bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 21
2 Samuel 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 22 →
1
ദാവീദിന്റെ ഭരണകാലത്തു മൂന്നു വര്‍ഷം തുടര്‍ച്ചയായി ക്ഷാമമുണ്ടായി. അപ്പോള്‍ ദാവീദ് സര്‍വേശ്വരന്റെ അരുളപ്പാട് ആരാഞ്ഞു. അവിടുന്ന് അരുളിച്ചെയ്തു: “ഗിബെയോന്യരെ വധിച്ചതില്‍ ശൗലും അവന്റെ കുടുംബക്കാരും രക്തപാതകരാണ്.
2
ഗിബെയോന്യര്‍ ഇസ്രായേല്യരല്ല; അവര്‍ അമോര്യരുടെ കൂട്ടത്തില്‍ ശേഷിച്ചിരുന്നവരായിരുന്നു. അവരെ സംരക്ഷിച്ചുകൊള്ളാമെന്ന് ഇസ്രായേല്യര്‍ പ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഇസ്രായേല്യരെയും യെഹൂദ്യരെയും കുറിച്ചുള്ള ഉല്‍ക്കടമായ ശുഷ്കാന്തി നിമിത്തം ശൗല്‍ അവരെയും സംഹരിക്കാന്‍ ശ്രമിച്ചു.
3
ദാവീദ്രാജാവ് ഗിബെയോന്യരെ വിളിപ്പിച്ചു ചോദിച്ചു: “ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്തു തരണം? സര്‍വേശ്വരന്റെ ജനത്തിനു നിങ്ങള്‍ നന്മ നേരുന്നതിനായി എന്തു പ്രായശ്ചിത്തമാണു ഞാന്‍ ചെയ്യേണ്ടത്?”
4
ഗിബെയോന്യര്‍ പറഞ്ഞു: “ശൗലും കുടുംബവുമായുള്ള ഞങ്ങളുടെ എതിര്‍പ്പ് വെള്ളിയോ സ്വര്‍ണമോ കൊണ്ടു തീരുന്നതല്ല; ഇസ്രായേലില്‍ ആരെയെങ്കിലും കൊല്ലണമെന്നു ഞങ്ങള്‍ക്കു ആഗ്രഹമില്ല.” ദാവീദു വീണ്ടും ചോദിച്ചു: “എന്നാല്‍ പിന്നെ എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?”
5
അവര്‍ പറഞ്ഞു: “ഇസ്രായേലില്‍ എങ്ങും ഞങ്ങളില്‍ ആരും ശേഷിക്കാത്തവിധം ഞങ്ങളെ നശിപ്പിക്കാന്‍ ആലോചിക്കുകയും ഞങ്ങളെ സംഹരിക്കുകയും ചെയ്ത ആ മനുഷ്യന്റെ പുത്രന്മാരില് ഏഴു പേരെ ഞങ്ങളുടെ കൈയില്‍ ഏല്പിച്ചുതരിക.
6
സര്‍വേശ്വരന്റെ പര്‍വതമായ ഗിബെയോനില്‍ അവിടുത്തെ സന്നിധിയില്‍ ഞങ്ങള്‍ അവരെ തൂക്കിക്കൊല്ലട്ടെ.” “ഞാന്‍ അവരെ ഏല്പിച്ചു തരാം” എന്നു രാജാവു പറഞ്ഞു.
7
സര്‍വേശ്വരന്റെ നാമത്തില്‍ യോനാഥാനുമായി ചെയ്തിരുന്ന പ്രതിജ്ഞ നിമിത്തം ശൗലിന്റെ പൗത്രനും യോനാഥാന്റെ പുത്രനുമായ മെഫീബോശെത്തിനെ ആ ഏഴു പേരില്‍ ഉള്‍പ്പെടുത്തിയില്ല.
8
അയ്യായുടെ മകളായ രിസ്പായില്‍ ശൗലിനു ജനിച്ച പുത്രന്മാരായ അര്‍മ്മോനിയെയും മെഫീബോശെത്തിനെയും ശൗലിന്റെ പുത്രിയായ മീഖളില്‍ മെഹോലാത്യനും ബര്‍സില്ലായിയുടെ പുത്രനുമായ അദ്രീയേലിനു ജനിച്ച അഞ്ചു പുത്രന്മാരെയും രാജാവ് ഗിബെയോന്യരുടെ കൈയില്‍ ഏല്പിച്ചു.
9
ഗിബെയോന്യര്‍ അവരെ സര്‍വേശ്വരന്റെ സന്നിധിയില്‍ മലമുകളില്‍വച്ചു കൊന്നു. അവര്‍ ഏഴു പേരും ഒരേ സമയം മരിച്ചു. ബാര്‍ലി കൊയ്ത്തിന്റെ ആരംഭത്തിലാണ് ഇതു സംഭവിച്ചത്.
10
അയ്യായുടെ മകള്‍ രിസ്പാ ചാക്കുതുണി പാറമേല്‍ വിരിച്ച് അവിടെ കിടന്നു. കൊയ്ത്തുകാലത്തിന്റെ ആരംഭംമുതല്‍ മഴക്കാലം തുടങ്ങുന്നതുവരെ, പകല്‍ പക്ഷികളെയും രാത്രി കാട്ടുമൃഗങ്ങളെയും ആ മൃതദേഹങ്ങളില്‍നിന്ന് അവള് ആട്ടിയോടിച്ചു.
11
രിസ്പാ പ്രവര്‍ത്തിച്ചതു ദാവീദ് അറിഞ്ഞു.
12
ദാവീദു ചെന്നു ഗിലെയാദിലെ യാബേശ്യരില്‍നിന്നു ശൗലിന്റെയും യോനാഥാന്റെയും അസ്ഥികള്‍ ശേഖരിച്ചു. ഫെലിസ്ത്യര്‍ ഗില്‍ബോവാ പര്‍വതത്തില്‍വച്ച് അവരെ കൊന്നിട്ട് മൃതശരീരങ്ങള്‍ ബേത്ത്-ശാന് നഗരവീഥിയില്‍ കെട്ടിത്തൂക്കിയിരുന്നു; ഗിലെയാദിലെ യാബേശ്യര്‍ അവരുടെ ശരീരം അവിടെനിന്നു മോഷ്ടിച്ചു കൊണ്ടുപോയി.
13
ശൗലിന്റെയും യോനാഥാന്റെയും അസ്ഥികള്‍ ദാവീദ് അവിടെനിന്നു വരുത്തി; തൂക്കിക്കൊല്ലപ്പെട്ട ഏഴുപേരുടെയും അസ്ഥികളും ശേഖരിച്ചു.
14
ശൗലിന്റെയും യോനാഥാന്റെയും അസ്ഥികള്‍ ബെന്യാമീന്യരുടെ ദേശത്തുള്ള സേലയില്‍ ശൗലിന്റെ പിതാവായ കീശിന്റെ കല്ലറയില്‍ സംസ്കരിച്ചു. രാജാവ് കല്പിച്ചതെല്ലാം അവര്‍ പ്രവര്‍ത്തിച്ചു. പിന്നീട് രാജ്യത്തിനു വേണ്ടിയുള്ള അവരുടെ പ്രാര്‍ഥന ദൈവം കേട്ടു.
15
ഫെലിസ്ത്യരും ഇസ്രായേല്യരും തമ്മില്‍ വീണ്ടും യുദ്ധമുണ്ടായി. ദാവീദും അനുയായികളും ഫെലിസ്ത്യരോട് ഏറ്റുമുട്ടി.
16
ദാവീദു തളര്‍ന്നു; അപ്പോള്‍ ഇശ്ബി-ബെനോബ് എന്ന മല്ലന് ദാവീദിനെ കൊല്ലാന്‍ ഒരുമ്പെട്ടു. മുന്നൂറു ശേക്കെല്‍ തൂക്കമുള്ള ഒരു ഓട്ടുകുന്തവും ഒരു പുതിയ വാളും അയാള്‍ ധരിച്ചിരുന്നു.
17
എന്നാല്‍ സെരൂയായുടെ പുത്രനായ അബീശായി ദാവീദിന്റെ സഹായത്തിനെത്തി. അയാള്‍ ഫെലിസ്ത്യനെ ആക്രമിച്ചുകൊന്നു. മേലില്‍ തങ്ങളോടൊപ്പം യുദ്ധത്തിനു പുറപ്പെടുകയില്ലെന്നു ദാവീദിനെക്കൊണ്ടു പടയാളികള്‍ ശപഥം ചെയ്യിച്ചു. “ഇസ്രായേലിന്റെ ദീപം അവിടുന്നാണ്; അത് അണയാന്‍ പാടില്ല” എന്ന് അവര്‍ പറഞ്ഞു.
18
പിന്നീട് ഗോബില്‍വച്ചു ഫെലിസ്ത്യരുമായി വീണ്ടും യുദ്ധമുണ്ടായി. അവിടെവച്ചു ഹൂശാത്യനായ സിബ്ബെഖായി മല്ലനായ സഫിനെ കൊന്നു.
19
ഗോബില്‍ വച്ചു ഫെലിസ്ത്യരുമായി വീണ്ടും ഒരു യുദ്ധം ഉണ്ടായി. അതില്‍ ബേത്ലഹേമ്യനായ യാരെ-ഓരെഗീമിന്റെ മകനായ എല്‍ഹാനാന്‍ ഗിത്യനായ ഗോല്യാത്തിനെ കൊന്നു; അയാളുടെ കുന്തത്തിന്റെ തണ്ട് നെയ്ത്തുതറിയുടെ നീണ്ടതടിപോലെയുള്ളതായിരുന്നു.
20
ഗത്തില്‍വച്ച് വീണ്ടും യുദ്ധം നടന്നു. അവിടെ ഒരു അതികായന് ഉണ്ടായിരുന്നു; അവന്റെ കൈകാലുകള്‍ക്ക് ഒന്നിന് ആറു വീതം ഇരുപത്തിനാലു വിരലുകള്‍ ഉണ്ടായിരുന്നു. അയാളും മല്ലന്മാരുടെ പിന്തലമുറക്കാരന് ആയിരുന്നു.
21
ഇസ്രായേലിനെ അധിക്ഷേപിച്ച അയാളെ ദാവീദിന്റെ സഹോദരനായ ശിമെയിയുടെ പുത്രന് യോനാഥാന് വധിച്ചു.
22
ഈ നാലു പേരും ഗത്തിലെ മല്ലന്മാരില്‍പ്പെട്ടവരായിരുന്നു. ദാവീദും അനുയായികളും കൂടി അവരെ സംഹരിച്ചു.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24