bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 19
2 Samuel 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 20 →
1
അബ്ശാലോമിനെക്കുറിച്ച് ദാവീദു വിലപിക്കുന്ന വിവരം യോവാബ് അറിഞ്ഞു.
2
തന്റെ മകനെ ഓര്‍ത്തു രാജാവു ദുഃഖിക്കുന്നു എന്നു കേട്ടതിനാല്‍ ദാവീദിന്റെ സൈനികര്‍ക്ക് അന്നത്തെ വിജയം ദുഃഖമായിത്തീര്‍ന്നു.
3
അതുകൊണ്ട് യുദ്ധത്തില്‍ തോറ്റോടി ലജ്ജിതരായി വരുന്നതുപോലെയാണ് അന്നവര്‍ പട്ടണത്തിലേക്കു മടങ്ങിവന്നത്.
4
രാജാവ് മുഖം പൊത്തിപ്പിടിച്ചുകൊണ്ട്: “എന്റെ മകനേ അബ്ശാലോമേ, അബ്ശാലോമേ എന്റെ മകനേ” എന്നു നിലവിളിച്ചുകൊണ്ടിരുന്നു.
5
യോവാബ് കൊട്ടാരത്തില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: “അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രന്മാരുടെയും ഭാര്യമാരുടെയും ഉപഭാര്യമാരുടെയും ജീവന് രക്ഷിച്ച അങ്ങയുടെ സകല ഭൃത്യന്മാരെയും ഇന്ന് അങ്ങു ലജ്ജിപ്പിച്ചിരിക്കുകയാണ്.
6
സ്നേഹിക്കുന്നവരെ അങ്ങു ദ്വേഷിക്കുകയും ദ്വേഷിക്കുന്നവരെ അങ്ങു സ്നേഹിക്കുകയുമാണു ചെയ്യുന്നത്. അങ്ങയുടെ സേനാനായകന്മാരും സൈനികരും അങ്ങേക്ക് ഒന്നുമല്ല എന്ന് ഇന്നു തെളിയിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കുകയും ഞങ്ങളെല്ലാവരും മരിക്കുകയും ചെയ്തിരുന്നെങ്കില്‍ അങ്ങേക്കു സന്തോഷമാകുമായിരുന്നു എന്നു ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു.
7
അതുകൊണ്ട് എഴുന്നേറ്റ് പുറത്തുവന്നു ഭൃത്യന്മാരോടു ദയാപൂര്‍വം സംസാരിക്കുക. അല്ലെങ്കില്‍ ഈ രാത്രിയില്‍ അവരില്‍ ഒരാള്‍പോലും അങ്ങയുടെ കൂടെ പാര്‍ക്കാന്‍ ഉണ്ടായിരിക്കുകയില്ലെന്നു സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു. അത് അങ്ങയുടെ ബാല്യംമുതല്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ അനര്‍ഥമായിരിക്കും.”
8
അപ്പോള്‍ രാജാവു എഴുന്നേറ്റു നഗരവാതില്ക്കല് ഇരുന്നു. രാജാവ് പടിവാതില്ക്കല് ഇരിക്കുന്നു എന്നുള്ള വിവരം അറിഞ്ഞ് ജനമെല്ലാം അദ്ദേഹത്തിന്റെ മുമ്പില്‍ വന്നുകൂടി.
9
ഇസ്രായേല്യര്‍ അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയിരുന്നു. ഇസ്രായേലിലെ സകല ഗോത്രങ്ങളിലുമുള്ളവര്‍ പരസ്പരം പറഞ്ഞു: “രാജാവ് നമ്മെ ശത്രുക്കളുടെയും ഫെലിസ്ത്യരുടെയും കൈയില്‍നിന്നു രക്ഷിച്ചു. ഇപ്പോഴാകട്ടെ, അദ്ദേഹം അബ്ശാലോമിനെ പേടിച്ചു നാടുവിട്ട് ഓടിയിരിക്കുകയാണ്.
10
നാം രാജാവായി അഭിഷേകം ചെയ്ത അബ്ശാലോമാകട്ടെ യുദ്ധത്തില്‍ മരിച്ചു. അതുകൊണ്ട് ദാവീദുരാജാവിനെ തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് ആരും പറയാത്തതെന്ത്?”
11
ഇതറിഞ്ഞ് ദാവീദ് പുരോഹിതന്മാരായ സാദോക്കിനും അബ്യാഥാരിനും ഒരു സന്ദേശം അയച്ചു: “നിങ്ങള്‍ യെഹൂദാപ്രമാണികളോട് ഇങ്ങനെ പറയണം: ഇസ്രായേല്‍ജനതയുടെ മുഴുവന്‍ അഭിപ്രായം രാജസന്നിധിയില്‍ എത്തിയിരിക്കെ രാജാവിനെ കൊട്ടാരത്തിലേക്കു തിരിച്ചുകൊണ്ടുപോകുന്ന കാര്യത്തില്‍ നിങ്ങള്‍ മുന്‍കൈയെടുക്കാത്തതെന്ത്?
12
നിങ്ങള്‍ എല്ലാവരും എന്റെ ബന്ധുക്കളല്ലേ? എന്റെ അസ്ഥിയിലും മാംസത്തിലും നിന്നുള്ളവര്‍! എന്നെ തിരിച്ചുകൊണ്ടുപോകാന്‍ അവസാനം വരേണ്ടവര്‍ നിങ്ങളാണോ?
13
അമാസയോടു പറയുക: നീ എന്റെ അസ്ഥിയും മാംസവും അല്ലേ? യോവാബിന്റെ സ്ഥാനത്തു നിന്നെ ഞാന്‍ സൈന്യാധിപനായി നിയമിച്ചില്ലെങ്കില്‍ സര്വേശ്വരന് എന്നെ ശിക്ഷിച്ചുകൊള്ളട്ടെ.”
14
ദാവീദിന്റെ ഈ സന്ദേശം യെഹൂദ്യയിലുള്ള സകലരുടെയും ഹൃദയം കവര്‍ന്നു. “അങ്ങ് ഭൃത്യന്മാരോടൊപ്പം മടങ്ങിവരിക” എന്ന് അവര്‍ രാജാവിനെ അറിയിച്ചു.
15
അങ്ങനെ രാജാവ് യോര്‍ദ്ദാനില്‍ മടങ്ങിയെത്തി; അദ്ദേഹത്തെ എതിരേറ്റു നദി കടത്തിക്കൊണ്ടുവരാന്‍ യെഹൂദ്യയിലെ ജനങ്ങള്‍ ഗില്ഗാലില് എത്തിയിരുന്നു.
16
ബഹൂരീമിലെ ബെന്യാമീന്‍ഗോത്രക്കാരനായ ശിമെയിയും ദാവീദിനെ എതിരേല്ക്കാന് അവരോടൊപ്പം തിടുക്കത്തില്‍ ചെന്നു.
17
അയാളുടെ കൂടെ ബെന്യാമീന്‍ഗോത്രക്കാരായ ആയിരം പേരും ഉണ്ടായിരുന്നു. ശൗലിന്റെ ഗൃഹവിചാരകനായ സീബ പതിനഞ്ചു പുത്രന്മാരോടും ഇരുപതു ഭൃത്യന്മാരോടും കൂടി യോര്‍ദ്ദാനില്‍ രാജാവ് വരുന്നതിനു മുമ്പുതന്നെ എത്തിയിരുന്നു.
18
രാജാവിന്റെ കുടുംബാംഗങ്ങളെ ഇക്കരെ കടത്താനും അദ്ദേഹത്തിന്റെ ഇംഗിതം നിറവേറ്റാനുമായി അവര്‍ നദി കടന്നുചെന്നു. ഗേരയുടെ പുത്രനായ ശിമെയി യോര്‍ദ്ദാന്‍നദി കടക്കാന്‍ ഒരുങ്ങുന്ന രാജാവിന്റെ മുമ്പില്‍ വീണു നമസ്കരിച്ചു.
19
അയാള്‍ രാജാവിനോട് അപേക്ഷിച്ചു: “എന്റെ യജമാനനേ, അങ്ങ് യെരൂശലേം വിട്ടുപോയ ദിവസം അടിയന് ചെയ്ത കുറ്റം ക്ഷമിക്കണമേ; അതു തിരുമേനി ഓര്‍ക്കരുതേ.
20
എനിക്ക് തെറ്റുപറ്റിയെന്നു ഞാന്‍ സമ്മതിക്കുന്നു; അതുകൊണ്ട് യജമാനനെ എതിരേല്ക്കാന് യോസേഫിന്റെ ഗോത്രത്തില്‍നിന്നു മറ്റാരെക്കാളും മുമ്പായി അടിയന് എത്തിയിരിക്കുന്നു.”
21
അപ്പോള്‍ സെരൂയായുടെ പുത്രന് അബീശായി പറഞ്ഞു: “സര്‍വേശ്വരന്റെ അഭിഷിക്തനെ ശപിച്ച ശിമെയിയെ വധിക്കേണ്ടതല്ലേ?”
22
എന്നാല്‍ രാജാവ് പറഞ്ഞു: “സെരൂയായുടെ പുത്രന്മാരേ, നിങ്ങള്‍ക്ക് ഇതില്‍ എന്തു കാര്യം? നിങ്ങള്‍ എന്റെ എതിരാളികള്‍ ആവുകയാണോ? ഞാന്‍ തന്നെയാണല്ലോ ഇസ്രായേലിന്റെ രാജാവ്. ഇന്ന് ഒരു ഇസ്രായേല്യനെയും കൊല്ലാന്‍ പാടില്ല.”
23
പിന്നീട് രാജാവ് ശിമെയിയോടു ശപഥം ചെയ്തു: “നീ മരിക്കുകയില്ല.”
24
ശൗലിന്റെ പൗത്രനായ മെഫീബോശെത്തും രാജാവിനെ എതിരേല്ക്കാന് വന്നു. രാജാവ് യെരൂശലേം വിട്ടുപോയതിനുശേഷം സുരക്ഷിതനായി തിരികെ വരുന്നതുവരെ അവന് കാലുകള്‍ കഴുകുകയോ, താടി കത്രിക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിരുന്നില്ല.
25
അയാള്‍ യെരൂശലേമില്‍നിന്നു തന്നെ എതിരേല്ക്കാന് വന്നപ്പോള്‍ രാജാവു ചോദിച്ചു: “മെഫീബോശെത്തേ, നീ എന്റെകൂടെ പോരാഞ്ഞതെന്ത്?”
26
അയാള്‍ പറഞ്ഞു: “യജമാനനേ, അടിയന് മുടന്തനാണെന്ന് അങ്ങേക്ക് അറിയാമല്ലോ. അങ്ങയുടെ കൂടെ പോരാന്‍ കഴുതയെ ഒരുക്കണമെന്ന് അടിയന് ഭൃത്യനോടു പറഞ്ഞെങ്കിലും അവന് എന്നെ ചതിച്ചു.
27
അടിയനെപ്പറ്റി അങ്ങയോടു നുണയും പറഞ്ഞു. എന്നാല്‍ അങ്ങ് അടിയനു ദൈവദൂതനെപ്പോലെയാണ്; അങ്ങയുടെ ഇഷ്ടംപോലെ എന്നോട് ചെയ്തുകൊള്ളുക.
28
അങ്ങയുടെ മുമ്പാകെ അടിയന്റെ ഭവനക്കാരെല്ലാവരും വധിക്കപ്പെടേണ്ടവരായിരുന്നു; എങ്കിലും അങ്ങയുടെ കൂടെ ഭക്ഷണം കഴിക്കുന്നവരോടൊപ്പം അടിയന് സ്ഥാനം നല്കി. അങ്ങയോട് അപേക്ഷിക്കാന്‍ എനിക്ക് എന്ത് അവകാശമാണുള്ളത്?”
29
രാജാവ് അയാളോട്: “നീ എന്തിന് ഏറെ പറയുന്നു? നീയും സീബയും കൂടി ശൗലിന്റെ ഭൂസ്വത്തുക്കള്‍ പങ്കിട്ടുകൊള്ളുക.”
30
മെഫീബോശെത്ത് രാജാവിനോടു പറഞ്ഞു: “അവയെല്ലാം അവന് എടുത്തുകൊള്ളട്ടെ. അങ്ങു സുരക്ഷിതനായി കൊട്ടാരത്തില്‍ മടങ്ങി എത്തിയല്ലോ; എനിക്കതുമതി.”
31
ഗിലെയാദുകാരനായ ബര്‍സില്ലായിയും രാജാവിനെ യോര്‍ദ്ദാന്‍നദി കടത്തിവിടാന്‍ രോഗെലീമില്‍നിന്നു വന്നിരുന്നു.
32
അയാള്‍ എണ്പതു വയസ്സുള്ള വൃദ്ധനായിരുന്നു. രാജാവ് മഹനയീമില്‍ പാര്‍ത്തിരുന്ന കാലത്തു ധനികനായ അയാള്‍ ഭക്ഷണസാധനങ്ങള്‍ അദ്ദേഹത്തിനു നല്‍കിയിരുന്നു.
33
“എന്റെ കൂടെ യെരൂശലേമിലേക്കു വരിക; ഞാന്‍ നിന്നെ സംരക്ഷിച്ചുകൊള്ളാം” എന്നു രാജാവ് അയാളോടു പറഞ്ഞു.
34
ബര്‍സില്ലായി പറഞ്ഞു: “ഞാന്‍ അങ്ങയുടെ കൂടെ യെരൂശലേമിലേക്കു വരുന്നതെന്തിന്? ഞാനിനി എത്രനാള്‍ ജീവിച്ചിരിക്കും?
35
എനിക്കിപ്പോള്‍ എണ്പതു വയസ്സായി. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് എനിക്കില്ല. ഭക്ഷണപാനീയങ്ങളുടെ സ്വാദും അറിഞ്ഞുകൂടാ; ഗായകന്റെയോ ഗായികയുടെയോ ഗാനം കേട്ട് ആസ്വദിക്കാനും കഴിവില്ല. ഞാന്‍ വന്ന് എന്റെ യജമാനനെ കൂടുതല്‍ ഭാരപ്പെടുത്തുന്നത് എന്തിന്?
36
അങ്ങ് എനിക്ക് ഇത്ര വലിയ പ്രത്യുപകാരം തരുന്നതെന്തിന്? ഞാന്‍ അങ്ങയോടൊപ്പം യോര്‍ദ്ദാനക്കരെ കുറച്ചു ദൂരംവരെ വരാം.
37
പിന്നീട് മടങ്ങിപ്പോരാന്‍ അങ്ങ് എന്നെ അനുവദിച്ചാലും. എന്റെ സ്വന്തം പട്ടണത്തില്‍, എന്റെ മാതാപിതാക്കളുടെ കല്ലറയ്‍ക്കടുത്തുതന്നെ ഞാനും വിശ്രമിക്കട്ടെ. ഇതാ, അങ്ങയുടെ ദാസനായ കിംഹാം; അവന് അങ്ങയുടെകൂടെ പോരട്ടെ; അങ്ങേക്ക് ഇഷ്ടമുള്ളത് അവനു ചെയ്തുകൊടുത്താലും.”
38
രാജാവു പ്രതിവചിച്ചു: “കിംഹാം എന്നോടുകൂടെ പോരട്ടെ; നിനക്കു നല്ലതെന്നു തോന്നുന്നതെന്തും ഞാന്‍ അവനു ചെയ്തുകൊടുക്കാം. നീ എന്നില്‍നിന്ന് ആഗ്രഹിക്കുന്നതെന്തും ഞാന്‍ നിനക്കും ചെയ്തുതരും.”
39
ജനമെല്ലാം യോര്ദ്ദാന് കടന്നു; രാജാവും മറുകരയില്‍ എത്തി. അദ്ദേഹം ബര്‍സില്ലായിയെ ചുംബിച്ച് ആശീര്‍വദിച്ചു. ബര്‍സില്ലായി സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോയി.
40
രാജാവ് ഗില്ഗാലിലേക്കു പോയി; കിംഹാമും കൂടെ ഉണ്ടായിരുന്നു. സകല യെഹൂദ്യരും ഇസ്രായേല്‍ജനത്തില്‍ പകുതി ആളുകളും രാജാവിന് അകമ്പടി സേവിച്ചു.
41
അപ്പോള്‍ ഇസ്രായേല്‍ജനമെല്ലാം രാജാവിന്റെ സമീപത്തു ചെന്നു ചോദിച്ചു: “ഞങ്ങളുടെ സഹോദരരായ യെഹൂദ്യര്‍ അങ്ങയെയും കുടുംബത്തെയും എല്ലാ പരിചാരകരെയും രഹസ്യമായി യോര്ദ്ദാന് കടത്തിക്കൊണ്ടു പോയത് എന്ത്?”
42
അപ്പോള്‍ യെഹൂദ്യര്‍ ഇസ്രായേല്യരോടു പറഞ്ഞു: “രാജാവ് ഞങ്ങളുടെ അടുത്ത ചാര്‍ച്ചക്കാരനായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അതിനു നിങ്ങള്‍ എന്തിനു കോപിക്കുന്നു? രാജാവിന്റെ ചെലവില്‍ ഞങ്ങള്‍ വല്ലതും ഭക്ഷിച്ചോ? അദ്ദേഹം ഞങ്ങള്‍ക്കു വല്ല സമ്മാനവും തന്നോ?”
43
ഇസ്രായേല്യര്‍ മറുപടി പറഞ്ഞു: “അദ്ദേഹം നിങ്ങളില്‍ ഒരാള്‍ ആണെങ്കിലും രാജാവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കു പത്ത് ഓഹരിയുണ്ട്. എന്നിട്ടും എന്തുകൊണ്ട് നിങ്ങള്‍ ഞങ്ങളെ അവഗണിച്ചു? രാജാവിനെ മടക്കിക്കൊണ്ടു വരുന്ന കാര്യം ആദ്യം പറഞ്ഞതു ഞങ്ങളല്ലേ?” യെഹൂദ്യരുടെ വാക്കുകള്‍ ഇസ്രായേല്യരുടേതിലും പരുഷമായിരുന്നു.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24