bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 16
Proverbs 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 17 →
1
മനുഷ്യന് പദ്ധതികള്‍ നിരൂപിക്കുന്നു, അന്തിമതീരുമാനം സര്‍വേശ്വരന്റേതത്രേ.
2
തന്റെ മാര്‍ഗങ്ങള്‍ ശരിയാണെന്ന് ഒരുവനു തോന്നുന്നു, സര്‍വേശ്വരനോ ഹൃദയവിചാരങ്ങള്‍ പരിശോധിക്കുന്നു.
3
നിന്റെ പ്രവൃത്തികള്‍ സര്‍വേശ്വരനില്‍ സമര്‍പ്പിക്കുക, എന്നാല്‍ നിന്റെ ആഗ്രഹങ്ങള്‍ സഫലമാകും.
4
ഓരോന്നിനെയും പ്രത്യേക ലക്ഷ്യത്തോടെ സര്വേശ്വരന് സൃഷ്ടിച്ചിരിക്കുന്നു, അനര്‍ഥദിവസത്തിനുവേണ്ടി ദുഷ്ടനെയും.
5
അഹങ്കാരികളെ സര്വേശ്വരന് വെറുക്കുന്നു, അവര്‍ക്ക് തീര്‍ച്ചയായും ശിക്ഷ ലഭിക്കും.
6
വിശ്വസ്തതയും കൂറും ആണ് അകൃത്യത്തിനു പരിഹാരം. ദൈവഭക്തി മനുഷ്യനെ തിന്മയില് നിന്ന് അകറ്റും.
7
ഒരുവന്റെ വഴികള്‍ സര്‍വേശ്വരനു പ്രസാദകരമാകുമ്പോള്‍ അവന്റെ ശത്രുക്കളെപ്പോലും അവിടുന്ന് അവനോട് രഞ്ജിപ്പിക്കുന്നു.
8
നീതികൊണ്ടു നേടിയ അല്പ ധനമാണ്, അനീതികൊണ്ടു നേടിയ വലിയ ധനത്തെക്കാള്‍ മെച്ചം.
9
ഒരു മനുഷ്യന് തന്റെ മാര്‍ഗങ്ങള്‍ ആലോചിച്ചുവയ്ക്കുന്നു, എന്നാല്‍ സര്‍വേശ്വരനാണ് അവന്റെ കാലടികളെ നിയന്ത്രിക്കുന്നത്.
10
ദൈവപ്രചോദിതമായ വാക്കുകള്‍ രാജാവിന്റെ അധരങ്ങളിലുണ്ട്; വിധിക്കുമ്പോള്‍ അദ്ദേഹത്തിനു തെറ്റുപറ്റുകയില്ല.
11
ഒത്തതുലാസും അളവുകോലും സര്വേശ്വരന് ആഗ്രഹിക്കുന്നു. സഞ്ചിയിലെ തൂക്കുകട്ടികളെല്ലാം അവിടുന്നു നിശ്ചയിച്ചത്.
12
രാജാക്കന്മാര്ക്ക് അധാര്‍മികത മ്ലേച്ഛമാണ്. ധാര്‍മികതയിലാണ് സിംഹാസനം ഉറപ്പിക്കപ്പെട്ടിരിക്കുന്നത്.
13
സത്യസന്ധമായ ഭാഷണം രാജാവിനെ സന്തോഷിപ്പിക്കുന്നു. സത്യം പറയുന്നവനെ അദ്ദേഹം സ്നേഹിക്കുന്നു.
14
രാജാവിന്റെ രോഷം മരണദൂതനാകുന്നു; അതു ശമിപ്പിക്കാന്‍ ജ്ഞാനിക്കു കഴിയും.
15
രാജാവിന്റെ പ്രസാദത്തില്‍ ജീവനുണ്ട്, അദ്ദേഹത്തിന്റെ പ്രസാദം വസന്തത്തില്‍ മഴ പെയ്യിക്കുന്ന മേഘംപോലെ ആകുന്നു.
16
ജ്ഞാനം നേടുന്നതു സ്വര്‍ണസമ്പാദനത്തിലും മെച്ചം! വിവേകം വെള്ളിയെക്കാള് എത്ര അഭികാമ്യം!
17
നേരുള്ളവരുടെ വഴി ദോഷം വിട്ട് അകന്നുപോകുന്നു; തന്റെ വഴി സൂക്ഷിക്കുന്നവന് സ്വന്തജീവന്‍ സുരക്ഷിതമാക്കുന്നു.
18
അഹങ്കാരം നാശത്തിന്റെയും ധാര്‍ഷ്ട്യം പതനത്തിന്റെയും മുന്നോടിയാണ്.
19
ഗര്‍വിഷ്ഠരോടുകൂടി കൊള്ള പങ്കിടുന്നതിലും നല്ലത് എളിയവരോടൊപ്പം എളിമയില്‍ കഴിയുന്നതാണ്.
20
ദൈവവചനം അനുസരിക്കുന്നവന് ഐശ്വര്യം പ്രാപിക്കും; സര്‍വേശ്വരനില്‍ ശരണപ്പെടുന്നവന് ഭാഗ്യവാന്.
21
വിവേകി ജ്ഞാനമുള്ളവന് എന്ന് അറിയപ്പെടും; ഹൃദ്യമായി സംസാരിക്കുന്നവന് അനുനയമുള്ളവനാകുന്നു.
22
ജ്ഞാനിക്ക് വിജ്ഞാനം ജീവന്റെ ഉറവയാകുന്നു, ഭോഷത്തമോ ഭോഷനുള്ള ശിക്ഷയത്രേ.
23
ജ്ഞാനിയുടെ മനസ്സ് വിവേകപൂര്‍ണമാകുന്നു; അതുകൊണ്ട് അവന്റെ വാക്കുകള്‍ക്ക് കൂടുതല്‍ അനുനയശക്തിയുണ്ട്.
24
ഹൃദ്യമായ വാക്കു തേന്‍കട്ടയാണ്, അതു മനസ്സിനു മാധുര്യവും ശരീരത്തിന് ആരോഗ്യവും പകരുന്നു.
25
നേരായി തോന്നുന്ന മാര്‍ഗം അവസാനം മരണത്തിലേക്കു നയിക്കുന്നതാവാം.
26
വിശപ്പു തൊഴിലാളിയെക്കൊണ്ടു കഠിനാധ്വാനം ചെയ്യിക്കുന്നു. അവന്റെ വിശപ്പ് അവനെ അതിനു പ്രേരിപ്പിക്കുന്നു.
27
വിലകെട്ട മനുഷ്യന് ദോഷം നിരൂപിക്കുന്നു; അവന്റെ വാക്കുകള്‍ എരിതീയാണ്.
28
വികടബുദ്ധി കലഹം പരത്തുന്നു, ഏഷണിക്കാരന് മിത്രങ്ങളെ ഭിന്നിപ്പിക്കുന്നു.
29
അക്രമി അയല്‍ക്കാരനെ വശീകരിച്ചു ഹീനമായ മാര്‍ഗത്തിലേക്കു നയിക്കുന്നു.
30
കണ്ണിറുക്കി കാട്ടുന്നവന് വക്രത ആലോചിക്കുന്നു, തന്റെ അധരങ്ങള്‍ കടിച്ചമര്‍ത്തുന്നവന്‍ തിന്മയ്ക്കു വഴിഒരുക്കുന്നു.
31
നരച്ച തല മഹത്ത്വത്തിന്റെ കിരീടം, നീതിനിഷ്ഠമായ ജീവിതംകൊണ്ട് അതു കൈവരും.
32
ക്ഷമാശീലന്‍ അതിശക്തനെക്കാളും ആത്മനിയന്ത്രണമുള്ളവന് നഗരം പിടിച്ചടക്കുന്നവനെക്കാളും ശ്രേഷ്ഠന്.
33
കാര്യങ്ങള്‍ തീരുമാനിക്കാന്‍ കുറിയിടുന്നു, അന്തിമതീര്‍പ്പു കല്പിക്കുന്നതു സര്‍വേശ്വരനാണ്.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31