bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 22
2 Samuel 22
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 23 →
1
സര്വേശ്വരന് ദാവീദിനെ ശൗലില്‍നിന്നും സകല ശത്രുക്കളില്‍നിന്നും രക്ഷിച്ചപ്പോള്‍ ദാവീദ് ഈ ഗീതം ആലപിച്ചു:
2
സര്വേശ്വരന് എന്റെ അഭയശിലയും രക്ഷാദുര്‍ഗവും എന്റെ വിമോചകനും അവിടുന്നു തന്നെ
3
എന്റെ ദൈവവും എനിക്ക് അഭയം തരുന്ന എന്റെ പാറയും എന്നെ സംരക്ഷിക്കുന്ന പരിചയും അങ്ങു തന്നെ. അവിടുന്ന് എന്റെ രക്ഷയുടെ കൊമ്പും അഭയസങ്കേതവും രക്ഷകനും ആകുന്നു. അവിടുന്ന് എന്നെ അക്രമത്തില്‍നിന്നു വിടുവിക്കുന്നു.
4
സര്‍വേശ്വരനു സ്തോത്രം. ഞാന്‍ അവിടുത്തെ വിളിച്ചപേക്ഷിച്ചു; എന്റെ ശത്രുക്കളില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു.
5
മരണത്തിന്റെ തിരമാലകള്‍ എന്നെ വലയം ചെയ്തു; വിനാശത്തിന്റെ പ്രവാഹം എന്റെ മീതെ കവിഞ്ഞൊഴുകി
6
പാതാളപാശങ്ങള്‍ എന്നെ ചുറ്റിവരിഞ്ഞു മരണത്തിന്റെ കെണികള്‍ എന്നെ പിടികൂടി.
7
എന്റെ കഷ്ടതയില്‍ ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാന്‍ നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തില്‍നിന്ന് എന്റെ അപേക്ഷ കേട്ടു. എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
8
അപ്പോള്‍ അവിടുത്തെ കോപത്താല്‍ ഭൂമി ഞെട്ടിവിറച്ചു; ആകാശത്തിന്റെ അടിസ്ഥാനം ഇളകി.
9
അവിടുത്തെ മൂക്കില്‍നിന്നു പുക ഉയര്‍ന്നു. വായില്‍നിന്നു സംഹാരാഗ്നി വമിച്ചു. അതില്‍നിന്നു തീക്കനല്‍ ആളിക്കത്തി.
10
അവിടുന്ന് ആകാശം ഭേദിച്ചിറങ്ങി കൂരിരുള്‍ അവിടുത്തെ കാല്ക്കീഴിലുണ്ടായിരുന്നു.
11
അവിടുന്നു കെരൂബിനെ വാഹനമാക്കി പറന്നു; കാറ്റിന്റെ ചിറകുകളില്‍ അവിടുന്ന് അതിശീഘ്രം പറന്നെത്തി.
12
കൂരിരുട്ടിനെ അവിടുന്ന് ആവരണമാക്കി; ജലം നിറഞ്ഞ കാര്‍മേഘങ്ങളെ മേല്‍വിരിപ്പുമാക്കി.
13
തിരുസന്നിധിയിലെ ഉജ്ജ്വലതേജസ്സാല്‍ തീക്കനല്‍ ജ്വലിച്ചു.
14
സര്വേശ്വരന് ആകാശത്ത് ഇടിനാദം മുഴക്കി; അത്യുന്നതന് തന്റെ ശബ്ദം കേള്‍പ്പിച്ചു.
15
അവിടുന്ന് അസ്ത്രം അയച്ചു ശത്രുക്കളെ ചിതറിച്ചു മിന്നല്‍പ്പിണരുകളാല്‍ അവരെ തുരത്തി.
16
സര്‍വേശ്വരന്റെ ഭര്‍ത്സനത്താല്‍, അവിടുത്തെ നിശ്വാസത്തിന്റെ കൊടുങ്കാറ്റിനാല്‍ ആഴിയുടെ അടിത്തട്ടു ദൃശ്യമായി. ഭൂമിയുടെ അടിസ്ഥാനങ്ങള്‍ അനാവൃതമായി.
17
അവിടുന്ന് ഉയരത്തില്‍നിന്നു കൈ നീട്ടി എന്നെ പിടിച്ചു പെരുവെള്ളത്തില്‍നിന്ന് എന്നെ വലിച്ചെടുത്തു
18
കരുത്തനായ ശത്രുവില്‍നിന്നും എന്നെ വെറുത്തവരില്‍നിന്നും അവിടുന്ന് എന്നെ വിടുവിച്ചു. അവര്‍ എന്നെക്കാള്‍ ശക്തരായിരുന്നു.
19
എന്റെ കഷ്ടകാലത്ത് അവര്‍ എന്നെ ആക്രമിച്ചു; എങ്കിലും സര്വേശ്വരന് എനിക്കു തുണയായിരുന്നു.
20
അവിടുന്ന് എന്നെ രക്ഷിച്ചു; എന്നില്‍ പ്രസാദിച്ച് എന്നെ വിടുവിച്ചു.
21
എന്റെ ധര്‍മനിഷ്ഠയ്‍ക്കൊത്തവിധം സര്വേശ്വരന് എനിക്കു പ്രതിഫലം നല്കി എന്റെ കരങ്ങളുടെ നിര്‍മ്മലതയ്‍ക്കൊത്ത വിധം എനിക്കു പകരം നല്കി.
22
സര്‍വേശ്വരന്റെ പാതയില്‍ ഞാന്‍ ചരിച്ചു; തിന്മ ചെയ്ത് എന്റെ ദൈവത്തില്‍നിന്ന് ഞാന്‍ അകന്നു പോയതുമില്ല.
23
അവിടുത്തെ കല്പനകളെല്ലാം ഞാന്‍ പാലിച്ചു; അവിടുത്തെ നിയമങ്ങള്‍ ഞാന്‍ വിട്ടു നടന്നിട്ടുമില്ല.
24
തിരുമുമ്പില്‍ ഞാന്‍ നിഷ്കളങ്കനായിരുന്നു; അകൃത്യങ്ങളില്‍നിന്നു ഞാന്‍ അകന്നുമാറി.
25
എന്റെ ധര്മ്മനിഷ്ഠയ്ക്കും നിര്മ്മലതയ്ക്കും ഒത്തവിധം അവിടുന്ന് എനിക്കു പ്രതിഫലം നല്കി.
26
വിശ്വസ്തനോട് അങ്ങ് വിശ്വസ്തത പുലര്‍ത്തുന്നു നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കനായി വര്‍ത്തിക്കുന്നു
27
നിര്‍മ്മലനോടു അവിടുന്നു നിര്‍മ്മലതയോടെ പെരുമാറുന്നു വക്രബുദ്ധിയോട് അങ്ങ് ക്രൂരനായി വര്‍ത്തിക്കുന്നു
28
എളിയവരെ അങ്ങു രക്ഷിക്കുന്നു അഹങ്കാരികളെ അങ്ങു താഴ്ത്തുന്നു
29
സര്‍വേശ്വരാ, അവിടുന്ന് എന്റെ ദീപം; എന്റെ അന്ധകാരം അങ്ങ് അകറ്റുന്നു.
30
അങ്ങയോടു ചേര്‍ന്നു ഞാന്‍ ശത്രുക്കളെ ആക്രമിക്കും. എന്റെ ദൈവത്തിന്റെ സഹായത്താല്‍ ഞാന്‍ കോട്ടകള്‍ ചാടിക്കടക്കും.
31
ദൈവത്തിന്റെ വഴി തികവുള്ളത് സര്‍വേശ്വരന്റെ വാക്കുകള്‍ വിശ്വാസ്യം. തന്നില്‍ അഭയംതേടുന്നവര്‍ക്ക് അങ്ങു പരിചയാകുന്നു.
32
സര്‍വേശ്വരനല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവം അല്ലാതെ വേറെ അഭയശില ഏത്?
33
ദൈവം എന്റെ ശക്തിദുര്‍ഗം അവിടുന്ന് എന്റെ മാര്‍ഗം സുഗമമാക്കുന്നു.
34
അവിടുന്ന് എന്റെ കാലുകള്‍ക്കു മാന്‍പേടയുടെ വേഗം നല്കി. ഉയര്‍ന്ന ഗിരികളില്‍ സുരക്ഷിതനായെന്നെ നിര്‍ത്തി
35
അവിടുന്ന് എന്നെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു. താമ്രവില്ലുപോലും എനിക്കു കുലയ്ക്കാം.
36
അവിടുന്ന് എനിക്കു രക്ഷയുടെ പരിച നല്കിയിരിക്കുന്നു; അവിടുത്തെ കാരുണ്യം എന്നെ വലിയവനാക്കിയിരിക്കുന്നു.
37
എന്റെ മാര്‍ഗം അവിടുന്നു സുഗമമാക്കി, എന്റെ കാലുകള്‍ വഴുതിയില്ല.
38
എന്റെ ശത്രുക്കളെ ഞാന്‍ പിന്തുടര്ന്നു നശിപ്പിച്ചു; അവരെ നശിപ്പിച്ചു തീരുവോളം ഞാന്‍ പിന്മാറിയില്ല.
39
എഴുന്നേല്ക്കാത്തവിധം അവരെ ഞാന്‍ തകര്‍ത്തു; അവര്‍ എന്റെ കാല്‍ക്കീഴിലമര്‍ന്നു.
40
യുദ്ധത്തിന് അവിടുന്നു ശക്തികൊണ്ട് എന്റെ അര മുറുക്കി ശത്രുക്കളുടെമേല്‍ എനിക്കു വിജയം നല്കി.
41
എന്റെ ശത്രുക്കളെ അവിടുന്നു പലായനം ചെയ്യിച്ചു. എന്നോടു പക പുലര്‍ത്തിയവരെ ഞാന്‍ സംഹരിച്ചു.
42
സഹായത്തിനുവേണ്ടി അവര്‍ നോക്കി; ആരും അവരെ രക്ഷിച്ചില്ല സര്‍വേശ്വരനെ അവര്‍ വിളിച്ചപേക്ഷിച്ചു; അവിടുന്ന് ഉത്തരം അരുളിയില്ല.
43
നിലത്തെ പൂഴിപോലെ ഞാന്‍ അവരെ പൊടിച്ചു, വീഥിയിലെ ചെളിപോലെ ചവുട്ടിത്തേച്ചു.
44
ജനങ്ങളുടെ പ്രക്ഷോഭത്തില്‍നിന്ന് അവിടുന്നെന്നെ രക്ഷിച്ചു അവിടുന്നെന്നെ ജനതകളുടെ അധിപതിയാക്കി. എനിക്ക് അപരിചിതരായിരുന്ന ജനം എന്നെ സേവിച്ചു.
45
പരദേശികള്‍ വന്ന് എന്നെ വണങ്ങി; എന്റെ ആജ്ഞ തല്‍ക്ഷണം അവര്‍ അനുസരിച്ചു.
46
അവര്‍ നിര്‍വീര്യരായി വിറപൂണ്ട് അവരുടെ കോട്ടകളില്‍നിന്ന് ഇറങ്ങിവന്നു.
47
സര്വേശ്വരന് ജീവിക്കുന്നു; എന്റെ രക്ഷാസങ്കേതം വാഴ്ത്തപ്പെടട്ടെ എനിക്കു രക്ഷ നല്കുന്ന ദൈവം സ്തുതിക്കപ്പെടട്ടെ.
48
അവിടുന്ന് എനിക്കുവേണ്ടി പ്രതികാരം ചെയ്ത് ജനതകളെ എനിക്ക് അധീനമാക്കി.
49
ശത്രുക്കളില്‍നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു; എതിരാളികളുടെമേല്‍ എന്നെ ഉയര്‍ത്തി. അക്രമികളില്‍നിന്ന് എന്നെ വിടുവിച്ചു.
50
അതുകൊണ്ട് ജനതകളുടെ മധ്യേ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും. അവിടുത്തെ നാമത്തിനു ഞാന്‍ സ്തുതി പാടും.
51
അവിടുന്നു തിരഞ്ഞെടുത്ത രാജാവിന് അങ്ങ് വന്‍വിജയം നല്കുന്നു; തന്റെ അഭിഷിക്തനോടു സുസ്ഥിരസ്നേഹം കാട്ടുന്നു, ദാവീദിനോടും അവന്റെ സന്തതികളോടും എന്നെന്നേക്കുംതന്നെ.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24