bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 18
2 Samuel 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 19 →
1
ദാവീദു തന്നോടുകൂടെയുള്ളവരെ ഗണം ഗണമായി തിരിച്ച് അവര്‍ക്ക് സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.
2
അവരെ മൂന്നു വിഭാഗമായി തിരിച്ച് ഒരു വിഭാഗത്തെ യോവാബിന്റെ നേതൃത്വത്തിലും മറ്റൊരു വിഭാഗത്തെ സെരൂയായുടെ പുത്രനും യോവാബിന്റെ സഹോദരനുമായ അബീശായിയുടെ നേതൃത്വത്തിലും മൂന്നാം വിഭാഗത്തെ ഗിത്യനായ ഇത്ഥായിയുടെ നേതൃത്വത്തിലും അയച്ചു. ഞാനും നിങ്ങളോടൊപ്പം വരും എന്നു ദാവീദ് അനുയായികളോടു പറഞ്ഞു.
3
എന്നാല്‍ അവര്‍ പറഞ്ഞു: “അങ്ങു വരേണ്ടാ; ഞങ്ങള്‍ തോറ്റോടിയാലും ശത്രുക്കള്‍ അത് അത്ര ഗണ്യമാക്കുകയില്ല; ഞങ്ങളില്‍ പകുതിപ്പേര്‍ മരിച്ചാലും അവര്‍ അത് അത്ര കാര്യമാക്കുകയില്ല. അങ്ങ് ഞങ്ങളില്‍ പതിനായിരം പേര്‍ക്കു തുല്യനാണ്; അതുകൊണ്ട് അങ്ങു പട്ടണത്തില്‍നിന്നു ഞങ്ങള്‍ക്കാവശ്യമായ സഹായം എത്തിച്ചുതരുന്നതായിരിക്കും ഉത്തമം.”
4
രാജാവു പ്രതിവചിച്ചു: “നിങ്ങള്‍ക്ക് ഉത്തമം എന്നു തോന്നുന്നതു ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്.” പിന്നീട് രാജാവ് പടിവാതില്ക്കല് നിന്നു; ജനം നൂറു വീതമായും ആയിരം വീതമായും പുറപ്പെട്ടു.
5
അദ്ദേഹം യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു: “നിങ്ങള്‍ എന്നെ ഓര്‍ത്ത് അബ്ശാലോമിനോടു കാരുണ്യപൂര്‍വം പെരുമാറണം.” ദാവീദ് സൈന്യാധിപന്മാര്‍ക്കു നല്കിയ ഈ കല്പന സൈന്യങ്ങളെല്ലാം കേട്ടു.
6
പിന്നീട് ദാവീദിന്റെ സൈന്യം ഇസ്രായേല്‍ സൈന്യത്തോടു യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു. എഫ്രയീംവനത്തില്‍വച്ച് അവര്‍ ഏറ്റുമുട്ടി. ഇസ്രായേല്‍സൈന്യം പരാജിതരായി.
7
അന്ന് അവിടെ ഒരു കൂട്ടക്കൊല നടന്നു. ഇരുപതിനായിരം പേര് യുദ്ധത്തില്‍ മരിച്ചു; യുദ്ധം ദേശത്തെല്ലാം വ്യാപിച്ചു;
8
യുദ്ധത്തില്‍ മരിച്ചവരിലും അധികം ആളുകള്‍ വനത്തില്‍വച്ചു കൊല്ലപ്പെട്ടു.
9
ദാവീദിന്റെ പടയാളികളുടെ മുമ്പില്‍ അബ്ശാലോം ചെന്നുപെട്ടു. അയാള്‍ ഒരു കോവര്‍കഴുതയുടെ പുറത്ത് ഓടിച്ചുപോകുകയായിരുന്നു. കൊമ്പുകള്‍ തിങ്ങിനില്ക്കുന്ന ഒരു വന്‍കരുവേലകമരത്തിന്റെ ചുവട്ടില്‍ എത്തിയപ്പോള്‍ ഒരു കൊമ്പില്‍ അവന്റെ തലമുടി കുരുങ്ങി. കോവര്‍കഴുത അവന്റെ കീഴില്‍ നിന്ന് ഓടിപ്പോയതുകൊണ്ട് അവന് ആകാശത്തിനും ഭൂമിക്കും മധ്യേ തൂങ്ങിനിന്നു.
10
അതുകണ്ട ഒരുവന് യോവാബിനെ വിവരമറിയിച്ചു.
11
അപ്പോള്‍ യോവാബു ചോദിച്ചു: “നീ അവനെ കണ്ടപ്പോള്‍തന്നെ കൊന്നുകളയാഞ്ഞതെന്ത്? ഞാന്‍ നിനക്കു പത്തു വെള്ളി നാണയങ്ങളും ഒരു അരപ്പട്ടയും തരുമായിരുന്നു.”
12
അയാള്‍ യോവാബിനോടു പറഞ്ഞു: “എനിക്ക് ആയിരം ശേക്കെല്‍ വെള്ളി തന്നാലും രാജകുമാരനെതിരെ എന്റെ ഒരു ചെറുവിരല്‍പോലും അനക്കുകയില്ല. തന്നെ ഓര്‍ത്ത് അബ്ശാലോംരാജകുമാരനെ സംരക്ഷിക്കണമെന്നു രാജാവ് അങ്ങയോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചതു ഞങ്ങള്‍ കേട്ടതല്ലേ?
13
രാജകല്പന അവഗണിച്ചു ഞാന്‍ അയാളെ വധിച്ചിരുന്നുവെങ്കില്‍ രാജാവ് വിവരം അറിയുമായിരുന്നു-അദ്ദേഹം സകല വിവരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ- എങ്കില്‍ അങ്ങുപോലും എന്നെ കൈവെടിയുമായിരുന്നു.”
14
അപ്പോള്‍ യോവാബു പറഞ്ഞു: “നിന്നോടു സംസാരിച്ചു ഞാന്‍ സമയം കളയുന്നില്ല.” മൂന്നു കുന്തവുമെടുത്തുകൊണ്ട് യോവാബു പോയി കരുവേലകമരത്തില്‍ തൂങ്ങിക്കിടന്ന അബ്ശാലോമിന്റെ നെഞ്ചില്‍ കുത്തിയിറക്കി.
15
യോവാബിന്റെ ആയുധവാഹകരായ പത്തു യുവാക്കന്മാര് അബ്ശാലോമിന്റെ ചുറ്റും നിന്ന് അവനെ അടിച്ചുകൊല്ലുകയും ചെയ്തു.
16
യോവാബു കാഹളം മുഴക്കി; അപ്പോള്‍ സൈന്യം ഇസ്രായേല്യരെ പിന്നെയും പിന്തുടരാതെ മടങ്ങിപ്പോന്നു.
17
അവര്‍ അബ്ശാലോമിനെ വനത്തിലുള്ള ഒരു വലിയ കുഴിയിലിട്ടു. അയാളുടെ മീതെ ഒരു കല്ക്കൂമ്പാരം ഉണ്ടാക്കി. ഇസ്രായേല്യരൊക്കെയും താന്താങ്ങളുടെ വീടുകളിലേക്ക് ഓടിപ്പോയി.
18
തന്റെ പേരു നിലനിര്‍ത്താന്‍ തനിക്ക് ഒരു മകനില്ലെന്നു പറഞ്ഞ് അബ്ശാലോം തനിക്കൊരു സ്മാരകസ്തംഭം രാജാവിന്റെ താഴ്വരയില് സ്ഥാപിച്ചിരുന്നു. അത് ‘അബ്ശാലോമിന്റെ സ്മാരകസ്തംഭം’ എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു.
19
സാദോക്കിന്റെ പുത്രനായ അഹീമാസ് യോവാബിനോടു ചോദിച്ചു: “സര്വേശ്വരന് ശത്രുക്കളില്‍നിന്നു രാജാവിനെ രക്ഷിച്ചിരിക്കുന്നു എന്ന സദ്വാര്ത്ത ഞാന്‍ അദ്ദേഹത്തെ ചെന്നറിയിക്കട്ടെ”?
20
“വേണ്ടാ” എന്നായിരുന്നു യോവാബിന്റെ മറുപടി. “ഇന്നു സദ്വാര്ത്തയുമായി പോകേണ്ട; അതു മറ്റൊരു ദിവസം ആകാം; രാജകുമാരന് മരിച്ചതുകൊണ്ട് ഇന്നത്തേതു സദ്വാര്ത്ത അല്ലല്ലോ” എന്ന് അയാള്‍ പറഞ്ഞു.
21
പിന്നെ യോവാബ് എത്യോപ്യനോടു പറഞ്ഞു: “നീ കണ്ടതു ചെന്നു രാജാവിനോടു പറയുക.” അവന് യോവാബിനെ വണങ്ങി ഓടിപ്പോയി.
22
സാദോക്കിന്റെ മകന് അഹീമാസ് പിന്നെയും പറഞ്ഞു: “എന്തും വരട്ടെ; എത്യോപ്യനെ പിന്തുടരാന് എന്നെ അനുവദിക്കുക.” യോവാബ് പറഞ്ഞു: “എന്റെ മകനേ, നീ എന്തിനാണ് ഓടുന്നത്? നിനക്ക് അതിനു യാതൊരു പ്രതിഫലവും ലഭിക്കുകയില്ലല്ലോ.”
23
“എന്തായാലും ഞാനും പോകും” എന്ന് അഹീമാസ് പറഞ്ഞപ്പോള്‍ പൊയ്ക്കൊള്വാന് യോവാബ് അനുവദിച്ചു. അഹീമാസ് സമഭൂമിയിലൂടെ ഓടി എത്യോപ്യന്റെ മുമ്പില്‍ എത്തി.
24
ദാവീദ് രണ്ടു പടിവാതിലുകള്‍ക്കും മധ്യേ ഇരിക്കുകയായിരുന്നു. കാവല്ക്കാരന് മതിലിനു മീതെ കവാടത്തിന്റെ മുകളില്‍ കയറി നോക്കിയപ്പോള്‍ ഒരാള്‍ മാത്രം ഓടിവരുന്നതു കണ്ടു.
25
ആ വിവരം കാവല്ക്കാരന് രാജാവിനെ വിളിച്ചറിയിച്ചു. രാജാവു പറഞ്ഞു: “ഒരാള്‍ മാത്രമേ ഉള്ളൂവെങ്കില്‍ അവന് സദ്വാര്ത്ത ആയിരിക്കും കൊണ്ടുവരുന്നത്.
26
അവന് അടുത്തുവരാറായപ്പോള്‍ മറ്റൊരാള്‍ കൂടി ഓടിവരുന്നതു കാവല്ക്കാരന് കണ്ടു. അവന് വിളിച്ചുപറഞ്ഞു: “അതാ മറ്റൊരുവന് കൂടി ഓടിവരുന്നു.” “അവനും സദ്വര്‍ത്തമാനം കൊണ്ടുവരികയാണ്” എന്നു രാജാവു പറഞ്ഞു.
27
“മുമ്പേ വരുന്നവന് സാദോക്കിന്റെ മകനായ അഹീമാസിനെപ്പോലെയിരിക്കുന്നു” എന്നു കാവല്ക്കാരന് പറഞ്ഞു. അപ്പോള്‍ രാജാവു പറഞ്ഞു: “അവന് നല്ലവന്‍, അവന് സദ്വാര്ത്ത കൊണ്ടുവരുന്നു.”
28
രാജാവിനോടു ശുഭം ശുഭം എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ മുമ്പില്‍ അഹീമാസ് സാഷ്ടാംഗം വീണു നമസ്കരിച്ചു. “അങ്ങേക്കെതിരെ മത്സരിച്ചവരുടെമേല്‍ വിജയം തന്ന അങ്ങയുടെ ദൈവമായ സര്വേശ്വരന് വാഴ്ത്തപ്പെട്ടവന്‍” എന്നു പറഞ്ഞു.
29
“അബ്ശാലോംകുമാരനു ക്ഷേമം തന്നെയോ?” രാജാവു ചോദിച്ചു. അഹീമാസ് പറഞ്ഞു: “അങ്ങയുടെ ഭൃത്യനായ യോവാബ് എന്നെ അയച്ചപ്പോള്‍ അവിടെ വലിയ ഒരു ബഹളം ഉണ്ടായി. എന്താണു സംഭവിച്ചതെന്ന് എനിക്ക് അറിഞ്ഞുകൂടാ.”
30
“നീ ഒരു വശത്തേക്കു മാറി ഇവിടെ നില്ക്കുക” എന്നു രാജാവു പറഞ്ഞു.
31
അയാള്‍ മാറി നിന്നു; ഉടനെ എത്യോപ്യനും എത്തി. അവന് രാജാവിനോട് പറഞ്ഞു: “എന്റെ യജമാനനായ രാജാവിന് ഒരു സദ്വാര്ത്ത ഉണ്ട്. അങ്ങേക്കെതിരെ മത്സരിച്ച എല്ലാവരുടേയുംമേല്‍ സര്വേശ്വരന് അങ്ങേക്കു വിജയം നല്കിയിരിക്കുന്നു.”
32
ഇതു കേട്ടു രാജാവ്: “അബ്ശാലോംകുമാരനു സൗഖ്യം തന്നെയോ” എന്നു ചോദിച്ചു. എത്യോപ്യന്‍ പറഞ്ഞു: “യജമാനന്റെ എല്ലാ ശത്രുക്കള്‍ക്കും യജമാനനെതിരെ മത്സരിക്കുന്നവര്‍ക്കും ആ യുവാവിന്റെ അനുഭവം ഉണ്ടാകട്ടെ.”
33
ഉടനെ രാജാവു വികാരവിവശനായി കവാടത്തിന്റെ മുകള്‍മുറിയില്‍ കയറി പൊട്ടിക്കരഞ്ഞു. കയറിപ്പോകുമ്പോള്‍ രാജാവ് വിലപിച്ചു: “എന്റെ മകനേ അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ അബ്ശാലോമേ, നിനക്കുപകരം ഞാന്‍ മരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ!”
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24