bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 23
2 Samuel 23
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 24 →
1
യിശ്ശായിയുടെ പുത്രന് ദാവീദ്, ദൈവം ഉന്നതിയിലാക്കിയവന്‍, യാക്കോബിന് ദൈവത്തിന്റെ അഭിഷിക്തന്, ഇസ്രായേലിലെ മധുരഗായകന്‍ പാടുന്നു:
2
സര്‍വേശ്വരന്റെ ആത്മാവ് എന്നിലൂടെ അരുളുന്നു; അവിടുത്തെ സന്ദേശം എന്റെ നാവിന്മേലുദിക്കുന്നു;
3
ഇസ്രായേലിന്റെ ദൈവം മൊഴിഞ്ഞിരിക്കുന്നു; ഇസ്രായേലിന്റെ രക്ഷാശില എന്നോട് അരുളിയിരിക്കുന്നു.
4
മനുഷ്യരെ നീതിയോടെ ഭരിക്കുന്നവന്, ദൈവഭയത്തോടെ ഭരിക്കുന്നവന്, പുലര്‍കാലവെളിച്ചംപോലെ മേഘരഹിതമായ ആകാശത്തിലെ പ്രഭാതസൂര്യനെപ്പോലെ ഇളമ്പുല്ലു മുളപ്പിക്കുന്ന പുതുമഴപോലെ ശോഭിക്കും.
5
എന്റെ ഭവനം ദൈവസന്നിധിയില്‍ അങ്ങനെയല്ലേ? അവിടുന്ന് എന്നോട് ഒരു ശാശ്വത ഉടമ്പടി ചെയ്തിരിക്കുന്നു; അലംഘനീയമായ ഒരു ഉടമ്പടി; അവിടുന്ന് എന്നെ രക്ഷിക്കും; എന്റെ അഭിലാഷം അവിടുന്നു നിറവേറ്റും.
6
ദൈവഭക്തി ഇല്ലാത്തവന് വലിച്ചെറിയപ്പെട്ട മുള്ളുപോലെ; ആര്‍ക്കും അതു കരംകൊണ്ട് എടുക്കാവുന്നതല്ലല്ലോ.
7
ഇരുമ്പുകമ്പിയോ കുന്തത്തിന്റെ പിടിയോ വേണം അതു തൊടാന്‍; അതു മുഴുവന്‍ ചുട്ടെരിക്കപ്പെടുന്നു.
8
ദാവീദിന്റെ വീരയോദ്ധാക്കള്‍ ഇവരാണ്: തഹ്കെമോന്യനായ യോശേബ്-ബശ്ശേബെത്ത്; അയാളായിരുന്നു മൂവരില്‍ നേതാവ്. ഒരൊറ്റ യുദ്ധത്തില്‍ എണ്ണൂറു പേരെ കുന്തംകൊണ്ട് അയാള്‍ വധിച്ചു;
9
രണ്ടാമന് അഹോഹിയുടെ പൗത്രനും ദോദായിയുടെ പുത്രനുമായ എലെയാസാര്‍; ഫെലിസ്ത്യരുമായുള്ള യുദ്ധത്തില്‍ ഇസ്രായേല്യര്‍ ഓടിപ്പോയപ്പോള്‍ അയാള്‍ ദാവീദിനോടു ചേര്‍ന്നുനിന്നു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു.
10
വാള് വിട്ടുപോകാതെ കൈ കുഴഞ്ഞു മരവിക്കുംവരെ അയാള്‍ ഫെലിസ്ത്യരെ സംഹരിച്ചു. അന്നു സര്വേശ്വരന് വലിയ വിജയം അയാള്‍ക്കു നല്കി. അയാളോടൊപ്പം മടങ്ങിവന്ന പടയാളികള്‍ കൊല്ലപ്പെട്ടവരുടെ മുതല്‍ കൊള്ളയടിക്കുക മാത്രമാണു ചെയ്തത്.
11
മൂന്നാമന് ഹാരാര്യനായ ആഗേയുടെ പുത്രന് ശമ്മാ ആയിരുന്നു. ഒരിക്കല്‍ ലേഹിയിലെ ചെറുപയര്‍ വിളഞ്ഞിരുന്ന വയല്‍ കവര്‍ച്ച ചെയ്യാന്‍ ഫെലിസ്ത്യര്‍ ഒരുമിച്ചു കൂടിയപ്പോള്‍ ജനം അവിടെനിന്ന് ഓടിപ്പോയി.
12
ശമ്മാ ഏകനായി വയലില്‍നിന്നുകൊണ്ട് അതു സംരക്ഷിച്ചു, ഫെലിസ്ത്യരെ സംഹരിക്കുകയും ചെയ്തു. അങ്ങനെ സര്വേശ്വരന് ഒരു വന്‍വിജയം അയാള്‍ക്കു നല്കി.
13
കൊയ്ത്തിന്റെ സമയം ആയപ്പോള്‍ മുപ്പതു പടനായകന്മാരില് മൂന്നു പേര് അദുല്ലാംഗുഹയില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു. ഫെലിസ്ത്യസൈന്യം രെഫായീംതാഴ്വരയില്‍ പാളയമടിച്ചിരുന്നു.
14
ദാവീദ് കോട്ടയില്‍ ആയിരുന്നു. ബേത്ലഹേം ഫെലിസ്ത്യപട്ടാളത്തിന്റെ അധീനതയിലും ആയിരുന്നു.
15
‘ബേത്ലഹേമിലെ പട്ടണവാതില്ക്കലുള്ള കുളത്തില്‍നിന്ന് എനിക്കു കുടിക്കാന്‍ കുറച്ചു വെള്ളം ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍’ എന്ന് ദാവീദ് ഉല്‍ക്കടമായ ആഗ്രഹത്തോടുകൂടി പറഞ്ഞപ്പോള്‍
16
ആ മൂന്നു വീരന്മാര് ഫെലിസ്ത്യരുടെ പാളയത്തില്‍കൂടി കടന്നു ബേത്ലഹേം പട്ടണത്തിന്റെ വാതില്ക്കലുള്ള കിണറ്റില്‍നിന്നു വെള്ളം കോരിയെടുത്തു ദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാല്‍ അതു കുടിക്കാന്‍ മനസ്സുവരാതെ ദാവീദ് അതു സര്‍വേശ്വരനു നിവേദിച്ചു.
17
അദ്ദേഹം പറഞ്ഞു: “സര്‍വേശ്വരാ, ഞാന്‍ ഇതു കുടിക്കുകയില്ല. അതു ജീവന് പണയപ്പെടുത്തിയ ഈ മനുഷ്യരുടെ രക്തം കുടിക്കുന്നതിനു തുല്യമായിരിക്കും.” അദ്ദേഹം അതു കുടിച്ചില്ല. ഇവ ആയിരുന്നു ആ മൂന്നു പേരുടെ വീര്യപ്രവൃത്തികള്‍.
18
യോവാബിന്റെ സഹോദരനും സെരൂയായുടെ പുത്രനുമായ അബീശായി മുപ്പതു പേരുടെ തലവനായിരുന്നു; അയാള്‍ തന്റെ കുന്തംകൊണ്ട് മുന്നൂറുപേര്‍ക്കെതിരെ പോരാടി അവരെയെല്ലാം കൊന്നുകളഞ്ഞു.
19
മുപ്പതു പേരില്‍ ഏറ്റവും പ്രസിദ്ധന്‍ അയാളായിരുന്നെങ്കിലും മേല്‍പ്പറഞ്ഞ മൂന്നു പേരുടെ നിലയില്‍ അയാള്‍ എത്തിയിരുന്നില്ല.
20
കബ്സേലില്‍നിന്നുള്ള യെഹോയാദയുടെ പുത്രന് ബെനായാ ആയിരുന്നു മറ്റൊരു യുദ്ധവീരന്; മോവാബ്യരായ രണ്ടു യുദ്ധവീരന്മാരെ കൊന്നതുള്‍പ്പെടെ അനേകം ധീരപ്രവൃത്തികള്‍ അയാള്‍ ചെയ്തിരുന്നു. മഞ്ഞുകാലത്ത് ഒരു ഗുഹയില്‍നിന്നു പുറത്തുവന്ന ഒരു സിംഹത്തെ അയാള്‍ കൊന്നു.
21
കുന്തം ധരിച്ചിരുന്ന ഉഗ്രനായ ഒരു ഈജിപ്തുകാരനെ അയാള്‍ സംഹരിച്ചു. ബെനായാ ഒരു ദണ്ഡുമായി അവനെ സമീപിച്ച് അവന്റെ കൈയില്‍നിന്നു കുന്തം പിടിച്ചുവാങ്ങുകയും അതുകൊണ്ട് അവനെ കൊല്ലുകയുമാണു ചെയ്തത്.
22
മുപ്പതു പേരില്‍ ഒരുവനായ യെഹോയാദയുടെ പുത്രന് ബെനായായുടെ ധീരപ്രവൃത്തികള്‍ ഇവയായിരുന്നു;
23
അയാള്‍ മുപ്പതു പേരില്‍ പ്രസിദ്ധനായിരുന്നെങ്കിലും മൂന്നു പേരുടെ നിലയില്‍ എത്തിയിരുന്നില്ല. ദാവീദ് തന്റെ അകമ്പടിസേനാനായകനായി അയാളെയാണു നിയമിച്ചത്.
24
യോവാബിന്റെ സഹോദരനായ അസാഹേല്‍ മുപ്പതു പേരില്‍ ഒരാളായിരുന്നു. മറ്റുള്ളവരുടെ പേരുകള്‍: ബേത്ലഹേംകാരനായ ദോദോയുടെ പുത്രന് എല്‍ഹാനാന്‍; ഹാദോദുകാരായ ശമ്മായും എലീക്കയും;
25
പെലേത്യനായ ഹേലെസ്; തെക്കോവയിലെ ഇക്കേശിന്റെ പുത്രനായ ഈര;
26
അനാഥോത്തുകാരനായ അബീയേസെര്‍; ഹൂശാത്യനായ മെബുന്നായി;
27
അഹോഹ്യനായ സല്മോന്; നെത്തോഫായിലെ മഹരായി;
28
നെത്തോഫാക്കാരനായ ബാനായുടെ പുത്രന് ഹേലെബ്;
29
ബെന്യാമീന്‍വംശജരുടെ ഗിബെയായില്‍നിന്നുള്ള രീബായിയുടെ പുത്രനായ ഇത്ഥായി;
30
പിരാതോനിലെ ബെനയ്യാ; നഹലേഗാശുകാരനായ ഹിദ്ദായി; അര്‍ബാത്യനായ അബീ-അല്ബോന്;
31
ബഹൂരീംകാരനായ അസ്മാവെത്ത്;
32
ശാല്‍ബോനിലെ എല്യാഹ്ബ; യാശേന്റെ പുത്രന്മാര്; യോനാഥാന്;
33
ഹരാര്‍ക്കാരനായ ശമ്മാ; അരാര്യനായ ശരാരിന്റെ പുത്രനായ അഹീരാം;
34
മാഖാത്തിലെ അഹശ്ബായിയുടെ പുത്രനായ എലീഫേലെത്ത്; ഗീലോയിലെ അഹീഥോഫെലിന്റെ പുത്രനായ എലീയാം;
35
കര്‍മ്മേല്‍ക്കാരനായ ഹെസ്രോ;
36
അര്‍ബായിലെ പാറായി; സോബായിലെ നാഥാന്റെ പുത്രന് ഇഗാല്‍;
37
ഗാദില്‍നിന്നുള്ള ബാനി; അമ്മോനിലെ സേലക്ക്; സെരൂയായുടെ പുത്രനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്തിലെ നഹരായി;
38
ഇത്രായില്‍നിന്നുള്ള ഈരയും ഗാരേബും; ഹിത്യനായ ഊരീയാ.
39
ഇങ്ങനെ ആകെ മുപ്പത്തിയേഴു പേരുണ്ടായിരുന്നു.
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24