bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Proverbs 22
Proverbs 22
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 23 →
1
സല്‍പ്പേര് അമൂല്യസമ്പത്തിലും ആഗ്രഹിക്കത്തക്കത്. സത്കീര്‍ത്തി വെള്ളിയെയും പൊന്നിനെയുംകാള്‍ മെച്ചം.
2
ധനവാനും ദരിദ്രനും ഒരു കാര്യത്തില്‍ തുല്യരാണ്. അവരുടെ എല്ലാം സ്രഷ്ടാവ് സര്‍വേശ്വരനാകുന്നു.
3
വിവേകശാലി അനര്‍ഥം കണ്ട് ഒഴിഞ്ഞുമാറുന്നു, അവിവേകി നേരെ ചെന്ന് അപകടത്തില്‍പ്പെടുന്നു.
4
വിനയത്തിനും ദൈവഭക്തിക്കും ലഭിക്കുന്ന പ്രതിഫലം, ധനവും മാനവും ജീവനും ആകുന്നു.
5
കുബുദ്ധിയുടെ മാര്‍ഗത്തില്‍ മുള്ളും കെണിയും ഉണ്ട്; സ്വയം കാക്കുന്നവന് അവയില്‍നിന്ന് അകന്നിരിക്കും.
6
ബാല്യത്തില്‍തന്നെ നടക്കേണ്ട വഴി അഭ്യസിപ്പിക്കുക, അവന് വൃദ്ധനായാലും അതില്‍നിന്നു വ്യതിചലിക്കുകയില്ല.
7
സമ്പന്നന് ദരിദ്രനെ ഭരിക്കുന്നു; കടം വാങ്ങുന്നവന് കടം കൊടുക്കുന്നവന്റെ അടിമയാണ്.
8
അനീതി വിതയ്ക്കുന്നവന് അനര്‍ഥം കൊയ്യുന്നു. അവന്റെ കോപത്തിന്റെ ശക്തി ക്ഷയിച്ചുപോകും.
9
ഉദാരമനസ്കന്‍ അനുഗ്രഹിക്കപ്പെടും, അവന് തന്റെ ആഹാരം അഗതിയുമായി പങ്കിടുന്നുവല്ലോ.
10
പരിഹാസിയെ പുറന്തള്ളുക; അപ്പോള്‍ കലഹം അവസാനിക്കും; ശണ്ഠയും നിന്ദയും നിലയ്ക്കും.
11
ഹൃദയശുദ്ധി ആഗ്രഹിക്കുകയും ഹൃദ്യമായി സംസാരിക്കുകയും ചെയ്യുന്നവന് രാജാവിന്റെ സ്നേഹിതന് ആകും.
12
സര്വേശ്വരന് പരിജ്ഞാനം കാത്തു സൂക്ഷിക്കുന്നു, അവിശ്വസ്തരുടെ വാക്കുകളെ അവിടുന്നു തകിടം മറിക്കുന്നു.
13
വെളിയില്‍ സിംഹമുണ്ട്; വീഥിയില്‍വച്ചു ഞാന്‍ കൊല്ലപ്പെടും എന്നു മടിയന്‍ പറയുന്നു.
14
അഭിസാരികയുടെ വായ് അഗാധഗര്‍ത്തം; സര്‍വേശ്വരന്റെ കോപത്തിന് ഇരയായവര്‍ അതില്‍ വീഴും.
15
ഭോഷത്തം ബാലമനസ്സിനെ മുറുകെപ്പിടിച്ചിരിക്കുന്നു; ശിക്ഷണത്തിന്റെ വടി അതിനെ അവനില്‍ നിന്ന് അകറ്റുന്നു.
16
സമ്പത്തു വര്‍ധിപ്പിക്കാന്‍ എളിയവനെ പീഡിപ്പിക്കുന്നവനും സമ്പന്നനു പാരിതോഷികം കൊടുക്കുന്നവനും ദരിദ്രനായിത്തീരും.
17
ജ്ഞാനിയുടെ വാക്കു ശ്രദ്ധിച്ചു കേള്‍ക്കുക, ഞാന്‍ നല്കുന്ന വിജ്ഞാനത്തില്‍ മനസ്സ് പതിപ്പിക്കുക.
18
അത് ഉള്ളില്‍ സംഗ്രഹിക്കുകയും യഥാവസരം പ്രയോഗിക്കുകയും ചെയ്യുന്നതു സന്തോഷകരമായിരിക്കും.
19
നീ സര്‍വേശ്വരനില്‍ വിശ്വാസം അര്‍പ്പിക്കാനാണ് ഇതെല്ലാം ഞാന്‍ നിന്നെ അറിയിക്കുന്നത്.
20
ഇതാ, ഞാന്‍ നിനക്കു വിജ്ഞാനവും പ്രബോധനവും അടങ്ങിയ മുപ്പത് സൂക്തങ്ങള്‍ എഴുതി വച്ചിരിക്കുന്നു.
21
സത്യവും ശരിയുമായവ ഏതെന്ന് അവ നിന്നെ പഠിപ്പിക്കും. അങ്ങനെ നിന്നെ അയച്ചവര്‍ക്ക് ശരിയായ ഉത്തരം നല്കാന് നിനക്കു കഴിയും.
22
നിസ്സഹായനായതുകൊണ്ടു ദരിദ്രനെ കവര്‍ച്ച ചെയ്യുകയോ, വീട്ടുപടിക്കല്‍ വരുന്ന പാവപ്പെട്ടവനെ മര്‍ദിക്കുകയോ അരുത്.
23
സര്വേശ്വരന് അവര്‍ക്കുവേണ്ടി വാദിക്കും; അവരെ കൊള്ളയടിക്കുന്നവരുടെ ജീവന് അപഹരിക്കും.
24
കോപിഷ്ഠനോട് കൂട്ടുകൂടരുത്; ഉഗ്രകോപിയോട് ഇടപെടരുത്.
25
അങ്ങനെ നീ അവന്റെ വഴികള്‍ അനുകരിക്കാനും കെണിയില്‍ കുടുങ്ങാനും ഇടവരരുത്.
26
നീ അന്യനുവേണ്ടി ഉറപ്പുകൊടുക്കുകയോ കടത്തിനു ജാമ്യം നില്‍ക്കുകയോ അരുത്.
27
കടം വീട്ടാന്‍ വകയില്ലാതായി കടക്കാര് നിന്റെ കിടക്കപോലും എടുത്തുകൊണ്ടു പോകാന്‍ ഇടയാക്കുന്നതെന്തിന്?
28
നിന്റെ പിതാക്കന്മാര് പണ്ടേ ഇട്ട അതിരു നീ മാറ്റരുത്;
29
ജോലിയില്‍ വിദഗ്ദ്ധനായവനെ നീ കാണുന്നുവോ? അവനു രാജാക്കന്മാരുടെ മുമ്പില്‍ സ്ഥാനം ലഭിക്കും. സാധാരണക്കാരുടെ കൂടെ അവനു നില്ക്കേണ്ടിവരികയില്ല.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31