bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 6
2 Samuel 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 7 →
1
ദാവീദു വീണ്ടും ഇസ്രായേലിലെ തിരഞ്ഞെടുക്കപ്പെട്ട മുപ്പതിനായിരം പേരെ വിളിച്ചുകൂട്ടി.
2
അദ്ദേഹം അവരോടൊത്ത് കെരൂബുകളുടെ മധ്യേ വസിക്കുന്ന സര്‍വശക്തനായ ദൈവത്തിന്റെ നാമമുള്ള പെട്ടകം ബാലേ-യെഹൂദായില്‍നിന്നു കൊണ്ടുവരുന്നതിനു പുറപ്പെട്ടു.
3
[3,4] അവര്‍ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയില്‍ മലനാട്ടിലുള്ള അബീനാദാബിന്റെ ഭവനത്തില്‍നിന്നു കൊണ്ടുവന്നു. അബീനാദാബിന്റെ പുത്രന്മാരായ ഉസ്സായും അഹ്യോയുമായിരുന്നു ആ വണ്ടി തെളിച്ചത്. അഹ്യോ പെട്ടകത്തിന്റെ മുമ്പേ നടന്നു.
5
ദാവീദും കൂടെയുള്ള ഇസ്രായേല്‍ജനവും കിന്നരം, വീണ, ചെണ്ട, കിലുക്കം, ഇലത്താളം എന്നീ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് ആഹ്ലാദപൂര്‍വം ഉറക്കെ പാടി നൃത്തം ചെയ്തു.
6
അവര്‍ നാഖോന്റെ മെതിക്കളത്തില്‍ എത്തിയപ്പോള്‍ കാള കാലിടറി വീണതുകൊണ്ട് ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം താങ്ങിപ്പിടിച്ചു.
7
ഉടന്‍ സര്‍വേശ്വരന്റെ കോപം ഉസ്സായുടെ നേരെ ജ്വലിച്ചു. പെട്ടകത്തിനു നേരെ കൈ നീട്ടിയതുകൊണ്ട് ദൈവം അവിടെവച്ച് അയാളെ കൊന്നുകളഞ്ഞു. അയാള്‍ ദൈവത്തിന്റെ പെട്ടകത്തിനരികെ മരിച്ചുവീണു.
8
അതുകൊണ്ട് ആ സ്ഥലത്തിന് പേരെസ്സ്-ഉസ്സാ എന്നു പേരുണ്ടായി. സര്വേശ്വരന് ഇങ്ങനെ ഉസ്സായെ ശിക്ഷിച്ചതുകൊണ്ട് ദാവീദു കുപിതനായി. അന്നു ദാവീദ് സര്‍വേശ്വരനെ ഭയപ്പെട്ടു.
9
അവിടുത്തെ പെട്ടകം യെരൂശലേമില്‍ തന്റെ അടുക്കല്‍ കൊണ്ടുവന്നാല്‍ എന്തു സംഭവിക്കും എന്ന് അദ്ദേഹം ചിന്തിച്ചു.
10
അതുകൊണ്ട് പെട്ടകം യെരൂശലേമില്‍ കൊണ്ടുവരാതെ, അദ്ദേഹം അത് ഗിത്യനായ ഓബേദ്-എദോമിന്റെ ഭവനത്തിലേക്കു കൊണ്ടുപോയി.
11
സര്‍വേശ്വരന്റെ പെട്ടകം മൂന്നു മാസം അവിടെ ഇരുന്നു. അവിടുന്ന് ഓബേദ്-എദോമിനെയും അവന്റെ കുടുംബത്തെയും അനുഗ്രഹിച്ചു.
12
ദൈവത്തിന്റെ പെട്ടകം നിമിത്തം ഓബേദ്-എദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും സര്വേശ്വരന് അനുഗ്രഹിച്ചു എന്നറിഞ്ഞു ദാവീദ് അത് ആഹ്ലാദപൂര്‍വം തന്റെ നഗരത്തിലേക്കു കൊണ്ടുവന്നു.
13
ദൈവത്തിന്റെ പെട്ടകം വഹിച്ചിരുന്നവര്‍ ആറു ചുവടു നടന്ന് എത്തിയപ്പോള്‍ ദാവീദ് ഒരു കാളയെയും തടിച്ചു കൊഴുത്ത ഒരു കിടാവിനെയും യാഗം അര്‍പ്പിച്ചു.
14
സര്‍വേശ്വരന്റെ മുമ്പാകെ ദാവീദ് സര്‍വശക്തിയോടുംകൂടി നൃത്തം ചെയ്തു. അപ്പോള്‍ അദ്ദേഹം ലിനന്‍ ഏഫോദാണു ധരിച്ചിരുന്നത്.
15
അങ്ങനെ ദാവീദും ഇസ്രായേല്‍ജനങ്ങളും ആര്‍ത്തുവിളിച്ചും കാഹളം മുഴക്കിയുംകൊണ്ടു സര്‍വേശ്വരന്റെ പെട്ടകം കൊണ്ടുവന്നു.
16
സര്‍വേശ്വരന്റെ പെട്ടകം ദാവീദിന്റെ നഗരത്തിലേക്കു പ്രവേശിച്ചപ്പോള്‍ ശൗലിന്റെ പുത്രിയായ മീഖള്‍ ജാലകത്തിലൂടെ നോക്കുന്നുണ്ടായിരുന്നു. രാജാവ് സര്‍വേശ്വരന്റെ മുമ്പില്‍ തുള്ളിച്ചാടി നൃത്തം ചെയ്യുന്നതു കണ്ടപ്പോള്‍ അവള്‍ക്ക് അദ്ദേഹത്തോടു വെറുപ്പുതോന്നി.
17
ദാവീദും ജനങ്ങളും സര്‍വേശ്വരന്റെ പെട്ടകം അതിനുവേണ്ടി നിര്‍മ്മിച്ചിരുന്ന കൂടാരത്തിനുള്ളില്‍ പ്രതിഷ്ഠിച്ചു; ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും സര്വേശ്വരന് അര്‍പ്പിച്ചു.
18
അതിനുശേഷം അദ്ദേഹം സര്‍വശക്തനായ സര്‍വേശ്വരന്റെ നാമത്തില്‍ ജനത്തെ അനുഗ്രഹിച്ചു.
19
ഇസ്രായേല്‍സമൂഹത്തിലെ സമസ്ത സ്ത്രീപുരുഷന്മാര്ക്കും ഒരപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം കൊടുത്തു. പിന്നീടു ജനം അവരവരുടെ വീടുകളിലേക്കു പിരിഞ്ഞുപോയി.
20
ദാവീദ് തന്റെ കുടുംബാംഗങ്ങളെ അനുഗ്രഹിക്കാന്‍ മടങ്ങിച്ചെന്നപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മീഖള്‍ ഇറങ്ങിവന്നു. അവള് പരിഹസിച്ചു പറഞ്ഞു: “ഇസ്രായേലിന്റെ രാജാവ് ഇന്നു തന്നെത്തന്നെ എത്ര പ്രശസ്തനാക്കിയിരിക്കുന്നു. തന്റെ സേവകരുടെയും ദാസികളുടെയും മുമ്പില്‍ ഒരു വിഡ്ഢിയെപ്പോലെ നാണമില്ലാതെ തന്റെ നഗ്നത പ്രദര്‍ശിപ്പിച്ചില്ലേ?”
21
അപ്പോള്‍ ദാവീദ് മീഖളിനോടു പറഞ്ഞു: “നിന്റെ പിതാവിനും കുടുംബത്തിനും പകരം സര്‍വേശ്വരന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി എന്നെ തിരഞ്ഞെടുത്ത സര്‍വേശ്വരന്റെ മുമ്പിലാണ് ഞാന്‍ നൃത്തം ചെയ്തത്. അവിടുത്തെ മുമ്പാകെ ഞാന്‍ ഇനിയും നൃത്തം ചെയ്യും.
22
ഞാന്‍ ഇതിനെക്കാള്‍ നിസ്സാരനും നിന്റെ കാഴ്ചയില്‍ നിന്ദിതനുമാകാം. എന്നാല്‍ ആ ദാസിമാര്‍ ഇതുനിമിത്തം എന്നെ ബഹുമാനിക്കുകയേ ഉള്ളൂ;”
23
ശൗലിന്റെ പുത്രിയായ മീഖളിനു മരണംവരെ സന്താനഭാഗ്യം ഉണ്ടായില്ല.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24