bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 25
Proverbs 25
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 26 →
1
ഇവയും യെഹൂദാരാജാവായ ഹിസ്കീയായുടെ ആളുകള്‍ പകര്‍ത്തിയ ശലോമോന്റെ സുഭാഷിതങ്ങളാണ്.
2
നിഗൂഢത ദൈവത്തിന്റെ മഹത്ത്വമാണ്; എന്നാല്‍ അത് ആരാഞ്ഞറിയുന്നതാണു രാജാക്കന്മാരുടെ മഹത്ത്വം.
3
ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും അളക്കാന്‍ ആവാത്തതുപോലെയാണു രാജാക്കന്മാരുടെ മനസ്സ്.
4
വെള്ളിയില്‍നിന്നു കീടം നീക്കുക, അപ്പോള്‍ ശുദ്ധമായ വെള്ളി കിട്ടും.
5
രാജസന്നിധിയില്‍നിന്നു ദുരുപദേഷ്ടാക്കളെ നീക്കുക; അപ്പോള്‍ രാജത്വം നീതിയില്‍ അധിഷ്ഠിതമായിരിക്കും.
6
രാജസന്നിധിയില്‍ മുന്‍നിരക്കാരനായി കയറിനില്ക്കുകയോ മഹാന്മാരുടെ സ്ഥാനം പിടിക്കുകയോ അരുത്.
7
രാജസന്നിധിയില്‍ നീ താഴ്ത്തപ്പെടുന്നതിലും നല്ലത് “ഇങ്ങോട്ടു കയറിവരൂ” എന്നു നിന്നോടു പറയാനിടയാകുന്നതാണ്.
8
നീ കണ്ടത് എന്തോ അതു കോടതിയില്‍ വെളിപ്പെടുത്താന്‍ തിടുക്കം കൂട്ടരുത്. നീ പറഞ്ഞതു തെറ്റാണെന്ന് അയല്ക്കാരന് തെളിയിച്ചാല്‍ നീ എന്തു ചെയ്യും?
9
അയല്‍ക്കാരനുമായുള്ള തര്‍ക്കം പരസ്പരം പറഞ്ഞു തീര്‍ക്കുക, മറ്റൊരുവന്റെ രഹസ്യം പുറത്തു പറയരുത്.
10
അപ്പോള്‍ കേള്ക്കുന്നവന് നിന്നെ നിന്ദിക്കും; നിന്റെ ദുഷ്കീര്‍ത്തിക്ക് അറുതി വരികയില്ല.
11
സന്ദര്‍ഭോചിതമായ വാക്ക് വെള്ളിത്താലത്തിലെ പൊന്‍നാരങ്ങാപോലെയാണ്.
12
ജ്ഞാനിയുടെ ശാസന കേള്‍ക്കുന്നതു സ്വര്‍ണവളയമോ, കനകാഭരണമോ പോലെയാണ്.
13
വിശ്വസ്തനായ ദൂതന് അയാളെ അയയ്ക്കുന്നവര്‍ക്ക് കൊയ്ത്തുകാലത്തെ മഞ്ഞിന്റെ തണുപ്പുപോലെയാകുന്നു. അവന് അവര്‍ക്ക് ഉന്മേഷം പകരുന്നു.
14
കൊടുക്കാത്ത ദാനത്തെ ചൊല്ലി പൊങ്ങച്ചം പറയുന്നവന് മാരി പൊഴിക്കാത്ത മേഘവും കാറ്റും പോലെയാണ്.
15
ക്ഷമകൊണ്ട് ഭരണാധികാരിയെ അനുനയിപ്പിക്കാം; മൃദുഭാഷണംകൊണ്ട് അസ്ഥിയെപ്പോലും വഴക്കാം.
16
തേന്‍ കിട്ടിയാലും ആവശ്യത്തിനുള്ളതേ ഭുജിക്കാവൂ; അല്ലെങ്കില്‍ തിന്നു ചെടിച്ചു നീ ഛര്‍ദിക്കും.
17
അയല്‍വീട്ടില്‍ അപൂര്‍വമായേ പോകാവൂ, അല്ലാഞ്ഞാല്‍ അതിസാന്നിധ്യം കൊണ്ട് അവര്‍ നിന്നെ വെറുക്കും.
18
അയല്‍ക്കാരനെതിരെ കള്ളസ്സാക്ഷ്യം പറയുന്നവന് ഗദയും വാളും മൂര്‍ച്ചയുള്ള അസ്ത്രവും പോലെയാണ്.
19
കഷ്ടകാലത്ത് വഞ്ചകനെ ആശ്രയിക്കുന്നത്, ആടുന്ന പല്ലിനും മുടന്തുന്ന കാലിനും തുല്യമാണ്.
20
വേദന നിറഞ്ഞവന്റെ മുന്നില്‍ ആഹ്ലാദത്തോടെ പാടുന്നത് കൊടുംതണുപ്പത്ത് ഒരുവന്റെ വസ്ത്രം ഉരിഞ്ഞുകളയുന്നതുപോലെയും മുറിവില്‍ വിനാഗിരി ഒഴിക്കുന്നതുപോലെയും ആകുന്നു.
21
നിന്റെ ശത്രുവിനു വിശക്കുന്നെങ്കില്‍ അപ്പം കൊടുക്കുക, ദാഹിക്കുന്നെങ്കില്‍ കുടിക്കാന്‍ കൊടുക്കുക.
22
അങ്ങനെ ചെയ്താല്‍ നീ അവനെ അപമാനാഗ്നിക്ക് ഇരയാക്കുന്നു. സര്വേശ്വരന് നിനക്കു പ്രതിഫലം നല്‍കും.
23
വടക്കന്‍കാറ്റ് മഴ കൊണ്ടുവരുന്നു, അതുപോലെ ഏഷണി രോഷം ഉളവാക്കുന്നു.
24
കലഹപ്രിയയായ സ്ത്രീയുമൊത്ത് വീട്ടില്‍ കഴിയുന്നതിലും മെച്ചം മട്ടുപ്പാവിന്റെ കോണില്‍ ഒതുങ്ങിക്കൂടുകയാണ്.
25
ദാഹത്തിനു കുളിര്‍ജലംപോലെയാണ് വിദൂരദേശത്തുനിന്നു ലഭിക്കുന്ന സദ്വാര്ത്ത.
26
ദുഷ്ടന്റെ മുമ്പില്‍ വഴങ്ങുന്ന നീതിമാന് കലങ്ങിയ അരുവിപോലെയും മലിനമാക്കപ്പെട്ട നീരുറവപോലെയുമാകുന്നു.
27
തേന്‍ അമിതമായി കുടിക്കുന്നതു നന്നല്ല; അതുപോലെയാണ് അമിതമായ പ്രശംസയും.
28
ആത്മനിയന്ത്രണം ഇല്ലാത്ത മനുഷ്യന്, ഇടിഞ്ഞു തകര്‍ന്നു കിടക്കുന്ന നഗരം പോലെയാകുന്നു.
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 26 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31