bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 10
2 Samuel 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 11 →
1
അമ്മോന്യരുടെ രാജാവ് മരിച്ചു; പകരം അയാളുടെ പുത്രന് ഹാനൂന്‍ രാജാവായി.
2
അപ്പോള്‍ ദാവീദു പറഞ്ഞു: “നാഹാശ് എന്നോടു ദയാപൂര്‍വം പ്രവര്‍ത്തിച്ചിരുന്നതുപോലെ അദ്ദേഹത്തിന്റെ പുത്രനായ ഹാനൂനോടു ഞാന്‍ ദയ കാട്ടും. പിതാവിന്റെ മരണത്തില്‍ ദുഃഖിക്കുന്ന ഹാനൂനെ ആശ്വസിപ്പിക്കാന്‍വേണ്ടി ദാവീദ് തന്റെ ദാസരെ അദ്ദേഹത്തിന്റെ അടുക്കല്‍ അയച്ചു.
3
അവര്‍ അമ്മോനില്‍ എത്തിയപ്പോള്‍ അമ്മോന്യപ്രഭുക്കന്മാര് രാജാവിനോടു ചോദിച്ചു: “അങ്ങയെ ആശ്വസിപ്പിക്കാന്‍ ദാവീദ് ദാസന്മാരെ അയച്ചിരിക്കുന്നത് അങ്ങയുടെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണെന്നു കരുതുന്നുവോ? നഗരം സൂക്ഷ്മമായി പരിശോധിക്കാനും ചാരവൃത്തി നടത്തി അതിനെ നശിപ്പിക്കാനുമല്ലേ ദാവീദ് അവരെ അയച്ചിരിക്കുന്നത്?”
4
ഹാനൂന്‍ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ച് അവരുടെ താടി പകുതി വീതം ക്ഷൗരം ചെയ്തും ഉടുവസ്ത്രം അരക്കെട്ടുഭാഗംവരെ കീറിയും വിട്ടയച്ചു.
5
ദാവീദ് അതറിഞ്ഞ് അത്യന്തം ലജ്ജിതരായിരുന്ന അവരുടെ അടുക്കല്‍ ആളയച്ചു പറയിച്ചു: “നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവില്‍തന്നെ പാര്‍ത്തുകൊള്ളുക; പിന്നെ മടങ്ങിവരാം.”
6
ദാവീദ് തങ്ങളുടെ ശത്രുവായിത്തീര്‍ന്നു എന്നു മനസ്സിലാക്കി അമ്മോന്യര്‍ ബേത്ത്-രെഹോബിലെയും സോബയിലെയും സിറിയാക്കാരില്‍നിന്ന് ഇരുപതിനായിരം കാലാള്‍പടയെയും, ആയിരം യോദ്ധാക്കളുമായി മാഖാ രാജാവിനെയും തോബില്‍നിന്നു പന്തീരായിരം പേരെയും കൂലിക്ക് എടുത്തു.
7
ദാവീദ് വിവരം അറിഞ്ഞ് തന്റെ സകല സൈന്യത്തോടും കൂടി യോവാബിനെ അയച്ചു.
8
അമ്മോന്യര്‍ പട്ടണവാതില്ക്കല് അണിനിരന്നു. എന്നാല്‍ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖായുടെ ആളുകളും വെളിമ്പ്രദേശത്ത് ആയിരുന്നു നിലയുറപ്പിച്ചത്.
9
തന്റെ മുമ്പിലും പിമ്പിലും ശത്രുസൈന്യം അണിനിരന്നതു കണ്ട് യോവാബു ധീരന്മാരായ ഒരു കൂട്ടം സൈനികരെ തിരഞ്ഞെടുത്തു സിറിയാക്കാരുടെ നേരേ അണിനിരത്തി;
10
ശേഷിച്ച സൈന്യത്തെ തന്റെ സഹോദരനായ അബീശായിയുടെ നേതൃത്വത്തില്‍ അമ്മോന്യര്‍ക്കെതിരെ അണിനിരത്തി.
11
അപ്പോള്‍ യോവാബ് അബീശായിയോടു പറഞ്ഞു: “സിറിയാക്കാര്‍ എന്നെ തോല്പിക്കും എന്നു കണ്ടാല്‍ നീ എന്നെ സഹായിക്കണം; അമ്മോന്യര്‍ നിന്നെ തോല്പിക്കും എന്നു കണ്ടാല്‍ ഞാന്‍ വന്നു നിന്നെ സഹായിക്കാം.
12
ധൈര്യമായിരിക്കുക; നമ്മുടെ ജനത്തിനുവേണ്ടിയും ദൈവത്തിന്റെ പട്ടണങ്ങള്‍ക്കുവേണ്ടിയും നമുക്കു സുധീരം യുദ്ധം ചെയ്യാം. സര്‍വേശ്വരന്റെ ഇഷ്ടംതന്നെ നടക്കട്ടെ.”
13
യോവാബും കൂടെയുള്ള സൈന്യവും സിറിയാക്കാരോട് യുദ്ധം ചെയ്യാന്‍ അടുത്തു. അവര്‍ അയാളുടെ മുമ്പില്‍നിന്നു തോറ്റോടി.
14
സിറിയാക്കാര്‍ ഓടിപ്പോകുന്നതു കണ്ടപ്പോള്‍ അമ്മോന്യരും അബീശായിയുടെ മുമ്പില്‍നിന്ന് ഓടി പട്ടണത്തില്‍ പ്രവേശിച്ചു. യോവാബാകട്ടെ അമ്മോന്യരോടുള്ള യുദ്ധം അവസാനിപ്പിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
15
ഇസ്രായേല്യര്‍ തങ്ങളെ തോല്പിച്ചു എന്നു മനസ്സിലാക്കിയ സിറിയാക്കാര്‍ ഒന്നിച്ചുകൂടി.
16
ഹദദേസെര്‍രാജാവ് ആളയച്ചു നദിക്ക് അക്കരെയുള്ള സിറിയാക്കാരെയും വരുത്തി. ഹദദേസെരിന്റെ സൈന്യാധിപനായ ശോബക്കിന്റെ നേതൃത്വത്തില്‍ അവര്‍ ഹേലാമില്‍ ഒന്നിച്ചുകൂടി.
17
ദാവീദ് വിവരം അറിഞ്ഞു സകല ഇസ്രായേല്യരെയും വിളിച്ചുകൂട്ടി യോര്‍ദ്ദാന്‍നദി കടന്നു ഹേലാമിലെത്തി. സിറിയാക്കാര്‍ ദാവീദിനെതിരെ അണിനിരന്നു യുദ്ധം ചെയ്തു.
18
സിറിയാക്കാര്‍ ഇസ്രായേല്യരുടെ മുമ്പില്‍ തോറ്റോടി. ദാവീദു സിറിയാക്കാരായ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും സംഹരിച്ചു. അവരുടെ സേനാനായകനായ ശോബക്കിനെ വധിച്ചു.
19
ഹദദേസെരിന്റെ ആശ്രിതരായ രാജാക്കന്മാരെല്ലാം തങ്ങള്‍ പരാജയപ്പെട്ടു എന്നു കണ്ട് ഇസ്രായേല്യരുമായി ഉടമ്പടി ചെയ്ത് അവരെ സേവിച്ചു. അതിനുശേഷം അമ്മോന്യരെ സഹായിക്കാന്‍ സിറിയാക്കാര്‍ക്കു ഭയമായി.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24