bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 3
2 Samuel 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 4 →
1
ശൗലിന്റെയും ദാവീദിന്റെയും കുടുംബങ്ങള്‍ തമ്മിലുള്ള യുദ്ധം വളരെക്കാലം നീണ്ടുനിന്നു. ദാവീദിന്റെ കുടുംബം മേല്ക്കുമേല് ശക്തി പ്രാപിച്ചു; ശൗലിന്റെ കുടുംബം ക്രമേണ ക്ഷയിക്കുകയും ചെയ്തു.
2
ഹെബ്രോനില്‍ വച്ചു ദാവീദിനു പുത്രന്മാര് ജനിച്ചു; ജെസ്രീല്‍ക്കാരിയായ അഹീനോവാമില്‍ ജനിച്ച അമ്നോന് ആയിരുന്നു ആദ്യജാതന്.
3
കര്മ്മേല്ക്കാരന് നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിലില്‍ ജനിച്ച പുത്രന് കിലെയാബ് രണ്ടാമനും ഗെശൂര്‍രാജാവായ തല്‍മയിയുടെ പുത്രി മയഖായില്‍ ജനിച്ച അബ്ശാലോം മൂന്നാമനും
4
ഹഗ്ഗീത്തില്‍ ജനിച്ച പുത്രന് അദോനീയാ നാലാമനും അബീതാലില്‍ ജനിച്ച ശെഫത്യാ അഞ്ചാമനും
5
എഗ്ലായില്‍ ജനിച്ച യിത്രെയാം ആറാമനും ആയിരുന്നു. ഹെബ്രോനില്‍ വച്ചു ദാവീദിനു ജനിച്ച പുത്രന്മാര് ഇവരാണ്.
6
ശൗലിന്റെയും ദാവീദിന്റെയും കുടുംബങ്ങള്‍ തമ്മില്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ, അബ്നേരിനു ശൗലിന്റെ കുടുംബത്തില്‍ സ്വാധീനം വര്‍ധിച്ചുവന്നു.
7
അയ്യായുടെ പുത്രി രിസ്പാ ശൗലിന്റെ ഉപഭാര്യ ആയിരുന്നു. ഒരു ദിവസം ഈശ്-ബോശെത്ത് അബ്നേരിനോടു ചോദിച്ചു: “നീ എന്റെ പിതാവിന്റെ ഉപഭാര്യയായ രിസ്പായോടൊത്തു ശയിച്ചതെന്തിന്?” അത് അബ്നേരിനെ കുപിതനാക്കി;
8
അയാള്‍ ചോദിച്ചു: “ഞാന്‍ യെഹൂദാപക്ഷത്തെ ഒരു നായ് എന്നാണോ നിന്റെ വിചാരം? നിന്റെ പിതാവായ ശൗലിന്റെ കുടുംബത്തോടും സഹോദരരോടും സ്നേഹിതരോടും ഞാന്‍ ഇന്നുവരെ വിശ്വസ്തനായിരുന്നു. ദാവീദിന്റെ പിടിയില്‍ അകപ്പെടാതെ ഞാന്‍ നിന്നെ രക്ഷിച്ചു. എന്നിട്ടും ഒരു സ്ത്രീയുടെ കാര്യം പറഞ്ഞ് നീ എന്നെ കുറ്റപ്പെടുത്തുകയാണോ?
9
ശൗലിന്റെ കുടുംബത്തില്‍നിന്നു രാജ്യമെടുത്ത് ദാന്‍ മുതല്‍ ബേര്‍-ശേബാവരെ ഇസ്രായേലിലും യെഹൂദ്യയിലും ദാവീദിന്റെ സിംഹാസനം സ്ഥാപിക്കുമെന്നു
10
സര്വേശ്വരന് ദാവീദിനോടു പ്രതിജ്ഞ ചെയ്തിട്ടുള്ളതു നിറവേറ്റിക്കൊടുക്കാതെയിരുന്നാല്‍ ദൈവം ഈ അബ്നേരിനെ കഠിനമായി ശിക്ഷിക്കട്ടെ.”
11
അബ്നേരിനെ ഭയപ്പെട്ടിരുന്നതിനാല്‍ ഒരു വാക്കുപോലും മറുപടി പറയാന്‍ ഈശ്-ബോശെത്തിനു കഴിഞ്ഞില്ല.
12
ഹെബ്രോനില്‍ പാര്‍ത്തിരുന്ന ദാവീദിന്റെ അടുക്കല്‍ അബ്നേര്‍ ദൂതന്മാരെ അയച്ച് അറിയിച്ചു: “ഈ ദേശം ആര്‍ക്കുള്ളതാണ്? എന്നോട് ഉടമ്പടി ചെയ്യുക; ഇസ്രായേല്‍ മുഴുവനെയും അങ്ങയുടെ പക്ഷത്താക്കുന്നതിനു ഞാന്‍ സഹായിക്കാം.”
13
ദാവീദു പറഞ്ഞു: “നല്ലതു തന്നെ; ഞാന്‍ ഉടമ്പടി ചെയ്യാം; എന്നാല്‍ ഒരു വ്യവസ്ഥയുണ്ട്; നീ എന്നെ കാണാന്‍ വരുമ്പോള്‍ ശൗലിന്റെ മകള്‍ മീഖളിനെ കൂട്ടിക്കൊണ്ടു വരണം.”
14
ദാവീദ് ഈശ്-ബോശെത്തിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ച് അയാളെ അറിയിച്ചു: “എന്റെ ഭാര്യയായ മീഖളിനെ തിരിച്ചുതരിക; നൂറു ഫെലിസ്ത്യരുടെ അഗ്രചര്‍മം കൊടുത്താണ് ഞാന്‍ അവളെ വിവാഹം കഴിച്ചത്.”
15
ലായീശിന്റെ മകനും മീഖളിന്റെ ഭര്‍ത്താവുമായ ഫല്തിയേലിന്റെ അടുക്കല്‍നിന്ന് ഈശ്-ബോശെത്ത് അവളെ വരുത്തി.
16
അവളുടെ ഭര്‍ത്താവ് കരഞ്ഞുകൊണ്ട് ബഹൂരിംവരെ അവളുടെ പിന്നാലെ ചെന്നു; മടങ്ങിപ്പോകാന്‍ അബ്നേര്‍ പറഞ്ഞപ്പോള്‍ അവന് മടങ്ങിപ്പോയി.
17
അബ്നേര്‍ ഇസ്രായേല്‍നേതാക്കന്മാരോടു സംസാരിച്ചു: “ദാവീദിനെ രാജാവായി ലഭിക്കാന്‍ കുറെ നാളായി നിങ്ങള്‍ കാത്തിരിക്കുകയാണല്ലോ;
18
ഇപ്പോള്‍ അതിനുള്ള അവസരം വന്നിരിക്കുന്നു. എന്റെ ദാസനായ ദാവീദു മുഖേന ഫെലിസ്ത്യരില്‍നിന്നും മറ്റു സകല ശത്രുക്കളില്‍നിന്നും ഇസ്രായേലിനെ ഞാന്‍ വീണ്ടെടുക്കും എന്നു സര്വേശ്വരന് അരുളിച്ചെയ്തിട്ടുള്ളതു നിങ്ങള്‍ ഓര്‍ക്കുക.”
19
അബ്നേര്‍ ബെന്യാമീന് ഗോത്രക്കാരോടും സംസാരിച്ചു; പിന്നീട് ഇസ്രായേല്യരുടെയും ബെന്യാമീന്‍ഗോത്രത്തിന്റെയും സമ്മതം ദാവീദിനെ അറിയിക്കുന്നതിന് അബ്നേര്‍ ഹെബ്രോനിലേക്കു പോയി.
20
ഇരുപതു പേരോടൊത്ത് അബ്നേര്‍ ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ എത്തി. ദാവീദ് അവര്‍ക്കുവേണ്ടി ഒരു വിരുന്നൊരുക്കി.
21
അബ്നേര്‍ ദാവീദിനോടു പറഞ്ഞു: “ഞാന്‍ പോയി ഇസ്രായേല്‍ മുഴുവനെയും എന്റെ യജമാനന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടുവരാം; അവര്‍ അങ്ങയോട് ഉടമ്പടി ചെയ്യും. അപ്പോള്‍ അങ്ങ് ആഗ്രഹിക്കുന്നതുപോലെ അവരുടെയെല്ലാം രാജാവാകാം.” ദാവീദ് അബ്നേരിനെ പറഞ്ഞയച്ചു; അയാള്‍ സമാധാനത്തോടെ പോയി.
22
പിന്നീട് യോവാബും ദാവീദിന്റെ മറ്റു ഭൃത്യന്മാരും ഒരു കവര്‍ച്ച കഴിഞ്ഞു ധാരാളം കൊള്ളവസ്തുക്കളുമായി മടങ്ങിവന്നു. അപ്പോള്‍ അബ്നേര്‍ ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ഉണ്ടായിരുന്നില്ല. ദാവീദ് അയാളെ സമാധാനപൂര്‍വം മടക്കിയയച്ചിരുന്നു.
23
യോവാബും സൈന്യവും മടങ്ങിവന്നപ്പോള്‍ നേരിന്റെ മകന് അബ്നേര്‍ ദാവീദിന്റെ അടുക്കല്‍ വന്നിരുന്നു എന്നും രാജാവ് അയാളെ സമാധാനത്തോടെ മടക്കിയയച്ചു എന്നും അറിഞ്ഞു.
24
യോവാബ് ദാവീദ്രാജാവിന്റെ അടുക്കല്‍ ചെന്നു ചോദിച്ചു: “അങ്ങ് എന്താണു ചെയ്തത്? അബ്നേര്‍ അങ്ങയുടെ അടുക്കല്‍ വന്നിരുന്നില്ലേ? അയാളെ വിട്ടയച്ചത് എന്ത്?
25
അങ്ങു ചെയ്യുന്ന കാര്യങ്ങളും അങ്ങയുടെ നീക്കങ്ങളും ഗ്രഹിച്ച് അങ്ങയെ ചതിക്കാനാണ് നേരിന്റെ മകനായ അബ്നേര്‍ വന്നതെന്ന് അങ്ങേക്ക് അറിയുകയില്ലേ?”
26
ദാവീദിന്റെ സന്നിധിയില്‍നിന്ന് യോവാബ് പുറത്തുവന്ന് അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവര്‍ സീരായിലെ കിണറ്റിനരികില്‍നിന്ന് അയാളെ കൂട്ടിക്കൊണ്ടു വന്നു. ദാവീദ് ഇതൊന്നും അറിഞ്ഞില്ല.
27
അബ്നേര്‍ ഹെബ്രോനില്‍ തിരിച്ചെത്തിയപ്പോള്‍ സ്വകാര്യം പറയാനെന്നുള്ള ഭാവത്തില്‍ യോവാബ് അയാളെ പടിവാതില്ക്കലേക്ക് കൂട്ടിക്കൊണ്ടു പോയി; അയാളുടെ വയറ്റത്തു കുത്തി. അയാളെ കൊന്നു തന്റെ സഹോദരനായ അസാഹേലിനെ കൊന്നതിനു പകരം വീട്ടി.
28
ഈ വിവരം അറിഞ്ഞ് ദാവീദ് പറഞ്ഞു: “നേരിന്റെ മകന് അബ്നേരിനെ കൊന്നതില്‍ ഞാനും എന്റെ ജനവും നിരപരാധികളാണെന്നു സര്വേശ്വരന് അറിയുന്നു.
29
അതിന്റെ കുറ്റം യോവാബിന്റെയും അവന്റെ പിതൃഭവനത്തിന്റെയുംമേല്‍ ആയിരിക്കട്ടെ. യോവാബിന്റെ കുടുംബത്തില്‍ രക്തസ്രവരോഗിയോ കുഷ്ഠരോഗിയോ മുടന്തനോ വാളുകൊണ്ടു വധിക്കപ്പെടേണ്ടവനോ ആഹാരത്തിനു മുട്ടുള്ളവനോ ഒഴിയാതിരിക്കട്ടെ.”
30
ഗിബെയോനിലെ യുദ്ധത്തില്‍വച്ചു തങ്ങളുടെ സഹോദരനായ അസാഹേലിനെ കൊന്നതുകൊണ്ടാണ് യോവാബും അബീശായിയും ചേര്‍ന്ന് അബ്നേരിനെ വധിച്ചത്.
31
വസ്ത്രം കീറിയും ചാക്കുടുത്തും അബ്നേരിനെ ചൊല്ലി വിലപിക്കാന്‍ ദാവീദ് യോവാബിനോടും കൂടെയുള്ളവരോടും കല്പിച്ചു. ദാവീദുരാജാവ് ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.
32
അബ്നേരിനെ ഹെബ്രോനില്‍ സംസ്കരിച്ചപ്പോള്‍ രാജാവ് കല്ലറയുടെ അടുക്കല്‍നിന്ന് ഉറക്കെ കരഞ്ഞു. ജനമെല്ലാം വിലപിച്ചു.
33
അബ്നേരിനെക്കുറിച്ച് രാജാവ് ഈ വിലാപഗീതം പാടി: “അബ്നേരേ, ഭോഷനെപ്പോലെ മരിക്കേണ്ടവനാണോ നീ?
34
നിന്റെ കരങ്ങള്‍ ബന്ധിതമായിരുന്നില്ല; നിന്റെ കാലുകള്‍ വിലങ്ങിലായിരുന്നില്ല; ദുഷ്ടരുടെ കൈയില്‍ അകപ്പെട്ടവനെപ്പോലെ നീ സംഹരിക്കപ്പെട്ടല്ലോ.” പിന്നെയും അവനെച്ചൊല്ലി ജനം കരഞ്ഞു.
35
ഭക്ഷണം കഴിക്കാന്‍ പകല്‍ മുഴുവന്‍ ജനം ദാവീദിനെ നിര്‍ബന്ധിച്ചു; എന്നാല്‍ ദാവീദ് സത്യംചെയ്തു പറഞ്ഞു: “സൂര്യാസ്തമയത്തിനുമുമ്പ് ഞാന്‍ എന്തെങ്കിലും ഭക്ഷിച്ചാല്‍ സര്വേശ്വരന് ഞാനര്‍ഹിക്കുന്നതും അതിലധികവും എന്നോടു ചെയ്യട്ടെ.”
36
രാജാവ് ചെയ്തതെല്ലാം ജനം ശ്രദ്ധിച്ചു; അവര്‍ അതില്‍ സംതൃപ്തരായി.
37
അബ്നേരിനെ വധിച്ചതില്‍ രാജാവിനൊരു പങ്കുമില്ലെന്നു ദാവീദിന്റെ അനുയായികള്‍ക്കും സകല ഇസ്രായേല്‍ജനത്തിനും ബോധ്യമായി.
38
രാജാവ് തന്റെ ഭൃത്യന്മാരോടു ചോദിച്ചു: “ശ്രേഷ്ഠനായ ഒരു നേതാവാണ് ഇസ്രായേലില്‍ ഇന്നു കൊല്ലപ്പെട്ടത് എന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ?
39
ദൈവത്താല്‍ അഭിഷിക്തനായ രാജാവാണെങ്കിലും ഞാന്‍ ഇന്നു ബലഹീനനാണ്. സെരൂയായുടെ ഈ പുത്രന്മാര് എന്റെ വരുതിയില്‍ നില്‍ക്കാത്ത ക്രൂരന്മാരാണ്. ദുഷ്ടരോട് അവന്റെ ദുഷ്ടതയ്‍ക്കൊത്തവിധം സര്വേശ്വരന് പ്രതികാരം ചെയ്യട്ടെ.”
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24