൗനം പാലിച്ചാല്‍ ഭോഷനും ജ്ഞാനിയായി കരുതപ്പെടും. വായടച്ചിരുന്നാല്‍ അവന് ബുദ്ധിമാനായി ഗണിക്കപ്പെടും.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31