bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 16
2 Samuel 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 17 →
1
ദാവീദ് മലമുകള്‍ കടന്നു കുറേദൂരം ചെന്നപ്പോള്‍ മെഫീബോശെത്തിന്റെ ഭൃത്യനായ സീബയെ കണ്ടു. രണ്ടു കഴുതകളുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറു കുല ഉണക്കമുന്തിരിയും നൂറു വേനല്‍ക്കാല ഫലങ്ങളും ഒരു തോല്ക്കുടം വീഞ്ഞും അവന് കൊണ്ടുവന്നിരുന്നു.
2
‘ഇതെല്ലാം എന്തിന്’ എന്നു രാജാവ് സീബയോടു ചോദിച്ചു. സീബ പറഞ്ഞു: “കഴുതകള്‍ അങ്ങയുടെ കുടുംബത്തിനു യാത്രചെയ്യാനും അപ്പവും പഴങ്ങളും അങ്ങയുടെ അനുചരര്‍ക്കു ഭക്ഷിക്കാനും വീഞ്ഞ് മരുഭൂമിയിലൂടെ നടന്നുതളരുമ്പോള്‍ കുടിക്കാനുമാണ്.
3
“നിന്റെ യജമാനന്റെ മകന് എവിടെ” എന്നു രാജാവു ചോദിച്ചു. സീബ പറഞ്ഞു: “അയാള്‍ യെരൂശലേമില്‍ത്തന്നെ പാര്‍ക്കുന്നു; തന്റെ പിതാവിന്റെ സിംഹാസനം ഇസ്രായേല്യര്‍ വീണ്ടെടുത്തു തനിക്കു നല്‍കുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു.”
4
രാജാവ് സീബയോടു പറഞ്ഞു: “മെഫീബോശെത്തിനുള്ളതെല്ലാം ഞാന്‍ നിനക്കു തരുന്നു.” സീബ മറുപടി നല്കി: “അങ്ങയുടെ വാത്സല്യം ഈ ദാസന്റെമേല്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ.”
5
ബഹൂരീമില്‍ എത്തിയ ദാവീദുരാജാവ് ശൗലിന്റെ കുടുംബത്തില്‍പ്പെട്ട ഗേരയുടെ പുത്രനായ ശിമെയി തന്നെ ശപിച്ചുകൊണ്ടു വരുന്നതു കണ്ടു.
6
അവന് രാജാവിന്റെയും ഭൃത്യന്മാരുടെയും നേര്‍ക്കു കല്ലെറിഞ്ഞു. രാജാവിന്റെ അനുയായികളും അംഗരക്ഷകരും രാജാവിന്റെ ഇടത്തും വലത്തുമായി നിന്നിരുന്നു. ശിമെയി രാജാവിനെ ശപിച്ചുപറഞ്ഞു:
7
“കൊലപാതകീ, നീചാ, നീ അകലെപ്പോകൂ;
8
ശൗലിന്റെ കുടുംബത്തെ വധിച്ചല്ലേ നീ രാജാവായത്? നീ അവരെ കൊന്നതിനു സര്വേശ്വരന് പ്രതികാരം ചെയ്തിരിക്കുന്നു. അവിടുന്നു രാജത്വം നിന്നില്‍നിന്നെടുത്തു നിന്റെ മകനായ അബ്ശാലോമിനു നല്കി. ഘാതകാ, നിന്റെ നാശം അടുത്തിരിക്കുന്നു.”
9
അപ്പോള്‍ സെരൂയായുടെ പുത്രനായ അബീശായി രാജാവിനോടു ചോദിച്ചു: “ഈ ചത്ത നായ് എന്റെ യജമാനനായ രാജാവിനെ എന്തിനു ശപിക്കുന്നു? ഞാന്‍ അവന്റെ തല വെട്ടിക്കളയട്ടെ.”
10
എന്നാല്‍ രാജാവു പറഞ്ഞു: “സെരൂയായുടെ പുത്രന്മാരേ, ഇതില്‍ നിങ്ങള്‍ക്ക് എന്തു കാര്യം? അവന് ശപിച്ചുകൊള്ളട്ടെ; ‘ദാവീദിനെ ശപിക്കുക’ എന്നു സര്വേശ്വരന് കല്പിച്ചിട്ടുണ്ടെങ്കില് അതു തടയാന്‍ ആര്‍ക്കാണ് അവകാശം.”
11
ദാവീദ് അബീശായിയോടും തന്റെ സകല ഭൃത്യന്മാരോടുമായി പറഞ്ഞു: “എന്റെ സ്വന്തം മകന്‍തന്നെ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. അങ്ങനെയെങ്കില്‍ ഈ ബെന്യാമീന്‍ഗോത്രക്കാരന്‍ ചെയ്യുന്നതില്‍ എന്താണ് അദ്ഭുതം? അവനെ വെറുതേ വിടൂ, അവന് ശപിക്കട്ടെ; സര്വേശ്വരന് കല്പിച്ചതുകൊണ്ടാണ് അവന് ശപിക്കുന്നത്.
12
ഒരുവേള അവിടുന്ന് എന്റെ കഷ്ടത കണ്ട് അവന്റെ ശാപം അനുഗ്രഹമാക്കിയേക്കും.”
13
ദാവീദും കൂടെയുള്ളവരും മുന്നോട്ടു നീങ്ങി. ശിമെയി എതിര്‍വശത്തുള്ള മലഞ്ചരിവിലൂടെ നടന്നു; അവന് രാജാവിനു നേരെ കല്ലും പൂഴിയും വാരിയെറിഞ്ഞു.
14
രാജാവും കൂടെയുള്ളവരും പരിക്ഷീണരായി യോര്‍ദ്ദാനിലെത്തി, അവര്‍ അവിടെ വിശ്രമിച്ചു.
15
അബ്ശാലോമും കൂടെയുള്ള ഇസ്രായേല്യരും യെരൂശലേമിലെത്തി. അഹീഥോഫെലും അയാളുടെ കൂടെ ഉണ്ടായിരുന്നു.
16
ദാവീദിന്റെ സ്നേഹിതനും അര്‍ഖ്യനും ആയ ഹൂശായി അബ്ശാലോമിന്റെ അടുക്കല്‍ വന്നു: “രാജാവേ, നീണാള്‍ വാഴുക! നീണാള്‍ വാഴുക!” എന്നു പറഞ്ഞു.
17
അപ്പോള്‍ അബ്ശാലോം ഹൂശായിയോടു പറഞ്ഞു: “നിന്റെ സുഹൃത്തിനോട് ഇത്രയേ കൂറുള്ളോ? എന്തുകൊണ്ട് ദാവീദിന്റെ കൂടെ പോയില്ല?”
18
ഹൂശായി പറഞ്ഞു: “അങ്ങനെയല്ല രാജാവേ! സര്‍വേശ്വരനും സകല ഇസ്രായേല്‍ജനവും തിരഞ്ഞെടുത്തിരിക്കുന്നവന്റെ ആളാണു ഞാന്‍. അദ്ദേഹത്തോടൊപ്പം ഞാന്‍ നില്ക്കും.
19
എന്റെ യജമാനന്റെ പുത്രനെയല്ലാതെ മറ്റാരെ ഞാന്‍ സേവിക്കും. അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെ ഞാന്‍ അങ്ങയെയും സേവിക്കും.”
20
അപ്പോള്‍ അബ്ശാലോം അഹീഥോഫെലിനോട് ചോദിച്ചു: “ഇവിടെ നാം എന്താണു ചെയ്യേണ്ടത്? നിന്റെ ഉപദേശം എന്ത്?”
21
അയാള്‍ അബ്ശാലോമിനോടു പറഞ്ഞു: “കൊട്ടാരം സൂക്ഷിക്കാന്‍ അങ്ങയുടെ പിതാവ് വിട്ടിട്ടുപോയ ഉപഭാര്യമാരുടെ അന്തഃപുരത്തില്‍ പ്രവേശിക്കുക. അപ്പോള്‍ അങ്ങ് പിതാവിനു വെറുപ്പുളവാക്കി എന്ന് ഇസ്രായേല്യരെല്ലാം അറിയും. അത് അങ്ങയുടെ അനുയായികള്‍ക്ക് ആത്മധൈര്യം പകരും.”
22
അവര്‍ കൊട്ടാരത്തിനു മുകളില്‍ അബ്ശാലോമിനുവേണ്ടി ഒരു കൂടാരം ഒരുക്കി. അവിടെ അബ്ശാലോം സകല ഇസ്രായേല്യരും കാണ്‍കെ പിതാവിന്റെ ഉപഭാര്യമാരോടൊത്തു ശയിച്ചു.
23
അക്കാലത്ത് അഹീഥോഫെല്‍ നല്‍കിയിരുന്ന ഏത് ഉപദേശവും ദൈവത്തിന്റെ അരുളപ്പാടുപോലെ കരുതിയിരുന്നു. ദാവീദും അബ്ശാലോമും അയാളുടെ ഉപദേശം അത്രയ്ക്ക് വിലമതിച്ചിരുന്നു.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24