bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 1
2 Samuel 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 2 →
1
ശൗലിന്റെ മരണശേഷം അമാലേക്യരെ കൊന്നൊടുക്കിയ ദാവീദ് സിക്ലാഗില്‍ തിരിച്ചെത്തി രണ്ടു ദിവസം അവിടെ പാര്‍ത്തു.
2
മൂന്നാം ദിവസം ശൗലിന്റെ പാളയത്തില്‍നിന്ന് ഒരു യുവാവു വസ്ത്രം പിച്ചിച്ചീന്തിയും തലയില്‍ പൂഴി വാരിയിട്ടും ദാവീദിന്റെ അടുക്കല്‍ വന്നു സാഷ്ടാംഗം നമസ്കരിച്ചു.
3
അവനോട്: “നീ എവിടെനിന്നു വരുന്നു” എന്നു ദാവീദു ചോദിച്ചപ്പോള്‍, “ഇസ്രായേല്‍പാളയത്തില്‍നിന്നു ഞാന്‍ ഓടിപ്പോന്നതാണ്” എന്ന് അവന് മറുപടി പറഞ്ഞു.
4
“എന്തുണ്ടായി? എന്നോടു പറയുക” എന്നു ദാവീദ് വീണ്ടും ചോദിച്ചു. “നമ്മുടെ സൈന്യം തോറ്റോടി, അവരില്‍ അനേകം പേര് കൊല്ലപ്പെട്ടു; ശൗലും പുത്രനായ യോനാഥാനും സംഹരിക്കപ്പെട്ടു.” എന്ന് അവന് പറഞ്ഞു.
5
ദാവീദു പിന്നെയും ചോദിച്ചു: “ശൗലും യോനാഥാനും കൊല്ലപ്പെട്ടു എന്നു നീ എങ്ങനെ അറിഞ്ഞു?” അവന് പറഞ്ഞു:
6
“യദൃച്ഛയാ ഞാന്‍ ഗില്‍ബോവ മലയിലെത്തി; അവിടെ ശൗല്‍ കുന്തം ഊന്നി നില്ക്കുന്നതും ശത്രുക്കളുടെ രഥങ്ങളും കുതിരപ്പട്ടാളവും ശൗലിനെ സമീപിക്കുന്നതും കണ്ടു.
7
ശൗല്‍ തിരിഞ്ഞുനോക്കിയപ്പോള്‍ എന്നെ കണ്ടു; അദ്ദേഹം എന്നെ വിളിച്ചു; ഞാന്‍ വിളികേട്ടു.
8
‘നീ ആരാണ്’ എന്നു തിരക്കിയപ്പോള്‍ ‘ഞാന്‍ ഒരു അമാലേക്യ’ നെന്നു മറുപടി നല്കി.
9
‘വന്ന് എന്നെ കൊല്ലുക; ഞാന്‍ മരണവേദനയിലാണ്; ജീവന് ഉണ്ടെന്നു മാത്രം’ എന്ന് അദ്ദേഹം പറഞ്ഞു.
10
ഉടനെ ഞാന്‍ അടുത്തുചെന്ന് അദ്ദേഹത്തെ വധിച്ചു; വീണാലുടന്‍ അദ്ദേഹം മരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു; അദ്ദേഹം ധരിച്ചിരുന്ന കിരീടവും തോള്‍വളയും ഞാന്‍ എടുത്തു; അവ ഇതാ ഞാന്‍ കൊണ്ടുവന്നിരിക്കുന്നു.”
11
അപ്പോള്‍ ദാവീദ് തന്റെ വസ്ത്രം കീറി. കൂടെയുള്ളവരും അങ്ങനെതന്നെ ചെയ്തു.
12
ശൗലും പുത്രനായ യോനാഥാനും സര്‍വേശ്വരന്റെ ജനവും ഇസ്രായേല്‍കുടുംബാംഗങ്ങളും വധിക്കപ്പെട്ടതിനാല്‍ അവര്‍ ദുഃഖിച്ചു വിലപിച്ചുകൊണ്ട് അവര്‍ സന്ധ്യവരെ ഉപവസിച്ചു.
13
“നീ എവിടത്തുകാരന്‍” എന്നു ദാവീദ് ആ യുവാവിനോടു ചോദിച്ചു. “ഞാന്‍ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന ഒരു അമാലേക്യന്” എന്നു യുവാവു പ്രതിവചിച്ചു.
14
“സര്‍വേശ്വരന്റെ അഭിഷിക്തനെ വധിക്കാന്‍ നീ എങ്ങനെ ധൈര്യപ്പെട്ടു” എന്നു ദാവീദ് ചോദിച്ചു.
15
അദ്ദേഹം ഭൃത്യന്മാരില് ഒരാളെ വിളിച്ച് “അവനെ കൊന്നുകളയുക” എന്നു കല്പിച്ചു. അയാള്‍ അമാലേക്യനെ വെട്ടിക്കൊന്നു.
16
ദാവീദ് അമാലേക്യനോടു പറഞ്ഞു: “നിന്റെ മരണത്തിന് ഉത്തരവാദി നീ തന്നെ. സര്‍വേശ്വരന്റെ അഭിഷിക്തനെ കൊന്നു എന്നു നീതന്നെ നിനക്കെതിരായി സാക്ഷ്യം പറഞ്ഞുവല്ലോ.”
17
ശൗലിനെയും അദ്ദേഹത്തിന്റെ പുത്രന് യോനാഥാനെയുംകുറിച്ചു ദാവീദ് ഒരു വിലാപഗാനം പാടി:
18
യെഹൂദ്യയിലെ ജനത്തെ ഈ ഗാനം പഠിപ്പിക്കണമെന്നു കല്പിക്കുകയും ചെയ്തു. ശൂരന്മാരുടെ പുസ്തകത്തില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
19
ഇസ്രായേലേ, നിന്റെ ഗിരികളില്‍ മഹത്ത്വം നിഹനിക്കപ്പെട്ടു; ശക്തന്മാര് വീണുപോയതെങ്ങനെ?
20
ഗത്തില്‍ ഇതു ഘോഷിക്കരുത്; അസ്കലോന് തെരുവുകളില്‍ പ്രസിദ്ധമാക്കരുത്. ഫെലിസ്ത്യപുത്രിമാര് സന്തോഷിക്കാതിരിക്കട്ടെ വിജാതീയപുത്രിമാര്‍ ആര്‍പ്പിടാതിരിക്കട്ടെ
21
ഗില്‍ബോവാ ഗിരികളില്‍ മഞ്ഞും മഴയും പെയ്യാതിരിക്കട്ടെ. അഗാധതയില്‍നിന്ന് ഉറവ പുറപ്പെടാതിരിക്കട്ടെ. വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത് അവിടെയാണല്ലോ. ശൗലിന്റെ എണ്ണയിടാത്ത പരിച അവിടെയാണല്ലോ കിടക്കുന്നത്.
22
കൊല്ലപ്പെട്ടവരുടെ രക്തത്തില്‍നിന്നും ശക്തന്മാരുടെ മേദസ്സില്‍നിന്നും യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല. ശൗലിന്റെ വാള് വൃഥാ പിന്‍വാങ്ങിയില്ല.
23
ശൗലും യോനാഥാനും പ്രീതിയുള്ളവരും സ്നേഹശീലരും ആയിരുന്നു. ജീവിതത്തിലും മരണത്തിലും അവര്‍ വേര്‍പിരിഞ്ഞില്ല. അവര്‍ കഴുകനെക്കാള്‍ വേഗതയുള്ളവര്‍, സിംഹത്തെക്കാള്‍ ബലമേറിയവര്‍.
24
ഇസ്രായേല്യവനിതകളേ, ശൗലിനെച്ചൊല്ലി വിലപിക്കുവിന്‍. അവന് നിങ്ങളെ മോടിയായി രക്താംബരം ധരിപ്പിച്ചു ഉടയാടകളില്‍ പൊന്നാഭരണം അണിയിച്ചു.
25
യുദ്ധത്തില്‍ വീരന്മാര് എങ്ങനെ നിലംപതിച്ചു? നിന്റെ ഗിരികളില്‍ യോനാഥാന് നിഹതനായല്ലോ
26
യോനാഥാനേ, എന്റെ സഹോദരാ നിന്നെയോര്‍ത്തു ഞാന്‍ ദുഃഖിക്കുന്നു നീ എന്റെ ആത്മസുഹൃത്തായിരുന്നു; എന്നോടുള്ള നിന്റെ സ്നേഹം എത്ര അദ്ഭുതകരം അതു സ്ത്രീകളുടെ പ്രേമത്തെക്കാള്‍ അഗാധം
27
ശക്തന്മാര് എങ്ങനെ നിലംപതിച്ചു? അവരുടെ ആയുധങ്ങള്‍ എങ്ങനെ നശിച്ചു?
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24