bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 5
2 Samuel 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 6 →
1
ഇസ്രായേല്‍ഗോത്രക്കാര്‍ എല്ലാം ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ വന്നു പറഞ്ഞു: “ഞങ്ങള്‍ അങ്ങയുടെ അസ്ഥിയും മാംസവുമാണ്.
2
ശൗല്‍ രാജാവായിരുന്നപ്പോഴും അങ്ങാണ് ഞങ്ങളെ യുദ്ധത്തില്‍ നയിച്ചിരുന്നത്. നീ എന്റെ ജനമായ ഇസ്രായേലിന്റെ ഇടയനും പ്രഭുവും ആയിരിക്കും എന്നു സര്വേശ്വരന് അങ്ങയോടു വാഗ്ദാനം ചെയ്തിട്ടുമുണ്ട്.”
3
ഇസ്രായേല്‍നേതാക്കന്മാരെല്ലാം ഹെബ്രോനില്‍ ദാവീദുരാജാവിന്റെ അടുക്കല്‍ വന്നു. രാജാവ് സര്‍വേശ്വരന്റെ സന്നിധിയില്‍ അവരുമായി ഉടമ്പടി ചെയ്തു. അവര്‍ ദാവീദിനെ ഇസ്രായേലിന്റെ രാജാവായി വാഴിച്ചു.
4
ഭരണം ഏല്ക്കുമ്പോള് ദാവീദിന് മുപ്പതു വയസ്സായിരുന്നു; അദ്ദേഹം നാല്പതു വര്‍ഷം ഭരിച്ചു.
5
ഹെബ്രോന്‍ ആസ്ഥാനമാക്കി യെഹൂദ്യയെ ഏഴര വര്‍ഷവും യെരൂശലേം ആസ്ഥാനമാക്കി യെഹൂദാ ഉള്‍പ്പെടെ ഇസ്രായേല്‍ മുഴുവനെയും മുപ്പത്തിമൂന്നു വര്‍ഷവും ഭരിച്ചു.
6
ദാവീദുരാജാവും ജനങ്ങളും യെരൂശലേംനിവാസികളായ യെബൂസ്യരെ ആക്രമിച്ചു കീഴടക്കാന്‍ പുറപ്പെട്ടു. ദാവീദിന് യെരൂശലേമില്‍ പ്രവേശിക്കാന്‍ കഴിയുകയില്ല എന്നു കരുതി യെബൂസ്യര്‍ ദാവീദിനോടു പറഞ്ഞു: “നീ ഇവിടെ പ്രവേശിക്കുകയില്ല; നിന്നെ തടഞ്ഞുനിര്‍ത്താന്‍ കുരുടനോ മുടന്തനോ മതിയാകും.”
7
എന്നാല്‍ ദാവീദു സീയോന്‍കോട്ട പിടിച്ചടക്കുകതന്നെ ചെയ്തു. ‘ദാവീദിന്റെ പട്ടണം’ എന്ന് അതു പിന്നീടു പ്രസിദ്ധമായി.
8
അന്നു ദാവീദ് തന്റെ അനുയായികളോടു പറഞ്ഞു: “യെബൂസ്യരെ കൊല്ലാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവര്‍ നീര്‍പ്പാത്തിയിലൂടെ കടന്നുചെല്ലട്ടെ. ദാവീദിനു വെറുക്കപ്പെട്ടവരായ അവിടെ കാണുന്ന കുരുടരെയും മുടന്തരെയും ആക്രമിക്കട്ടെ.” അങ്ങനെ കുരുടരും മുടന്തരും ആലയത്തില്‍ പ്രവേശിക്കരുതെന്ന ചൊല്ലുണ്ടായി.
9
കോട്ട പിടിച്ചശേഷം ദാവീദ് അതിനുള്ളില്‍ പാര്‍ത്തു; അതിനു ‘ദാവീദിന്റെ നഗരം’ എന്നു പേരിട്ടു; ദാവീദ് ആ പട്ടണത്തെ മില്ലോമുതല്‍ ഉള്ളിലേക്കും ചുറ്റുമായും പണിതുയര്‍ത്തി.
10
സര്‍വശക്തനായ സര്വേശ്വരന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതുകൊണ്ട് ദാവീദു മേല്ക്കുമേല് പ്രബലനായിത്തീര്‍ന്നു.
11
സോര്‍രാജാവായ ഹീരാം ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു; കൊട്ടാരം പണിയുന്നതിനാവശ്യമായ ദേവദാരുമരത്തോടൊപ്പം മരപ്പണിക്കാരെയും കല്പണിക്കാരെയും അയച്ചുകൊടുത്തു. അവര്‍ ദാവീദിന് ഒരു കൊട്ടാരം നിര്‍മ്മിച്ചു.
12
തന്നെ ഇസ്രായേലിന്റെ രാജാവായി സര്വേശ്വരന് സ്ഥിരപ്പെടുത്തിയിരിക്കുന്നു എന്നും സ്വന്തം ജനമായ ഇസ്രായേലിനുവേണ്ടി അവിടുന്നു തന്റെ രാജത്വം ഉയര്‍ത്തിയിരിക്കുകയാണെന്നും ദാവീദ് മനസ്സിലാക്കി.
13
ഹെബ്രോനില്‍നിന്നു യെരൂശലേമില്‍ വന്നതിനുശേഷം ദാവീദു കൂടുതല്‍ ഭാര്യമാരെയും ഉപഭാര്യമാരെയും സ്വീകരിച്ചു; കൂടുതല്‍ സന്തതികള്‍ ജനിക്കുകയും ചെയ്തു.
14
ദാവീദിനു യെരൂശലേമില്‍ വച്ചു ജനിച്ച മക്കള്‍ ഇവരായിരുന്നു: ശമ്മൂവ, ശോബാബ്,
15
നാഥാന്, ശലോമോന്, ഇബ്ഹാര്‍, എലീശുവാ, നേഫെഗ്,
16
യാഫിയ, ഏലീശാമാ, എല്യാദാ, എലീഫേലെത്ത്.
17
ദാവീദ് ഇസ്രായേല്‍രാജാവായി വാഴിക്കപ്പെട്ടു എന്നു കേട്ടപ്പോള്‍ ഫെലിസ്ത്യര്‍ അദ്ദേഹത്തെ ആക്രമിച്ചു കീഴടക്കാന്‍ പുറപ്പെട്ടു. ആ വിവരം അറിഞ്ഞു ദാവീദ് കോട്ടയ്ക്കുള്ളില്‍ പ്രവേശിച്ചു.
18
ഫെലിസ്ത്യര്‍ രെഫായീംതാഴ്വരയില്‍ പാളയമടിച്ചു.
19
അപ്പോള്‍ ദാവീദ് സര്‍വേശ്വരന്റെ ഹിതം ആരാഞ്ഞു: “ഞാന്‍ ഫെലിസ്ത്യരെ ആക്രമിക്കണമോ? എനിക്ക് അവരുടെമേല്‍ വിജയം തരുമോ?” “പുറപ്പെടുക, ഫെലിസ്ത്യരെ തീര്‍ച്ചയായും നിന്റെ കൈയില്‍ ഏല്പിച്ചുതരും” എന്നു സര്വേശ്വരന് അരുളിച്ചെയ്തു.
20
ദാവീദു ബാല്‍-പെരാസീമിലേക്കു ചെന്നു; അവിടെവച്ച് അവരെ തോല്പിച്ചു. “കുതിച്ചുപായുന്ന വെള്ളച്ചാട്ടംപോലെ സര്വേശ്വരന് ശത്രുക്കളെ എന്റെ മുമ്പില്‍ ചിതറിച്ചു” എന്ന് അദ്ദേഹം പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിനു ബാല്‍-പെരാസീം എന്നു പേരുണ്ടായി.
21
ഫെലിസ്ത്യര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ അവിടെ ഉപേക്ഷിച്ച് പലായനം ചെയ്തു. ദാവീദും അനുയായികളും അവ എടുത്തു കൊണ്ടുപോയി.
22
ഫെലിസ്ത്യര്‍ വീണ്ടും വന്നു രെഫായീംതാഴ്വരയില്‍ പാളയമടിച്ചു.
23
അപ്പോള്‍ ദാവീദ് സര്‍വേശ്വരന്റെ ഹിതം അന്വേഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “നീ നേരെ ചെന്ന് അവരെ ആക്രമിക്കരുത്; വളഞ്ഞുചെന്നു ബാള്‍സാംവൃക്ഷങ്ങളുടെ അടുത്തുവച്ചു അവരെ ആക്രമിക്കുക.
24
ബാള്‍സാം വൃക്ഷങ്ങളുടെ മുകളില്‍ പടനീക്കത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ വേണം അവരെ ആക്രമിക്കേണ്ടത്. ഫെലിസ്ത്യസൈന്യത്തെ തോല്പിക്കാന് ഞാന്‍ നിങ്ങള്‍ക്കു മുമ്പേ പുറപ്പെട്ടിരിക്കുന്നു.”
25
സര്വേശ്വരന് കല്പിച്ചതുപോലെ ദാവീദു പ്രവര്‍ത്തിച്ചു. ഗേബയില്‍നിന്നു ഗേസെര്‍വരെ ഫെലിസ്ത്യരെ തോല്പിച്ച് ഓടിച്ചു.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24