bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 7
2 Samuel 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 8 →
1
രാജാവ് തന്റെ കൊട്ടാരത്തില്‍ വസിച്ചു. ചുറ്റുമുള്ള എല്ലാ ശത്രുക്കളില്‍നിന്നും സര്വേശ്വരന് അദ്ദേഹത്തിനു സ്വസ്ഥത നല്കി.
2
അന്നൊരു ദിവസം രാജാവു നാഥാന് പ്രവാചകനോടു പറഞ്ഞു: “ഞാന്‍ ഇതാ, ദേവദാരുകൊണ്ടുള്ള അരമനയില്‍ പാര്‍ക്കുന്നു. ദൈവത്തിന്റെ പെട്ടകമാകട്ടെ കൂടാരത്തില്‍ ഇരിക്കുന്നു.”
3
നാഥാന് പ്രതിവചിച്ചു: “അങ്ങയുടെ യുക്തംപോലെ ചെയ്യുക, സര്വേശ്വരന് അങ്ങയോടൊപ്പമുണ്ട്.”
4
അന്നു രാത്രിയില്‍ സര്വേശ്വരന് നാഥാനോട് അരുളിച്ചെയ്തു:
5
“നീ ചെന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക; എനിക്ക് അധിവസിക്കാന്‍ നീ ഒരു ആലയം പണിയുമെന്നോ?
6
ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നാള് മുതല്‍ ഞാന്‍ ഒരു ആലയത്തിലും വസിച്ചിട്ടില്ല; കൂടാരത്തില്‍ വസിച്ചുകൊണ്ടു സഞ്ചരിക്കുകയായിരുന്നു.
7
ഇസ്രായേല്‍ജനത്തോടുകൂടെ സഞ്ചരിക്കുന്നതിനിടയില്‍ എന്റെ ജനമായ ഇസ്രായേലിനെ നയിക്കാന്‍ നിയമിച്ചിരുന്ന നേതാക്കളില്‍ ആരോടെങ്കിലും ദേവദാരുകൊണ്ട് എനിക്ക് ഒരു ആലയം പണിയാതിരുന്നത് എന്തെന്നു ഞാന്‍ ചോദിച്ചിട്ടുണ്ടോ?
8
അതിനാല്‍ എന്റെ ദാസനായ ദാവീദിനോടു പറയുക; സര്‍വശക്തനായ സര്വേശ്വരന് ഇപ്രകാരം അരുളിച്ചെയ്യുന്നു: ആടിനെ മേയിച്ചു നടന്നിരുന്ന നിന്നെ മേച്ചില്‍സ്ഥലത്തുനിന്നു തിരഞ്ഞെടുത്ത് എന്റെ ജനമായ ഇസ്രായേലിന്റെ അധിപനാക്കി;
9
നീ പോയിടത്തെല്ലാം ഞാന്‍ നിന്റെകൂടെ ഉണ്ടായിരുന്നു. നിന്റെ മുമ്പില്‍നിന്നു ശത്രുക്കളെയെല്ലാം ഞാന്‍ നീക്കി, ഭൂമിയിലുള്ള മഹാന്മാരെപ്പോലെ ഞാന്‍ നിന്നെ ഉന്നതനാക്കും.
10
എന്റെ ജനമായ ഇസ്രായേല്‍ജനത്തിന് ഒരു ദേശം ഞാന്‍ തിരഞ്ഞെടുത്തു കൊടുത്തു. ഞാന്‍ അവരെ അവിടെ നട്ടുപിടിപ്പിക്കും; അവിടെ അവര്‍ സുരക്ഷിതരായി പാര്‍ക്കും. ആദ്യകാലത്തും ന്യായാധിപന്മാരെ നിയമിച്ചാക്കിയതിനുശേഷം പോലും അവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു.
11
ഇനിയും അവര്‍ പീഡിപ്പിക്കപ്പെടുകയില്ല; നിന്റെ സകല ശത്രുക്കളില്‍നിന്നും നിന്നെ കാത്തുസൂക്ഷിക്കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു. നിന്നെ ഒരു രാജവംശമായി വളര്‍ത്തും.
12
നീ മരിച്ചു നിന്റെ പൂര്‍വികരുടെകൂടെ അടക്കം ചെയ്യപ്പെടുമ്പോള്‍ നിന്റെ സന്തതികളില്‍ ഒരാളെ ഞാന്‍ രാജാവായി നിയമിക്കും; ഞാന്‍ അവന്റെ രാജത്വം ഉറപ്പിക്കും.
13
അവന് എനിക്കുവേണ്ടി ഒരു ആലയം പണിയും. അവന്റെ സിംഹാസനം എന്നേക്കും നിലനിര്‍ത്തും.
14
ഞാന്‍ അവന്റെ പിതാവും അവന് എന്റെ പുത്രനുമായിരിക്കും. അവന് തെറ്റു ചെയ്യുമ്പോള്‍ ഒരു പിതാവ് പുത്രനെ ശിക്ഷിക്കുന്നതുപോലെ ഞാന്‍ അവനെ ശിക്ഷിക്കും.
15
നിന്റെ മുമ്പില്‍നിന്നു ഞാന്‍ നീക്കിക്കളഞ്ഞ ശൗലില്‍നിന്നെന്നപോലെ നിന്റെ പുത്രനില്‍നിന്ന് എന്റെ സുസ്ഥിരസ്നേഹം പിന്‍വലിക്കുകയില്ല.
16
നിനക്ക് എപ്പോഴും പിന്‍തലമുറക്കാരുണ്ടായിരിക്കും; നിന്റെ രാജത്വം സുസ്ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്ക്കും.”
17
ദൈവം വെളിപ്പെടുത്തിക്കൊടുത്തതെല്ലാം നാഥാന് ദാവീദിനോടു പറഞ്ഞു.
18
അപ്പോള്‍ ദാവീദുരാജാവ് തിരുസാന്നിധ്യകൂടാരത്തിനകത്തു ചെന്നു സര്‍വേശ്വരന്റെ സന്നിധിയില്‍ ഇപ്രകാരം പ്രാര്‍ഥിച്ചു: “ദൈവമായ സര്‍വേശ്വരാ, ഇത്രത്തോളം ഉയര്‍ത്താന്‍ ഞാനും എന്റെ കുടുംബവും യോഗ്യരാണോ?
19
[19,20] എന്നാല്‍ അവിടുത്തേക്ക് ഇത് ഒരു നിസ്സാരകാര്യം. ദൈവമായ സര്‍വേശ്വരാ, അവിടുന്ന് ഈ ദാസന്റെ ഭവനത്തിന്റെ വിദൂരഭാവിയെക്കുറിച്ചും വരുംതലമുറകളെക്കുറിച്ചും സംസാരിച്ചിരിക്കുന്നു.
21
അവിടുത്തെ ഹിതവും വാഗ്ദാനവും ഈയുള്ളവനെ അറിയിക്കേണ്ടതിന് ഈ വന്‍കാര്യങ്ങളെല്ലാം അവിടുന്നു ചെയ്തിരിക്കുന്നു.
22
ദൈവമായ സര്‍വേശ്വരാ, അവിടുന്ന് എത്ര ഉന്നതന്. അങ്ങയെപ്പോലെ മറ്റാരുമില്ല. ഞങ്ങള്‍ സ്വന്തം ചെവികൊണ്ട് കേട്ടതനുസരിച്ച് അവിടുന്നല്ലാതെ വേറൊരു ദൈവവുമില്ല.
23
അവിടുത്തെ സ്വന്തം ജനമായിരിക്കുന്നതിനുവേണ്ടി അടിമത്തത്തില്‍നിന്ന് അവിടുന്നു വീണ്ടെടുത്ത ഇസ്രായേലിനെപ്പോലെ മറ്റൊരു ജനതയുമില്ല. അവര്‍ക്കുവേണ്ടി അങ്ങു പ്രവര്‍ത്തിച്ച അദ്ഭുതകരമായ മഹാകാര്യങ്ങള്‍ മൂലം അങ്ങയുടെ നാമം ലോകമെങ്ങും പ്രസിദ്ധമായിരിക്കുന്നു. അവിടുത്തെ സ്വന്തം ജനമായിരിക്കുന്നതിനുവേണ്ടി ഈജിപ്തില്‍നിന്നും അവിടുന്നു മോചിപ്പിച്ച ഇസ്രായേല്‍ജനം മുന്നേറിയപ്പോള്‍ മറ്റു ജനതകളെയും അവരുടെ ദേവന്മാരെയും അവരുടെ മുമ്പില്‍നിന്ന് അവിടുന്ന് ഓടിച്ചുകളഞ്ഞു.
24
ഇസ്രായേല്‍ എന്നേക്കും അവിടുത്തെ ജനമായിരിക്കത്തക്കവിധം അവരെ അങ്ങു സ്ഥിരപ്പെടുത്തി. സര്‍വേശ്വരാ, അങ്ങ് അവര്‍ക്കു ദൈവവുമായിത്തീര്‍ന്നു.
25
ദൈവമായ സര്‍വേശ്വരാ, അടിയനോടും അടിയന്റെ കുടുംബത്തോടും അവിടുന്നു ചെയ്തിട്ടുള്ള വാഗ്ദാനങ്ങള്‍ ഇപ്പോള്‍ നിറവേറ്റി ശാശ്വതീകരിക്കണമേ.
26
അവിടുത്തെ നാമം എന്നേക്കും പ്രകീര്‍ത്തിക്കപ്പെടട്ടെ. സര്‍വശക്തനായ സര്വേശ്വരന് തങ്ങളുടെ ദൈവം എന്ന് ഇസ്രായേല്യര്‍ എപ്പോഴും പറയും. അവിടുത്തെ ദാസനായ ദാവീദിന്റെ കുടുംബം അവിടുന്ന് എന്നേക്കും നിലനിര്‍ത്തും.
27
സര്‍വശക്തനായ സര്‍വേശ്വരാ, ഇസ്രായേലിന്റെ ദൈവമേ, എന്റെ രാജവംശം സുസ്ഥിരമാക്കുമെന്ന് അവിടുന്ന് ഈ ദാസനു വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. അതുകൊണ്ട് ഈയുള്ളവന് ഇങ്ങനെ പ്രാര്‍ഥിക്കാന്‍ ധൈര്യപ്പെടുന്നു.
28
ദൈവമായ സര്‍വേശ്വരാ, അങ്ങുതന്നെ ദൈവവും അവിടുത്തെ വചനങ്ങള്‍ സത്യവും ആകുന്നു; അവിടുത്തെ ദാസനോട് ഈ നല്ല കാര്യങ്ങള്‍ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
29
അടിയന്റെ കുടുംബം അവിടുത്തെ സന്നിധിയില്‍ എന്നും നിലനില്ക്കാന് അവിടുന്നു കനിഞ്ഞ് അനുഗ്രഹിക്കണമേ. ദൈവമായ സര്‍വേശ്വരാ, അവിടുത്തെ അനുഗ്രഹം അടിയന്റെ കുടുംബത്തില്‍ എപ്പോഴും ഉണ്ടായിരിക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.”
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24